ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 2, 2018

വാഴപ്പള്ളി വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രം




കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളിയിൽ തിരുവെങ്കിടപുരം ക്ഷേത്രത്തിനു തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രം.

Related image


തെക്കുംകൂർ രാജാക്കന്മാരെ ആയോധന വിദ്യ അഭ്യസിപ്പിച്ച വായ്പൂര് കൈമളുടെ കളരി ആസ്ഥാനത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
ശ്രീ അദ്ധ്യാത്മരത്നം പി.കെ. ദിവാകരകൈമളുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി പുനപ്രതിഷ്ഠ നടത്തിയത്.




ഉപദേവി ദേവന്മാർ

ശ്രീ ഭദ്ര, ഗണപതി, ശാസ്താവ്, ശ്രീചക്ക്രം, ഗന്ധർവൻ, യക്ഷി, രക്ഷസ്, യോഗീശ്വരൻ.



ക്ഷേത്ര തന്ത്രികൾ

വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ താന്ത്രിക സ്ഥാനം വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രത്തിനു വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതിചെയുന്ന ചീരയ്കാട്ടു മനയിൽ ഉള്ള നമ്പൂതിരിമാർക്ക് ആണ്.
അവിടുത്തെ വാമനൻ നമ്പൂതിരി ആണ് മകര മാസത്തിലെ ഉത്രട്ടാതി നാളിൽ ക്ഷേത്രമാക്കി മാറ്റി പുനപ്രതിഷ്ഠ നടത്തിയത്.




ക്ഷേത്ര പൂജകൾ

ദിവസേന രാവിലെയും വൈകിട്ടും പുറം വിളക്ക്.
പൌർണ്ണമി, പ്രദോഷം നട തുറക്കലും തുടര്ന്നുള്ള പൂജകളും.



വിശേഷ ദിവസങ്ങൾ

പ്രദോഷം പൂജകൾ
ഭഗവാൻ പത്നീസമേതനായി കൈലാസത്തിൽ നൃത്തം ചെയ്യുന്നു . ആസമയത്ത് വിഷ്ണു, ബ്രഹ്മാദി ദേവകൾ വാദ്യങ്ങളുമായി അകമ്പടി സേവിക്കുന്നു.

ഇതുകാണാൻ മുപ്പത്തിമുക്കോടി ദേവന്മാരും ആകാശത്തു വന്നിട്ടുണ്ടാവും എന്നാണ് വിശ്വാസം.

ഈ ദിവസം (ത്രയോദശി ദിവസം ചിലപ്പോൾ ദ്വാദശി നാളിലും) രാവിലെ മുതൽ രാത്രി വരെ പൂജകൾ നടത്താറുണ്ട്.

രാവിലെ നിർമാല്യം, അഭിഷേകം,നിവേദ്യം, ഗണപതി ഹോമം, ഉഷഃപൂജ യോട് കൂടി നട അടയ്ക്കുന്നു.

തുടർന്ന് വൈകിട്ട് നട തുറന്നു വിളക്ക്, അതിനുശേഷം പ്രധാന അഭിഷേകം ദീപാരാധനക്കു മുൻപായി നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, എണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നു. ഈ സമയം പ്രധാന വഴിപാടുകൾ ആയ ചുറ്റുവിളക്ക് , 9 തട്ടോടു കൂടിയ കരിങ്കല്ല് വിളക്കുകൾ തെളിയിക്കൽ. തുടർന്ന് ദീപാരാധന. അതിനു ശേഷം ശ്രീ ഭദ്രാ പാർവതി ദേവി പ്രീതിക്ക് തിടപള്ളിയിൽ മഹാ ഭഗവതി സേവ അർച്ചന നടക്കുന്നതാണ്.




പ്രതിഷ്ഠദിനമഹോത്സവം

മകര മാസത്തിലെ ഉത്രട്ടാതി നാളിൽ [ജനുവരി - ഫെബ്രുവരി ]ആണ് വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനമഹോത്സവം.

