ആദ്ധ്യാത്മികം അറിയാത്തവര്‍ക്കുപോലും അവര്‍ എന്തു ജോലിചെയ്യുന്നവരായാലും വേണമെന്നുണ്ടെങ്കില്‍ ഇത്രയം ചെയ്യാന്‍ കഴിയില്ലേ? നയതന്ത്രജ്ഞതയെന്ന് മക്കള്‍ക്ക് വേണമെങ്കില്‍ ഇതിനെ പറയാം. ഒരാള്‍ക്ക് തന്റെ കര്‍മരംഗത്ത് വിജയിക്കണമെങ്കില്‍ നയതന്ത്രജ്ഞത ആവശ്യമാണ്. മഹാഭാരതയുദ്ധവേളയില്‍ തന്റെ സുശക്തമായ സൈന്യത്തെയാകെ കൗരവര്‍ക്ക് നല്‍കി നിരായുധനായി പാണ്ഡവപക്ഷത്ത് ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുത്ത ശ്രീകൃഷ്ണന്‍ നമുക്ക് കാണിച്ചുതന്നത് ഈ നയതന്ത്രജ്ഞതയാണ്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് ആഗ്രഹവും ദൃഢനിശ്ചയവുമുണ്ടെങ്കില്‍ ഇത്തരം പ്രതികരണം തീര്‍ച്ചയായും സാധ്യമാണ്. അവര്‍ തങ്ങളുട ഉള്ളില്‍ അവേശിപ്പിക്കുന്ന പ്രതികൂലഭാവനകള്‍ അവിടെത്തന്നെ അടിഞ്ഞുകൂടാന്‍ അനുവദിക്കരുതെന്നുമാത്രം. അങ്ങനെയായാല്‍ അതെന്നെങ്കിലും ഒരു വലിയ പൊട്ടിത്തെറിയിലായിരിക്കും അവസാനിക്കുക. മനസ്സിലെ ചപ്പും ചവറും അന്നന്നുനീക്കാന്‍ പഠിക്കേണ്ടത് അവരെ സംബന്ധിച്ചിടത്തോളം വളരെ ആവശ്യമാണ്. ബാഹ്യമായി ആ നിമിഷം പ്രതികരിക്കാനും ആന്തരികമായി അടിഞ്ഞുകൂടുന്ന ദേഷ്യം, വെറുപ്പ്, വിദ്വേഷം, പ്രതികാര ചിന്തകള്‍ തുടങ്ങിയവയെല്ലാം പിന്നീട് മനനം ചെയ്തുമാറ്റാനും പരിശീലിക്കുന്നതുകൊണ്ടുമാത്രം നമുക്ക് നമ്മുടെ കര്‍മരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. അങ്ങനെയുള്ളവര്‍ക്ക് മറ്റുള്ളവര്‍ അസാധ്യമെന്ന് വിശേഷിപ്പിക്കുന്ന ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും. നമ്മുടെ ഉള്ളില്‍ത്തന്നെ മഹത്തായ ഒരു ഊര്‍ജ്ജസ്രോതസ്സ് നമുക്ക് കണ്ടെത്താനാവും. ഏത് ഭരണാധികാരിക്കും, ഉദ്യോഗസ്ഥനും മനസ്സുവച്ചാല്‍ ഈ കല അഭ്യസിച്ചെടുക്കാവുന്നതേയുള്ളൂ. അതിനായി അഹങ്കാരം നശിക്കുന്നതും നോക്കി ഇരിക്കേണ്ടകാര്യമില്ല. എന്നാലും മനസ്സിനെ ശുദ്ധീകരിക്കണമെങ്കില്‍ കുറെയെങ്കിലും നിര്‍മ്മമമായ സ്നേഹം അവരും വളര്‍ത്തേണ്ടത് ആവശ്യമാണ്.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment