വിധിപ്രകാരമുള്ള പൂജകളും വിദ്യാരംഭവും (മഹാനവമി )
യഥാര്‍ത്ഥ നവരാത്രി പൂജയെന്നത് കുമാരീ പൂജയോടും ദേവീ ഭാഗവത നവാഹത്തോടും ചണ്ഡികായാഗത്തോടും, നവാക്ഷരീ, ദേവീ മാഹാത്മ്യ ജപത്തോടും, ദേവീബിംബ പൂജയോടും, ദേവീ ബിംബ നിമജ്ജനത്തോടും കൂടിയ മഹാപൂജയാണ്.
ഉത്തരഭാരതത്തില്‍ ഈ ചടങ്ങുകളോടെയാണു നവരാത്രിയാഘോഷം. ബംഗാളിലെ നവരാത്രി കാളീ പൂജയെന്നും ചണ്ഡീപൂജയെന്നും അറിയപ്പെടുന്നു.
ബംഗാളില്‍ ദേവിയുടെ മണ്ണു കൊണ്ടുള്ള ബിംബങ്ങള്‍ നിര്‍മ്മിച്ച് നവരാത്രി കാലത്ത് വിശേഷാല്‍ ചടങ്ങുകളോടെ പൂജിക്കുന്നു. തുടര്‍ന്ന് പൂജയുടെ ഒടുവില്‍ വിജയദശമി നാളില്‍ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്നു.
തമിഴ്‌നാട്ടില്‍ കൊലുവെയ്‌പോടെയാണ് നവരാത്രി ആഘോഷം. തമിഴ് ബ്രാഹ്മണരുടെ ബൊമ്മക്കൊലു ഒരുക്കലും പൂജയും പ്രസിദ്ധമാണ്. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയമായി രാമലീല കൊണ്ടാടിയാണ് ഉത്തരേന്ത്യയിലെ നവരാത്രി ആഘോഷം.
വിശാസങ്ങളും അനുഷ്ഠാനങ്ങളും
ഒന്നാം ദിവസം കുമാരീപൂജ നടത്തണം. രണ്ടു വയസ്സായ കുട്ടിയെ കുമാരി എന്ന പേരിൽ ആരാധിക്കുമ്പോൾ ദാരിദ്ര്യവും ദുഃഖവും ഇല്ലായ്മ ചെയ്ത് ഐശ്വര്യം ലഭിക്കുന്നു.
രണ്ടാം ദിവസം 3 വയസ്സുള്ള പെൺകുട്ടിയെ ത്രിമൂർത്തി എന്ന ഭാവത്തിൽ പൂജിക്കണം. ധർമാർഥകാമഫലങ്ങളും സന്താനലാഭവും നല്ല ബുദ്ധിയും ഉണ്ടാകും.
4 വയസ്സ് തികഞ്ഞവളെ കല്യാണി എന്ന പേരിൽ മൂന്നാം ദിവസം പൂജിക്കണം. വിദ്യയും ധനവും ജീവിത വിജയവും സുഖകരമായ ജീവിതവും ലഭിക്കുന്നു.
നാലാം ദിവസം രോഗശാന്തിക്കായി 5 വയസ്സുള്ള കുട്ടിയെ രോഹിണി എന്ന ഭാവത്തില്‍ പൂജ ചെയ്യുന്നു.
കാളിക എന്ന പേരിൽ 6 വയസ്സായ കുട്ടിയെ അഞ്ചാം ദിവസം പൂജ ചെയ്താൽ ശത്രുനാശമുണ്ടാകും.
അടുത്ത ദിവസം 7 വയസ്സുള്ള ചണ്ഡികയെ പൂജിക്കും, ഐശ്വര്യം ലഭിക്കും.
അടുത്ത ദിവസം ശാംഭവി എന്ന 8 വസ്സുകാരിയെ പൂജിച്ചാൽ ജീവിതവിജയം നേടാം.
എട്ടാം ദിവസം 9 വയസ്സുകാരി ദുർഗ്ഗയെ പൂജിച്ചാൽ ശത്രുനാശം ഉണ്ടാകും, ഒപ്പം പരലോകസുഖവും ലഭിക്കും.
നവമി ദിവസം 10 വയസ്സുള്ള സുഭദ്രയെ പൂജിച്ചാൽ സർവാഭീഷ്ടങ്ങളും ലഭിക്കും.
പത്താം ദിവസം ദേവിയെ വിജയലക്ഷ്മിയുടെയും വിദ്യാലക്ഷ്മിയുടെയും ഭാവത്തില്‍ പൂജിക്കുന്നു.
ഈ അവസരത്തില്‍ ദമ്പതിമാരെ പൂജിക്കുന്നതും ഐശ്വര്യലബ്ധി ഉണ്ടാകുന്നതാണ്. ഇവർക്ക് പുതുവസ്ത്രങ്ങൾ, പഴങ്ങൾ, പൂക്കൾ, ചീപ്പ്, കണ്ണാടി, കുങ്കുമം, ദക്ഷിണ, വിഭവസമൃദ്ധമായ ഭക്ഷണം എന്നിവ നൽകണം.
No comments:
Post a Comment