പ്രതിഷ്ഠദിനമഹോത്സവ പൂജകൾ

രാവിലെ
6.00- നു നട തുറപ്പ്
മഹാ ഗണപതിഹോമം
ഉഷ:പൂജ
വളരെയേറെ പ്രാധാന്യമുള്ള കലശം എഴുന്നള്ളിപ്പും അഭിഷേകം
വിശേഷാൽ പൂജ
വിശേഷാൽ യോഗീശ്വരൻ, നഗത്താൻ മാർക്കുള്ള പൂജകൽ.
പ്രധാന പ്രസാദം ആയ അരവണ പായസം, പാൽപായസം, പടച്ചോറ് നേദ്യങ്ങൾ


വൈകിട്ട്
വലിയ വിളക്ക് തെളിയിക്കൽ [പുറം വിളക്ക് , ചുറ്റു വിളക്കുകൾ, കല്ലുവിളക്ക് ]
വിശേഷാൽ മഹാ ദീപാരാധന
വെടികെട്ട്
അത്താഴ പൂജ
പ്രധാന പ്രസാദം ആയ കടും പായസം , ഉണ്ണിയപ്പം നേദിക്കുക
മഹാ ഭഗവതി സേവ
നട അടപ്പ്



അന്നേ ദിവസം വൈകിട്ട് ഭക്തിഗാനസുധ , സംഗീത സദസ്സ് ,എന്നിവയും നടത്താറുണ്ട് ആണ്.


ശിവരാത്രി ദിന പൂജകൾ


കുംഭമാസത്തിലെ കൃഷ്ണപക്ഷ (കറുത്ത) ചതുർദ്ദശിയും ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രങ്ങളിലേതേങ്കിലുമൊന്നും ചേർന്നുവരുന്ന ദിവസമാണ് 'മഹാശിവരാത്രി' ആഘോഷിക്കുന്നത്.
അന്നേ ദിനം ക്ഷേത്രത്തിൽ രാത്രിയിൽ അഷ്ടാഭിഷേകം നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, തൈര്, നെയ്യ്, തേൻ, എണ്ണ, കരിമ്പിൻ നീര്, കളഭം തുടങ്ങിയവ ഉപയോഗിക്കുന്നു.



രുക്മിണി സ്വയംവര ഘോഷയാത്ര

വർഷത്തിൽ രണ്ടു തവണ അടുത്തുള്ള വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം , തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം ക്ഷേത്രങ്ങളിൽ നിന്നും ഭാഗവത സപ്താഹത്തോട് അനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ നടക്കൽ നിന്നാണ് പുറപെടുന്നത്.


മീനഭരണി ഉത്സവം - തിരുവായുധം എഴുന്നെള്ളിപ്പ്




മോർക്കുളങ്ങര ദേവി

വായ്പൂര് കൈമളുടെ കളരിയിലെ പ്രധാന ദേവത മോർക്കുളങ്ങര ശ്രീ പൊർക്കലി ഭഗവതിയാണ്.

വായ്പൂര് കൈമളുടെ തറവാട്ടിലെ അറയ്ക്കകത്ത് ഇന്നും മോർകുളങ്ങര ശ്രീ ഭദ്രകാളി ദേവിയുടെ ആവാസവും വരത്ത് പോക്കും ഉണ്ടെന്നു വിശ്വസിച്ചു പോരുന്നു.


എല്ലാ കൊല്ലവും മീന മാസത്തിലെ ഭരണി നാളിൽ മോർക്കുളങ്ങര ശ്രീ ഭഗവതി തിരുവായുധം എഴുന്നെള്ളിച്ച് വായ്പൂര് തറവാട്ടിലെ അറയ്ക്കകത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നു.


#ഭാരതീയചിന്തകൾ

No comments:

Post a Comment