*ഭഗവാന്റെ ഭക്തിമാർഗ്ഗം*
ഭാഗവതത്തിൽ ഭഗവാൻ കൃഷ്ണൻ തന്നെ പ്രീതിപ്പെടുത്താൻ എളുപ്പവഴി ഉദ്ധവർക്ക് പറഞ്ഞ് കൊടുക്കുന്നത് നമ്മുക്കൊന്ന് നോക്കാം. ഭഗവാൻ ഉദ്ധവരേ എന്നെ ആരെക്കെ ഭക്തിപൂർവ്വം സ്മരിക്കുന്നുവോ അവർക്കോക്കെ ഞാൻ നിശ്ചയമായും മുക്തി പദം നൽകും ഭക്തിയോട് കുടി എന്നെ ഏതു വിധത്തിൽ പൂജിച്ചാലും ആ പൂജ ഞാൻ സ്വികരിച്ച് അവർക്ക് മുക്തി നൽകുന്നതായിരിക്കും സർവ്വ മന്ത്രങ്ങളേയും മറ്റു തീർത്ഥങ്ങളേയും മറ്റു പ്രാർത്ഥ നേക്കാളും ഞാൻ ശ്രേഷ്ടമായി കാണുന്നത് എന്നോടുള്ള നിഷങ്കളങ്കമായ ഭക്തിയാണ് എല്ലാം ഞാനാണെന്ന് ചിത്തിക്കുകയും ദർശിക്കുകയും സദാ സമയം എന്റെ നാമങ്ങൾ ജപിക്കുകയും ചെയ്യുന്നവൻ എന്റെ ഭക്തനാണ് കീർത്തനങ്ങൾ കൊണ്ട് എന്നെ വാഴ്ത്തുന്നവനും എന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നവനും ആ കഥകൾ ഭക്തിപൂർവ്വും കേൾക്കുന്നവനും എന്റെ ഉത്തമ ഭക്തനാണ് തീർത്ഥസ്നാനം കൊണ്ടോ വേദങ്ങൾ പഠിച്ചത് കൊണ്ടോ ക്ഷേത്രത്തിൽ പോയത് കൊണ്ടോ ഒരുവൻ എന്റെ ഭക്തനാവണമെന്നില്ലാ ജാതി വർണ്ണങ്ങളോന്നും എന്റെ ഭക്തനാവാൻ തടസമാകുന്നില്ല ചണ്ഡാളനും ബ്രാഹ്മണനും മറ്റെല്ലാവർക്കും ഒരു പോലെ ഭക്തരാവാൻ കഴിയും എല്ലാ ഭക്തരം എനിക്ക് സമമാണ് വിദുരരുടെ കഞ്ഞിയും കുചേലന്റെ അവിലും പാഞ്ചാലിയുടെ ചീരവെള്ളവും ഞാൻ കഴിച്ചത് അവരുടെ നിഷങ്കളങ്ക ഭക്തി കൊണ്ടാണ് വൃഷ പർവ്വാവ്, മഹാബലി.ബാണൻ. മായാസുരൻ',വിഭിഷണൻ.സുഗ്രിവൻ.ഹനുമാൻ. ജാംബവാൻ.ജടായു.ഗുഹൻ. ഋക്ഷൻ.ഗദൻ. ഗ്യധ്രൻ. ഗജേന്ദ്രൻ' അക്രൂരൻ.അംബരി ഷൻ.ജനകൻ.ഗോപസ്ത്രികൾ.യശോദ. നന്ദഗോപൻ താര.മണ്ഡോദരി. ഇങ്ങനെ ഒട്ടനവതി ഭക്തൻമാരും ഭക്തകളും തപസോ ധ്യാനമോ.യാഗമോ കൂടാതെ ഭക്തിയാൽ എന്റെ നാമങ്ങൾ ശ്രവിച്ചം ജപിച്ചു എന്നെ ദർശിച്ചും വളരെ വേഗം മുക്തി സിദ്ധിച്ചു മരണ വേളയിൽ എന്റെ നാമം ഉച്ചരിച്ചതിനാൽ അജാമിളനു ഞാൻ മോക്ഷം നൽകി അതു കൊണ്ട് ഉദ്ധവരേ അങ്ങ് കേട്ടാലും എന്നോടുള്ള ഭക്തിയൊന്നുമതി മോക്ഷം ലഭിക്കാൻ എന്റെ ഭക്തനോടുള്ള പോലെ സ്നേഹവും വാൽസല്ല്യവും കരുണയും എനിക്ക് മറ്റാരോടും ഇല്ല എന്റെ പ്രിയ ഭക്തരുടെ സുഖമാണ് എന്റെ സുഖം അവരുടെ സന്തോഷമാണ് എന്റെയും സന്തോഷം അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളി കൊള്ളുന്നുവെങ്കിലും ഞാൻ എന്റെ ഭക്തന്റെ ഹൃദയത്തിൽ ലാണ് ഞാൻ സദാസമയവും വസിക്കുന്നത് അതുകൊണ്ട് ഭക്തിപൂർവ്വം എന്റെ നാമങ്ങൾ ജപിക്കുക സ്മരിക്കുക കേൾക്കുക അതു കൊണ്ട് നമ്മുക്ക് കിട്ടിയ ഈ ജന്മം പാഴക്കരുത് ഭഗവാനെ ഭക്തിയോടെ സേവിച്ചാൽ ഈ ജന്മം സഫലമായി
ഒരു പ്രാവിശ്യമെങ്കിലും
ഈ നാമം ജപിക്കു
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ
No comments:
Post a Comment