ഐശ്വര്യത്തിനും അഭിവൃദ്ധിക്കും മഹാലക്ഷ്മ്യഷ്ടകം
ജപിച്ചു തുടങ്ങുമ്പോൾതന്നെ മഹാലക്ഷ്മ്യഷ്ടകത്തിന്റെ ദിവ്യപ്രഭാവത്താൽ ഓരോരുത്തരുടേയും അഭീഷ്ടസിദ്ധിക്കുള്ള സുഗമമായ വഴികൾ തെളിഞ്ഞുവരുന്നതായി കാണാം. ശുദ്ധിയോടും നിഷ്ടയോടും ശ്രദ്ധയോടും കൂടി വിധിയാംവണ്ണം ജപിക്കുക
മഹാലക്ഷ്മ്യഷ്ടകം
നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.
നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.
സർവ്വജ്ഞേ സർവ്വവരദേ സർവ്വദുഷ്ട ഭയങ്കരീ
സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.
ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.
സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂർത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.
ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.
[തിരുത്തുക]ഫലം
മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേൽ ഭക്തിമാന്നരാ:
സർവ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസർവ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിർഭവേന്നിത്യം പ്രസന്നാ വരദാശുഭാ
മഹാലക്ഷ്മ്യഷ്ടകം ജപിക്കേണ്ട രീതി
ജപം തുടങ്ങും മുൻപായി രണ്ടു പാത്രങ്ങൾ സംഘടിപ്പിക്കുക. നിധിപാത്രം, നാണയങ്ങൾ ശേഖരിക്കുന്നതിനും; അർപ്പണപാത്രം, നാണയങ്ങൾ അർപ്പിക്കുന്നതിനും. അർപ്പണപാത്രം വിളക്ക് കത്തിക്കുന്നിടത്താണ് സൂക്ഷിക്കേണ്ടത്. അവരവരുടെ കഴിവനുസരിച്ച് നൂറോ, അഞ്ഞൂറോ, ആയിരമോ തുകയ്ക്കുള്ള ചില്ലറ മാറി നിധിപാത്രത്തിൽ കരുതണം. നാണയങ്ങൾ കഴുകി ശുദ്ധമാക്കി വയ്ക്കുന്നതാണ് നല്ലത്. ദിവസേന കിട്ടുന്ന നാണയങ്ങൾ ഈ പാത്രത്തിലിട്ട് സൂക്ഷിക്കാം. നിധിപാത്രം എപ്പോഴും നിറഞ്ഞിരിക്കുവാൻ ശ്രദ്ധിക്കുമല്ലൊ. ഓരോ പ്രാവശ്യം മഹാലക്ഷ്മ്യഷ്ടകം ജപിച്ചു കഴിയുമ്പോഴും നിധി പാത്രത്തിൽ നിന്ന് ഒരു പിടി നാണയങ്ങളെടുത്ത് നെഞ്ചോടു ചേർത്ത് അഭീഷ്ടസിദ്ധിക്കായി പ്രാർത്ഥിക്കണം. മഹാലക്ഷ്മിയുടെ പദകമലങ്ങൾ സങ്കൽപിച്ച് നാണയത്തുട്ടുകൾ അർപ്പണപാത്രത്തിൽ അർപ്പിക്കുക. രാവിലെയും വൈകുന്നേരവും കുളികഴിഞ്ഞ് മൂന്നുപ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. തദവസരത്തിൽ ശുദ്ധിയും ശ്രദ്ധയും നിഷ്ഠയും നിർബന്ധമായും പുലർത്തേണ്ടാതാണ്.
18 ദിവസത്തെ ജപം കഴിയുമ്പോൾ അർപ്പണപാത്രത്തിലെ മുഴുവൻ നാണയങ്ങളും വെളുത്ത പട്ടിൽ പൊതിഞ്ഞ് കിഴി കെട്ടി, കർപ്പൂരം കത്തിച്ച് മൂന്നുപ്രാവശ്യം ആരതിയും നടത്തി, അലമാരിയിലോ മേശക്കുള്ളിലോ സൂക്ഷിക്കുക. (കിഴിയിലെ നാണയങ്ങൾക്കു തുല്യമായ തുക ആചാര്യദക്ഷിണയായി സമർപ്പിക്കുന്നത് നന്നായിരിക്കും.) തുടർന്ന് മേൽപ്പറഞ്ഞ രീതിയിൽ തന്നെ 108 ദിവസം ജപം തുടരണം.
ജപം തുടരുക
പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ തുടങ്ങുമ്പോഴേക്കും ജപം നിർത്തിക്കളയരുത്. അതോടൊപ്പം തന്നെ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാനുള്ള പരിശ്രമങ്ങളും തുടരണം. പരിശ്രമിക്കുന്നവർക്കു മാത്രമേ ലക്ഷ്മീ കടാക്ഷമുണ്ടാകുകയുള്ളു. മഹാലക്ഷ്മ്യഷ്ടകം അത്യധികമായ ആത്മവിശ്വാസവും ഈശ്വരാധീനവും പ്രദാനം ചെയ്യും.
ഐശ്വര്യത്തിന്റെ പാതയിലൂടെ മുന്നേറുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആരതി ചെയ്യുന്ന ദിവസം മത്സ്യമാംസാദികളും പുകവലി, മദ്യപാനം തുടങ്ങിയവയും ഉപേക്ഷിച്ച് ശുദ്ധമായിരിക്കണം.
അശുദ്ധിയുടെ ദിനങ്ങളിലൊഴികെ ജപം മുടങ്ങാനിടവരുത്തരുത്.
ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി ജീവിതത്തെ അഭിമുഖീകരിക്കുക
No comments:
Post a Comment