മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രം – ഓലയമ്പാടി
പിലാത്തറയില്‍ നിന്നും മാതമംഗലം – ഓലയമ്പാടി വഴി പോകുന്ന ബസ്സില്‍ വന്നാല്‍ ഓലയമ്പാടിയില്‍ ക്ഷേത്ര പ്രവേശന കവാടത്തില്‍ ഇറങ്ങിയാല്‍ മതി.
മഹാസിദ്ധനും ശ്രീ കൃഷ്ണ ഭക്തനുമായ ശ്രീ വില്വമംഗലം സ്വാമിയാര്‍ ഒരു സന്ധ്യാ സമയത്ത് അന്ന് ഉദയഗിരി എന്നറിയപ്പെട്ടിരുന്നതും ശിവ സാന്നിധ്യമുണ്ടായിരുന്നതുമായ, ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നതുമായ സ്ഥലത്ത് എത്തിച്ചേര്‍ന്നുവത്രേ. സന്ധ്യാവന്ദനത്തിനു ആവശ്യമായ വെള്ളം എങ്ങും കാണാത്തതിനാല്‍ തന്റെ ഉപാസനാമൂര്‍ത്തിയായ ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിക്കുകയും ഉണ്ണിക്കണ്ണന്റെ രൂപത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് തന്റെ തൃപ്പാദം പാറയില്‍ ചവിട്ടി ഒരു കുളവും നിറയെ വെള്ളവും കാണിക്കുകയും വെള്ളത്തിന്റെ പരിശുദ്ധിയില്‍ സംശയം തോന്നിയ തന്റെ ഭക്തന്‍റെ ഇംഗിതമനുസരിച്ച് ഭക്ത ദാസനായ ഭഗവാന്‍ കുളത്തില്‍ ആവശ്യത്തിന് പ്രത്യേകതരത്തിലുള്ള മത്സ്യങ്ങളെയും കാണിച്ചുകൊടുത്തു. ഭഗവാന്റെ തൃപ്പാദം പതിഞ്ഞ അടയാളം ഇന്നും കുളത്തിനടിയിലുണ്ട്. സാക്ഷാല്‍ ശ്രീനാരായണനാല്‍ നിര്‍മ്മിതമായ മീനും കുളവുമുള്ള ഈ പ്രദേശം മീങ്കുളം എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായി.
ഭഗവത് സാന്നിദ്ധ്യമുണ്ടായ പാറപ്പുറത്ത് ശ്രീ വില്വമംഗലം സ്വാമിയരാല്‍ പ്രതിഷ്ഠിതമായതും ശ്രീകൃഷ്ണ ഭഗവാന്റെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ ക്ഷേത്രമാണ് മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രം.
പ്രധാന ദേവനായ ശിവന്‍, ഉപദേവതകളായ ഗണപതി, സുബ്രഹ്മണ്യന്‍, ശാസ്താവ്, ദേവി, നാഗം എന്നിവരുടെ ക്ഷേത്രസമുച്ചയം കൂടിയുള്ളതാണ് മീങ്കുളം.
ക്ഷേത്ര ദര്‍ശനം നടത്തേണ്ട രീതി.
ആദ്യമായി തീര്‍ത്ഥക്കുളത്തിലിറങ്ങി ശുദ്ധിവരുത്തി അരയാല്‍ പ്രദക്ഷിണം ചെയ്ത ശേഷം സുബ്രഹ്മണ്യ ക്ഷേത്രത്തിലും, നാഗസന്നിധിയിലും തൊഴുക. പിന്നീട് പ്രധാന ദേവനായ ശിവക്ഷേത്രത്തിലും ദേവീദേവതമാരുടെ സങ്കേതത്തിലും തോഴുതശേഷം ശാസ്താവിനെ വണങ്ങി ഗുരുസന്നിധിയിലും (വില്വമംഗലം സ്വാമിമഠം) സന്ദര്‍ശിച്ച ശേഷം ശ്രീകൃഷ്ണ ഭഗവാനെയും ഗണപതി ഭഗവാനെയും തൊഴുത് ക്ഷേത്രപ്രദക്ഷിണം പൂര്‍ത്തീകരിക്കേണ്ടതാണ്.
(ചുറ്റമ്പലത്തിനകത്ത് പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രതീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ഈറനോടെ മേല്‍ശാന്തിമാരുടെ അനുവാദം വാങ്ങിയശേഷം മാത്രമേ പ്രവേശിക്കുവാന്‍ പാടുള്ളൂ).
