ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 5, 2018

അനുഭവങ്ങള്‍ - അമൃതവാണി

മുന്‍കാലാനുഭവങ്ങളുടെ ഓര്‍മ നമുക്ക്‌ വിവേകം വരുത്താന്‍ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. മുമ്പൊക്കെ സമരവേളയില്‍ എന്തുമാത്രം പ്രശ്നങ്ങളാണുണ്ടായിട്ടുള്ളത്‌? കമ്പനി പലനാള്‍ പൂട്ടിയിടേണ്ടിവന്നു. എത്രയോ ജീവനക്കാരുടെ വേലയും കൂലിയും നഷ്ടമായി. തന്നെ സമരക്കാര്‍ ആക്രമിക്കുമെന്നും ഭയന്നുപുറത്തിറങ്ങാന്‍ പറ്റാതെയായി. കുടുംബാംഗങ്ങളുടെ ജീവന്‌ നേരെയും ഭീഷണി മുഴങ്ങി. എല്ലാറ്റിനും മൂലകാരണമായത്‌ നമ്മുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കാത്തതായിരുന്നു എന്ന്‌ ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക്‌ കാണാന്‍ കഴിയുന്നു. അതോര്‍മ്മ വരുമ്പോള്‍ അവിടെ സ്വയം നമ്മുടെ ദേഷ്യം നിയന്ത്രിക്കപ്പെടുകയാണ്‌. ഉള്ളില്‍ എത്ര ദേഷ്യമിരുന്നാലും മുഖത്ത്‌ വലിയൊരു ചിരി നമ്മള്‍ വരുത്തിക്കൂട്ടുന്നു. സമരക്കാരെ, പ്രത്യേകിച്ച്‌ നേതാവിനെ, നമ്മള്‍ കാര്യമായി സ്വീകരിച്ചിരുത്തുന്നു. ചായ കൊടുക്കുന്നു, കുശലമന്വേഷിക്കുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ നമ്മളും വളരെ സഹതാപം കാണിച്ചുസംസാരിക്കുന്നു. എന്നുതന്നെയല്ല, കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു താന്‍ തൊഴിലാളികള്‍ക്കുവേണ്ടി പരമാവധി സഹായങ്ങള്‍ ചെയ്യുകയാണെന്ന്‌ അവരെ എങ്ങനെയും ബധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എങ്ങനെയും പ്രശ്നം രമ്യമായി ഒത്തുതീര്‍പ്പാക്കുവാന്‍ നാം മുന്‍കൈയെടുക്കുന്നു. ഈ രീതിയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഫലത്തില്‍ അത്‌ പ്രതികരണത്തിന്‌ തുല്യമാവുകയാണ്‌. വ്യക്തിജീവിതത്തിലായാലും ഔദ്യോഗികജീവിതത്തിലായാലും പലപ്പോഴും ഈ രീതിയില്‍ നമ്മള്‍ ഉള്ളിലിരുപ്പെന്തായാലും പുറമെ നന്മ പ്രദര്‍ശിപ്പിക്കാറുണ്ട്‌. അന്യരോട്‌ കരുണയും സഹാനുഭൂതിയും കാണിക്കാറുണ്ട്‌. അവിടെ പ്രതികരണത്തിന്റെ ഗുണഫലം അന്യരിലുണ്ടാവുകയും പ്രതിക്രിയയുടെ ദോഷഫലം നമ്മില്‍ മാത്രമായി ഒതുങ്ങുകയുമാണ്‌ ചെയ്യുന്നത്‌. മറ്റുള്ളവരുടെ ഭാഗത്തുനിന്നും പ്രത്രിക്രിയയ്ക്ക്‌ നമ്മള്‍ ഇടംകൊടുക്കുന്നില്ല.”


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment