ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 3, 2018

മനോനിയന്ത്രണം




നിങ്ങളുടെ മനസ്സ് ഒരു മിനിട്ട് ചിന്താ ശൂന്യമാക്കാമോ? 

ചിന്തകളാണ് പ്രവർത്തിക്കാധാരം.ചിന്തകളെ നിയന്ത്രിക്കാൻ കഴിയാത്ത നിങ്ങൾ എങ്ങിനെ പ്രവൃത്തി നിയന്ത്രിക്കും.നിങ്ങൾ  മനസ്സിൻ നിയന്ത്രണത്തിലാണ്, മനസ്സ്   നിങ്ങളുടെ നിയന്ത്രണത്തിലല്ല.  അങ്ങിനെയുള്ള നിങ്ങൾ എങ്ങിനെ മറ്റുള്ളവരെ നിയന്ത്രിക്കും?


അസംശയം മഹാബാഹോ!
മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൌന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ(ഗീത-6-35)


സാരം : കൃഷ്ണൻ അർജ്ജുനനോട് :മനസ്സ്
കീഴടക്കുവാൻ കഴിയാത്തതും ചഞ്ചലവുമാ
ണെന്നതിൽ സംശയമില്ല,എങ്കിലും അഭ്യാ
സം(യോഗ)കൊണ്ടും വൈരാഗ്യം (ഇന്ദ്രിയനിയന്ത്രണം)കൊണ്ടുംഅതിനെ നിയന്ത്രിക്കാം


മനസ്സിനെ ജയിക്കാതെ ശാശ്വത ശാന്തിയും
ആനന്ദവും കൈവരിക്കാനാകില്ല.
മനോജയം നേടുവാനുള്ള അനുഷ്ഠാനങ്ങളാണ് ഹൈന്ദവസംസ്ക്കാരം നിർദ്ദേശിക്കുന്നത്.



ഹരി ഓം തത് സത്.

No comments:

Post a Comment