ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 1, 2016

ശുകശാസ്ത്രകഥോജ്ജ്വലം

എന്തുകൊണ്ട് ശ്രീമദ്‌ ഭാഗവതത്തിന് മറ്റു 17 പുരാണങ്ങളെക്കാള്‍ പ്രാധാന്യം നല്കി വരുന്നു?

ഭാഗവതം രചിച്ചിരിക്കുന്നത് വേദങ്ങളിലെ "ജഞാനകാണ്ഡം" എന്ന പ്രസിദ്ധമായ പത്ത് ഉപനിഷത്തുകളില്‍ നിന്നത്രേ.
അതിനാൽ ശ്രീമദ്‌ ഭാഗവതം തന്നെ പുരാണങ്ങളില്‍ അത്യുത്തമമെന്ന് ആചാര്യന്മാരില്‍ നിന്ന് കേട്ടറിവ്.
'ഇദം ഭാഗവതം നാമ പുരാണം ബ്രഹ്മസമ്മിതം
ഭക്തി ജ്ഞാന വിരാഗാണാം സ്ഥാപനായ പ്രകാശിതം"

ഭാഗവതം എന്ന ഈ പുരാണം നാലു വേദങ്ങളോട് സദൃശമാണ്.

ശ്രീമദ് ഭാഗവതത്തെ വിശേഷിപ്പിക്കേണ്ടത് “ശുകശാസ്ത്ര കഥോജ്ജ്വലം” എന്നാണത്രേ.
എന്താ ഈ ശുകശാസ്ത്രകഥോജ്ജ്വലം?
ശ്രീശുക മഹർഷിയാൽ അരുളിയ ഭഗവത്കഥകള്‍ ശാസ്ത്ര നിരൂപണമാണ്--ജ്ഞാനത്തിന്‍റെയും യജ്ഞത്തിന്‍റെയും ഒരു നിരൂപണമാണ്.
(വേദാന്ത വിചാരവും യജ്ഞമാണ് പക്ഷെ അതിന്നും മുകളിൽ ആണ് ഭാഗവതം.)
അതിനാൽ “ശുകശാസ്ത്രകഥോജ്ജ്വലം”.
ഭാഗവത കഥ പറയുന്ന സ്ഥലത്ത് ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും വരും; എന്ന് മാത്രമല്ല വാര്‍ദ്ധക്യം ബാധിച്ച അവർക്ക് പഴയ ഊർജ്ജസ്വലത കൈവരുകയും ചെയ്യുമെന്നാണ്.
ശ്രീമദ് ഭാഗവത ശ്രവണം തന്നെ ഉത്തമമാണ്.
“യത് ഫലം നാസ്തി തപസാ, ന യോഗേന സമാധിനാ
അനായാസേന തത് സർവ്വം, സപ്താഹശ്രവണേ ലഭേത്“
ആചാര്യന്മാർ ഏഴു ദിവസത്തെ സപ്താഹം വളരെ വിശേഷം എന്ന് വിധിച്ചിരിക്കുന്നു. ഇന്ന് നമുക്ക് തപസ്/യോഗം/സമാധി എന്നിവ ചെയ്ത് ഫലം നേടാൻ വളരെ ബുദ്ധിമുട്ടല്ലേ. ആ വക ബുദ്ധിമുട്ടുകളെല്ലാം അനായാസമായി മാറ്റിത്തരും ഭാഗവത സപ്താഹശ്രവണത്താൽ. അതിനാല്‍ നമ്മള്‍ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു ഏഴുദിവസം മാറ്റി വയ്ക്കാന്‍ ശ്രമിക്കണം. ഇങ്ങനെ ഈ വിശിഷ്ട ഗ്രന്ഥത്തെ പൂർണ്ണമായി ശ്രവിക്കുന്നത് മറ്റെന്തിനെക്കാളും ഉൽകൃഷ്ടമാണ്.

ഏത് ഗൃഹത്തിൽ ഭാഗവതം നിത്യവും വായിക്കുന്നുവോ അവിടെ എല്ലാ മാഹാത്മ്യവും താനെ വന്ന് ചേരും.
ശ്രീമദ്‌ ഭാഗവത സപ്താഹശ്രവണം എല്ലാ ഉയർച്ചകൾക്കും, ദോഷ നിവാരണത്തിന്നും ഉത്തമമെന്നു ആചാര്യമതം.
ഒന്ന്കൂടി പറയട്ടെ.
ശ്രീകൃഷ്ണ ഭഗവാൻ ഭൂലോകം വിട്ട് സ്വധാമത്തിലേക്ക് പോയപ്പോള്‍ ഭഗവാന്‍റെ സർവ്വതേജസ്സിനെയും ശ്രീമദ് ഭാഗവതത്തിൽ ലയിപ്പിച്ചതായി ഈ മഹത് ഗ്രന്ഥത്തില്‍ പറയുന്നു....
"ശ്രീമദ്‌ ഭാഗവതാഖ്യോഽയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി" എന്നാണല്ലോ.
മാത്രമോ?
ഈ ഭാഗവതമഹാ സമുദ്രം ശ്രീകൃഷ്ണ ഭഗവാനാൽ നിറഞ്ഞ് നിൽക്കുന്നു.
ആ ഭാഗവതത്തെ ആർക്കും ആശ്രയിക്കാം.
ആശ്രയിക്കുന്നവര്‍ക്ക് സംസാര ദുഃഖത്തില്‍നിന്ന് മുക്തി ലഭിക്കും.

No comments:

Post a Comment