ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, June 7, 2016

അന്നമനട മഹാദേവ ക്ഷേത്രം / പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങൾ

#പരശുരാമനാൽ  പ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങൾ


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്നമനടയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനക്ഷേത്രമാണ് അന്നമനട  മഹാദേവ ക്ഷേത്രം. മഹാശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ
ശിവലിംഗത്തിന് ഏകദേശം നാലടി ഉയരുമുണ്ട്.അർജുനന്മാരുപതാസ്തം വരം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടുത്തെ ശിവലിംഗം കണക്കാക്കപ്പെടുന്നത്. കേരളത്തിൽ കാണപ്പെടുന്ന വസ്തു ശൈലികളിൽ ചതുരാകൃതി സ്വീകരിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്.


പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് എന്ന് ഐതിഹ്യമുണ്ട്.


ഐതിഹ്യം

ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതന കഥയുമായി ബന്ധപ്പെട്ടതാണ്.അയിത്തമുണ്ടായിരുന്ന പറയിപെററ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയാറതെ തന്നെ നാലമ്പലത്തിന് പുറത്ത് നിന്നു തന്നെ ദർശനം കിട്ടുവാൻ വേണ്ടി മഹാശിവൻ അനുഗ്രഹിച്ചതാണെന്ന് ഐതിഹ്യം



ചരിത്രം

കേരളത്തിലെ 32 ഗ്രാമ ക്ഷേത്രങ്ങളിൽ ഒന്നായതു കൊണ്ട് ഈ അമ്പലം ഏകദേശം 100 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യം ഈ അമ്പലത്തിന്റെ നടത്തിപ്പ് ഇവിടുത്തെ താമസക്കാരായിരുന്ന പത്ത് പന്ത്രണ്ട് നമ്പൂതിരിമാർ ചേർന്നാണ് നടത്തിയിരുന്നത്.
പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഈ മേൽക്കോയ്മ അടിച്ചമർത്തപ്പെട്ടു. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിയുടെ കൈയിൽ നിന്ന് തിരുവതാംകൂർ ഭരണത്തിന് കൈമാറപ്പെട്ടു.


ഈ അമ്പലം നിന്നിരുന്നത് അന്ന് കൊച്ചിയുടെ അതിരിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവർ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) ഇടപെട്ട് 1814-15 കാലഘട്ടത്തിൽ അടൂർ ഗ്രാമത്തിനും അന്നമനട അമ്പലത്തിനും കൈമാറി, പക്ഷേ ചില അവകാശങ്ങൾ കൊച്ചിൻ ഭരണകൂടത്തിന് വിട്ടു കൊടുത്തു. ഇപ്പോൾ ഈ അമ്പലം നടത്തിപ്പോരുന്നത് കൊച്ചി ദേവസ്വം ബോർഡ് ആണ്.


ക്ഷേത്രം
അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞിട്ടാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കുവശത്തായി അഗ്ര മണ്ഡപത്തിന് മുന്നിലായി വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നു . കിഴക്കും പടിഞ്ഞാറുമുള്ള കൊത്ത് പണികളിൽ നിർമ്മിക്കപെട്ടിട്ടുള്ള വാതിലുകളിലൂടെ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള മുഖമണ്ഡപത്തിലേക്ക് എത്തിച്ചേരാം. തെക്കുവശത്ത് കൂടെ ഗണപതി പ്രതിഷ്ഠയിലേക്കും പടിഞ്ഞാറ്വശത്ത് കൂടെ പാർവ്വതി പ്രതിമയിലേക്കും എത്തിച്ചേരാം.


മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാണ് ഉള്ളത്. ഇത് ചെമ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ശ്രീകോവിലിന് ചുറ്റുമുള്ള നാലമ്പലത്തിന് രണ്ട് തിടപ്പള്ളികളാണ് ഉള്ളത്.നാലമ്പലത്തിന്റെ വടക്കുഭാഗത്ത് മഹാവിഷ്ണു ആണ് പ്രതിഷ്ഠ. ഊട്ടുപുര നാലമ്പലത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. ശാസ്താവ്, ഗോശാല ക്യഷ്ണൻ മഹാകാളി, നാഗരാജൻ, സിംഹത്തിലേറിയ ദുർഗ്ഗാ,നരസിംഹം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ.



▪ഇവിടുത്തെ വലിയ ബലിക്കല്ല് ഒരു പറയിപ്പെറ്റ് പന്തീരുകുലവുമായി ബന്ധപ്പെട്ടതാണ്.

▪ എല്ലാ മഹാക്ഷേത്രങ്ങളിലും ഉള്ളത് പോലെ നമസ്ക്ക്രമണ്ഡപം ഇവിടെ ഇല്ല. നമസ്ക്കാര മണ്ഡപം ഇവിടത്തെ ജനങ്ങൾക്ക് ദീർഘനാളത്തെ ഒരു ആവശ്യമാണ്‌.

▪ അമ്പലത്തിന്റെ മുഖമണ്ഡപത്തിൽ ദ്വാരപാലകർ നിലകൊള്ളുന്നു .

▪ അതിമനോഹരമായ കൊത്തുപണികളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിലും മുഖമണ്ഡപവും.
▪ കൂത്ത്, കൂടിയാട്ടം എന്നിവയെ വളരെയധികം പ്രോത്സാഹിക്കപ്പെടുന്ന ഒരു അമ്പലമാണ് ഇത്.


- കേരളത്തിലെ പതിനെട്ട് പുരാതന ചാക്യാർ കുടുംബങ്ങളിൽ ഒന്നായ മേക്കാട്ട് കുടുംബം അന്നമടയിലാണ് താമസിച്ചിരുന്നത്.

