“സ്നേഹം, സ്നേഹം എന്നെല്ലാവരും പറഞ്ഞു നടക്കുന്നത് മമതയെപ്പറ്റിയാണ്. നമ്മള്‍ നമ്മുടെ അച്ഛനമ്മമാരെ, സഹോദരങ്ങളെ, ഭാര്യയെ, മക്കളെ, സുഹൃത്തുക്കളെ ഒക്കെ സ്നേഹിക്കുന്നു എന്നുപറഞ്ഞാലും അവിടെ മമത മാത്രമേയുള്ളൂ. അല്ലായിരുന്നെങ്കില്‍ തന്റെ കുട്ടികളെപ്പോലെ മറ്റുകുട്ടികളെയും സ്നേഹിക്കാന്‍ നമുക്ക് കഴിയുമായിരുന്നു. അങ്ങനെ കാണുന്നുണ്ടോ? വീട്ടുകാരോടുള്ള സ്നേഹം അയല്‍ക്കാരോടുണ്ടോ? മാതാപിതാക്കളോടുള്ള സ്നേഹം മറ്റ് പ്രായമായ ആളുകളെ കാണുമ്പോള്‍ ഉണ്ടാകുന്നുണ്ടോ? നമ്മുടെ മതത്തിനോടു നമുക്കിഷ്ടം, മറ്റുമതങ്ങളോട് വെറുപ്പും. ആരും സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നതുപോലെ അയല്‍രാജ്യത്തെ സ്നേഹിക്കുന്നു എന്നു പറയാറില്ല. ഇങ്ങനെ അതിരുകെട്ടി വളച്ച സ്നേഹത്തെ സ്നേഹമെന്ന് പറയാന്‍ പറ്റില്ല. അത് സ്വാര്‍ത്ഥതയില്‍ നിന്നും രാഗദ്വേഷങ്ങളില്‍ നിന്നും ഉണ്ടാകുന്ന മമത മാത്രമാണ്. പരിമിതമായ മമതയെ സീമയറ്റ സ്നേഹമാക്കി മാറ്റുകയാണ് ആദ്ധ്യാത്മികതയുടെ ഉദ്ദേശ്യം. ആ സ്നേഹത്തിന്റെ പരിപൂര്‍ണതയിലാണ് കാരുണ്യത്തിന്റെ പൂവ് വിരിയുന്നത്.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment