അവിടെ അനുസരിച്ചാലും ഉള്ളില്‍ കൊടുങ്കാറ്റായിരിക്കും. ഭയം കാരണം എതിര്‍പ്പു പുറത്തുകാണിക്കാന്‍ വയ്യ. കരിയില വാരിയിട്ട് കനലണയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ കുറെ പ്രാവശ്യം ഈ അമര്‍ഷവും ദുഃഖവും വേദനയും പ്രതിഷേധവുമെല്ലാം അവര്‍ ഉള്ളിലടക്കാന്‍ ശ്രമിക്കുന്നു. എപ്പോഴെങ്കിലും അത് ആളിപ്പടരാതിരിക്കില്ല.
അച്ഛനമ്മമാരോ അധ്യാപകരോ ശിക്ഷിക്കുന്നതിന് പിന്നില്‍ അവരുടെ സ്‌നേഹം മാത്രമാണുള്ളതെങ്കില്‍ക്കൂടി അതിന്റെ പരിണിതഫലം എപ്പോഴും പൊട്ടിത്തെറിയിലാണ് അവസാനിക്കുക. കാരണം ശിക്ഷണത്തിന്റെ പാര്‍ശ്വഫലമായുണ്ടാകുന്ന മുറിവുകള്‍ ഉണക്കാന്‍ അവര്‍ക്ക് അറിയില്ല. അവര്‍ അവ കാണുന്നുകൂടിയില്ല.
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment