33) വൈക്കം മഹാദേവക്ഷേത്രം
✨✨✨✨
ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിലാണ് ദക്ഷിണകാശിയെന്നറിയപ്പെടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും.
ഐതിഹ്യം
വൈക്കം ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ രണ്ട് ഐതിഹ്യകഥകളുണ്ട്: ഒന്ന്, ശിവന്റെ ബ്രഹ്മഹത്യാപാപത്തെക്കുറിച്ചാണ്. ഒരിയ്ക്കൽ, അസത്യം പറഞ്ഞതിന് ശിവൻ ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടിമാറ്റി. തുടർന്ന് അദ്ദേഹത്തെ ബ്രഹ്മഹത്യാപാപം ബാധിച്ചു. പാപം തീർക്കാനായി ശിവനും പാർവ്വതിയും ഭിക്ഷാടനത്തിനിറങ്ങി. പന്ത്രണ്ട് വർഷം ഇരുവരും ഭിക്ഷാംദേഹികളായി അലഞ്ഞുതിരിഞ്ഞ് നടന്നു. പല സാധനങ്ങളും ഇക്കാലത്ത് അവർ സ്വന്തമാക്കി. എന്നാൽ ഭിക്ഷാപാത്രം നിറയുമ്പോൾ ശിവൻ അവയെല്ലാം തൃക്കണ്ണ് തുറന്ന് ഭസ്മമാക്കി. ഒടുവിൽ പന്ത്രണ്ട് വർഷം പൂർത്തിയായപ്പോൾ പതിവിന് വിപരീതമായി പാത്രം വയ്ക്കാം എന്ന് ശിവൻ പറഞ്ഞു. ഇത് നടന്ന സ്ഥലത്താണത്രേ ഇന്ന് വൈക്കം ക്ഷേത്രം ഇരിയ്ക്കുന്നത്! 'വയ്ക്കാം' വൈക്കമായതാണെന്നാണ് കഥ.
മറ്റൊരു ഐതിഹ്യം ഇങ്ങനെയാണ്.......
ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്.
പ്രതിഷ്ഠാമൂർത്തി
തിരുവൈക്കത്തപ്പൻ (ശിവൻ)
വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ മഹാശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു - രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം.
ഉപദേവതകൾ
ഗണപതി
ഭാരതത്തിലെ മിക്ക ക്ഷേത്രങ്ങളിലും മുഖ്യദേവനായോ ഉപദേവനായോ ഗണപതിയ്ക്ക് പ്രതിഷ്ഠകളുണ്ടാകും. ഏതൊരു ശുഭകർമ്മവും നിർവിഘ്നം പര്യവസാനിയ്ക്കാൻ ഗണപതിയെ പ്രീതിപ്പെടുത്തിക്കൊണ്ടാണ് തുടങ്ങുന്നത്. ശിവപാർവ്വതീപുത്രനായ ഗണപതിയ്ക്ക് വൈക്കം ക്ഷേത്രത്തിൽ മൂന്നിടങ്ങളിലായി നാല് പ്രതിഷ്ഠകളുണ്ട്. ഒന്ന് നാലമ്പലത്തിനകത്ത് പ്രധാന ശ്രീകോവിലിനോട് ചേർന്നുള്ള പ്രത്യേകം ശ്രീകോവിലിൽ. അവിടെ പഞ്ചലോഹനിർമ്മിതമായ രണ്ട് വിഗ്രഹങ്ങളാണുള്ളത് - നാലടി ഉയരം വരുന്ന വലിയ വിഗ്രഹം മഹാഗണപതിയെയും രണ്ടടി ഉയരം വരുന്ന ചെറിയ വിഗ്രഹം ബാലഗണപതിയെയും പ്രതിനിധീകരിയ്ക്കുന്നു. കിഴക്കോട്ടാണ് രണ്ട് പ്രതിഷ്ഠകളുടെയും ദർശനം.
എന്നാൽ ഗുരുവായൂരിലേതുപോലെ ശ്രീകൃഷ്ണസങ്കല്പത്തിലാണ് ആരാധന നടക്കുന്നത്. ഏകദേശം നാലടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണ് ഇവിടെയുള്ളത്. പടിഞ്ഞാട്ടാണ് ദർശനം. ശ്രീകൃഷ്ണസങ്കല്പമായതിനാൽ വെണ്ണയാണ് പ്രധാന നിവേദ്യം. കൂടാതെ പാൽപ്പായസം, ചന്ദനം ചാർത്ത്, തുളസിമാല തുടങ്ങിയവയും പ്രധാന വഴിപാടുകളിൽപ്പെടും. ശ്രീകൃഷ്ണപ്രതിഷ്ഠയായതിനാൽ അഷ്ടമിരോഹിണിയാണ് വിശേഷദിവസം. കൂടാതെ വിഷു, വൈശാഖമാസം (ഭാഗവതസപ്താഹം വിശേഷം) എന്നിവയും പ്രധാനമാണ്.
അയ്യപ്പൻ
ശ്രീകൃഷ്ണക്ഷേത്രത്തിൽ ഉപദേവതയായി ഹരിഹരപുത്രനായ അയ്യപ്പൻ കുടികൊള്ളുന്നു. രണ്ടടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ശബരിമല സീസണിൽ ഇവിടെ വച്ചാണ് ശബരിമലയ്ക്ക് പോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ രൂപം തന്നെയാണ് ഇവിടെയും വിഗ്രഹത്തിന്. നീരാജനവും നെയ്യഭിഷേകവുമാണ് അയ്യപ്പന്റെ പ്രധാന വഴിപാടുകൾ.
പനച്ചിയ്ക്കൽ ഭഗവതി
ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ശ്രീകോവിലില്ലാതെ ഒരു തറയിലാണ് പനച്ചിയ്ക്കൽ ഭഗവതിയുടെ പ്രതിഷ്ഠ. മേൽക്കൂരയില്ലാതെ കുടികൊള്ളുന്നതിനാൽ വനദുർഗ്ഗയാണെന്ന് പറയപ്പെടുന്നു. എന്നാൽ ഭദ്രകാളി, യക്ഷി എന്നീ ഭാവങ്ങളും ഭഗവതിയ്ക്കുണ്ട്. ഗണപതിയുടെ ഭൂതഗണങ്ങളിലൊരാളായ ത്രിശൂലി കൊലപ്പെടുത്തിയ യക്ഷിയുടെ അവശിഷ്ടങ്ങളിൽ തല വന്നുവീണ ഭാഗത്താണ് ഈ പ്രതിഷ്ഠയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഭഗവതിയ്ക്ക് ദിവസവും വിളക്കുവയ്പും നിവേദ്യവുമുണ്ട്.
