ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്.
2. സാര്‍വഃ അര്‍ഥായേന തന്യന്തേ ത്രായന്തേ ച തന്ത്രം ?
എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നത് തന്ത്രം.
3. ക്ഷേത്രസങ്കല്‍പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
തന്ത്ര ശാസ്ത്രത്തെ
4. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്
5. തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരെന്താണ്?
പടലങ്ങള്‍
6. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
7. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
8. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
9. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
10. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത
11. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
12. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം.
13. ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ട ശാസ്ത്രങ്ങള്‍ ഏതെല്ലാം?
തന്ത്രശാസ്ത്രം, ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം.
14. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
15. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
ഭഗവത്ഗീത
16. കേരളത്തില്‍ ഉടലെടുത്ത തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏതെല്ലാം?
തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്രസമുച്ചയം, പ്രയോഗ മഞ്ജരി, വിഷ്ണുസംഹിത, പ്രപഞ്ചസാരം, രഹസ്യഗോപാല - ചിന്താമണി.
17. താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
ഗണപതി, ഭദ്രകാളി
വിഗ്രഹം
18. ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
സ്ഥാപത്യശാസ്ത്രം
19. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
അചലം, ചലം, ചലാചലം
20. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
അചല ബിംബങ്ങള്‍
21. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
ചലം എന്ന വിഭാഗത്തില്‍
22. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
ചലാചലം
23. ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
ഏകവര്‍ണ്ണം
24. ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
25. പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും.
26. സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും
27. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍
28. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
ശിരസ്സ്
29. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
മുഖം
30. ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്.
ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം
31. ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
സ്വര്‍ണ്ണം
ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
മോക്ഷം
ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
ധാന്യാഭിവൃദ്ധി
34ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
ധവര്‍ദ്ധനവ്
35. പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം
36. ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)
37. ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.
38. സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.
39. ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.
40. പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
ധനധാന്യാദികളുടെ വര്‍ദ്ധനവ്
41. ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
സര്‍വ്വ ദോഷങ്ങളും സംഭവിക്കും.
42. ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
സ്ത്രീശില
43. ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
പുരുഷശില
44. വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
കിഴക്ക്
45. ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
പടിഞ്ഞാറ്
46. സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
വടക്ക്
47. വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി
48. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ശൈലി
49. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
50. ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
കിഴക്കും, പടിഞ്ഞാറും ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
ഈശാനകോണില്‍
52. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
വായുകോണില്‍
53. ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
വടക്ക്
54. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
നിര്യതികോണില്‍
55. പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്
53. ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്
57. ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ബ്രഹ്മാവ്, വിഷ്ണു, ശിവന്‍
58. നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍
59. സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ചെറു ദൈവങ്ങള്‍
60. ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
കുമാരന്‍
61. ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ഭൂതഗണങ്ങള്‍
62. ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
മത്സ്യം, കൂര്‍മ്മം
63. ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
നാഗം
ക്ഷേത്രം (യാഗശാല - മനുഷ്യ ശരീരം)
64. യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
ധ്വജസ്തംഭം
65. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
ബലിക്കല്‍പ്പുര
66. യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്?
ബലിക്കല്ല്
67. വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?
ശ്രീബലിനാഥന്‍
68. യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്?
ബിംബത്തിന്
69. ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്?
ശിരസ്സ്
70. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
71. ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു?
കണ്ണുകള്‍
72. അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
കഴുത്ത്
73. മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു.
ഹൃദയം
74. ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു.
ലിംഗം
75. ബലിപീഠം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു?
ഗുദം
76. ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?
പാദം
77. ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
നാഡികള്‍
78. ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
പഞ്ചെന്ദ്രിയങ്ങളോട്
ശ്രീകോവില്‍ - ഗോപുരം
79. ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
ചതുരം, വൃത്തം, അര്‍ദ്ധവൃത്തം
80. ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം
81. ചതുരശ്രമായ പ്രാസാദത്തിന് പറയുന്ന പേരെന്ത്?
നാഗരം
82. വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്?
ദ്രാവിഡം
83. അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്?
വേസരം
84. അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം
85. ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്?
സ്വസ്തികം
86. വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്?
സര്‍വ്വതോഭദ്രം
87. വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്?
നന്ദ്യാവര്‍ത്തം
88. ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
ഖണ്േഡാത്തരം
89. ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
പത്രോത്തരം
90. ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
രൂപോത്തരം⛳

No comments:
Post a Comment