വേദമാണ് ഹിന്ദുവിന്റെ അടിസ്ഥാന ശാസ്ത്രവും പരമ പ്രമാണവും . ആ പ്രമാണത്തിന് നിരക്കാെത്തതൊന്നും ഹിന്ദുവിന്റെ ആചരണങ്ങളിൽ പെടുത്താവുന്നവ അല്ല .
അപ്പോൾ.....
കോഴി വെട്ട്, ആട് വെട്ട്, മദ്യ നിവേദ്യം, രക്തം അർപ്പിച്ചു കൊണ്ടുള്ള പൂജ എന്നിവയെല്ലാം വൈദിക അടിസ്ഥാനം ഇല്ലാത്ത ആചരണങ്ങളാണ്. മാത്രമല്ല, പാവം മിണ്ടാപ്രാണികളെ ഹിംസിക്കുന്നത് വലിയ തെറ്റാണ് താനും. ഹിംസയെ വേദം അനുകൂലിക്കുന്നില്ല. മൃഗങ്ങളെ കൊന്ന് പൂജ നടത്തി വലിയ ഹൈന്ദവ ഭക്തർ എന്നഭിമാനിക്കുന്നവർ മണ്ടത്തരത്തിന്റെ എവറസ്റ്റിലാണ് കഴിയുന്നത്.
ഇന്ന ആളും, ഇന്ന ആളും കല്യാണം കഴിച്ചാൽ വിവാഹത്തിന്റെ ഏഴാം വർഷം അമ്മായിയപ്പന് തളർവാതം വരുമെന്നും, കരിങ്കുട്ടിക്ക് കോഴിയും കള്ളും നിവേദിച്ചാൽ മക്കൾക്ക് ഫുൾ A+ ലഭിക്കും എന്നൊക്കെ പ്രവചിക്കുന്ന "ജ്യോതിഷം " വേദ പ്രമാണമുള്ളതല്ല. അതു കൊണ്ടു തന്നെ അത് ഹിന്ദു വിരുദ്ധമാണ്.
ഈ ലോകത്തിന് ബാഹ്യ നായി ഒരു സിംഹാസനത്തിൽ ഇരുന്ന് ലോക ഭരണം നടത്തി, മനുഷ്യർ മരിച്ചു ചെന്നതിനു ശേഷം അവരെ തിളച്ച എണ്ണയും, തീക്കട്ടയുമുള്ള നരകത്തിലോ, അല്ലെങ്കിൽ, തേനും പാലും കള്ളും നൽകുന്ന ഒരു സ്വർഗത്തിലോ ഇടുന്ന ഒരുവൻ അല്ല ദൈവം. ഇത്തരം ദൈവ സങ്കൽപം വേദ വിരുദ്ധമാണ്, അതു കൊണ്ടു തന്നെ ഹിന്ദുവിന്റേതുമല്ല
കതിനയുടെ ശബ്ദം ഇഷ്ടപ്പെടുന്ന ദൈവവും, ആന എഴുന്നള്ളത്ത് കണ്ട് രസിക്കുന്ന ദൈവും, നാവിൽ ശൂലം തറക്കുകയും, തലയിൽ നാളികേരം എറിഞ്ഞുടക്കുകയും, ശരീരത്തിൽ കൊളുത്തിട്ട് തൂക്കുന്നതും ഒക്കെ കണ്ട് അനുഗ്രഹങ്ങൾ ചൊരിയുകയും ഒക്കെ ചെയ്യുന്ന ഒരു സാഡിസ്റ്റ് അല്ല ദൈവം ഇത്തരം സങ്കൽപങ്ങൾ വേദ വിരുദ്ധ ങ്ങളാണ്.
നിത്യവും രണ്ടു സന്ധ്യകളിൽ അഗ്നിയിൽ ഹവിസ്സ് അർപ്പിക്കൂ മന്ത്രോച്ചാരണങ്ങളോടെ, പക്ഷിമൃഗാദികൾക്ക് നിത്യം വെള്ളവും ഭക്ഷണവും നൽകു, മാതാപിതാക്കളേയും ഗുരു ജനങ്ങളേയും പരിപാലിക്കൂ, അഥിതികളെ സന്തോഷപൂർവ്വം സ്വീകരിക്കൂ, ഹൈന്ദവ ശാസ്ത്രങ്ങൾ അൽപമെങ്കിലും നിത്യം പാരായണം ചെയ്യുകയും മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യൂ, ഉള്ളതിനനുസരിച്ച് ദാനംചെയ്യു, ഹിംസ ഒഴിവാക്കുകയും സർവ്വ ചരാചരങ്ങളോടും കാരുണയോടെ പെരുമാറുകയും ചെയ്യു. ഇത്രയൊക്കെ നിത്യേന ചെയ്യുമ്പോൾ ഈശ്വരിയത സ്വയം അനുഭവിക്കാനാവും. യഥാർത്ഥ ഹൈന്ദവ ധർമ്മിയായി മാറാനും സാധിക്കും ...
അതിനാവട്ടെ നമ്മുടെ ശ്രമം... അറിയാനും അറിയിക്കാനും ... ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്... അന്ധവിശ്വാസങ്ങളും പ്രാകൃതമായ ആചരണങ്ങളും ഹിന്ദുവിനെ ഇരുട്ടിലേക്കേ തള്ളിവിടൂകയുള്ളൂ... വേദാധിഷ്ഠിതമായ ആചരണങ്ങളിലേക്ക് വരൂ ...
സർവ്വശ്രേഷ്ഠമായ, ലോകാനുഗ്രഹകരമായ, സമാധാനകാരിയായ ഹൈന്ദവ ധർമ്മത്തെ അതിന്റെ ഔന്നത്യങ്ങളിലേക്ക് നയിക്കൂ... ലോകത്തിന്റെ സമസ്ഥമേഖലകളിലേക്കും വ്യാപിപ്പിക്കൂ....
No comments:
Post a Comment