നാഗദൈവങ്ങൾ
പനച്ചിയ്ക്കൽ ഭഗവതിയുടെ തറയ്ക്ക് തൊട്ടുപുറകിലാണ് നാഗത്തറ. ഇവിടെ നാഗരാജാവായി വാസുകിയും നാഗയക്ഷിയുമാണ് പ്രധാനം. കൂടാതെ വേറെയും ഒരുപാട് നാഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നാഗദൈവങ്ങൾക്ക് ദിവസവും നൂറും പാലും നേദിയ്ക്കാറുണ്ട്.
വടക്കുകിഴക്കേമൂലയിലാണ് വലിയ അടുക്കള. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനത്തിനുള്ള ചേരുവകൾ ഇവിടെയാണ് ഉണ്ടാക്കുന്നത്. വലിയ അടുക്കളയിലെ ചാരമാണ് ഇവിടെ പ്രസാദം. ഇവിടെ ചന്ദനപ്രസാദമില്ല. തൊട്ടടുത്ത് മാന്യസ്ഥാനം. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവന്ന പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ശ്രീലകത്ത് കാണാതെ ഭഗവാനെ തിരക്കിയപ്പോൾ ക്ഷേത്രത്തിലെ സദ്യയ്ക്ക് ബ്രാഹ്മണവേഷത്തിൽ ഭഗവാനും പാർവ്വതീദേവിയുമിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടുവത്രേ! അതിനുശേഷമാണ് ഇതിന് ആ പേരുവന്നത്.
നമസ്കാരമണ്ഡപം
ശ്രീകോവിലിന്റെ നേരെ മുന്നിലാണ് വലിയ നമസ്കാരമണ്ഡപം. ചെമ്പുമേഞ്ഞ ഈ മണ്ഡപത്തിന് പതിനാറ് കാലുകളുണ്ട്. അവയിൽ ഓരോന്നിലും അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങളാണ് അവയിലോരോന്നിലും. മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഈ മണ്ഡപത്തിലിരുന്നാണ് വിശേഷദിവസങ്ങളിൽ ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കാറുള്ളത്. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് വലിയ ഒരു നന്തിപ്രതിമയുണ്ട്. നന്തിയുടെ ചെവിയിൽ നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞാൽ അവ നന്തി ഭഗവാന്റെയടുത്തുചെന്ന് ബോധിപ്പിയ്ക്കുമെന്നാണ് വിശ്വാസം. അതിനാൽ ധാരാളം ഭക്തർ നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയാറുണ്ട്. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിലെ തറയിലും നന്തിവിഗ്രഹമുണ്ട്. രണ്ടും ഓടുകൊണ്ട് നിർമ്മിച്ച് സ്വർണ്ണം പൂശിയവയാണ്.
പഴമ
എ.ഡി. 300-ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻ
രാവണന്റെ സഹോദരനായ ഖരൻ (അല്ലെങ്കിൽ, അതേ പേരുകാരനായ മഹർഷി) മുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: "ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം". തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി. ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം ഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണത്രേ. ഇന്നും പല ഭക്തരും ഈ രീതി തുടർന്നുവരുന്നുണ്ട്.
വ്യാഘ്രപാദൻ ഒരുപാടുകാലം മൂന്ന് ശിവലിംഗങ്ങളും പൂജിച്ച് കഴിച്ചുകൂട്ടി. ഒടുവിൽ ഒരു വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിദിവസം ഏഴരവെളുപ്പിന് സാക്ഷാൽ മഹാദേവൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകി. ആ ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. വ്യാഘ്രപാദൻ പിന്നീട് പരശുരാമനെ വിളിച്ച് ശിവലിംഗങ്ങൾ ഉചിതമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ചു.
അദ്ദേഹമാണ് യഥാതഥം ക്ഷേത്രങ്ങളിൽ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചത്. വിശ്വകർമ്മാവ് ഈ ക്ഷേത്രങ്ങൾ പണിതീർത്തു. അങ്ങനെ മൂന്ന് മഹാക്ഷേത്രങ്ങൾ പിറവിയെടുത്തു.
വടക്കുപുറത്തു പാട്ട്
ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന വിശേഷാൽ ചടങ്ങാണിത്. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠകളില്ലെങ്കിലും (പനച്ചിയ്ക്കൽ ഭഗവതിയൊഴികെ) ഭദ്രകാളിപ്രീതിയ്ക്കായി നടത്തിവരുന്ന ഒരു ആചാരമാണിത്. ശക്തിയുടെ അഭാവത്തിൽ ശിവൻ പ്രവർത്തനരഹിതനാകാതിരിയ്ക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം, അതായത് ശിവശക്തിസംയോഗം. കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ചാണ് കളം. വൈക്കം ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി വൈക്കത്ത് വരുന്നു എന്നാണ് വിശ്വാസം. പന്ത്രണ്ട് ദിവസം കളമെഴുത്തിപ്പാട്ടും പതിമൂന്നാം ദിവസം ഗുരുതിയും നടത്തുന്നു. ദാരികവധം പാട്ടാണ് ഈ സമയത്ത് പാടുന്നത്. ആദ്യത്തെ നാലുദിവസം എട്ടുകൈകളുള്ള ഭഗവതിയുടെ കളമാണ് വരയ്ക്കുക. പിന്നീട് അത് പതിനാറും, മുപ്പത്തിരണ്ടും ഒടുവിൽ അറുപത്തിനാലുമായി മാറും. അതിഭയങ്കരമായ ഈ രൂപത്തെ ദർശിച്ചാണ് വാഹനസൗകര്യമില്ലാതിരുന്ന പണ്ടുകാലത്ത് വൈക്കത്തെ ഭക്തർ കൊടുങ്ങല്ലൂരമ്മയെ തൊഴുത ഫലം അനുഭവിച്ചിരുന്നത്. പണ്ട് ഇതുപോലെ തെക്കുപുറത്ത് പാട്ടുമുണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ അത് നിന്നുപോയി. വടക്കുംകൂർ രാജ്യത്തിന്റെ നാശത്തിനുവേണ്ടി ചെയ്തതാണത്രേ ഇത്!
