മനസ്സിനെ ഭരിക്കാൻ വരുന്ന മടി.
നമ്മുടെയെല്ലാം ആത്മീയ യാത്രയിൽ ഏറ്റവും വലിയ വിലങ്ങുതടിയാണ് മടി. ഇക്കാലത്ത് എല്ലാവർക്കും അപ്പപ്പോൾ ഗുണം കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ വലിയ താല്പര്യമാണ് . അത് കൊണ്ടാണല്ലോ,
പാർശ്വഫലങ്ങളുണ്ടെന്നറിഞ്ഞിട്ടും ജനങ്ങൾ അലോപ്പതി പോലുള്ള ചികിത്സാവിധികളെ ആശ്രയിക്കുന്നത്. ചിലരുടെ പ്രശ്നം പേടി കാരണമുള്ള മടിയാണ്. ഒരു സാധന തുടങ്ങി ഏതെങ്കിലും കാരണവശാൽ മുടങ്ങിപ്പോയാലോ, ഈശ്വരൻ ശിക്ഷിച്ചാലോ എന്ന ചിന്ത.ഈശ്വരന് വേറെ പണിയൊന്നുമില്ലല്ലോ! ഇങ്ങനെ ചെയ്യുന്നത് വഴി നാം നമ്മെത്തന്നെയാണ് ശിക്ഷിക്കുന്നത്.
വേറെ ചിലരുടെ പ്രശ്നം ടെൻഷനാണ്. ഇത് മൂലം ഉറക്കക്കുറവും രാവിലെ എഴുന്നേൽകുമ്പോൾ മടിയും ഉണ്ടാകുന്നു. നിങ്ങൾ ടെൻഷനിലാണെന്ന് സ്വയം തിരിച്ചറിയുക. അപ്പോൾ ശ്വാസോച്ഛ്വാസത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ ടെൻഷൻ ഒരു പരിധി വരെ മാറ്റാൻ സാധിക്കും. ജീവിതത്തിന് ഒരു താളമുണ്ട് .അത് തെറ്റിക്കാതിരിക്കുക.
ചനഷ്യ നെറ് ഷഡ് ചക്രങ്ങളിൽ മടിയെ നിയന്ത്രിക്കുന്നത് സ്വാധിഷ്ഠാന ചക്രമാണ്. നട്ടെല്ലിന്റെ കീഴറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉപബോധമനസ്സിന്റെ ഇരിപ്പിടമാണ് ഈ ചക്രം. ഈ ചക്രം ആറിതളുള്ള താമരയുടെ രൂപത്തിലാണുള്ളത്. ആറിതളുകൾ നാം ത്യജിക്കേണ്ടുന്നതായ ആറ് ദു:സ്വഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ദേഷ്യം, വെറുപ്പ്, സ്പർദ്ധ, ക്രൂരത, ആഗ്രഹം ,അഹംഭാവം എന്നിവയാണവ. സ്വാധിഷ്ഠാന ചക്രത്തിന്റെ മൂലമന്ത്രം "വം "കുന്നു. വല്ലാതെ മടി തോന്നുമ്പോൾ ഈ മന്ത്രം ജപിച്ചാൽ കുറച്ച് സമയത്തിനുള്ളിൽ ഉന്മേഷം കൈവരുന്നതാണ്.
ഓർക്കുക, മനസ്സ് എന്നും സാധനയ്ക്ക് എതിരാണ്. എന്തെന്നാൽ സാധനയാൽ മനസ്സിന് നമ്മുടെ മേലുള്ള മേൽക്കോയ്മ നഷ്ടപ്പെടുന്നു.
"Life is a collection of innumerable moments. Do not waste it. Make each moment count"

No comments:
Post a Comment