നവചണ്ഡികാഹോമം
സകലലോകങ്ങള്‍ക്കും അമ്മയായ ആദിപരാശക്‌തിയെ ആരാധിക്കുന്ന ദിനങ്ങളാണ് നവരാത്രിയായി നാം ആഘോഷിക്കുന്നത്. ശരത്‌കാലത്തും വസന്തകാലത്തും ഒന്‍പതുനാള്‍ പൂജ നടത്താന്‍ ഉത്തമാമാണ്. രോഗങ്ങളും നാശനഷ്‌ടങ്ങളും ഈ കാലഘട്ടത്തിലാണ് കൂടുതലായി സംഭവിക്കുക. ഇതുതരണം ചെയ്യാന്‍ ദേവീപ്രീതി കൂടിയേ കഴിയൂ. കന്നിമാസത്തിലെ ശുക്ലപക്ഷപ്രഥമ മുതല്‍ 9 ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്. നവരാത്രിപൂജാവിധികളില്‍ പറഞ്ഞിട്ടുള്ള ഒരു സുപ്രധാനപൂജാ വിധിയാണ് ചണ്ഡികാഹോമം.
കൃതത്രേതായുഗങ്ങളില്‍ ആത്മാര്‍ത്ഥമായും സമൂഹാര്‍ത്ഥമായും ഒട്ടനവധി വൈദികരുടെ സഹകരണത്തോടെ അനുഷ്‌ഠിച്ചുപോന്ന യാഗചര്യയുടെ ലോപിച്ച രൂപമാണ് ഹോമം. ഒരാള്‍ക്ക് ഒറ്റയ്‌ക്ക് നിവര്‍വ്വഹിക്കാന്‍ പാകത്തില്‍ ചടങ്ങുകള്‍ ചുരുക്കി എളുപ്പമാക്കി ഇന്നു ഹോമം നടത്തപ്പെടുന്നു. ദേവന്മാര്‍ക്കോ, ദേവിമാര്‍ക്കോ കൊടുക്കേണ്ടതായ ദേവഭോഗം (നികുതി) എന്ന സങ്കല്‌പത്തില്‍ പലവിധ ദ്രവ്യങ്ങളും അഗ്നിയില്‍ ഹോമിക്കപ്പെടുന്നു. അഗ്നിയാണ് ഈ ഹവിസ്സ് ദേവന്മാര്‍ക്കും ദേവിമാര്‍ക്കും എത്തിച്ചുകൊടുക്കുന്നത്. ആരെയാണോ ആരാധിക്കുന്നത് ആ ദേവനോ, ദേവിക്കോ സാധാരണ മട്ടില്‍ പൂജ നടത്തുകയും അതിനിടയ്‌ക്ക് നിവേദ്യങ്ങള്‍ ഹോമകുണ്ഡത്തില്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. ഗണപതിഹോമം, സുദര്‍ശനഹോമം, മൃത്യുഞ്‌ജയഹോമം ആണ്ടുഹോമം എന്നിങ്ങനെ വിവിധ നാമത്തിലുള്ള ഹോമങ്ങള്‍ നടക്കുന്നുണ്ട്. ഗണപതിഹോമമാണ് സര്‍വ്വസാധാരണം. സദുദ്യമങ്ങള്‍ക്ക് മുമ്പ് സംഭവിക്കുവാന്‍ സാധ്യതയുള്ള വിഘ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഗണപതിഹോമം. നാളികേരം അഗ്നിയില്‍ ഹോമിക്കുന്നതിന്റെ ഗന്ധം നാം എത്ര അകലെയിരുന്നാലും അനുഭവവേദ്യമാണ്.
