“ശിഷ്യമനസ്സിന് ശിശുസഹജമായ നൈര്‍മ്മല്യവും, വിശ്രാന്തിയുമരുളുന്നത് ഗുരുവിന്റെ കാരുണ്യപീയുഷമാണ്. അതൊന്നുകൊണ്ടാണ് ശിഷ്യന് ഗുരുവിന്റെ ശിക്ഷണത്തോടുവേണ്ടവണ്ണം പ്രതികരിക്കാനാവുന്നത്. തന്നെ, ഗുരുവിന്റെ ഒരു അവയവംപോലെ ശിഷ്യന് കാണാന്‍ കഴിയുന്നതുകൊണ്ടാണ്. തനിക്ക് ഏറ്റവും നല്ലതെന്തോ അതുമാത്രമേ ഗുരുവിന്റെ ഭാഗത്തുനിന്നുണ്ടാവൂ എന്ന് ശിഷ്യനറിയാം. അവിടുത്തെ പ്രവൃത്തികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു പഠിച്ചതില്‍നിന്നും ഗുരു തീര്‍ത്തും സ്വാര്‍ത്ഥമാക്കാനാണെന്ന് ശിഷ്യന്‍ മനസ്സിലാക്കുന്നു. അവിടുത്തെ സ്വാര്‍ത്ഥപൂര്‍ത്തിക്കുവേണ്ടി, തന്നെ ഉപകരണമാക്കുന്ന ആളല്ല ഗുരു എന്ന ഉറപ്പ് അവനുണ്ടാകുന്നു. ആ സ്നേഹവാരാശിയില്‍ ആകെ മുങ്ങിക്കുളിക്കുന്ന ശിഷ്യനില്‍ താന്‍ ഗുരുവിന്റെ സ്വന്തമാണെന്നഭാവമുണ്ട്. അതുകൊണ്ടാണവന്‍ ഗുരുവിനെതിരെ വെറുപ്പിന്റെ ഇത്തിള്‍ക്കണ്ണികള്‍ മനസ്സില്‍ വളരാനിടകൊടുക്കാതിരിക്കുന്നത്. അല്ലാതെ ശിഷ്യന് വേദനയും വിഷമവും ഒന്നും ഇല്ലാഞ്ഞിട്ടല്ല. അവന്‍ അതിനെയെല്ലാം അതിജീവിച്ചുകഴിഞ്ഞിട്ടില്ല. ആദ്ധ്യാത്മികം കത്തിയുടെ വായ്ത്തലയിലൂടെ നടക്കുന്നതാണ്. അല്‍പ്പമൊന്നിടറിയാല്‍ മുറിവ് നിശ്ചയമാണ്. ഗുരുവാകുന്ന മഹാവൈദ്യന്റെ കണ്ണുകള്‍ ശിഷ്യന്റെ ഓരോ ചുവടും ശ്രദ്ധിക്കുന്നുണ്ട്. ഗുരു ബലാല്‍ തനിക്കിഷ്ടമുള്ള വഴിയെ ശിഷ്യനെ നയിക്കുകയല്ല ചെയ്യുന്നത്. അങ്ങനെ നയിക്കുന്ന ഒരേ നേതാവോ വ്യക്തിയോ അല്ല ഗുരു. അദ്ദേഹം ബോധസ്വരൂപനാണ്. ശിഷ്യന്റെ ബോധത്തെയാണ് ഗുരുവിന്റെ ശിക്ഷണം പരിവര്‍ത്തനം ചെയ്യുന്നത്. അല്ലാതെ അവന്റെ സ്വാതന്ത്ര്യത്തിന് അദ്ദേഹം കൂച്ചുവിലങ്ങിടുകയല്ല ചെയ്യുന്നത്.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment