ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, June 9, 2016

ക്യഷ്‌ണ ഗീതങ്ങൾ

ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
നിൻ പിഞ്ചു പാദം തേടി തേടി വന്നു
നിൻ ദിവ്യ നാമം പാടി പാടി വന്നു
നിൻ പിഞ്ചു പാദം തേടി തേടി വന്നു
നിൻ ദിവ്യ നാമം പാടി പാടി വന്നു
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
ദേവകി നന്ദന കാനന വാസാ
കേശവാ ഹരേ മാധവാ
ദേവകി നന്ദന രാധാ ജീവനേ
കേശവാ ഹരേ മാധവാ
ഗോകുല ബാലനേ ഓടി വാ വാ
ഗോപാല ബാലനേ ആടി വാ വാ
ഗോകുല ബാലനേ ഓടി വാ വാ
ഗോപാല ബാലനേ ആടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
പാണ്ഡവ രക്ഷക പാപ വിനാശക
കേശവാ ഹരേ മാധവാ
അർജ്ജുന രക്ഷക അജ്ഞാന നാശക
കേശവാ ഹരേ മാധവാ
ഗീതാമൃതനേ ഓടി വാ വാ
ഹൃദയാനന്ദനേ ആടി വാ വാ
ഗീതാമൃതനേ ഓടി വാ വാ
ഹൃദയാനന്ദനേ ആടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
കംസവിമർദ്ദന കാളിയമർദ്ദന
കേശവാ ഹരേ മാധവാ
ആശ്രിതവൽസല ആപൽബാന്ധവ
കേശവാ ഹരേ മാധവാ
ഓംകാരനാമമേ ഓടി വാ വാ
ആനന്ദ ഗീതമേ പാടി വാ വാ
ഓംകാരനാമമേ ഓടി വാ വാ
ആനന്ദ ഗീതമേ പാടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
നിൻ പിഞ്ചു പാദം തേടി തേടി വന്നു
നിൻ ദിവ്യ നാമം പാടി പാടി വന്നു
നിൻ പിഞ്ചു പാദം തേടി തേടി വന്നു
നിൻ ദിവ്യ നാമം പാടി പാടി വന്നു
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ
ചിലങ്ക കെട്ടി ഓടി ഓടി വാ വാ
എൻ താമരക്കണ്ണാ ആടി ഓടി വാ വാ

നെയ്യാറ്റിന്‍‌കര വാഴും കണ്ണാ നിന്‍ മുന്നിലൊരു
നെയ്‌വിളക്കാവട്ടെ എന്‍‌റെ ജന്മം
കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പില്‍
കര്‍പ്പൂരമാവട്ടെ എന്‍‌റെ ജന്മം (നെയ്യാറ്റിന്‍‌കര)

ഓം‌കാരം മുഴക്കുന്ന പൈക്കളെ മേയ്ക്കുവാന്‍
ഓരോ മനസ്സിലും നീ വരുന്നൂ (ഓം‌കാരം)
നിന്‍‌റെ പുല്ലാങ്കുഴല്‍ പാട്ടില്‍ പ്രപഞ്ചം
നന്ദിനിപ്പശുവായ് തീരുന്നൂ (നിന്‍‌റെ)
അകിടു ചുരത്തുമെന്‍ ജീവനു നീ മോക്ഷ-
കറുകനാമ്പേകുമോ കണ്ണാ
കായാംപൂ തൊഴും മുകില്‍വര്‍ണ്ണാ (നെയ്യാറ്റിന്‍‌കര)

ഗോവര്‍ദ്ധനമായി മണ്ണിന്‍‌റെ ദുഖം
നീ വിരല്‍ത്തുമ്പാല്‍ ഉയര്‍ത്തുന്നൂ (ഗോവര്‍ദ്ധനമായ്)
നിന്‍‌റെ മന്ദസ്മിതക്കുളിരില്‍ പ്രപഞ്ചം
നിത്യവസന്തമായ് തിരുന്നൂ (നിന്‍‌റെ)
തൊഴുതു നില്‍ക്കുന്നൊരീ ജീവനു നീയൊരു
തിരി വെളിച്ചം തരൂ കണ്ണാ
താമരത്താരിതള്‍ കണ്ണാ (നെയ്യാറ്റിന്‍‌കര)

നാവെന്തിനു തന്നു ഭഗവാന്‍
നാരായണനാമം പാടാന്‍
കാതെന്തിനു തന്നു ഭഗവാന്‍
നാരായണഗീതം കേള്‍ക്കാന്‍
(നാവെന്തിനു )
നാരായണ (6) നാമം പാടാന്‍

കണ്ണെന്തിനു തന്നു ഭഗവാന്‍
നാരായണരൂപം കാണാന്‍
കയ്യെന്തിനു തന്നു ഭഗവാന്‍
നാരായണപാദം തഴുകാന്‍
(നാവെന്തിനു )

കാലെന്തിനു തന്നു ഭഗവാന്‍
നാരായണസവിതം ചെല്ലാന്‍
പൂവെന്തിനു തന്നു ഭഗവാന്‍
നാരായണപൂജകള്‍ ചെയ്യാന്‍
(നാവെന്തിനു )

നാരായണകൃപയില്ലെങ്കില്‍
നാടില്ല കാടുകളില്ല
നാളില്ല നാളെയുമില്ല
നാരായണശരണംശരണം
(നാവെന്തിനു ) (2)
നാരായണ (6) നാമം പാടാന്‍ (4)

കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം
കിങ്ങിണിയും വള മോതിരവും ചാർത്തി
ഭംഗിയോടെന്നെന്നും കാണാകേണം
കീർത്തിയേറീടും ഗുരുവായൂർ വാഴുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം
കുഞ്ഞിക്കൈ രണ്ടിലും വെണ്ണ കൊടുത്തമ്മ
രഞ്ജിപ്പിക്കുന്നതും കാണാകേണം
കൂത്താടീടും പശുക്കുട്ടികളുമായി-
ട്ടൊത്തു കളിപ്പതും കാണാകേണം
കെട്ടു കെട്ടീടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം
കേകികളേപ്പോലെ നൃത്തമാടീടുന്ന
കേശവപ്പൈതലെ കാണാകേണം
കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ
കൈതവമൂർത്തിയെ കാണാകേണം
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചല നേത്രനെ കാണാകേണം
കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലി മേയ്ക്കുന്നതും കാണാകേണം
കൗതുകമേറുന്നോരുണ്ണിശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം
കംസസഹോദരി തന്നിൽ പിറന്നൊരു
വാസുദേവൻ തന്നെ കാണാകേണം
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ

No comments:

Post a Comment