പശുവിനെകുറിച്ചുള്ള ഒരു POST ഈ അടുത്തകാലത്ത് wattsapp ഇലും , FB യിലും കാണുന്നു അത് തികച്ചും അബദ്ധങ്ങൾ ആണ്, യഥാർത്ഥ അറിവുകൾ ഷെയർ ചെയ്യുക ഉദയഭാരതം വാട്സപ്പ് ഗ്രൂപ്പ്
************************************************************************************
ഈ അടുത്തകാലത്ത് മലയാളത്തിൽ ഒരു പ്രത്യേക ആർട്ടിക്കിൾ പശുവിനെ കുറിച്ചും,പശു ഓക്സിജൻ ഉച്ഛസ്സിച്ച് വിടുന്നതിനെക്കുറിച്ചും, പശുവിന്റെ പാലിനെക്കുറിച്ചും,പശുവിന്റെ നെയ് ഹോമിക്കുംമ്പോൾ ഓക്സിജൻ ഉണ്ടാകുന്നതിനെക്കുറിച്ചും.,അത് പോലെതന്നെ കുറെ അധിക കാര്യങ്ങൾ പശുവുമായി ബന്ധപ്പെട്ട് പശുവിന്റെ ഗോമൂത്രത്തെക്കുറിച്ചും ചാണകത്തെക്കുറിച്ചും പാലിനെക്കുറിച്ചും പശുവിനെക്കുറിച്ചുമെക്കെ.ഇത് Cambridge ൽ നടത്തിയ പഠനമാണെന്നും അവിടെ നടത്തിയ പഠനമാണൊന്നുമൊക്കെ കുറെ പോയിന്റുകൾ ഇങ്ങനെ സർക്കുലേറ്റ് ചെയ്യുന്നുണ്ട്. അതിൽ അത് എവിടുന്ന് കിട്ടിയെന്ന് എനിക്ക് അറിഞ്ഞ് കൂടാ. Common sense ഉപയോഗിച്ച് നോക്കുകയാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കും ശുദ്ധ അബദ്ധമാണ്. ആരോ പടച്ച് വിട്ടത് ഈ പശുവിനെയോ ആൽമരത്തിനെയോ ഇതിനെയോക്കെ ന്യായീകരിക്കാൻ വേണ്ടി ഭയാനകമാം വിധത്തിൽ അന്ധവിശ്വാസമേന്നുള്ളതല്ലാ, ഇല്ലാത്തതിനെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്തതിനെ ന്യായീകരിക്കാനായിട്ട് Cambridge university ൽ Research നടന്നു അവിടെ Research നടന്നു എന്നെല്ലാം പറഞ്ഞ് ചില വിശ്വാസങ്ങളെ,ആ വിശ്വാസത്തിൽ ഈ Scientific observation ഇല്ല അത് പെടുത്തി ശാസ്ത്രീകരിക്കുക,ശസ്ത്രവത്കരിക്കുക. അന്ധവിശ്വാസങ്ങളെ ശാസ്ത്രവത്കരിക്കുക എന്നല്ല,ഇല്ലാത്തതിനെ ഉണ്ടാക്കിയിട്ട്,അത് പ്രചരിപ്പിച്ച് കുറെ ആൾക്കാരുടെ മനസ്സിൽ തെറ്റായിട്ടുള്ള കാരണങ്ങൾ ഉണ്ടാക്കുക. പശു ഓക്സിജൻ പുറത്തേക്ക് വിടുക എന്നുള്ളത് എന്തൊരു അബദ്ധമാ,അത്‌പോലെ തന്നെ നെയ് കത്തിച്ച് കഴിഞ്ഞാൽ മൂന്ന് ടൺ ഓക്സിജൻ ഉണ്ടാക്കുന്നുവെന്നത് എന്തൊരബദ്ധമാണ്. അങ്ങനെ കുറെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായിട്ട് കണ്ടിരുന്നു. ഇത് ഹിന്ദു ധർമ്മത്തെ അവഹേളിക്കലാണ്. നന്മയുടെ പേരിലാണ് ചെയുന്നതെങ്കിലും ഹിന്ദുക്കളുടെ പേരിലാണ് അത് ചെയുന്നതെന്ന് ഞാൻ പറയുന്നില്ല,തന്നെത്താൻ ആരോ പ്രചരിപ്പിക്കുകയാ..അതിൽ ഹിന്ദു ധർമ്മമെന്നോ ആർ എസ് എസ് എന്നോ ബി ജെ പി എന്നോ അല്ലെങ്കിൽ പ്രത്യേകിച്ച് ഒന്നുമില്ല, വെറുതെ അങ്ങ് പ്രചരിപ്പിച്ച് കൊണ്ട് പോകുകയാണ്, ഇതേമാതിരി ശുദ്ധ അബദ്ധങ്ങൾ.