ശിവരാത്രി
കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും പ്രധാന ഉത്സവമാണിത്. കാളകൂടം കുടിച്ച് അപകടാവസ്ഥയിലായ ശിവനുവേണ്ടി ദേവകൾ ഉണർന്നിരുന്ന ദിവസമായും 'ആരാടാ വലിയവൻ?' എന്നുചോദിച്ച് വഴക്കിടുന്ന ബ്രഹ്മാവിനും വിഷ്ണുവിനും മുമ്പിൽ ശിവൻ ലിംഗരൂപത്തിൽ പ്രത്യക്ഷപ്പെട്ട ദിവസമായും ഇത് കണക്കാക്കപ്പെടുന്നു. ശിവരാത്രിദിവസം വൈക്കം ക്ഷേത്രനട ഒരുമണിക്കൂർ നേരത്തെ തുറന്ന്......
ചരിത്രം
വൈക്കം സത്യാഗ്രഹം
വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. ഈ സത്യാഗ്രഹത്തിന് മഹാത്മാഗാന്ധി, മന്നത്ത് പത്മനാഭൻ, ശ്രീനാരായണ ഗുരു തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു.
ക്ഷേത്ര നിർമ്മിതി
പത്തേക്കറിൽ കൂടുതൽ വലിപ്പമുള്ള അതിവിശാലമായ മതിൽക്കകമാണ് വൈക്കം മഹാദേവക്ഷേത്രത്തിന്. നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും അവ അനാകർഷണങ്ങളാണ്. കിഴക്കേ ഗോപുരം കടന്നാൽ ആദ്യം കാണുന്നത് ഒരു വലിയ ആനക്കൊട്ടിലാണ്. അതിന് വടക്കുഭാഗത്ത് ഒരു ആൽമരത്തറയുണ്ട്. വ്യാഘ്രപാദമഹർഷിയ്ക്ക് ശിവൻ പാർവ്വതീസമേതനായി ദർശനം നൽകിയത് ഇവിടെവച്ചാണെന്നാണ് വിശ്വാസം. ഇവിടെ തൊഴുതാണ് ഭക്തർ ശിവനെ തൊഴാനായി ചെല്ലുന്നത്. തുടർന്ന് നാലമ്പലത്തിനടുത്തെത്തുമ്പോൾ മറ്റൊരു ആനക്കൊട്ടിൽ കാണാം. അവിടം വിവാഹം, ചോറൂണ്, അടിമ കിടത്തൽ, തുലാഭാരം, ഭജന തുടങ്ങിയവയ്ക്കായി ഉപയോഗിച്ചുവരുന്നു. ഈ ആനക്കൊട്ടിലിനപ്പുറത്താണ് കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്, ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട്. ഏകദേശം അറുന്നൂറടി പൊക്കം ഇതിന് വരും. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുര. ഇവിടെ പത്തടിയിൽ കൂടുതൽ പൊക്കമുള്ള വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നു. ബലിക്കല്പുരയ്ക്ക് വടക്കായി ഗണപതിപ്രതിഷ്ഠയുണ്ട്.
തെക്കുഭാഗത്ത് വനദുർഗ്ഗയും നാഗദൈവങ്ങളും സാന്നിദ്ധ്യമരുളുന്നു. പടിഞ്ഞാറേ ഗോപുരം കടന്ന് നേരെപോയാൽ വേമ്പനാട്ട് കായലിലെ ബോട്ട് ജെട്ടിയിലെത്താം. ദിവസവും ഇവിടെനിന്ന് ബോട്ട് സർവ്വീസുണ്ട്. വടക്കേനടയിൽ പ്രസിദ്ധമായ പഴയ ഊട്ടുപുരയാണ്. പണ്ട് ഇതിന്റെ രണ്ടുനിലകളിലും സ്ഥിരം ഇവിടെ ഊട്ടുണ്ടായിരുന്നു. ഇപ്പോൾ ഇവിടത്തെ താഴത്തെ നിലയിൽ ക്ഷേത്രകലാപീഠം പ്രവർത്തിയ്ക്കുന്നു. മുകളിലെ നിലയിൽ അന്നദാനം (സദ്യ) നടക്കുന്നു. ഇവിടത്തെ അന്നദാനത്തിന് പ്രാതൽ എന്ന് പറയും. ഊട്ടുപുരയ്ക്ക് പുറകിലാണ് ക്ഷേത്രക്കുളം. മതിൽക്കെട്ടിന് പുറത്ത് വടക്കുകിഴക്കുഭാഗത്ത് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. കീഴ്തൃക്കോവിൽ ക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്. ശ്രീകൃഷ്ണക്ഷേത്രം എന്നറിയപ്പെടുന്നുവെങ്കിലും പ്രധാനപ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണ്, കൂടാതെ ഗണപതി, അയ്യപ്പൻ, ദുർഗ്ഗ, നവഗ്രഹങ്ങൾ എന്നിവരുമുണ്ട്.
ശ്രീകോവിൽ
സാധാരണ ശ്രീകോവിലിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഇവിടത്തെ വലിയ വട്ടശ്രീകോവിലിന്. കേരളത്തിൽ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണിത്. ഈ ശ്രീകോവിൽ ഉളിയന്നൂർ പെരുന്തച്ചൻ നിർമ്മിച്ചതാണെന്നാണ് വിശ്വാസം. ശ്രീകോവിലിന് ഒരുനിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിരിയ്ക്കുന്നു. ശ്രീകോവിലിന് മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭയോടെ തലയുയർത്തിനിൽക്കുന്നു. ശ്രീകോവിലിന് രണ്ടുമുറികളുണ്ട്. അവയിലേയ്ക്ക് കടക്കാൻ ആറാറുപടികളും. 'പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെക്കാണാകും ശിവശംഭോ' എന്ന വരികളിൽ നിന്ന് ഇത് മനസ്സിലാക്കാൻ കഴിയും. അവയിൽ രണ്ടാമത്തെ മുറിയായ ഗർഭഗൃഹത്തിൽ രണ്ടടിയോളം പൊക്കമുള്ള പീഠത്തിൽ ആറടിയിലധികം പൊക്കം വരുന്ന അതിഭീമാകാരമായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണിത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ കൊണ്ട് ഇതിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുകയാകും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് സാക്ഷാൽ വൈക്കത്തപ്പൻ ശ്രീലകത്ത് മഹാശിവലിംഗമായി കുടികൊള്ളുന്നു.
ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ്. നടരാജൻ, ദശാവതാരം, ശ്രീദേവീഭൂദേവീസമേതനായ മഹാവിഷ്ണു, അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകുന്ന ശിവൻ - അങ്ങനെ വിവിധതരം ചുവർച്ചിത്രങ്ങൾ ശ്രീകോവിൽച്ചുവരുകളെ അലംകൃതമാക്കിയിട്ടുണ്ട്. ഇവയിൽ ഈയിടെ പുതിയ ചായമിടുകയുണ്ടായി. ചെമ്പുമേഞ്ഞ ശ്രീകോവിലിന്റെ മേൽക്കൂരയിൽ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം പാടില്ല.
നാലമ്പലം
അതിവിശാലമായ നാലമ്പലമാണ് ഇവിടത്തേത്. ചെമ്പുമേഞ്ഞ് മനോഹരമാക്കിയ നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. അകത്തുകടന്നാൽ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഭക്തർ നാമജപത്തിനും വിശ്രമത്തിനും ഉപയോഗിയ്ക്കുന്ന സ്ഥലങ്ങളാണിവ. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി പണിതീർത്തിരിയ്ക്കുന്നു. പ്രധാന ശ്രീകോവിലിനോടുചേർന്ന് തെക്കുഭാഗത്ത് ഒരു ചെറിയ ശ്രീകോവിലുണ്ട്. ഗണപതിയാണ് ഈ ശ്രീകോവിലിൽ. പഞ്ചലോഹനിർമ്മിതമായ രണ്ട് വിഗ്രഹങ്ങളാണ് ഈ ശ്രീകോവിലിലുള്ളത്. ഒന്ന് ബാലഗണപതിയും മറ്റേത് മഹാഗണപതിയുമായി കണക്കാക്കപ്പെടുന്നു. കിഴക്കോട്ടാണ് ദർശനം. ശ്രീകോവിലിന്റെ പടിഞ്ഞാറേ നടയിൽ അടഞ്ഞ ഒരു വാതിൽ കാണാം. അവിടെ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. പകരം വിളക്കുവയ്പ് മാത്രമേയുള്ളൂ.
നിർമ്മാല്യം നടത്തും. അന്ന് ക്ഷേത്രത്തിൽ മുടങ്ങാതെ അഭിഷേകം നടത്തും. അഭിഷേകദ്രവ്യങ്ങൾ കാവടികളിൽ കൊണ്ടുവന്നാണ് ശിവരാത്രിനാളിലെ അഭിഷേകം. കൂടാതെ അന്ന് ഭക്തർക്ക് വിശേഷാൽ അന്നദാനവുമുണ്ടാകും (വ്രതമനുഷ്ഠിയ്ക്കാത്ത ഭക്തർക്ക് മാത്രം). ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ കലാപരിപാടികൾ, ത്രിവേദലക്ഷാർച്ചന, വെടിക്കെട്ട് തുടങ്ങിയവയുമുണ്ട്. അന്ന് രാത്രി നടയടയ്ക്കില്ല. മറിച്ച് രാത്രിയിലെ ഓരോ യാമത്തിലും വിശേഷാൽ പൂജയും കലശാഭിഷേകവുമുണ്ടാകും. ഇത് കണ്ടുതൊഴാൻ ഭക്തർ ഉറക്കമൊഴിച്ച് ക്ഷേത്രത്തിൽ തങ്ങാറുണ്ട്.
തിരുവാതിര
ധനുമാസത്തിലെ തിരുവാതിര, ശിവന്റെ പിറന്നാളായി കണക്കാക്കപ്പെടുന്നു. ശിവന്റെയും പാർവ്വതിയുടെയും വിവാഹദിവസമാണെന്നും ഐതിഹ്യമുണ്ട്. ശിവക്ഷേത്രങ്ങളിലെ മറ്റൊരു വിശേഷദിവസമാണിത്. പണ്ടുകാലത്ത് രേവതി മുതൽ തിരുവാതിര വരെ നീണ്ടുനിന്നിരുന്ന ഈ ആഘോഷം കേരളത്തിലെ സ്ത്രീകൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. വൈക്കം ക്ഷേത്രത്തിൽ തിരുവാതിര ദിവസം വിശേഷാൽ പൂജകളുണ്ടാകും. ശിവന് അന്ന് ഭസ്മാഭിഷേകമാണ് പ്രധാനം. പഴയ ചിട്ടയിലല്ലെങ്കിലും തിരുവാതിരവ്രതം അനുഷ്ഠിയ്ക്കുന്ന സ്ത്രീകൾ ഇന്നുമുണ്ട്. അവർ ഈ ദിവസം ക്ഷേത്രദർശനം നടത്തുന്നു. തുടർന്ന് അവരുടെ വക തിരുവാതിരക്കളിയുമുണ്ടാകും.
കുംഭാഷ്ടമി ചിറപ്പ്
കുംഭമാസത്തിലെ കറുത്ത അഷ്ടമിയും വൈക്കത്ത് ആഘോഷിയ്ക്കുന്നുണ്ട്. അന്നത്തെയും പ്രധാന ആഘോഷം ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്താണ്. വൈകീട്ട് നാലുമണിയോടുകൂടി ക്ഷേത്രത്തിലെത്തുന്ന ഉദയനാപുരത്തപ്പൻ, പിതാവായ വൈക്കത്തപ്പനൊപ്പം പാട്ടം പിരിയ്ക്കാൻ പോകുന്നു എന്നാണ് സങ്കല്പം. കിഴക്കേ ഗോപുരത്തിലൂടെ ഇറങ്ങിപ്പോകുന്ന ശിവനും സുബ്രഹ്മണ്യനും തുടർന്ന് ക്ഷേത്രത്തിന് കിഴക്കുള്ള കള്ളാട്ടുശേരി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് എഴുന്നള്ളുന്നു.
കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണിത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ കൊണ്ട് ഇതിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുകയാകും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് സാക്ഷാൽ വൈക്കത്തപ്പൻ ശ്രീലകത്ത് മഹാശിവലിംഗമായി കുടികൊള്ളുന്നു.
ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ്. നടരാജൻ, ദശാവതാരം, ശ്രീദേവീഭൂദേവീസമേതനായ മഹാവിഷ്ണു, അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകുന്ന ശിവൻ - അങ്ങനെ വിവിധതരം ചുവർച്ചിത്രങ്ങൾ ശ്രീകോവിൽച്ചുവരുകളെ അലംകൃതമാക്കിയിട്ടുണ്ട്. ഇവയിൽ ഈയിടെ പുതിയ ചായമിടുകയുണ്ടായി. ചെമ്പുമേഞ്ഞ ശ്രീകോവിലിന്റെ മേൽക്കൂരയിൽ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം പാടില്ല.
നാലമ്പലം
അതിവിശാലമായ നാലമ്പലമാണ് ഇവിടത്തേത്. ചെമ്പുമേഞ്ഞ് മനോഹരമാക്കിയ നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. അകത്തുകടന്നാൽ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഭക്തർ നാമജപത്തിനും വിശ്രമത്തിനും ഉപയോഗിയ്ക്കുന്ന സ്ഥലങ്ങളാണിവ. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി പണിതീർത്തിരിയ്ക്കുന്നു. പ്രധാന ശ്രീകോവിലിനോടുചേർന്ന് തെക്കുഭാഗത്ത് ഒരു ചെറിയ ശ്രീകോവിലുണ്ട്. ഗണപതിയാണ് ഈ ശ്രീകോവിലിൽ. പഞ്ചലോഹനിർമ്മിതമായ രണ്ട് വിഗ്രഹങ്ങളാണ് ഈ ശ്രീകോവിലിലുള്ളത്. ഒന്ന് ബാലഗണപതിയും മറ്റേത് മഹാഗണപതിയുമായി കണക്കാക്കപ്പെടുന്നു. കിഴക്കോട്ടാണ് ദർശനം. ശ്രീകോവിലിന്റെ പടിഞ്ഞാറേ നടയിൽ അടഞ്ഞ ഒരു വാതിൽ കാണാം. അവിടെ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. പകരം വിളക്കുവയ്പ് മാത്രമേയുള്ളൂ.
നിഴലിന് പന്ത്രണ്ടടി നീളമുള്ളപ്പോൾ നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പേരുവന്നത്. പിന്നീട് പതിനൊന്നുമണിയ്ക്ക് ഉച്ചപൂജ തുടങ്ങുന്നു. അതിനോടനുബന്ധിച്ച് ശതകലശമുണ്ട്. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നട തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പണ്ട് ഇവിടത്തെ പരദേശബ്രാഹ്മണരുടെ വകയായി 'സന്ധ്യവേല' എന്നൊരു ചടങ്ങ് മുമ്പ് എല്ലാ ദിവസവും ദീപാരാധനാസമയത്ത് ഉണ്ടായിരുന്നു. ഇന്ന് അത് വിശേഷദിവസങ്ങളിൽ മാത്രമായി ഒതുങ്ങി. ദീപാരാധന കഴിഞ്ഞാൽ രാത്രി എട്ടുമണിയ്ക്ക് അത്താഴപൂജയും എട്ടരയ്ക്ക് അത്താഴശീവേലിയും നടത്തി ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്നു.
ക്ഷേത്രത്തിൽ സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ വിവരിച്ചവ. വിശേഷദിവസങ്ങളിൽ (ഉദാ: വൈക്കത്തഷ്ടമി മഹോത്സവം, ശിവരാത്രി, തിങ്കളാഴ്ച, പ്രദോഷവ്രതം, തിരുവാതിര (വിശേഷിച്ച് ധനുമാസത്തിൽ), ഉദയാസ്തമനപൂജ, സഹസ്രകലശം) പൂജകൾക്ക് മാറ്റം വരും. ഈ ദിവസങ്ങളിൽ ഋഷഭവാഹനത്തിലേറ്റിയാണ് അത്താഴശീവേലി നടത്തുന്നത്.
ക്ഷേത്രത്തിൽ ഭദ്രകാളി മറ്റപ്പിള്ളി, മേക്കാട്ട് എന്നീ കുടുംബങ്ങളിൽ നിന്നായി രണ്ട് തന്ത്രിമാരുണ്ട്. രണ്ട് തന്ത്രിമാർ ക്ഷേത്രത്തിൽ വന്നതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്. ആദ്യം ക്ഷേത്രത്തിൽ ഒരു തന്ത്രിയേ ഉണ്ടായിരുന്നുള്ളൂ. വൈക്കത്തിനടുത്തുള്ള മേനാട്ടില്ലതിനായിരുന്നു തന്ത്രാധികാരം. ഒരിയ്ക്കൽ ക്ഷേത്രത്തിൽ അതിഭയങ്കരമായ ഒരു അഗ്നിബാധയുണ്ടായി. വിവരമറിഞ്ഞ തന്ത്രി ഉടനെത്തന്നെ ഓടിയെത്തി ശ്രീകോവിലിനകത്ത് കയറി ശിവലിംഗം ഒരു തുണികൊണ്ട് മൂടി. താൻ മരിച്ചാലും കുഴപ്പമില്ല, വിഗ്രഹം രക്ഷപ്പെടണം...
എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വരുണമന്ത്രം ജപിച്ച് തന്ത്രി ശ്രീകോവിലിൽ ശിവലിംഗത്തിനടുത്തുതന്നെ കഴിഞ്ഞു. നാട്ടുകാർ ഓടിയെത്തി തീയണച്ചപ്പോൾ തന്ത്രിയ്ക്ക് ബോധമില്ല. ഉടനെ മുഖത്ത് വെള്ളം തെളിച്ച് അദ്ദേഹത്തെ ഉണർത്തി. പിന്നീട് ശ്രീകോവിലിൽനിന്ന് പുറത്തിറങ്ങിയശേഷം അദ്ദേഹം ശിവലിംഗത്തിലേയ്ക്ക് നോക്കി ഇങ്ങനെ പറഞ്ഞു: 'അല്ലയോ വൈക്കത്തപ്പാ, ഇനി ഇതുപോലെ വല്ല അത്യാഹിതവും വന്നാൽ എന്റെ വംശത്തിൽ പെട്ടവർ രക്ഷിയ്ക്കാൻ തുനിഞ്ഞെന്ന് വരില്ല. അതിനാൽ ഞാൻ തന്ത്രം ഒഴിയുന്നു'. എന്നാൽ അക്കാര്യം വൈക്കത്തപ്പന് ഇഷ്ടമായില്ല. തന്ത്രമൊഴിഞ്ഞതിന്റെ ഫലമായി ആ കുടുംബം അന്യം നിന്നുപോയി. പിന്നീട് തന്ത്രം മേക്കാട്ടില്ലക്കാർക്ക് കിട്ടി. അങ്ങനെയിരിയ്ക്കെ ക്ഷേത്രത്തിൽ കൊട്ടാൻ അവകാശമുള്ള മാരാർ കുടുംബത്തിൽ പുരുഷന്മാർ ആരുമില്ലാതായി. ഗർഭിണിയായ ഒരു മാരസ്യാർ മാത്രം അവശേഷിച്ചു. അവർ ബന്ധുക്കളോട് കാര്യം പറഞ്ഞപ്പോൾ കൊട്ട് തുടരാൻ അവർ പറഞ്ഞു. അങ്ങനെ അവർ ക്ഷേത്രത്തിൽ കടന്ന് തന്ത്രിയോട് അനുവാദം ചോദിച്ചു. തന്ത്രി പറഞ്ഞു: 'നിന്റെ കുടുംബത്തിന്റെ വൃത്തി തുടരണമെങ്കിൽ നിനക്ക് തുടരാം. പക്ഷേ നിനക്ക് കൊട്ടാനാകുമെന്ന് നീ തെളിയിയ്ക്കണം'. മാരസ്യാർ പറഞ്ഞു: 'അങ്ങനെയെങ്കിൽ അങ്ങനെ'. തുടർന്ന് തന്ത്രി ശ്രീഭൂതബലി തൂകാൻ തുടങ്ങി. മാരസ്യാർക്ക് സാക്ഷാൽ നടരാജമൂർത്തിയുടെ ആവേശമുണ്ടായി. അവർ തിമില മുറുക്കിക്കൊട്ടാൻ തുടങ്ങി. തന്ത്രിയ്ക്ക് കണക്കനുസരിച്ച് ബലി തൂകാൻ കഴിയാതെ വന്നു. ഭൂതഗണങ്ങൾ അദ്ദേഹത്തിനുനേരെ വായും പൊളിച്ച് പാഞ്ഞടുത്തു. അദ്ദേഹം നക്ഷത്രമെണ്ണിക്കിടപ്പായി. ആ സമയത്ത് തന്ത്രവിദ്യാകുലപതിയായ ഭദ്രകാളി മറ്റപ്പിള്ളി നമ്പൂതിരിപ്പാട് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള വേമ്പനാട്ട് കായലിലൂടെ തോണിയിൽ യാത്ര ചെയ്യുകയായിരുന്നു. കൊച്ചീരാജാവിനെ കണ്ട്.....
സ്വദേശത്തേയ്ക്ക് മടങ്ങുകയായിരുന്ന അദ്ദേഹം ക്ഷേത്രത്തിൽ നടക്കുന്ന കോലാഹലങ്ങൾ കേട്ട് തോണി കരയ്ക്കടുപ്പിയ്ക്കാൻ തോണിക്കാരനോട് പറഞ്ഞു. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ അകത്ത് കടന്ന അദ്ദേഹം ഉടനെ മേക്കാട്ട് തന്ത്രിയെ കണ്ടു. ശ്രീഭൂതബലിയുടെ ബുദ്ധിമുട്ടുകൾ മേക്കാടൻ മറ്റപ്പിള്ളിയെ പറഞ്ഞുകേൾപ്പിച്ചു. തന്ത്രം പകുതി തനിയ്ക്കും തരുമോ എന്ന് മറ്റപ്പള്ളി മേക്കാടനോട് ചോദിച്ചു. മേക്കാടൻ സമ്മതിച്ചു. ഉടനെത്തന്നെ മറ്റപ്പള്ളി ക്ഷേത്രക്കുളത്തിൽ മുങ്ങി തറ്റുടുത്ത് വന്ന് മേക്കാടന്റെ കയ്യിൽനിന്ന് ഹവിസ്സ് വാങ്ങി ബലി തൂകാൻ തുടങ്ങി. മാരസ്യാരോട് അടച്ചുകൊട്ടാൻ അദ്ദേഹം പറഞ്ഞു. തുടർന്ന് രണ്ട് തന്ത്രിമാരും കൂടി ബലി തൂകി. കൂടാതെ മറ്റപ്പിള്ളി തന്റെ പെരുവിരൽ ഒരു പേനാക്കത്തി കൊണ്ട് മുറിച്ച് അതിൽനിന്നുള്ള ചോര ഭൂതഗണങ്ങൾക്ക് കൊടുത്തു. അങ്ങനെ ഒന്നിടവിട്ട വർഷങ്ങളിൽ തന്ത്രം ഭദ്രകാളി മറ്റപ്പിള്ളിയും മേക്കാടനും കൈകാര്യം ചെയ്യാൻ തുടങ്ങി.
ക്ഷേത്രത്തിലെ മേൽശാന്തി അവകാശം തരണി ഇല്ലത്തിനാണ്. വൈക്കം ക്ഷേത്രത്തിലെ ശാന്തിയ്ക്കായി കടത്തുനാട്ടുനിന്ന് കുടിയേറിവന്ന ഒരു ബ്രാഹ്മണകുടുംബമാണിത്. ആദ്യം ചോഴമംഗലത്തില്ലത്തുനിന്നായിരുന്നു മേൽശാന്തി. പിന്നീട് ആറങ്ങോട്ടില്ലത്തിനായി. ഈ രണ്ടില്ലങ്ങളും അന്യം നിന്നുപോയപ്പോഴാണ് തരണി ഇല്ലം മേൽശാന്തിമാരായത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് മേൽശാന്തിമഠം. തരണി ഇല്ലത്തിനൊപ്പം കടത്തനാട്ടുനിന്ന് കുടിയേറിവന്ന മറ്റ് പത്ത് ബ്രാഹ്മണകുടുംബങ്ങൾ കീഴ്ശാന്തിപ്പണി ചെയ്യുന്നു.
പ്രധാന വഴിപാടുകൾ
അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്.
കൂടാതെ സർപ്പം പാട്ട്, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും പ്രധാനമാണ്.
