അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളി ലും സ്ഫുരണമായ്മിന്നും
പരമപ്രകാശമേ ശരണം നീ എന്നും.
സുരഗോള ലക്ഷങ്ങൾ അണിയിട്ടു നിർത്തി
അവികല സൗഹൃദബന്ധം പുലർത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീ എന്നും
ദുരിതങ്ങൾ കൂത്താടും ഉലകത്തിൽ നിന്റെ
പരിപൂർണ്ണ തേജസ്സു വിളയാടിക്കാണ്‍മാൻ
ഒരു ജാതി ഒരു മത ഒരു ദൈവമേവും
പരിശുദ്ധ വേദാന്തം സഫലമായിത്തീരാൻ
അഖിലാദിനായക തവ തിരുമുമ്പിൽ
അഭയമായ് നിത്യവും പണിയുന്നു ഞങ്ങൾ
സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോർ ത്തിണങ്ങി
ജനതാ സൌഭാഗ്യത്തിൽ ഗീതം മുഴങ്ങി
ജനലോകം എപ്പോഴും ആനന്ദം തേടി
വിജയിക്ക നിൻ തിരുനാമങ്ങൾ പാടി
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളി ലും സ്ഫുരണമായ്മിന്നും
പരമപ്രകാശമേ ശരണം നീ എന്നും
എല്ലാവര്‍ക്കും ശുഭദിനം
No comments:
Post a Comment