നവരാത്രി പൂജാവിധികളില്‍ പറഞ്ഞിട്ടുള്ള ഒരു സുപ്രധാന പൂജാവിധിയാണ് ചണ്ഡികാഹോമം. നിരപ്പായ സ്‌ഥലത്ത് വിധിയാംവണ്ണം മണ്ഡപം തീര്‍ക്കണം. മണ്ണും ചാണകവും മെഴുകി നിലംശുദ്ധമാക്കണം. അത് കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിക്കണം. ഹോമത്തില്‍ പങ്കെടുക്കുന്നതിനായി ദേവീതത്ത്വജ്‌ഞരായ വൈദികരെ മുന്‍കൂട്ടിവരുത്തണം. പ്രതിപദത്തില്‍ കുളികഴിഞ്ഞ് ബ്രാഹ്‌മണരെ യഥാവിധി വരിക്കണം. അര്‍ഘ്യപാദ്യങ്ങള്‍ നല്‍കി അവരെ ബഹുമാനിച്ചിരുത്തണം. ഒന്നോ, രണ്ടോ, അഞ്ചോ, ഒന്‍പതോ ദ്വിജന്മാരെ ദേവീ ഭാഗവതപാരായണത്തിനായി നിയോഗിക്കണം. വെള്ളപ്പട്ടു വിരിച്ച വേദിയില്‍ പീഠം വയ്‌ക്കണം. നാലു തൃക്കൈകളിലും ആയുധമേന്തിയ ദേവിയെ അവിടെ പ്രതിഷ്‌ഠിക്കണം. പ്രതിമയ്‌ക്കുപകരമായി യന്ത്രം പ്രതിഷ്‌ഠിച്ചാലും മതി. തീര്‍ത്ഥജലം നിറച്ചതും സ്വര്‍ണ്ണം, രത്നം, പഞ്ചപല്ലവങ്ങള്‍ ഇവയിട്ടതുമായ കലശം പൂജിക്കാനായി പാര്‍ശ്വഭാഗത്തുവയ്‌ക്കണം. പൂജാദ്രവ്യങ്ങളും സജ്‌ജീകരിച്ചിരിക്കണം. പ്രതിപദം അത്തമാണെങ്കില്‍ കൂടുതല്‍ ശ്രേഷ്‌ഠമാണ്. ഹോമത്തിന് ത്രികോണാകൃതിയിലുള്ള കുണ്ഡമാണൊരുക്കേണ്ടത്. സങ്കല്‌പപൂജയാണ് ആദ്യചടങ്ങ്. ഹോമത്തിന് പ്ലാംവിറക്, കര്‍പ്പൂരം, ചന്ദനം, വാഴപ്പഴം, നാളികേരം, നാരങ്ങാ, മാതളം ഇവയൊക്കെ നിവേദിക്കാം. പിന്നീട് അന്നം, യവം, എള്ള്, നെയ്യ് തുടങ്ങിയവ ഹോമിക്കുന്നു. വിശിഷ്‌ടദ്രവ്യങ്ങള്‍കൊണ്ട് ത്രികാലപൂജയും നടത്തുന്നു. ഈ ഹോമാഗ്നിയില്‍ ഹവിസ്സും മറ്റു പദാര്‍ത്ഥങ്ങളും അര്‍പ്പിക്കുമ്പോള്‍ ഇതെനിക്കുവേണ്ടിയല്ല സമസ്‌തചരാചരങ്ങളുടേയും സുഖത്തിനുവേണ്ടി ഞാനിത് ഭൂമിക്കുതന്നെ സമര്‍പ്പിക്കുന്നു. ഈ മഹത്തായ സങ്കല്‌പം ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല.
കന്യാപൂജകൊണ്ട് നേടാവുന്ന ഫലങ്ങള്‍
----------------------------------------
കുമാരീപൂജകൊണ്ട് ദാരിദ്ര്യദുഃഖം തീരും. ശത്രുക്കള്‍ നശിക്കും, ആയുസ്സും ഐശ്വര്യവും വര്‍ദ്ധിക്കും. ത്രിമൂര്‍ത്തി പൂജകൊണ്ട് പുത്രാഭിവൃദ്ധിയും, കല്യാണിപൂജകൊണ്ട് വിദ്യാവിജയവും രാജ്യലാഭവും, കാളികാപൂജകൊണ്ട് ശത്രുനാശവും, ചണ്ഡികാപൂജകൊണ്ട് ഐശ്വര്യലാഭവും, ശാംഭവപൂജകൊണ്ട് ദാരിദ്ര്യ ദുഃഖമോചനവും ജനപ്രീതിയും, ദുര്‍ഗ്ഗാപൂജകൊണ്ട് പരലോകസൗഖ്യവും, സുഭദ്രാ പൂജകൊണ്ട് സര്‍വ്വാഭീഷ്‌ടസിദ്ധിയും, രോഹിണീ പൂജകൊണ്ട് രോഗശാന്തിയും നേടാം.
Courtesy : ശശികുമാര്‍, പാലയ്‌ക്കല്‍

No comments:
Post a Comment