ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 31, 2018

കാവടിയാട്ടം - ഹരിപ്പാട് ശ്രീസുബ്രമണ്യസാമി ക്ഷേത്രം

തൈപ്പൂയം എന്നതിനുള്ള ചിത്രം

ദക്ഷിണ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് തൈപ്പൂയത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാവടിയാടുന്നത്. സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ് കാവടിയാട്ടം കുറഞ്ഞത് ഇരുപത്തിയൊന്ന് ദിവസത്തെയെങ്കിലും വ്രതശുദ്ധിയോടുകൂടിയാണ് കാവടി നേര്‍ച്ചയുമായി ഭക്തര്‍ എത്തുന്നത് . വെളുപ്പിന് മേല്‍ശാന്തി മഠത്തില്‍ നിന്നുള്ള എണ്ണക്കാവടിയോടൂകൂടിയാണ് കാവടിയാട്ടം ആരംഭിക്കുന്നത്. എണ്ണക്കാവടിക്ക് ശേഷം നെയ്യ്, തേന്‍, പാല്‍, പഞ്ചാമൃതം, ശര്‍ക്കര കാവടികള്‍ ആടും. ഉച്ചയ്ക്ക് ബ്രാഹ്മണ സമൂഹമഠത്തില്‍ നിന്നുള്ള കളഭക്കാവടിയും ആടും. കുങ്കുമം, ഭസ്മം, പനിനീര്‍, പുഷ്പം കാവടികളാണ് വൈകുന്നേരം ആടുന്നത്.
തമിഴ് പഞ്ചാംഗത്തില്‍ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.താരകാസുരന്‍ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ് ഭഗവാന്‍ അയയ്ക്കുന്നത്. പന്ത്രണ്ട് ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച് സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ് തൈപ്പൂയാഘോഷം.

തമിഴ് നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ് തമിഴ് പഴമൊഴി.
തൈമാസം എല്ലാക്കാര്യങ്ങള്‍ക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്കു പോലും തൈമാസത്തില്‍ നിവൃത്തിയുണ്ടാകുമെന്നു മാണ് വിശ്വാസം. തൈപൂയ ദിവസം രാവിലെ രണ്ടു മണി മുതല്‍ പാണ്ടിമേളം (പമ്പമേളം,നാദസ്വരം,ചെണ്ട തുടങ്ങിയവയുടെ അകമ്പടിയോടെ കാവടികള്‍ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് വന്നു തുടങ്ങും.രാവിലെ പത്തു മണിയോട് കൂടി ആദ്യ ഘട്ടം അവസാനിക്കും. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങി പത്തുവരെ രണ്ടാം ഘട്ടം കാവടി വരവ് നടക്കും. ഏകദേശം മൂവായിരത്തോളം കാവടികളാണ് ഇവിടേയ്ക്ക് ഈ ദിവസം ആടി വരുന്നത്. തൃശൂര്‍കാര്‍ക്ക് പൂരം പോലെയോ,ആലുവാക്കാര്‍ക്ക് ശിവരാത്രി പോലെയോ അതിലധികമോ ആണ് ഹരിപ്പാടുകാര്‍ക്ക് തൈപ്പൂയം. ജാതി മത ഭേദമന്യേ എല്ലാ ഹരിപ്പാട്ടുകാരും ഒത്തുകൂടുന്ന മഹാമേള. ഹരിപ്പാട് ക്ഷേത്രം കഴിഞ്ഞാല്‍ കൂര്‍ക്കഞ്ചേരി, പെരുന്ന, ചെറിയനാട്,ഉദയനാപുരം, കിടങ്ങൂര്‍, പയ്യന്നൂര്‍, എളംകുന്നപ്പുഴ എന്നീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലേയും കാവടിയാട്ടങ്ങള്‍ പ്രശസ്തമാണ്.
കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് ഹരിപ്പാട്ടുള്ളത്. വലിപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുമെല്ലാം ഹരിപ്പാട് ഈ സ്ഥാനത്ത് വരുന്നു. ഏകദേശം ഏഴേക്കര്‍ വരുന്ന വിശാലമായ മതിലകത്തിനത്തിനു പുറമേ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവില്‍, വലിയ ആനക്കൊട്ടില്‍, മൂന്ന് ഭാഗത്തുമുള്ള ഗോപുരങ്ങള്‍,(വടക്ക് ചെറിയ രണ്ട് വാതിലുകള്‍ മാത്രമാണുള്ളത്.) നാലമ്പലം, വിളക്കുമാടം, കൂത്തമ്പലം, ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊടിമരങ്ങളിലൊന്ന്, വലിയ രണ്ട് കുളങ്ങള്‍ ഇവയെല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിര്‍മ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്.
ക്ഷേത്രത്തില്‍ രണ്ട് തന്ത്രിമാരുണ്ട്. അവര്‍ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോള്‍ ഒഴികെ). കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള പുല്ലൂര്‍ ഗ്രാമസഭയില്‍ നിന്നുള്ള പത്തിലത്തില്‍ പോറ്റിമാര്‍ക്കാണ് മേല്‍ശാന്തിയവകാശം. കീഴ്ശാന്തിമാര്‍ ദേവസ്വം നിയമനമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം.

ഇന്നു തൈപ്പൂയം


തൈപ്പൂയം എന്നതിനുള്ള ചിത്രം
ഭക്തലക്ഷങ്ങൾക്ക് ഇന്ന് ആനന്ദലഹരിയുടെ സുദിനമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെയുളള സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ അതിവിശേഷമായ ഇന്ന്,   വ്രതം നോറ്റ്, കാവടിയേന്തി വേൽമുരുകന് ഭക്ത്യഭിഷേകമാടുവാനെത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്.
മകരമാസത്തിലെ പൂയം നക്ഷത്രമാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. തമിഴ് പഞ്ചാംഗപ്രകാരം തൈമാസത്തിലെ പൂയം നക്ഷത്രം ഈ ദിനം വരുന്നതിനാലാണ് തൈപ്പൂയം എന്ന പേരിലറിയപ്പെടുന്നത്. ശിവപുത്രനും, ദേവസേനാധിപനുമായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായും, സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ഇന്നേ ദിവസം കരുതിപ്പോരുന്നു.
മയിൽപ്പീലികളാൽ അലം‌കൃതമായ കാവടികളിൽ പനിനീർ, ഭസ്മം, പാൽ ഇങ്ങനെ വിവിധ ദ്രവ്യങ്ങൾ നിറച്ച് കഠിനവ്രതമനുഷ്ഠിച്ച ഭക്തന്മാർ ഭഗവാന് അഭിഷേകമാടുന്ന ചടങ്ങാണ് തൈപ്പൂയദിനത്തിലെ ആഘോഷങ്ങളിൽ പ്രധാനം. ചെണ്ടയിൽ മുറുകുന്ന രുദ്രതാളത്തിനൊപ്പിച്ച് ഭൗതികപ്രപഞ്ചമെന്ന മിഥ്യാബോധം വെടിഞ്ഞ് സുയം മറന്ന് തുളളിയുറഞ്ഞെത്തുന്ന സുബ്രഹ്മണ്യഭക്തന്മാർ തീക്ഷ്ണവും, സമ്പൂർണ്ണവുമായ സമർപ്പണത്തിന്റെയും, ഭക്തിയുടേയും നേർസാക്ഷ്യം കൂടിയാണ്.

ബന്ധപ്പെട്ട ചിത്രം
കേരളത്തിലെ അസംഖ്യം സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇന്ന് വലിയ ആഘോഷമാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പെരുന്ന ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം, കിടങ്ങൂർ, നീണ്ടൂർ, ചെറിയനാട്, കരിക്കാട്, തൃപ്പേരൂർ കുളങ്ങര, ആർപ്പൂക്കര, കൊടുന്തറ, ഇടവട്ടം, ചേർപ്പ് തുടങ്ങി കേരളത്തിലെ പ്രശസ്തങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പതിനായിരങ്ങളാണ് ഇന്ന് കാവടിയേന്തി വേലായുധസ്വാമിയ്ക്കു മുന്നിലെത്തുക.
ഒരേസമയം കണ്ണിനും, കാതിനും അതേപോലെ തന്നെ ശരീരത്തിനും, മനസ്സിനും അളവില്ലാത്ത ആനന്ദവും ഊർജ്ജവും പകർന്നു നൽകുന്ന ഇന്നേദിവസം കേരളത്തിലേക്കാളുപരി തമിഴ്‌നാട്ടിലും അതിവിപുലമായി കൊണ്ടാടപ്പെടുന്നു. തികവുറ്റ കലകളുടെ സമ്മേളനം കൂടിയാണ് കാവടിയാട്ടം. കരവിരുതും, താളവും, ശൈവഭാവം പ്രസ്ഫുരിക്കുന്ന, മുരുകഭക്തിയിൽ സ്വയം മറന്ന സ്വാമിമാരുടെ ദ്രുതപദചലനങ്ങളുമെല്ലാം ചേർന്ന് ഓരോ ക്ഷേത്രാങ്കണങ്ങളും താണ്ഡവഭൂമിയായ കൈലാസം തന്നെയായി മാറുന്ന സുദിനം. ഈ തൈപ്പൂയദിനത്തിൽ എല്ലാ ജനങ്ങൾക്കും ജനം ടി.വിയുടെ പ്രണാമം

