ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 4, 2018

എന്തുകൊണ്ട് കുളിയും തേവാരവും?




സനാതനധര്മത്തില് ഓരോ ദിവസവും മനുഷ്യന് നിശ്ചയമായും ചെയ്തിരിക്കേണ്ട രണ്ടു കര്മങ്ങള് ആണ് കുളിയും തേവാരവും . 


ചിലരുടെ തെറ്റിധാരണ ഇതു ബ്രാഹ്മണര്ക്ക് മാത്രം ചെയ്യാവുന്ന ഒന്നാണ് എന്നതാണ് .


പക്ഷെ സത്യം , കുളിയും തേവാരവും ഏത് മനുഷ്യരെയും ബ്രാഹ്മണര് ആക്കുന്നു എന്നതാണ് . ആരാണ് ബ്രാഹ്മണന് എന്ന് ഇവിടെ നിന്ന് അറിഞ്ഞിരിക്കുമല്ലോ.


നാം എല്ലാം കുളിക്കാറുണ്ട് , ചിലര് ആഴ്ചയില് ഒരിക്കലെങ്കിലും , നമ്മള് മുടങ്ങാതെ ദേഹ ശുദ്ധി നടത്തുന്നു . ഇല്ലെങ്കില് എന്ത് സംഭവിക്കും ?
നമ്മുടെ ദേഹം മുഴുവന് അഴുക്കു അടിഞ്ഞു കൂടുകയും , ചൊറിയുകയും , ദുര്ഗന്ധം വമിക്കുകയും ചെയ്യുന്നു.


ഇതു പോലെ തന്നെ നമ്മള് ശുദ്ധി വരുത്തേണ്ട ഒന്നാണ് നമ്മുടെ ആത്മാവ് . അല്ലെങ്കില് അതില് പല അഴുക്കുകളും അടിഞ്ഞു കൂടുകയും , ആത്മശോഷണം കൈവരുകയും ചെയ്യുകയും ചെയ്യുന്നു. അതിനുള്ള മാര്ഗ്ഗം ആണ് തേവാരം 

തേവാരം പല രീതിയില് ചെയ്യാമെങ്കിലും ഏറ്റവും ലളിതമായ രീതിയാണ് ഗായത്രിയും സന്ധ്യാ വന്ദനവും .


ഗായത്രി എന്താണെന്നോ അതിന്റെ സവിഷേതകള് എന്താണെന്നോ ഞാന് ഇവിടെ പറയുന്നില്ല , അതിനായി തന്നെ വേറെ ഒരു പോസ്റ്റ് തന്നെ വേണം.
അതിലാല് അത് ഇവിടെ നിന്ന് മനസിലാക്കാം.


ഗണേശ ഗായത്രി , സൂര്യ ഗായത്രി എല്ലാ ദേവതകള്ക്കും ഗായത്രി ഉണ്ട് , എങ്കിലും വളരേ പ്രാചീന കാലം മുതല്ക്കേ നമ്മുടെ പൂര്വികര് ജപിച്ചു വന്ന ഗുണം പേറുന്ന "ഓം ഭൂര് ഭുവ സ്വ" എന്ന് തുടങ്ങുന്ന ഗായത്രി മന്ത്രം തന്നെയാണ് തേവാരത്തിനു ഉചിതം.


108 തവണ ആണ് സാധാരണ ആയി ഗായത്രി ജപിച്ചു വരാറുള്ളത് , ജാതി മതഭേതമെന്യേ എല്ലാ മനുഷ്യര്ക്കും ഗായത്രി ജപിക്കമെങ്കിലും , അത് ഒരു ഗുരുവില് നിന്ന് ഉപദേശം സ്വീകരിച്ചതിനു ശേഷം വേണം ജപിക്കാന്. ഗായത്രി മനുഷ്യന് ഗുണം ചെയ്യുന്നത് പോലെ ഒരു വേദവും ചെയ്യില്ല എന്നാണു പണ്ടുള്ളവര് പറയാറ് .


ഇനി സന്ധ്യാവന്ദനം ആണ് , പകലും രാവും സന്ധിക്കുന്ന സായം സന്ധ്യയില് ആണ് സന്ധ്യാ വന്ദനം നടത്തേണ്ടത് .


രണ്ടു തിരിയിട്ട നില വിളക്ക് കൊളുത്തി വച്ചു അതിന് മുന്പില് ഇരുന്നാണ് സന്ധ്യാവന്ദനം നിര്വഹിക്കേണ്ടത് . ഗണപതിയില് തുടങ്ങി ഇഷ്ട ദേവതകളെ മുഴുവന് ആരാധിക്കുന്ന ചടങ്ങ് ആണ് സന്ധ്യാ വന്ദനം. ഗായത്രിയുടെ ഗുണം പൂര്ണം ആവണമെങ്കില് സന്ധ്യാ വന്ദനം കൂടെ നിര്വഹിക്കേണ്ടതാണ്.
നിലവിളക്കിനു മുന്പില് കണ്ണടച്ചിരുന്നു ഏകാഗ്രതയോടെ ധ്യാനിക്കുന്നത് ആത്മചൈതന്യം വളര്ത്തുന്നതിനു വളരേ സഹായകം ആണ്


നമ്മുടെ തിരക്കിട്ട ജീവിതത്തില് നമുക്കു വേറെ എല്ലാത്തിനും സമയം ഉണ്ട് , പക്ഷെ ഗായത്രിക്കോ സന്ധ്യാ വന്ദനത്തിനോ മാത്രം സമയം ഇല്ല.
ചിന്താമണി എന്ന ഒരു രത്നം ഉണ്ട്, അത് കൊണ്ടു തൊടുന്നത് മുഴുവന് സ്വര്ണം ആകും അതാണ് അതിന്റെ പ്രത്യേകത.


ഒരിക്കല് ഒരു മനുഷ്യന് വഴിയിലൂടെ നടക്കുമ്പോള് ഒരു 1 രൂപ നാണയം ഒരു ചവറ്റുകുട്ടയില് വീണു പോയി . അവന് അത് എടുക്കാന് തിരയുമ്പോള് ഈ ചിന്താമണി രത്നം കിട്ടി, അവന് അത് വലിച്ചെറിഞ്ഞു പിന്നെയും 1 രൂപയ്ക്കായി തിരച്ചില് തുടര്ന്നു ഇതു പോലെയാണ് ചില മനുഷ്യര് വേറെ നിസ്സാരമായ എന്തിനോ വേണ്ടി അലഞ്ഞു കൊണ്ടിരിക്കുമ്പോള് ഗായത്രി , സന്ധ്യാവന്ദനം പോലുള്ള ചിന്താമണി രത്നങ്ങളെ ഉപേക്ഷിക്കുന്നു.
അതുകൊണ്ട് .. ഇന്നു തന്നെ ഒരു ഗുരുവിനെ കണ്ടെത്തി ഗായത്രി സ്വീകരിക്കുക .. സന്ധ്യാ വന്ദനം ശീലമാക്കുക .. എല്ലാര്ക്കും ആത്മ ചൈതന്യം പ്രാര്ത്ഥിച്ചു കൊള്ളുന്നു



#ഭാരതീയചിന്തകൾ

No comments:

Post a Comment