നവഗ്രഹങ്ങൾ
ശ്രീകൃഷ്ണക്ഷേത്രത്തിലെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ് നവഗ്രഹങ്ങളുടേത്. ഭാരതീയ ജ്യോതിശാസ്ത്രപ്രകാരം സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവരാണ് നവഗ്രഹങ്ങൾ. ഈ ഒമ്പതുപേർക്കും അതാത് ദശാകാലത്ത് പൂജകൾ നടത്തുന്നത് മേൽപ്പറഞ്ഞ ഗ്രഹങ്ങളുടെ ദോഷങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം. ശ്രീകൃഷ്ണക്ഷേത്രത്തിന്റെ വടക്കുകിഴക്കായി പ്രത്യേകം തീർത്ത ഒരു കൂട്ടിലാണ് പ്രതിഷ്ഠ. സൂര്യനും ശുക്രനും വ്യാഴവും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാട്ടും ചൊവ്വയും രാഹുവും തെക്കോട്ടും ബുധനും കേതുവും വടക്കോട്ടും ദർശനമായി വാഴുന്നു. നവധാന്യങ്ങൾ സമർപ്പിയ്ക്കുന്നതാണ് (ഓരോ ഗ്രഹത്തിനും അവരവരുടെ ധാന്യം) പ്രധാന വഴിപാട്.
ദുർഗ്ഗാദേവി
ശ്രീകൃഷ്ണക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ ശ്രീദുർഗ്ഗാദേവി (ലക്ഷ്മി, സരസ്വതി എന്നീ ഭാവങ്ങളുമുണ്ട്) ശ്രീകൃഷ്ണഭഗവാന്റെ വാമാംഗത്തിൽ തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. ശംഖചക്രവരദാഭയധാരിണിയായ ചതുർബാഹു ദേവിയാണ് ഇവിടെയുള്ളത്. നാലടി പൊക്കം വരുന്ന ശിലാവിഗ്രഹം. പട്ടും താലിയും ചാർത്ത്, മഞ്ഞൾപ്പൊടി അഭിക്ഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ.
ക്ഷേത്രത്തിലെ പ്രത്യേകതകൾ
ഘട്ടിയം ചൊല്ലൽ
വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളിൽ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യിൽ പിടിച്ച് അഞ്ജലിബദ്ധനായി നിന്ന് ദേവന്റെ സ്തുതിഗീതങ്ങൾ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലൽ ചടങ്ങ്. തിരുവിതാകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് ആയിരത്തി മുപ്പത്തിയൊൻപതാമാണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതി...
ആട്ടവിശേഷങ്ങൾ
വൈക്കത്തഷ്ടമി മഹോത്സവം
വൈക്കത്തഷ്ടമി
ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവമാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടിയേറ്റും ആറാട്ടും നോക്കിയല്ല ഉത്സവം നടത്തുന്നത്. മൊത്തം പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാൾ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. മുളയിടലും കലശാഭിഷേകവും വഴി തുടങ്ങുന്ന ഉത്സവം അങ്കുരാദിയാണ്. തുടർന്ന് സന്ധ്യയ്ക്ക് കൊടിയേറ്റം നടക്കുന്നു. കൊടിയേറിക്കഴിഞ്ഞാൽ പതിമൂന്ന് ദിവസം ഗംഭീരൻ ആഘോഷപരിപാടികളുണ്ട്. രോഹിണിദിവസം സന്ധ്യയ്ക്കാണ് കൂടിപ്പൂജ. വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പൻ (സുബ്രഹ്മണ്യൻ) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേയ്ക്കുപോകുന്ന വഴിയ്ക്കുവച്ച് പിതാവിനെ കാണാൻ വൈക്കത്തെത്തും. തുടർന്ന് ഇരുവരുടെയും ബിംബങ്ങൾ അടുത്തുവച്ച് ശ്രീകോവിൽ നടയടച്ച് പൂജ തുടങ്ങുന്നു. ആ സമയത്ത് ശിവൻ, പാർവ്വതീഗണപതീസുബ്രഹ്മണ്യസമേതനായി കൈലാസത്തിൽ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങൾ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മാത്രമേ അറിയൂ.
പന്ത്രണ്ടാം ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് പതിവിലും ഒരുമണിക്കൂർ നേരത്തേ നട തുറക്കും. അഷ്ടമിനാളിലെ മഹാനിർമ്മാല്യദർശനത്തിന് വൻ ഭക്തജനത്തിരക്കായിരിയ്ക്കും. അന്ന് ക്ഷേത്രത്തിൽ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാൻ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്നാണ് വിശ്വാസം. എന്നാൽ ഭക്തജനങ്ങൾക്ക് ഗംഭീരൻ സദ്യയുണ്ടായിരിയ്ക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിർബന്ധമാണത്രേ! ക്ഷേത്രത്തിലെ വടക്കേ ഗോപുരം അന്നുമാത്രമേ തുറക്കൂ. അതിലൂടെ വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്.....
ഭീകരന്മാരായ താരകാസുരനെയും ശൂരപത്മനെയും കൊലപ്പെടുത്തിയശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തുന്ന സുബ്രഹ്മണ്യനെ മഹാദേവൻ കിഴക്കേ ആനക്കൊട്ടിലിലേയ്ക്ക് കൊണ്ടുപോകുന്നു. തുടർന്ന് വലിയ കാണിക്ക. ആദ്യം വരുന്നത് കറുകയിൽ കൈമളാണ്. തുടർന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിക്കയിടുന്നു. വൈക്കത്തിനടുത്ത് താമസിയ്ക്കുന്ന ഭക്തർ, അഷ്ടമിദിവസം ക്ഷേത്രത്തിൽ വന്ന് തൊഴുതില്ലെങ്കിൽ അത് അപകടകരമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കാണിക്കയിട്ടുകഴിഞ്ഞാൽ വെടിക്കെട്ടാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയം ആയിരങ്ങളെ അത്ഭുതത്തിലാഴ്ത്തും. പിന്നീട് വേദനാജനകമായ 'കൂടിപ്പിരിയൽ' എന്ന ചടങ്ങാണ്. ശിവന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകൾ വേദനാജനകമായ പല ശബ്ദങ്ങളുമുയർത്തും. വാദ്യോപകരണങ്ങളെല്ലാം നിർത്തി, വിളക്കണച്ച് തികച്ചും മൗനത്തോടെ സുബ്രഹ്മണ്യൻ ഉദയനാപുരത്തേയ്ക്കും ശിവൻ ശ്രീകോവിലിലേയ്ക്കും തിരിച്ചുപോകുന്നു. ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേർപാടോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. പിറ്റേ ദിവസമാണ് ക്ഷേത്രത്തിൽ ആറാട്ട്. അതിന് വലിയ പ്രാധാന്യമൊന്നുമില്ല. ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ആറാട്ട് കഴിഞ്ഞുവരുന്ന ദേവന്റെ ക്ഷീണം മാറ്റാനായി വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും അന്നുണ്ടാകും.
