കാന്തസ്പര്‍ശംകൊണ്ട് ഇരുമ്പു കാന്തമാകുന്നപോലെ ഗുരു സൃഷ്ടിക്കുന്ന സ്നേഹാന്തരീക്ഷം ശിഷ്യന്റെ സമസ്തവ്യക്തിത്വത്തെയും പരിവര്‍ത്തനം ചെയ്യിക്കുന്നു. ശിഷ്യനെ സ്വയം സ്നേഹസ്വരൂപനാക്കി മാറ്റാന്‍ അത് സഹായിക്കുന്നു. ശിഷ്യഹൃദയത്തില്‍ പ്രേമാഗ്നി ജ്വലിച്ചുതുടങ്ങിയാല്‍ എല്ലാ അധമവാസനകളും അതില്‍ എരിഞ്ഞുചാമ്പലായിത്തീരും. പിന്നീട് അഗ്നിക്ക് ഇന്ധനമാകുന്നത് മറ്റു ചിന്തകളാണ്. ചിന്തകളെല്ലാം ആ ചിതയിലൊടുങ്ങിയാല്‍ സാധകന്റെ ദഹരാകാശം വസ്തുശൂന്യമായിത്തീരുന്നു. ആ ഹൃദയം കവിഞ്ഞുനിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രകാശം പരക്കുമ്പോള്‍ ലോകം അതിനെ കാരുണ്യമെന്നുവിളിക്കുന്നു. ലക്ഷ്യം പ്രാപിച്ച സാധകന് തിരികെ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ അവലംബം ഈ കാരുണ്യമാണ്. ആ കാരുണ്യംകൊണ്ടാണ് ഇരുട്ടില്‍ വെളിച്ചം തേടിയുഴലുന്ന ആത്മാക്കളുടെ രോദനത്തിന് ചെവികൊടുക്കാന്‍ മുക്തപുരുഷന് സാധിക്കുന്നത്. മഹാത്മാവിന്റെ ജീവിതത്തില്‍ നാം കാണുന്ന കാരുണ്യവും സ്നേഹവും ഭിന്നമല്ല; അവ ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment