മമതയുടെ ലോകത്തിലെ കുന്നുകള്‍ എന്നുപറയുന്നത് ഉദാത്തമായ സ്നേഹത്തിന്റെ മലനിരകളോട് താരതമ്യപ്പെടുത്തിയാല്‍ വെറും മണല്‍ക്കൂനകള്‍ മാത്രമാണ്. പരമാനന്ദത്തിന്റെ അനുഭൂതി പകരാന്‍ ഒരിക്കലും മമതയ്ക്ക് കഴിയില്ല. നമ്മളറിയുന്ന സ്നേഹത്തില്‍ പൂക്കളും മുള്ളുകളുമുണ്ട്. ശരിയാണ്. എന്നാല്‍ അതിന് ഒരിക്കലും ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയും എത്തിപ്പിടിക്കാന്‍ കഴിയില്ല. വെള്ളത്തിലെ കുമിളപോലെ നശ്വരമായ നമ്മുടെ സ്നേഹത്തെ അനശ്വരമായ സ്നേഹമാക്കി മാറ്റണമെങ്കില്‍ അവിടെ ആദ്യം നമ്മിലെ അഹന്തയും മമതയും മരിക്കണം.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment