ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 15, 2016

ശാപത്തിന്റെ ശാസ്ത്രം:

ശാപത്തിന്റെ ശാസ്ത്രം:

രണ്ടു പേർ തമ്മിൽ വഴക്കിടുന്നു. അതിൽ ഒരാൾ മറ്റൊരാളെ " നശിച്ചു പോകട്ടെ " എന്ന് ശപിക്കുന്നു. പിറ്റേന്നു, ശപിക്കപ്പെട്ടയാൾ ഒരപകടത്തിൽ പെടുന്നു.
എന്താണിവിടെ സംഭവിച്ചത്?

ഒരാൾ മനസ്സ് വിഷമിച്ച് ശപിക്കുമ്പോൾ അയാളുടെ മനസ്സിൽ സ്വരുകൂട്ടിയ നെഗറ്റീവ് എനർജി നമ്മളിലേക്ക് ആവാഹിക്കപ്പെടുന്നു. നമ്മളിൽ കുടുങ്ങിക്കിടക്കുന്ന നെഗറ്റിവ് എനർജി, സ്വാഭാവികമായും അപകടങ്ങളെ വിളിച്ചു വരുത്തന്നു.

അതേ സമയം ശപിച്ചയാളുടെ അവസ്ഥയോ? മനസ്സിൽ സങ്കടം മൂലം സ്വരുക്കൂട്ടിയിരുന്ന നെഗറ്റിവ് എനർജി, ശാപവാക്കുകൾ ഉച്ചരിക്കുന്നതോടെ തന്നിലേക്ക് തന്നെ സ്വാംശീകരിക്കപ്പെടുന്നു. അതായത്, രണ്ടു പേരും ഒരുപോലെ കഷ്ടകാലം അനുഭവിക്കുന്നു.

എന്നാൽ, മനസ്സ് വേദനിച്ചിട്ടും ഒന്നും ഉരിയാടാതെ രംഗം വിട്ടു പോകുമ്പോഴുള്ള അവസ്ഥയോ? അവരുടെ മനസ്സിലെ നെഗറ്റിവ് എനർജി, ഒരു ബ്രഹ്മാസ്ത്രം കണക്കെ നമ്മെത്തേടിയെത്തുന്നു.

അതിനാൽ, സുഹൃത്തുക്കളെ, ആരുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചു എന്ന് തോന്നിയാൽ, യാതൊരു ലജ്ജയും കൂടാതെ മാപ്പപേക്ഷിച്ചോളൂ.

No comments:

Post a Comment