- പിന്നീട് ഇവരുടെ കുടുംബം അമ്പലപ്പുഴയിലെ വലിയ പരീഷ, കിടന്നൂരിലെ ചെറിയ പരിഷ എന്നീ കുടുംബങ്ങളോടൊപ്പം കഴക്കൂട്ടം ചാക്യാർ കുടുംബത്തോടൊപ്പം ചേർന്നു.


- ചെറിയ പരിഷ പരമേശ്വര ചാര്യാർ മന്ത്രകം കുത്തിന്റെ സ്ഥാപകനാണ്.


▪  വൃശ്ചികമാസത്തിൽ മണ്ഡലകാലത്ത് 41 ദിവസം നീണ്ടു നിൽക്കുന്ന മന്ത്രകം കൂത്തും, കൂടിയാട്ടവും ഇവിടുത്തെ പ്രത്യേകതയാണ്.


▪ പ്രത്യേക കൂത്തമ്പലം ഇല്ലാത്തതിനാൽ വലിയമ്പലത്തിൽ തന്നെയാണ് കൂത്തും, കുടിയാട്ടവും അരങ്ങേറുന്നത്.



വാസ്തു ശൈലി

ശിവക്ഷേത്രങ്ങൾ മൂന്ന് തരം വാസ്തു വിദ്യാ പ്രകാരമാണ് കേരളത്തിൽ കാണപ്പെടുന്നതെന്ന് ഇന്ത്യയിലെ വാസ്തുവിദ്യയെക്കുറിച്ച് ആഴത്തിൽ പ0നം നടത്തിയിട്ടുള്ള എച്ച്.സാർക്കർ അഭിപ്രായപ്പെട്ടുന്നു. വൃത്തം, ചതുരം, അർദ്ധഗോളം എന്നിങ്ങനെ മൂന്ന് അടിസ്ഥാന വാസ്തുശില്പി കുതിയിലുള്ളവയാണവ. അന്നമട ക്ഷേത്രം, പെരുവനം മഹാദേവക്ഷേത്രം, വടക്കുംനാഥൻ ക്ഷേത്രം എന്നിങ്ങനെ ചരുരാകൃതിയിലുള്ളതും വൈക്കം മഹാദേവക്ഷേത്രം വൃത്താകൃതിയിലുള്ളതിനുദാഹരണവുമാണ്.



ശ്രീകോവിലും മുഖമണ്ഡപവും

- അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്.പ്രധാന വഴി അമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടെയാണ്.

- കിഴക്കേ നടയിലൂടെ അകത്തേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് അഗ്ര മണ്ഡപത്തിന്റെ  മുമ്പിലായുള്ള വലിയ ബലിക്കല്ലാണ്.


▪ ബലിക്കല്ലിനും അഗ്ര മണ്ഡപത്തിനും ശേഷം അകത്തോട്ടു കയറിയാൽ അകത്തെ ബലി വട്ടത്തിലേക്കാണ്  എത്തുക.

▪ നാലമ്പലം ചതുരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

▪ വേദിക വരെ ശ്രീകോവിലും മുഖമണ്ഡപവും ഗ്രാനെറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

▪ ശ്രീകോവിലിന്റെ ബാക്കി ഭാഗം ചെങ്കൽ കൊണ്ട് പൊതിഞ്ഞ് നിർമ്മിച്ചിരിക്കുന്നു.

▪ തെക്ക് ഗണപതിയും പി പടിഞ്ഞാറ് പാർവ്വതിയുടേയും പ്രതിഷ്ഠ ഇരിക്കുന്നു.

▪ ശ്രീകോവിലിന്റെ വടക്കുഭാഗത്തായി പ്രണാളം സ്ഥിതി ചെയ്യുന്നു.


▪ ശ്രീകോവിലിനകത്ത് നാലടിയോളം ഉയരമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്നു.



നാലമ്പലം


- പ്രധാന ചുറ്റമ്പലത്തിനു ചുറ്റുമായി രണ്ട് തിടപ്പള്ളികൾ സ്ഥിതി ചെയ്യുന്നു.

- നാലമ്പത്തിന്റെ വടക്കേ വാതിലിലൂടെ പ്രാണാളത്തിന് എതിരായി മഹാവിഷ്ണുവിന്റെ വട്ടത്തിലുള്ള ഏകദല ശ്രീകോവിൽ സ്ഥിതി ചെയ്യുന്നു.

- അടുത്തു തന്നെ പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരയുമായി നമസ്ക്കാര മണ്ഡവം സ്ഥിതി ചെയ്യുന്നു.

-രണ്ടും ഓടുകൾ കൊണ് മേഞ്ഞ മേൽക്കൂരയാണ് -



ക്ഷേത്ര വീക്ഷണം

കിഴക്ക് വശത്ത് വലിയ ബലിക്കല്ലിനു  മുൻലായി ആനപന്തൽ ഓടുമേഞ്ഞ മേൽക്കൂരയാണ് .
,

2 comments:

  1. അന്നമട, അന്നാമ, അന്നമനട ഇതു മൂന്നും ഉപയോഗിച്ചിരിയ്ക്കുന്നു. ഏതാണു ശരി? അതുപോലെ Rachana font ഉയോഗിച്ചാല്‍ ചില ബ്രൌസറിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാം.

    ReplyDelete
  2. തെറ്റ് തിരുത്തിയിട്ടുണ്ട് .. ശരിയായ പേര് "അന്നമനട മഹാദേവക്ഷേത്രം" എന്നാണ് തൃശൂർ ജില്ലയിൽ അന്നമനട എന്ന സ്ഥലം

    ReplyDelete