എങ്ങനെ ഉറങ്ങണം......
...........................................................
കിഴക്കോട്ടും തെക്കോട്ടും തലവെച്ച് ശയിക്കണമെന്ന് ശാസ്ത്രം പറയുന്നതിന്റെ പിന്നില്‍ ആദ്ധ്യാത്മീയമായും ഭൗതീകമായും കാരണങ്ങളുണ്ട്.
ശാസ്ത്രമനുസരിച്ച് കിഴക്ക് ദേവന്മാാരും, തെക്ക് പിതൃക്കളും പടിഞ്ഞാറ് ഋഷിമാരും നില്ക്കു ന്നു. വടക്കുദിക്ക് ആരുടേയും പ്രത്യേക സ്ഥാനമല്ല. അത് മനുഷ്യദിശയാണ്. കിടക്കുമ്പോള്‍ കാല്വെരയ്ക്കാന് വടക്കുവശം നന്നാകുന്നു. കാരണം ആരുടേയും സ്ഥാനമല്ലായ്കയാല്, തന്നെ നിന്ദിച്ചുവെന്നാരും കരുതുകയില്ലല്ലോ. തെക്കുദിശയില് തല വെച്ചാല്‍ പിതൃക്കളുടെ പ്രീതി സമ്പാദിക്കാം. കിഴക്കുപടിഞ്ഞാറുകളില്, കിഴക്ക് ദേവസ്ഥാനമാകയാല്, അവിടേക്ക് കാല് വെയ്ക്കുന്നത് നിഷിദ്ധമാകുന്നു. പടിഞ്ഞാറേക്ക് കാല് വെച്ച് ശിരസ്സ് കിഴക്കു നല്കു മ്പോള്‍ ദേവന്മാനര് പ്രസാദിക്കുകയാല് ഋഷിമാര്‍ ശാന്തരായി വര്‍ത്തി ക്കുന്നു. കൂടാതെ ദിക്പാല വിന്യാസമെടുത്തു നോക്കിയാല്‍ കിഴക്കിന്റെര അധിപനായ ഇന്ദ്രനും, തെക്കിന്റെ അധിപനായ യമനും, നമുക്ക് സത്ബുദ്ധി തരാന്‍ ശക്തിയുള്ള ദേവന്മാടരാകയാല് ശിരസ്സ് അവരുടെ സ്ഥാനത്തേക്ക് അര്‍പ്പി ക്കുന്നു. പടിഞ്ഞാറിന്റെന അധിപന് വരുണനും, വടക്കിന്റെഥ കുബേരനും സത്ബുദ്ധി പ്രദാക്കളോ, ജ്ഞാന ദാതാക്കളോ അല്ല. പകരം ഭോഗചിന്തയും, ഭോഗപ്രാപ്തിയും തരുന്നവരാണ്. ആകയാല്‍ തല അവിടേക്ക് പാടില്ല.
ഭൌതികമായി നോക്കിയാല്‍ , പ്രപഞ്ചത്തിലെ സകലതും വലത്തുനിന്നും ഇടത്തേക്ക് സഞ്ചരിക്കുന്നതായി കാണാവുന്നതാണ്. ഇടത്തുനിന്നും വലത്തേക്ക് സഞ്ചരിക്കുന്നത് അപ്രദക്ഷിണമായിക്കാണാറുണ്ട്. അപ്രദക്ഷിണരീതി ശരീരത്തിന്റെക സന്തുലനത്തെ തെറ്റിക്കും എന്നതിനാല്‍ വലത്തേക്കുള്ള പ്രദക്ഷിണ സൂചനയായി കിഴക്ക് തെക്ക് ദിശകള്‍ ശിരസ്സും, പടിഞ്ഞാറ് വടക്ക് ദിശകള്‍ പാദവും ആയി പരിഗണിക്കുന്നു. കൂടാതെ ഭൂമിയുടെ പരിക്രമണം, പടിഞ്ഞാറു നിന്ന് കിഴക്കോട്ടാകയാല്, കിഴക്ക് ശിരസ്സ് വെയ്ക്കുമ്പോള്‍, ശരീരത്തില്‍ കൂടിയുള്ള ശക്തിസംക്രമണം നേര്ദിശയിലും പടിഞ്ഞാറേക്കുവെച്ചാല് വിപരീതദിശയിലും ആകുന്നു. വിപരീതദിശയില്‍ ശയിച്ചാല്‍ ശിരോദുര്ബ്ബരലത സംഭവ്യമാകുന്നു. തല വടക്കാകുമ്പോള്, ഭൌമകാന്തിക തരംഗങ്ങള്‍ വടക്കുനിന്നും തെക്കോട്ട് സഞ്ചരിക്കയാല് കാന്തികശക്തി തലയില്നി്ന്ന് കാലിലേക്ക് എത്തി ഇതേ അനുഭവം തന്നെ ഉണ്ടാകും.
ചെറിയ സംഗതിയെന്നു തോന്നുമെങ്കിലും, ശിരോരോഗങ്ങള്, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ പരിഹരിക്കാന്‍ കിടപ്പിലെ നിയമങ്ങള്‍ സഹായിക്കും. കഴിവതും കിഴക്കോ തെക്കോ ശിരസര്പ്പി ച്ച് കിടക്കുക.
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Thursday, June 16, 2016
എങ്ങനെ ഉറങ്ങണം......
Subscribe to:
Post Comments (Atom)
No comments:
Post a Comment