ഇങ്ങനെയുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചിലപ്പോൾ ഒരു ലക്ഷ്യമുണ്ടാകും.യഥാർത്തത്തിലെ നന്മകൾ പോലും ജനങ്ങളെ വിശ്വസിപ്പിക്കാതിരിക്കാൻ തിന്മകളെ ശാസ്ത്രത്തിന്റെ പിൻബലത്തോട് കൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ എല്ലാം ശുദ്ധ വിഡ്ഡിത്തരമാണ്, എല്ലാം ശുദ്ധ അന്ധവിശ്വാസമാണ്, എല്ലാം ശുദ്ധ തെറ്റാണ് എന്നങ്ങോട്ട് മൊത്തത്തിൽ പറയിപ്പിക്കാൻ വേണ്ടി ഒരു കാരണവശ്ശാലും ന്യായീകരിക്കാൻ പറ്റാത്ത കുറെ തെറ്റിദ്ധാരണകളെ പ്രചരിപ്പിക്കുക. ഈ തെറ്റിദ്ധാരണകളെ ഉണ്ടാക്കിയവർക്ക് അറിയാം അയാൾ ഉണ്ടാക്കിയതാണെന്ന് പല യൂണിവേഴസിറ്റിയുടെയും പേരിൽ ഇത് പ്രചരിപ്പിക്കുകയണെന്ന്. പക്ഷെ, ഇത് പ്രചരിപ്പീക്കാനയി കിട്ടുന്നവർക്ക് അറിഞ്ഞുകൂടാ ഇതിന്റെ പുറകിലുള്ള hidden അജണ്ട എന്താണെന്ന്. അവർ നിർഭാഗ്യവശ്ശാലോ,ആവേശം കൊണ്ടോ, സന്തോഷം കൊണ്ടോ, നമ്മുടെ പൈതൃകത്തോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടോ, ഇതങ്ങ് വാട്‌സ് ആപ്പിലൂടെയും ഈമയിലൂടെയും ട്വിറ്ററിലൂടെയും എല്ലാം അങ്ങ് spread ചെയും. അപ്പോൾശരിക്കും നന്മ നിറഞ്ഞ നമ്മുടെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും പോലും കരി തേയ്ച്ച് കാണിക്കാൻ തിന്മനിറഞ്ഞതിനെ നന്മനിറഞ്ഞതാണെന്ന് കാണിക്കാൻ ശാസ്ത്രമുണ്ടെന്നും സയൻസ്സ് ഉണ്ടെന്നും അത് ജീവിതത്തിൽ പകർത്തണെമെന്നും നമ്മുടെ ഭാരതീയർ ഇതെല്ലാം പറഞ്ഞതിന്റെ പുറകിൽ ഇങ്ങനെയുള്ള ശാസ്ത്ര സത്യങ്ങളാണ് ഉള്ളതെന്നും ഇത് ലോകപ്രസിദ്ധമായ യൂണിവേഴസിറ്റികൾ പഠിച്ച് തെളിയിച്ചതാണെന്നുമെല്ലാം വരുത്തിതീർക്കാൻ വേണ്ടിയുള്ളശ്രമത്തിന്റെ പുറകിൽ യഥാർത്ഥ നന്മകളെകൂടി അവഹേളിപ്പിക്കാൻ കൂടി ആണ് എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു. ശ്രദ്ധിക്കുക കള്ള നാണയങ്ങളും കള്ള നോട്ടുകളും കള്ളന്മാരും കള്ളത്തരം ചെയുന്നവരും എല്ലാം ധാരാളമുണ്ട്. ഇതൊക്കെ പ്രചരിപ്പിക്കാൻ പത്രങ്ങളും ഇടതുപക്ഷക്കാരും യുക്തിവാദികളും ഉണ്ട്. തെറ്റായിട്ടുള്ള രീതിയിൽ ഉദ്ധരിച്ച് അതിന് പ്രചാരം കൊടുത്ത് നമ്മുടെ നന്മകൾ കൂടി തിന്മകാളണെന്ന് വരുത്തിതീർക്കാൻ ഇതിലൂടെ സാധിക്കും എന്നവർക്ക് അറിയാം. ഏതായാലും അത് ശ്രദ്ധിച്ചിരിക്കുക,ഇല്ലാത്തത് നല്ല ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തത് സ്വീകരിക്കാതിരിക്കുക.
DR.N.GOPALAKRISHNAN, M.A., M.Sc (Chem). M.Sc. (Pharm), MBA., Ph.D., D.Litt SCIENTIST & DIRECTOR, IISH
No comments:
Post a Comment