ഇഷ്ടാനിഷ്ടങ്ങള്‍ പ്രാര്‍ത്ഥനയല്ല - അമൃതവാണി

നമുക്കെന്താണ്‌ നല്ലതെന്നും ചീത്തയെന്നും അറിയാത്ത ആളാണോ നമ്മളെയും ലോകത്തെയും സൃഷ്ടിച്ച്‌ ഇത്രനാളും രക്ഷിച്ചത്‌? നമുക്ക്‌ നല്ലതെന്താണെന്ന്‌ ഈശ്വരനേക്കാള്‍ നന്നായി തനിക്കറിയാമെന്നല്ലേ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതിന്റെ അര്‍ത്ഥം! എന്നുവച്ചാല്‍ നമ്മള്‍ ഭഗവാനേക്കാള്‍ കേമനാണെന്ന്‌ സാരം. ഇതിനെ പ്രാര്‍ത്ഥനയെന്ന്‌ വിളിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. നമ്മുടെ അഹങ്കാരവും അജ്ഞാനവുമാണിത്‌ കാണിക്കുന്നത്‌. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നിരത്തിവയ്ക്കുന്നതിനെ പ്രാര്‍ത്ഥനയായി വിചാരിക്കുകയാണിവര്‍ ചെയ്യുന്നത്‌. സ്വന്തം ആഗ്രഹങ്ങള്‍ അക്കമിട്ടുവിളിച്ചുപറയുന്നതല്ല പ്രാര്‍ത്ഥന.


– മാതാ അമൃതാനന്ദമയീദേവി


തൈപ്പൂയം ഇന്ന്


തമിഴരും മലയാളികളും ഉള്ളിടങ്ങളിലെല്ലാം ആഘോഷിക്കുന്ന തൈപ്പൂയ മഹോത്സവം ഇന്ന്. ഭാരതത്തില്‍ മാത്രമല്ല, ലോകത്തെവിടെയും ഈ ദിവസം വിശ്വാസികള്‍ ആഘോഷഭരിതമാക്കും. ഏറെ ജനകീയമായ ഹൈന്ദവാഘോഷങ്ങളിലൊന്നാണ് തൈപ്പൂയം.

തമിഴ് പഞ്ചാംഗപ്രകാരം തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസം) പൂയം നാളാണ് തൈപ്പൂയം. പരമശിവന്റെ പുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയമെന്ന് വിശ്വസിച്ചു പോരുന്നു. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാളെന്ന വിശ്വാസവുമുണ്ട്.തമിഴ് നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍ ഉപദേവതാ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷമുണ്ട്. തൈ പിറന്താല്‍ വഴി പിറക്കും എന്ന് തമിഴ് പഴമൊഴി. തൈമാസം ശുഭാരംഭത്തിനു പറ്റിയതെന്നാണ് കരുതപ്പെടുന്നത്.

സുബ്രഹ്മണ്യന് ഭക്തന്‍ നല്‍കുന്ന കാവടി സമര്‍പ്പണമാണ് ആഘോഷത്തില്‍ മുഖ്യം. ഇഷ്ടസിദ്ധിക്ക് വിവിധ തരത്തില്‍ കാവടി വഴിപാട്. പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി എന്നിങ്ങനെ നേര്‍ച്ചകള്‍ പലവിധം. ഒരാഴ്ചയാണ് പല പ്രമുഖ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം. പഴനിയില്‍ രഥോത്സവവും, മധുരയില്‍ തെപ്പരഥോത്സവവും. കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ സുബ്രഹ്മണ്യ പ്രീതി നത്തും.

താരകാസുരന്റെ ശല്യം സഹിക്കാതായപ്പോള്‍ ദേവന്മാരും മഹര്‍ഷിമാരും ശിവപാര്‍വതിമാരുടെ സഹായം തേടി. ശിവന്‍ താരകാസുര നിഗ്രഹത്തിന് മകന്‍ സുബ്രഹ്മണ്യനെ നിയോഗിച്ചു. അസുരനെ വധിച്ച് സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ് തൈപ്പൂയാഘോഷമെന്ന സങ്കല്‍പ്പവുമുണ്ട്.

ശുഭചിന്ത



സ്നേഹം ലഭിക്കാത്ത ആളുകളാണ് ദൈവം സ്നേഹമാണെന്നു സങ്കല്പ്പിക്കുന്നത്. സ്നേഹം ഒരു മാനുഷികമായ വികാരമാണ്.

Only people who are deprived of love imagine that God is love. Love is a human emotion.


സദ്ഗുരു 

Tuesday, January 30, 2018

ഈശ്വരേച്ഛ - അമൃതവാണി

“യഥാര്‍ത്ഥ ഭക്തന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അത്‌ ഈശ്വരനോടുള്ള ആത്മസമര്‍പ്പണമാണ്‌. ഭക്തന്‍ സ്വന്തം ജീവിതം ഭഗവാനര്‍പ്പിക്കുകയാണ്‌. ശരിയായ പ്രാര്‍ത്ഥനയെന്നാല്‍ ഈശ്വരേച്ഛയ്ക്ക്‌ പൂര്‍ണമായും കീഴ്‌വഴങ്ങുകയാണ്‌. അവിടെ തനിക്ക്‌ ഇന്നത്‌ വേണമെന്നുള്ള നിബന്ധനയില്ല, ആവശ്യങ്ങളുടെ പട്ടികയില്ല, ഭഗവാനോട്‌ ഒന്നും അങ്ങോട്ട്‌ നിര്‍ദ്ദേശിക്കുന്നില്ല. യഥാര്‍ത്ഥ ഭക്തന്‌ ഭഗവാന്‍ തന്റെ അകത്തും പുറത്തും ഒരുപോലെ വ്യാപിച്ച, എങ്ങും നിറഞ്ഞ, എല്ലാം അറിയുന്ന, സര്‍വ്വശക്തിചൈതന്യമാണ്‌. ആ ബോധമുള്ളതുകൊണ്ട്‌ തന്റെ ബലഹീനതയും ഭഗവാന്റെ ദീനവാത്സല്യവും കാരുണ്യവുമൊക്കെയാണ്‌ ഭക്തന്റെ പ്രാര്‍ത്ഥനയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അഹങ്കാരം തനിക്ക്‌ ഭാരമാണെന്നറിഞ്ഞ്‌ ആ ചുമട്‌ ഇറക്കിവയ്ക്കാന്‍ ഭക്തന്‍ ഭഗവാന്റെ സഹായത്തിനായി കേഴുന്നു.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത



നദികള് ഒരു വിഭാഗം ജനങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സ്വത്തല്ല - അവ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്ക്കും അവകാശപ്പെട്ടതാണ്.

Rivers are not the property of particular people or entities – they belong to all life in this land

സദ്ഗുരു 

Monday, January 29, 2018

അമൃതവാണി, - അഹങ്കാരമില്ലാതാകണം

ആത്മസാക്ഷ്ക്കാരമാണ്‌ ലക്ഷ്യമെങ്കില്‍ അതിന്‌ വേണ്ടതു തികച്ചും അഹങ്കാരമില്ലാതായിത്തീരുകയാണ്‌. അവിടെ സ്വയം അദ്ധ്വാനിച്ചാലേ പറ്റുകയുള്ളൂ. അമ്മ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊള്ളും എന്നു പറഞ്ഞിരുന്നാല്‍ പോരാ. തന്റെ ദുര്‍വ്വാസനകള്‍ ഇല്ലാതാക്കാന്‍ സാധകന്‍തന്നെ ഹൃദയമുരുകി പ്രാര്‍ത്ഥിക്കണം. അതിന്‌ കഠിനപ്രയത്നം ചെയ്യണം. അങ്ങനെയുള്ള പ്രാര്‍ത്ഥന എന്തെങ്കിലും നേടാനോ ആഗ്രഹസാധ്യത്തിനോ അല്ല, മറിച്ച്‌ ലാഭനഷ്ടചിന്തകള്‍ക്കപ്പുറം, ആഗ്രഹങ്ങള്‍ക്കപ്പുറം എത്തിക്കാന്‍വേണ്ടിയുള്ളതാണ്‌. അത്‌ സാധകന്‌ തന്റെ സ്വധാമത്തിലെത്താനുള്ള തീവ്രമായ പിടച്ചിലാണ്‌. അഹങ്കാരമാകുന്ന മുട്ടത്തോടു പൊട്ടിച്ചു പുറത്തുവരാനുള്ള കിളിക്കുഞ്ഞിന്റെ വെമ്പലാണ്‌. ഞാനെന്ന ചിന്തതന്നെയാണ്‌, തന്നെ ബന്ധിക്കുന്ന ചങ്ങലയെന്ന്‌ മനസ്സിലാക്കി അതിന്റെ കെട്ടുപൊട്ടിക്കാന്‍ ശ്രമിക്കുകയാണ്‌.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത




ഞാനെപ്പോഴും ഉന്മത്തനാണ്. മദ്യമോ, ലഹരിപദാര്ത്ഥങ്ങളോ ഉപയോഗിക്കുന്നില്ല. ഉള്ളില് നിന്നും പരമാനന്ദം സൃഷ്ടിക്കാനൊരു മാര്ഗമുണ്ട്.


I’m always intoxicated. No drink, no substance. There’s a way to create blissfulness from within.

സദ്ഗുരു 

Sunday, January 28, 2018

സ്രഷ്ടാവും രക്ഷിതാവും - അമൃതവാണി

ഭഗവാനെ നമ്മുടെ സ്രഷ്ടാവും രക്ഷിതാവും ആയി കാണണം. ഒടുവില്‍ നമുക്കെല്ലാം അഭയസ്ഥാനമായിരിക്കുന്നതും അവിടുന്നാണെന്ന്‌ ചിന്തിക്കണം. വെറുതെ ബുദ്ധിയില്‍ വിചാരിച്ചാല്‍ പോരാ, ഹൃദയത്തില്‍ ആ അനുഭൂതി നുകരാന്‍ നോക്കണം. അവിടുത്തെ സാന്നിധ്യവും, ദയയും, കൃപയും കരുണയുമെല്ലാം ഹൃദയത്തിലനുഭവിക്കണം. ഉള്ളുതുറന്ന്‌ ഇങ്ങനെ പ്രാര്‍ത്ഥിക്കണം : “അല്ലയോ പ്രഭോ, സ്രഷ്ടാവും പരിപാലകനും പരമധാമവുമായ ഭഗവാനേ, എന്നെ അവിടുത്തെ സാന്നിധ്യംകൊണ്ട്‌ നിറയ്ക്കണേ. ഞാന്‍ അവിടുത്തെ കുഞ്ഞാണെന്ന്‌ പറയുന്നു. എന്നാല്‍ എനിക്കത്‌ അറിയാന്‍ കഴിയുന്നില്ല. അല്ലയോ പ്രാണേശ്വരാ, അവിടുത്തെ പൂജിക്കേണ്ടതെങ്ങനെയെന്ന്‌ എനിക്കറിയില്ല. അവിടുത്തെ രൂപം ധ്യാനിക്കാന്‍ കഴിവില്ല. ഞാന്‍ ശാസ്ത്രങ്ങളൊന്നും പഠിച്ചിട്ടില്ല. എനിക്കങ്ങയുടെ മഹിമ വര്‍ണിക്കാന്‍ അറിയില്ല. അല്ലയോ കരുണാമയാ, എന്റെ ആത്മസ്വരൂപത്തിലേക്ക്‌ നയിക്കണേ. അത്‌ അവിടുന്നുതന്നെയല്ലാതെ മറ്റ്‌ ആരാണ്‌?”


