ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 24, 2018

ആത്മസമര്‍പ്പണം - അമൃതവാണി

“നമ്മള്‍ ധ്യാനിക്കുന്നതെന്തിനാണ്‌? ഏകാഗ്രതയ്ക്കുവേണ്ടിയല്ലേ. കരയുമ്പോള്‍ ഒരു പ്രയാസവുമില്ലാതെ ഏകാഗ്രത കിട്ടുന്നില്ലേ. മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരയാതെ ഭഗവാനുവേണ്ടി കരഞ്ഞാല്‍ അതില്‍പ്പരം വലിയ ധ്യാനം മേറ്റ്ന്താണ്‌? അതാണ്‌ ഗോപികകളും മീരാബായിയും മറ്റും ചെയ്തത്‌. മീരാബായി പ്രാര്‍ത്ഥിച്ചിരുന്നത്‌ എത്ര നിസ്വാര്‍ത്ഥമായിട്ടാണെന്നറിയാമോ? “ഹേ ഗിരിധാരീ, അവിടുന്നെന്നെ സ്നേഹിച്ചില്ലെങ്കിലും സാരമില്ല, അവിടുത്തെ സ്നേഹിക്കാനുള്ള അവകാശം എനിക്ക്‌ നിഷേധിക്കരുതേ.” എന്നാണ്‌. ഭഗവാനുവേണ്ടി കരഞ്ഞുകരഞ്ഞ്‌ അവരുടെ ജീവിതംതന്നെ ഇടതടവില്ലാത്ത പ്രാര്‍ത്ഥനയായി മാറി. ആ ദിവ്യപ്രേമം അഗ്നിയായി അവരുടെ വാസനകളെ എരിച്ചുചാമ്പലാക്കി. ആ അഗ്നിയില്‍ അവര്‍ തങ്ങളെത്തന്നെ ഹവിസ്സായി ആത്മസമര്‍പ്പണം ചെയ്തു.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment