ശിവന് ധാര കഴിക്കുന്നതെങ്ങനെ?
ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു.
ശിവലിംഗത്തിന്‍റെ മുകളില്‍ കെട്ടിത്തൂക്കിയ ധാരാപാത്രത്തില്‍ ഏറ്റവും നടുവില്‍ നിര്‍മ്മിച്ച വളരെ ചെറിയ ദ്വാരത്തില്‍ കൂടി മൂന്ന് ദര്‍ഭകള്‍ കൂട്ടിപ്പിരിച്ച ചരട് കീഴ്പ്പോട്ടിറക്കി ശിവലിംഗത്തിന്‍റെ നിറുകയില്‍ മുട്ടിക്കുന്നു. ഇതിനുശേഷം ധാരാപാത്രത്തില്‍ ശുദ്ധജലം നിറച്ച് അതിനോടുകൂടി ഘടിപ്പിച്ച നീണ്ട ദര്‍ഭ രണ്ടു കൈയും കൂട്ടിപ്പിടിച്ച് നിവര്‍ന്ന് നിന്ന് ശ്രീരുദ്രം തുടങ്ങിയ വേദത്തിലെ ശൈവസൂക്തങ്ങള്‍ ജപിക്കുന്നു. മന്ത്രശക്തി ഉള്‍കൊള്ളുന്ന മുഴുവന്‍ ജലവും ശിവലിംഗത്തില്‍ വീണുകഴിയുന്നതുവരെ സൂക്തം ജപിച്ച് തീര്‍ക്കുകയാണ് പതിവ്. മഹാരോഗ പരിഹാരമായി ധാര കണക്കാക്കപ്പെടുന്നു
ദിവസവും രാവിലെ അഞ്ചുമണിയോടെ അഭിഷേകം നടക്കുന്ന ദേവാലയവിഗ്രഹത്തില്‍ അടുത്ത അഭിഷേകം അടുത്തദിവസം രാവിലയെയുള്ളൂ. അതുകൊണ്ട് ഇരുപത്തിനാലുമണിക്കൂറും ശ്രീകോവിലനകത്തുള്ള വായുപൂരിതമായിരിക്കുന്ന പുഷപങ്ങളുടേയും ഇലകളുടേയും ചന്ദനത്തിണ്റ്റേയും കര്‍പ്പൂരത്തിണ്റ്റേയും എസന്‍ഷ്യല്‍ ഓയില്‍ എന്ന ഔഷധ സംഋദ്ധമായ രാസവസ്തുക്കളാണ് വിഗ്രഹത്തില്‍ നിറയുന്നത്. ഇതിണ്റ്റെ നല്ലൊരു അംശം വിഗ്രഹത്തില്‍ തങ്ങിനില്‍ക്കുന്നത് നിര്‍മ്മാല്യം കഴിഞ്ഞതിന്‍ശേഷം വെള്ളംകൊണ്ട് അഭിഷേകം ചെയ്യുമ്പോള്‍ ആ അഭിഷേക ജലത്തിലുമുണ്ടാവും ഈ ഔഷധഗുണങ്ങള്‍. അത് നമ്മുടെ ശരീരത്തിനകത്തേക്ക് അല്‍പം തീര്‍ത്ഥംവഴി പോകുമ്പോള്‍ തന്നെ ഒരു മെഡിസിനല്‍ ഇഫക്ട് ഉണ്ടാകുന്നു. ആ തീര്‍ത്ഥ ജലത്തില്‍ കുറെകൂടി തുളസിയും കര്‍പ്പൂരം, പനിനീര്‍ എന്നിവ ചേര്‍ക്കാറുണ്ട് അതുകൂടി ആയാല്‍ ആ തീര്‍ത്ഥജലം സേവിക്കുന്നത് ഔഷധജലം സേവിക്കുന്നതുപോലെയാണ്. അന്താരാഷ്ടതലത്തില്‍ തന്നെ പല പഠനങ്ങളും തീര്‍ത്ഥജലത്തില്‍ നടത്തി അതിലെ ഔഷധഗുണം ശരിവെച്ചിട്ടുണ്ട്. അതുകൊണ്ട് ക്ഷേത്രത്തില്‍ നിന്ന് സേവിക്കുന്ന തീര്‍ത്ഥം വെറും തീര്‍ത്ഥമല്ല എന്നുകൂടി അറിയുക.
No comments:
Post a Comment