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത



സാംസ്കാരികമായും ആത്മീയമായും ഭൂമിയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമാണിത്. അതിന്റെ അഭിവൃദ്ധിക്കു നമ്മുടെ നദികള് വളരെ പ്രധാനമാണ്; നമ്മുടെ നദികളെ ഒഴുകാന് അനുവദിക്കൂ.

Culturally and spiritually, this is the richest land on the planet. Our rivers are important for it to flourish; let our rivers flow.

സദ്ഗുരു 


Saturday, January 27, 2018

കരഞ്ഞുപ്രാര്‍ത്ഥിക്കുക - അമൃതവാണി

ഭഗവാനെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, അവിടുത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണു നിറയണം. അതാണ്‌ ഏറ്റവും വലിയ സാധന. കരഞ്ഞുള്ള പ്രാര്‍ത്ഥനപോലെ ആ ദിവ്യപ്രേമത്തിന്റെ ആനന്ദം നുകരുവാന്‍ പറ്റിയ മറ്റൊരു സാധനയുമില്ല. ഈശ്വരനെ സ്നേഹിക്കാന്‍ പ്രത്യേകിച്ച്‌ എന്തെങ്കിലും യോഗ്യത നേടണമെന്നില്ല. വിദ്വാനോ തത്ത്വചിന്തകനോ മാത്രമേ ഭഗവാനെ വിളിക്കാവൂ, ആരാധിക്കാവൂ എന്നൊന്നുമില്ല. നമ്മള്‍ എങ്ങനെ വിളിച്ചാലും, ഹൃദയത്തില്‍നിന്ന്‌ ഉയരുന്നതാണെങ്കില്‍ നിശ്ചയമായും അത്‌ അവിടുന്ന്‌ കേള്‍ക്കുകതന്നെ ചെയ്യും. ഒരു കൊച്ചുകുഞ്ഞു വിശക്കുമ്പോഴും അമ്മയെക്കാണാനും താലോലിക്കപ്പെടാനുമെല്ലാം എങ്ങനെ വിളിച്ചു കരയുന്നുവോ അതുപോലെ നിഷ്കളങ്കമായി, മേറ്റ്ല്ലാം മറന്നു ഭഗവാനുവേണ്ടി കരഞ്ഞുപ്രാര്‍ത്ഥിക്കണം. അങ്ങനെ ചെയ്താല്‍ അവിടുത്തേക്ക്‌ വന്നേ മതിയാവൂ. ആരെങ്കിലും അങ്ങനെ പ്രാര്‍ത്ഥിക്കുന്നത്‌ കേട്ടുകൊണ്ട്‌ അടങ്ങിയിരിക്കാനവിടുത്തേക്ക്‌ കഴിയുകയില്ല.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത



750 കോടി ജനങ്ങളില് ഒന്നു കുറയുമ്പോഴേക്കും നിങ്ങള്ക്കു ഭയങ്കരമായ ഏകാന്തത അനുഭവപ്പെടുന്നെങ്കില്, അതു സ്നേഹമല്ല, ആസക്തിയാണ്.


If with 7.5 billion people minus one, you feel terribly lonely, that’s not love – that’s attachment.


സദ്ഗുരു 

Friday, January 26, 2018

അമൃതവാണി - ഈശ്വരസ്മരണ

പൊതുവേ പലരും വിചാരിക്കുന്നത്‌ പത്മാസനത്തിലിരുന്നു ധ്യാനിക്കുന്നതും നിരന്തരം മന്ത്രം ജപിക്കുന്നതും മാത്രമാണ്‌ സാധനയെന്നാണ്‌.
ആത്മസാക്ഷാത്ക്കാരത്തിനും ഈശ്വരസ്മരണ നിലനിര്‍ത്താനും വളരെ ഉപകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തന്നെയാണവയെന്നതില്‍ രണ്ടുപക്ഷമില്ല. സാധാരണയായി അലഞ്ഞുതിരിയുന്ന മനസ്സിനെയും ശരീരത്തെയും മെരുക്കിയെടുക്കാന്‍ അവ വളരെ സഹായിക്കുകയും ചെയ്യും എന്നതുകൊണ്ട്‌ അവ മാത്രമാണ്‌ വഴിയെന്ന്‌ വിചാരിക്കരുത്‌.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത



എല്ലാം ഉള്ക്കൊള്ളുവാന് കഴിയുന്ന ഒരു പ്രബുദ്ധത ഉയര്ത്താനായി ലോകത്തിലെ യുവാക്കള് തയാറാകുമെങ്കില് നമുക്ക് ഭൂമിയിലെ എല്ലാ പ്രശ്നങ്ങളെയും നേരിടാന് കഴിയും.


If the youth of the world stands up for raising inclusive consciousness, we can address every problem on the planet.

Thursday, January 25, 2018

ശ്രീ ലളിതാ സഹസ്രനാമം - നാമങ്ങളുടെ വിശദമായ വ്യാഖ്യാനം



ശ്രീ ലളിതാ സഹസ്രനാമം നിത്യപാരായണം ചെയ്യുന്നവരില്‍ പലര്‍ക്കും അതിലെ ഓരോ നാമത്തിന്റെയും അര്‍ത്ഥം അത്ര കൃത്യമായി അറിയാമെന്നുറപ്പില്ല. അറിഞ്ഞു ജപിക്കുന്നവരുമുണ്ടാകും. എന്നാല്‍, അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ക്കും അതീതമാണ്‌ ആ നാമഭേദങ്ങള്‍ എന്നതാണ്‌ വാസ്തവം. ഉപാസകര്‍ക്ക്‌ ദേവിയുടെ നാമ വൈവിദ്ധ്യങ്ങളുടെ അര്‍ത്ഥ തലങ്ങളിലേക്ക്‌ കടക്കാന്‍ ഓരോ നാമങ്ങളുടെയും ആവുന്നത്ര വിശദമായ വ്യാഖ്യാനമാണിവിടെ നല്‍കുന്നത്‌. ഓരോരോ നാമങ്ങളെ വിശകലനം ചെയ്യുന്നത്‌ ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട്‌. ഗുരുവായൂരില്‍ മേല്‍ശാന്തിയായിരുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ കാനഡയിലെ ടൊറന്റോയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു….


“യോഗിരാം സുരത്കുമാര യോഗിരാം സുരത്കുമാര
യോഗിരാംസുരത്കുമാര ജയഗുരുരായ”

1. ശ്രീമാതാ (ശ്രീമാത്രേ നമഃ)

ശ്രീ എന്ന പദം ആദ്യം ഉപയോഗിച്ചിരിയ്ക്കുന്നത്‌ മംഗളാര്‍ത്ഥം ആകുന്നു.

1. ശ്രീപൂര്‍ണ്ണയായ മാതാവ്‌.
2. ശ്രീയുടെ മാതാവ്‌. പരാശക്തി, മഹാകാളി മഹാസരസ്വതി മഹാലക്ഷ്മി എന്നു മൂന്നുശക്തികളെ പരാശക്തി സൃഷ്ടിച്ചുവെന്ന്‌ ദേവീമാഹാത്മ്യത്തിന്റെ
അനുബന്ധമായ രഹസ്യത്രയത്തില്‍ കാണുന്നു. മഹാലക്ഷ്മിയുടെ
മാതാവായതിനാല്‍ ശ്രീമാതാ.
3. ശ്രിയം മാതി ഇതി ശ്രീമാതാ. (അളക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മാതാ എന്ന
ശബ്ദം പുല്ലിംഗമാണ്‌. ഭഗവതിയ്ക്ക്‌ ലിംഗപരിമിതിയില്ലെന്നുകൂടി
പുല്ലിംഗപ്രയോഗംകൊണ്ട്‌ ദ്യോതിപ്പിയ്ക്കുന്നു) ശ്രീയെ അളക്കുന്ന വ്യക്തി
സന്ദര്‍ഭം കൊണ്ട്‌ ഭഗവതിതന്നെ. ഭഗവതിയ്ക്ക്‌ അപരിമിതമായ
ശ്രീയുണ്ടാകകൊണ്ട്‌ ഐശ്വര്യദേവതയായ ശ്രീ?ഭഗവതിയ്ക്ക്‌ അളവുണ്ടാകുന്നത്‌.
കടലിന്റെ അടുത്തുവെച്ച തടാകത്തിന്‌ ചുരുങ്ങിയ അളവുള്ള പ്രതീതിയുണ്ടാകും.
4. ശ്രിയം മാതി. ശ്രീ എന്നതിന്‌ വിഷം എന്നൊരു അര്‍ത്ഥം ഉണ്ട്‌. വിഷത്തിന്‌
അളവുണ്ടാക്കുന്നവള്‍. വിഷം ശ്രീപരമേശ്വരന്റെ കണ്ഠത്തില്‍ മാത്രമായി
പരിമിതപ്പെടുത്തിയത്‌ ഭഗവതിയാണെന്നു പുരാണപ്രസിദ്ധം.
5. ശ്രീവിദ്യാ എന്ന മന്ത്രത്തിന്റെ ദേവതാ എന്നു ദ്യോതിപ്പിയ്ക്കാനും ഈ
നാമത്തിന്നു കഴിയുന്നു.


2. ശ്രീമഹാരാജ്ഞീ (ശ്രീമഹാരാജ്ഞ്യൈ നമഃ)

1. ശ്രീമതിയായിട്ടുള്ള മഹാരാജ്ഞീ
2. മഹത്‌ ശബ്ദത്തിന്‌ രാജ്യം എന്ന്‌ അര്‍ത്ഥമുണ്ടാകയാല്‍ ശ്രീരാജ്യത്തിലെ
രാജ്ഞീ.
3. രാജ്ഞീ എന്നുള്ളതിന്‌ രാജിയ്ക്കുന്നവള്‍ അഥവാ ശോഭിയ്ക്കുന്നവള്‍ എന്നര്‍ത്ഥം
വരുമ്പോള്‍ ശ്രീകാരണം മഹത്തായ ശോഭയുള്ളവള്‍.
4. ചക്രവര്‍ത്തിനീ
5. ശ്രീകാരണം വളരെ അധികം രജോഗുണമുള്ളവള്‍ എന്നും അര്‍ത്ഥം വരാം.


3. ശ്രീമത്സിംഹാസനേശ്വരീ (ശ്രീമത്സിംഹാസനേശ്വര്യൈ നമഃ)

1. ശ്രീയുള്ള സിംഹാസനത്തിന്‌ ഈശ്വരീ. ശ്രീയുള്ളസിംഹാസനത്തിന്‌ അധിപ.
2. വൈയ്യാകരണന്മാര്‍ കശ്യപനെ പശ്യകന്‍ എന്നു കാണാന്‍ അനുവദിയ്ക്കാറുണ്ട്‌.
അതുപോലെ സിംഹത്തെ തിരിച്ചിട്ടാല്‍ ഹിംസാ എന്നാകും. ആസ എന്ന ധാതുവിന്‌ അവസാനിപ്പിയക്കുക എന്നും അര്‍ത്ഥമുണ്ട്‌. ശ്രീമതിയും ഹിംസാസനത്തില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. അതായത്‌ ശ്രീമതിയും ഹിംസകൊണ്ട്‌ അവസാനിപ്പിയ്ക്കുന്നതില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. സംഹാരമാകുന്ന ഹിംസകൊണ്ട്‌ ജഗത്തിനെ നശിപ്പിയ്ക്കുന്നവള്‍ എന്നു താല്‍പ്പര്യം.
3. സിംഹത്തെ തിരച്ചിട്ടാല്‍ ഹംസി എന്നുമാകാം. ശ്രീമതിയും ഹംസിയുമായ ഈശ്വരി. ഹംസി ഹംസമന്ത്രസ്വരൂപിണിയായിരിയ്ക്കുന്നവള്‍.
ശ്വസോഛ്വാസത്തോടുകൂടി ജപിയ്ക്കപ്പെടുന്ന മന്ത്രമാണ്‌ ഹംസഃ എന്ന അജപാമന്ത്രം. ശ്വാസോഛ്വാസം തന്നെ ആയ ദേവി എന്നും ഇതിനാല്‍ അര്‍ത്ഥമാകാം.
ഇതുവരെ പറഞ്ഞ മാന്നു നാമങ്ങള്‍ സൃഷ്ടിയുടേയും സ്ഥിതിയുടേയും സംഹാരത്തിന്റേയും അംശങ്ങള്‍ അടങ്ങിയതാണ്‌. അതുപോലെ സത്വരജസ്തമോഗുണങ്ങളുടേയും സാന്നിദ്ധ്യം കാണാന്‍ കഴിയും.


