ആ അര്‍ത്ഥത്തില്‍ ഋഷികളെ ശരിയായ ശാസ്ത്രജ്ഞരെന്ന് പറയാം. കാരണം അവര്‍ ജീവിതത്തെ അതിന്റെ ആഴത്തിലും പരപ്പിലും പഠിച്ചവരാണ്, ജീവനും സ്നേഹത്തിനും ആധാരമായ ആ ആത്മസത്തയെ അറിഞ്ഞവരാണ്. അവരെ സംബന്ധിച്ചിടത്തോളം മേലും കീഴും മുമ്പിലും പുറകിലും എന്നല്ല, എവിടെയും സ്നേഹം മാത്രമേ കാണാനുള്ളൂ. പാതാളത്തിലോ നരകത്തിലോ എന്നുവേണ്ട എവിടെയും അവര്‍ ജീവനും പ്രേമവും മാത്രം കാണുന്നു, എവിടെയും അതിന്റെ ഉജ്ജ്വലപ്രഭ മാത്രം കാണുന്നു. അതുകൊണ്ടാണ് അമ്മ അവരെ യഥാര്‍ത്ഥ ശാസ്ത്രജ്ഞരെന്ന് വിളിക്കുന്നത്. അവര്‍ സ്വന്തം ആത്മാവിനെ പരീക്ഷണശാലയായി തെരഞ്ഞെടുത്തവരാണ്. അവര്‍ ജീവിത്തില്‍ ഭേദബുദ്ധി ദര്‍ശിക്കുന്നില്ല. ജീവിതം അവര്‍ക്ക് ഏകസത്തയാണ് ജീവന്റെയും പ്രേമത്തിന്റെയും ആ അദ്വൈതാനുഭൂതിയിലാണ് അവര്‍ സദാ കഴിയുന്നത്.
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment