നദി സമുദ്രത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അവയുടെ സംഗമം ഒഴുക്കിന്റെ അവസാനം സ്വാഭാവികമായി സംഭവിക്കുന്നതാണ്. അവിടെ മുന്‍കൂട്ടി തയ്യാറാക്കിയ മാര്‍ഗരേഖകളില്ല. സൂര്യന് പ്രകാശിക്കുന്നത് ഭൂമിക്ക് മാത്രം വേണ്ടിയല്ല. ആ പ്രകാശധോരണിയില് ഭൂമിയും വന്നുപെടുന്നുവെന്നേയുള്ളൂ. മമത പരാശ്രയത്തില്‍ കത്തുന്ന മെഴുകുതിരിപോലെയാണ്. അതിന്റെ പ്രഭയില്‍ ഇരുട്ടില്‍ നില്ക്കുന്ന ഏതാനും മുഖങ്ങള്‍ മാത്രം നമുക്ക് കാണാം. അതിനപ്പുറം എല്ലാം ഇരുട്ടിലാണ്. ആരൊക്കെ ആ പ്രകാശവലയത്തില്‍ വന്നുപോകുന്നുവോ അവരെ മാത്രമേ അതിന് തലോടാന്‍ കഴിയൂ. മറിച്ച് ദിവ്യസ്നേഹം സ്വയം ജ്വലിക്കുന്ന സൂര്യനെപ്പോലെയാണ്. അത് എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നു. അവിടെ ഇരുട്ടു കാണാന്‍ തന്നെ സാധിക്കുകയില്ല.
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment