മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കുന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത് അത് ഏറെ പ്രാമാണികവും ലോകപ്രിയവുമായിരുന്നുവെന്ന് കാണിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഭാരതത്തില്‍ നിരവധി സ്മൃതികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാമാണികമായി ഗണിച്ചുപോരുന്നത് മനുസ്മൃതി തന്നെയാണ്. സ്വയംഭൂമനുവാണ് ആദ്യ മനുസ്മൃതിയുടെ കര്‍ത്താവ്.
മാനവധര്‍മ്മശാസ്ത്രം, ഭൃഗുസംഹിത, മാനവസംഹിത, മനുസ്മൃതി എന്നൊക്കെ ഈ സ്മൃതിക്ക് പേരുണ്ട്.
വിധിക്കുകയും ആ വിധി നടപ്പിലാക്കുകയും ചെയ്യുക എന്ന സാമൂഹ്യമായ ഒരു നീതിശാസ്ത്രത്തിന്റെ കെട്ടില്‍പ്പെടുന്ന ഒന്നാണ് മനുസ്മൃതി എന്നുപറയാം.
വര്‍ണാശ്രമധര്‍മ്മങ്ങള്‍, വ്യക്തി-സമുദായം എന്നിവ തമ്മിലും ഒറ്റയ്ക്കുമുള്ള ബന്ധങ്ങള്‍, അവരുടെ ഉത്തരവാദിത്തങ്ങള്‍, രാജ്യഭരണം, ആദ്ധ്യാത്മികമായ ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം മനുസ്മൃതിയുടെ വിശാലമായ പരിധിയില്‍ വന്നുചേരുന്നു. ഭൗതികവും ആദ്ധ്യത്മികവുമായ വിചാരധാരകളെ പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നതാണ് ഭാരതീയമായ തത്ത്വദര്‍ശനം. ആ ദര്‍ശനത്തിനെ സഫലീകരിക്കുന്നതിന് ഉതകുന്ന നിരവധി ഉപദേശങ്ങളുടെ സമൂഹമാണ് മനുവിന്റെ സ്മൃതി എന്നുപറയാം.
ഈ വിചിത്രമായ ധര്‍മ്മ മാര്‍ഗ്ഗം വേദാനുകൂലമായ മാനവധര്‍മ്മശാസ്ത്രമാണ്. ഭാരതീയ സംസ്‌കൃതിയുടെ ആദിമൂലം വേദങ്ങളാണ്. മനു തന്നെ വേദമാണ് ധര്‍മ്മത്തിന്റെ വേരെന്ന്പറഞ്ഞിട്ടുണ്ട്.
No comments:
Post a Comment