മലയാളസിനിമാസംഗീതകുലപതിയും വൈക്കത്തപ്പന്റെ പരമഭക്തനുമായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മയ്ക്കായി 2013ൽ ആരംഭിച്ച 'ദക്ഷിണാമൂർത്തി സംഗീതോത്സവം' ചുരുങ്ങിയകാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയിലാണ് ഇതും നടത്തുന്നത്. 13 ദിവസമാണ് മൊത്തം സംഗീതോത്സവവും.
വടക്കുപുറത്തു പാട്ട്
ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന വിശേഷാൽ ചടങ്ങാണിത്. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠകളില്ലെങ്കിലും (പനച്ചിയ്ക്കൽ ഭഗവതിയൊഴികെ) ഭദ്രകാളിപ്രീതിയ്ക്കായി നടത്തിവരുന്ന ഒരു ആചാരമാണിത്. ശക്തിയുടെ അഭാവത്തിൽ ശിവൻ പ്രവർത്തനരഹിതനാകാതിരിയ്ക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം, അതായത് ശിവശക്തിസംയോഗം. കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ചാണ് കളം. വൈക്കം ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി വൈക്കത്ത് വരുന്നു എന്നാണ് വിശ്വാസം. പന്ത്രണ്ട് ദിവസം കളമെഴുത്തിപ്പാട്ടും പതിമൂന്നാം ദിവസം ഗുരുതിയും നടത്തുന്നു. ദാരികവധം പാട്ടാണ് ഈ സമയത്ത് പാടുന്നത്. ആദ്യത്തെ നാലുദിവസം എട്ടുകൈകളുള്ള ഭഗവതിയുടെ കളമാണ് വരയ്ക്കുക. പിന്നീട് അത് പതിനാറും, മുപ്പത്തിരണ്ടും ഒടുവിൽ അറുപത്തിനാലുമായി മാറും. അതിഭയങ്കരമായ ഈ രൂപത്തെ ദർശിച്ചാണ് വാഹനസൗകര്യമില്ലാതിരുന്ന പണ്ടുകാലത്ത് വൈക്കത്തെ ഭക്തർ കൊടുങ്ങല്ലൂരമ്മയെ തൊഴുത ഫലം അനുഭവിച്ചിരുന്നത്. പണ്ട് ഇതുപോലെ തെക്കുപുറത്ത് പാട്ടുമുണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ അത് നിന്നുപോയി. വടക്കുംകൂർ രാജ്യത്തിന്റെ നാശത്തിനുവേണ്ടി ചെയ്തതാണത്രേ ഇത്!
ശിവരാത്രി
കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും പ്രധാന ഉത്സവമാണിത്. കാളകൂടം കുടിച്ച് അപകടാവസ്ഥയിലായ ശിവനുവേണ്ടി ദേവകൾ ഉണർന്നിരുന്ന ദിവസമായും 'ആരാടാ വലിയവൻ?' എന്നുചോദിച്ച് വഴക്കിടുന്ന ബ്രഹ്മാവിനും വിഷ്ണുവിനും മുമ്പിൽ ശിവൻ ലിംഗരൂപത്തിൽ പ്രത്യക്ഷപ്പെട്ട ദിവസമായും ഇത് കണക്കാക്കപ്പെടുന്നു. ശിവരാത്രിദിവസം വൈക്കം ക്ഷേത്രനട ഒരുമണിക്കൂർ നേരത്തെ തുറന്ന്......
ദുർഗ്ഗാഷ്ടമി ദിവസം സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ആയുധങ്ങൾ, പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ മുതലായവ പൂജയ്ക്ക് വയ്ക്കുന്നു. മഹാനവമിദിവസം അടച്ചുപൂജയാണ്. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് വസ്തുക്കൾ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കുന്നു. അന്ന് ആയിരത്തിലധികം കുട്ടികൾ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിയ്ക്കുന്നു. അന്ന് വിശേഷാൽ കലാപരിപാടികളുമുണ്ടാകും.
അഷ്ടമിരോഹിണി
ചിങ്ങമാസത്തിലെ കറുത്ത അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ കീഴ്തൃക്കോവിലപ്പനായ ശ്രീകൃഷ്ണന് അന്ന് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകും. അഷ്ടമിരോഹിണിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഭാഗവതസപ്താഹമുണ്ടാകാറുണ്ട്. അന്ന് ധാരാളം കുട്ടികൾ പങ്കെടുക്കുന്ന ശോഭായാത്രയുമുണ്ടാകും, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ. ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം കെട്ടിയ കുട്ടികൾ പോകുന്നത് കണ്ണിന് കൗതുകമാണ്. കൂടാതെ പലതരം നിശ്ചലദൃശ്യങ്ങളും കാണാം.
രാമായണമാസം, ഗണപതിഹോമം, ഇല്ലം നിറ, തൃപ്പുത്തരി
കർക്കടകമാസം ദുർഘടമാസമായിട്ടാണ് കണക്കാക്കിയിരുന്നത്. ഈയൊരു ബുദ്ധിമുട്ടിനെ ഒഴിവാക്കാൻ ഭക്തർ രാമായണം പോലുള്ള വിശേഷ ഗ്രന്ഥങ്ങൾ വായിച്ചുവന്നു. ഇന്നും കർക്കടകം രാമായണമാസമായി കണക്കാക്കപ്പെട്ടുവരുന്നു. മധ്യകേരളത്തിൽ പലയിടങ്ങളിലായി ഇക്കാലത്ത് നാലമ്പല ദർശനം എന്നപേരിൽ ഒരു ചടങ്ങുണ്ട്. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ ഒരേ ദിവസം ഉച്ചയ്ക്കുമുമ്പായി തൊഴുതുതീർക്കുന്നതാണ് ഈ ചടങ്ങ്. വൈക്കത്ത് കർക്കടകമാസത്തിൽ എല്ലാ ദിവസവും രാമായണപാരായണമുണ്ട്. കൂടാതെ ആദ്യവാരത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും പ്രധാനമാണ്. കർക്കടകവാവ് കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച ഇല്ലം നിറയും അതുകഴിഞ്ഞൊരു ദിവസം തൃപ്പുത്തരിയും നടത്തുന്നു.
✍ശുഭം ✍
No comments:
Post a Comment