ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 15, 2016

തത്വമസി

തത്വമസി
********

“ തത്വമസി ” എന്ന വാക്ക് സാമവേദത്തില് നിന്നുമെടുത്തിട്ടുള്ളതാണ്. മലയാളത്തില് “അത് നീയാകുന്നു” എന്ന് തര്ജമ ചെയ്യാം. ഇവിടെ ‘അത്’ എന്ന് ഉദ്ദേശിക്കുന്നത് ‘പ്രപഞ്ചശക്തിയെയാണ്’. അതായത് ഈശ്വരന് നമ്മുടെയെല്ലാം മനസ്സില് തന്നെയാണ്, അഥവാ നാം തന്നെയാണ്. നമ്മുടെ സഹോദരങ്ങളോട് ഈശ്വരനോട് എന്നാ പോലെ പെരുമാറണം, അവരെ ബഹുമാനിക്കണം.
“ തത്വമസി ”എന്നാല് ആ ദിവ്യ പരമാത്മാവ് ഞാന് തന്നെ !
ചന്ദൊഗ്യൊ ഉപനിഷത്തില്, ഉദ്ദാലകന് തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്..
അത് കേട്ട് ശ്വേതകേതുവിനും സംശയം ഉണ്ടായി.
ഞാന് എങ്ങനെ പരമാത്മാവാകും??
അതിനു മറുപടിയായി ഉദ്ദാലകന് തന്റെ മകനോട് അഗ്നി കൊണ്ട് വരുവാന് പറഞ്ഞു.
ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു.
ഉദ്ദാലകന് :- "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ഉദ്ദാലകന്റെ ചോദ്യം.
ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു.
ഉദ്ദാലകന് :- "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" വീണ്ടും അതേ ചോദ്യം.
ശ്വേതകേതു ഉടനെ ഒരു കനല്ക്കട്ട എടുത്തു ചകിരിയില് വെച്ച് കൊണ്ട് ചെന്നു.
ഉദ്ദാലകന് :- "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?"
ശ്വേതകേതുവിനു സഹികെട്ടു, അവന് തിരിച്ച് ചോദിച്ചു:
"എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?"
ഉദ്ദാലകന് :- "അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം.അഗ്നിക്ക് സ്ഥിതി ചെയ്യാന് ഒരു ഉപാധി ആവശ്യമാണ്.അതുപോലെ പരമാത്മാവിനു ഇരിക്കാന് ഉള്ള ഉപാധിയാണ് നിന്റെ ശരീരം.അതായത് പരമാത്മാവ് നിന്നിലും എന്നിലും സര്വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു. കാരണം ഈ ജഡം ഒരു പട്ടണം ആണ്. അതില് ഇരുന്നു പരമാത്മാവ് തനിക്കു ഇഷ്ടമുള്ള രസങ്ങളില് ഏര്പ്പെട്ടു ഒന്നിലും പുരളാതെ കഴിയുന്നു. എല്ലാം ചെയ്യുന്നു. എന്നാല് ഒന്നും ചെയ്യുന്നുമില്ല. എല്ലാം അറിയുന്നു. എന്നാല് ഒന്നിലും ആസക്തി യില്ല. ഇത് എങ്ങനെ തത്വം ആയി എന്നാല് ഒരു വിളക്ക് കത്തിച്ചു വച്ചാല് അതില് നിന്നും എത്ര വിളക്ക് വേണമെങ്കിലും നമുക്ക് കത്തിക്കാം. വേണ്ടത് ജഡമായ ഈ മായയും ജീവനായ പരമാത്മ ജ്വോതിയും മാത്രം. അതിനാല് നീ ആയ തത്വവും പൂര്ണ്ണം ആണ്. നീയും ഈശ്വരന് തന്നെ. വേണ്ടത് ആ ഉറപ്പായ ജ്ഞാനവും ഭക്തിയും അതിലേക്കു ഉള്ള സിദ്ധ വിദ്യാ അഭ്യാസവും അത്രേ. അതില് യാതൊരു സംശയവും ഇല്ല. ഈ ലോകം നോക്കി നീ ഭയചികിതന് ആകേണ്ട. ഇത് നീ ഉള്ളപ്പോള് നിനക്ക് ശേഷം ഉണ്ടായത് അത്രേ. നീ ഇല്ലെങ്കില് നിനക്ക് ഒരു ലോകവും ഇല്ല. നിനക്ക് ഉറപ്പുണ്ടോ ? നീ ജീവനോടെ ഇല്ലെങ്കില് എന്ത് ലോകം ? ഏതു ലോകം ? അതിനാല് ഊഹം കൂടുതല് ശരിയാകുന്നതും സത്യമാകുന്നതും മുനിമാര് പറഞ്ഞ തത്വങ്ങളില് ആണ്. അത് ഒരുകാലത്തും മാറില്ല. അത് സൂര്യ ചന്ദ്രന്മാര് മാറി വേറേ വന്നാലും മാറില്ല. കാരണം അത് പരമ്പര ആയി ഉള്ളതും നിത്യവും അത്രേ. നിന്നുളില് ജീവന് ഉള്ളപ്പോള് നീ അതിനെ അറിയാന് വേണ്ടുന്ന വിദ്യ സ്വീകരിക്കുക. അപ്പോള് കൂടുതല് നിനക്ക് പ്രകാശിച്ചു എല്ലാ ചോദ്യവും അവസാനിച്ചു നീ സമാധാനത്തില് എത്തുന്നതാകും. അതുവരെ വൈരാഗ്യം കരുതുക."
ശ്വേതകേതു അച്ഛന്റെ നെഞ്ചില് കൂടുതല് ചേര്ന്ന് തല ചേര്ത്ത് കൊണ്ട് ചോദിച്ചു " അച്ഛാ ! അച്ഛന് എന്നും നന്മ ഉണ്ടാകട്ടെ! എനിക്ക് ഇത്ര ജ്ഞാനിയായ ഒരു അച്ഛനെ കിട്ടിയല്ലോ! എന്റെ ജീവന് എത്ര ഭാഗ്യം.!
ഉദ്ദാലകന് :- മകനെ ! ഞാന് തന്നെ നീ ! ഒന്നില് നിന്നും ഉണ്ടായി എന്ന് ജനം പറയുന്നതല്ലാതെ ആരും ആത്മ വിചാരം ചെയ്തു അത് ഉറപ്പിക്കുന്നില്ല. ഈ വിദ്യ ഞാന് മാത്രമല്ല , പല മഹത്തുക്കളും പറഞ്ഞ ദിവ്യ രഹസ്യം അത്രേ! ഇതിനു വേണ്ടത് ചിത്ത ശുദ്ധിയും ക്ഷമയും ജ്ഞാനം നേടണം , മോക്ഷം നേടണം എന്ന ആഗ്രഹവും ഭക്തിയും മാത്രം. അതിനാല് നീയും ഭക്തനായ ഒരു വിദ്യാധരന് ആകുക

No comments:

Post a Comment