"ചാണക്യസൂത്രം"
1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.
2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം.
3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം.
4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്.
5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല.
6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ.
7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്ക
ിൽ ഈ ഭൂമി സ്വർഗമാകും.
8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ.
9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും.
10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.
11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.
12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.
13. സമന്മാരുമായുള്ള സൗഹൃദം നന്ന്.
14. എല്ലാം തികഞ്ഞവരായി ആരുമില്ല.
15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക; സ്വരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.
16. പ്രളയസമയത്തു കടൽപോലും കരകവിയും; സജ്ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.
17. കുയിലിന്റെ സൗന്ദര്യം നാദത്തിലാണ്; വിരൂപന്റെ സൗന്ദര്യം വിദ്യയിലും.
18. നാവു നിയന്ത്രിച്ചാൽ കലഹം കുറയ്ക്കാം.
19. കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി; ഒന്നും അതിരുകടക്കരുത്.
20. ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.
21. ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും
.
22. ധ്യാനത്തിന് ഒരാൾ മതി; സേനയ്ക്കു പലർ വേണം.
23. കാലമേത്, മിത്രങ്ങളാര്, നാടേത്, വരവുചെലവുകളെങ്ങനെ, ശത്രുക്കളാര്, ഞാനാര്, എന്റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.
24. ജ്ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.
25. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്; നിങ്ങളുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്വവും നിങ്ങൾക്ക്.
26. ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം; പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.
27. ശത്രുവിന്റെ ശക്തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുക
യോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.
28. വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.
29. അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.
30. പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കില്ല.
31. ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്ടന്റെ മനസ്സു മാറില്ല.
32. ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി : ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക....!!!
No comments:
Post a Comment