വിശേഷദിവസങ്ങള്‍
ചിങ്ങം – പുത്തരി, ശ്രീകൃഷ്ണജയന്തി, തിരുവോണം
കന്നി – നവരാത്രി (വിജയദശമി, വിദ്യാരംഭം)
ധനു – കുചേലദിനം
മകരം – മഹോത്സവം (തിരുവോണ നാളില്‍) ആറാട്ട് (അവിട്ടം നാളില്‍)
കുംഭം – ശിവരാത്രി (ശിവക്ഷേത്രത്തില്‍ പ്രധാനം)
ആയില്യം – നാഗത്തില്‍ സര്‍പ്പബലി
മേടം 1 – വിഷുക്കണി
എടവം 15 – ശിവക്ഷേത്ര പ്രതിഷ്ഠാദിനം
മിഥുനം – ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിനം (തിരുവോണ നാളില്‍)
കര്‍ക്കിടകം – നിറ
അന്നദാനം : എല്ലാദിവസവും ഉച്ചയ്ക്ക് മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനമുണ്ടാകും.
മാസംതോറും രണ്ടാമത്തെ ഞായറാഴ്ച അഖണ്ഡനാമ യജ്ഞവും വര്‍ഷംതോറും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും നടത്തിവരുന്നു. മൂന്നു വര്‍ഷം കൂടുമ്പോള്‍ നടയിലാട്ടുണ്ടയിരിക്കും.
കുറുമ്പിലോട്ടു ഭഗവതി, ചെക്കിച്ചേരി ഭഗവതി, പെരുവാമ്പ ചാമുണ്ഡി, തായ്പരദേവത, വിഷ്ണുമൂര്‍ത്തി.
ക്ഷേത്രം താന്ത്രിക കര്‍മ്മങ്ങള്‍ : ബ്രഹ്മശ്രീ ഇടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാടും, ശിവക്ഷേത്രത്തിന്റെയും മറ്റ് ഉപദേവാലയങ്ങളുടെയും താന്ത്രിക കര്‍മ്മങ്ങള്‍ ബ്രഹ്മശ്രീ കാളക്കാട്ടില്ലാം തന്ത്രീശ്വരന്മാരും.
മേല്‍ശാന്തിമാര്‍ : ശ്രീ അശോക അഡിഗ (മുള്ളെരിയ),
ശ്രീ രാമചന്ദ്ര ചടക (മുള്ളെരിയ)
പൂജാസമയം : രാവിലെ 5 മണിക്ക് നടതുറന്ന് ഉച്ചയ്ക്ക് 1 മണിക്ക് നട അടയ്ക്കുന്നു.
വൈകുന്നേരം 5 മണിക്ക് നട തുറന്ന് രാത്രി 8 മണിക്ക് നട അടയ്ക്കും.
വഴിപാട് : ശ്രീ കൃഷ്ണഭഗവാന് – ഉദയാസ്തമയ പൂജ, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, നെയ്യ്പ്പായസം, കൂട്ടുപായസം, വെള്ളനിവേദ്യം, കടുംപായാസം, അവില്‍ നിവേദ്യം, സ്വയംവര പുഷ്പാഞ്ജലി, നിറമാല, തുളസിമാല, ചെക്കിമാല, കൂവളമാല, പുഷ്പാഞ്ജലി, സഹസ്രനാമ പുഷ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി, വിദ്യാരംഭം, രാധാകൃഷ്ണ പ്രതിമ, ചന്ദനം ചാര്‍ത്തല്‍, ചുറ്റുവിളക്ക്, ഗോപൂജ, അന്നദാനം, ആനയൂട്ട്, സന്താനഗോപാലം.
ശിവന് – ജലധാര, ക്ഷീരധാര, ചെക്കിമാല, കൂവളമാല, തുളസിമാല, വെള്ളനിവേദ്യം, നമസ്കാര ഊട്ട്, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, ഇളനീരാടല്‍, നെയ്യപ്പം.
അയ്യപ്പന് – തുളസിമാല, ചെക്കിമാല, കൂവളമാല, മലര്‍നിവേദ്യം, കര്‍പ്പൂരം, നീരാഞ്ജനം, ദീപാരാധന.
സുബ്രഹ്മണ്യന് – തുളസിമാല,ചെക്കിമാല, കൂവളമാല, മലര്‍നിവേദ്യം, കര്‍പ്പൂരം, തണ്ണീനമൃത്.
നാഗത്തില്‍ – എണ്ണവിളക്ക്, സര്‍പ്പബലി.
വില്വമംഗലം സ്വാമിയാര്‍ക്ക് – ദീപപ്രകാരം
ഗണപതിക്ക് – തുളസിമാല, ഗണപതി ഹോമം, അഷ്ടദ്രവ്യ ഗണപതി ഹോമം, മോദകം, കറുകഹോമം, ഒറ്റ നിവേദ്യം.
ക്ഷേത്രത്തിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം :
മീങ്കുളം ശ്രീകൃഷണ ക്ഷേത്രം, (Meekulam Sreekrishna Temple)
ഓലയമ്പാടി പി.ഒ., മാതമംഗലം വഴി, പിന്‍ : 670306. (Olayampadi, Mathamangalam )
ഫോണ്‍ : 04985351134, 251434.
No comments:
Post a Comment