4. ചിദഗ്നികുണ്ഡസംഭൂതാ

1. ചിത്താകുന്ന അഗ്നികുണ്ഡത്തില്‍ നിന്ന്‌ സംഭവിച്ചവള്‍. ചിത്ത്‌ എന്നതിന്‌ അറിവ്‌. ചൈതന്യം, ഹൃദയം, ആത്മാവ്‌ എന്നെല്ലാം അര്‍ത്ഥം. ഈ ചിത്തുതന്നെ അഗ്നിയാകയാല്‍ അജ്ഞത, ഇരുട്ട്‌, ബഹിര്‍മ്മുഖത്വം, സംസാരം എന്നിവയെല്ലാം ദഹിപ്പിച്ചുകളയുന്നു. അതോടുകൂടി ഭഗവതി പ്രത്യക്ഷമാകുകയും ചെയ്യുന്നു.
2. രേണു എന്ന സൂര്യവംശരാജാവിന്‌ യാഗാഗ്നിയില്‍നിന്ന്‌ ഭഗവതി
പ്രത്യക്ഷയായിട്ടുണ്ട്‌ ആ കഥ ഇവിടെ സൂചിപ്പിച്ചു.
3. ദേവന്മാര്‍ ഭണ്ഡാസുരപീഡിതന്മാരായി സ്വന്തം മാംസം ഹോമിച്ചുകൊണ്ട്‌ ഭഗവതിയെ ഉപാസിച്ചുതുടങ്ങി. അവസാനം ദേഹം തന്നെ ഹോമിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കുണ്ഡത്തില്‍നിന്ന്‌ ഭഗവതി പ്രത്യപ്പെട്ടു. ഈ കഥയും സൂചിപ്പിച്ചു.
4. പൂജ ഹോമം മുതലായതുമായി ബന്ധപ്പെട്ടവര്‍ക്ക്‌ കുണ്ഡം എന്നു പറഞ്ഞാല്‍ത്തന്നെ ചതുരശ്രകുണ്ഡമാണ്‌ ആദ്യം ഓര്‍മ്മയില്‍ വരിക. ചതുരശ്രം പൃഥിവിയുടെ ചിഹ്നമാണ്‌. പൃഥിവി മൂലാധാരചക്രവുമായി
ബന്ധപ്പെട്ടുകിടക്കുന്നു. ചിത്ത്‌ അതായത്‌ ജീവാത്മാവ്‌ മൂലാധാരത്തില്‍ കുണ്ഡലിനിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു എന്നും ജീവാത്മാവ്‌ മോക്ഷത്തിനായി ശ്രമിയ്ക്കുമ്പോള്‍ കുണ്ഡലിനി സുഷുമ്നയില്‍ക്കൂടി സഹസ്രാരത്തിലേയ്ക്കു പോകുന്നു എന്നും പ്രസിദ്ധമാണ്‌. ഈ നാമത്തില്‍ അതിന്റെ ഒരു ചിത്രവും കാണാം.


5. ദേവകാര്യസമുദ്യതാ

1. ദേവകാര്യത്തിനായി സമുദ്യതാ. മഹിഷാസുരവധം, ഭണ്ഡാസുരവധം മുതലായ ദേവകാര്യത്തിനായി പുറപ്പെട്ടവള്‍.ദേവന്റെ കാര്യത്തിനായി പുറപ്പെട്ടവള്‍.
2. പരമാത്മാവിന്റെ ഇച്ഛയാല്‍ ഈ ജഗത്തുണ്ടാക്കിത്തീര്‍ക്കാന്‍
പുറപ്പെട്ടവള്‍.ദേവശബ്ദത്തിന്‌ കളിയ്ക്കുക എന്നര്‍ത്ഥം ഉണ്ട്‌. കളിയ്ക്കാനിയി തുനിഞ്ഞിറങ്ങിയവള്‍. ഭഗവതിയുടെ ലീലയാണല്ലോ എല്ലാം.
3. ദേവനാകുന്ന കാര്യത്തിനായി പുറപ്പെട്ടവള്‍. ജീവാത്മാവ്‌ പരമാത്മാവിനോട്‌ ചേര്‍ന്ന്‌ മുക്തനാകാന്‍ ശ്രമിയ്ക്കുമ്പോള്‍ അതിനു സഹായമായി ഒപ്പം പോകുന്നവള്‍. ഭഗവതിയുടെ സഹായമില്ലാതെ മോക്ഷം കിട്ടുവാന്‍ സാദ്ധ്യമല്ല.
4. സഹസ്രാരത്തിലുള്ള പരമാത്മസംയോഗം ലക്ഷ്യമായി പുറപ്പെട്ടവള്‍.


6. ഉദ്യദ്ഭാനുസഹസ്രാഭാ

1. ഉദിച്ചുകൊണ്ടിരിയ്ക്കുന്ന ആയിരം സൂര്യന്മാരുടെ ശോഭയുള്ളവള്‍,
2. ചുകന്ന നിറമുള്ളവള്‍
3. ഭാനു എന്നതിന്‌ സൂര്യരശ്മി എന്നും ആഭ എന്നതിന്‌ തോന്നിപ്പിയ്ക്കുന്നത്‌ എന്നും അര്‍ത്ഥമുണ്ട്‌. അപ്പോള്‍ ഉദിയക്കുന്ന സൂര്യന്റെ രശ്മികളെ ആയിരമായി തോന്നിപ്പിയക്കുന്നവള്‍ എന്നു വരാം. ഉള്ളപ്രകാശത്തെ
പലവിധത്തില്‍ തോന്നിയക്കുന്നത്‌ ഭഗവതിയുടെ മായാ എന്ന കഴിവിനാലാണ്‌.
ഒന്നായനിന്നെയിഹ രണ്ടെന്നു തോന്നിയ്ക്കുന്നവള്‍. അതുകൊണ്ടുതന്നെ
രണ്ടെന്നുതോന്നുതിനെ ഒന്നാണെന്നു ബോധിപ്പിയ്ക്കാനും
ഭഗവതിയ്ക്കുകഴിയും.
4. മൂലാധാരത്തില്‍നിന്ന്‌ സഹസ്രാരത്തിലേയ്ക്ക്‌ പുറപ്പെടുന്ന കുണ്ഡലിനിയ്ക്ക്‌
ഉദയസൂര്യന്റെ പ്രഭയാണുള്ളത്‌. അതുകൂടി ഈ നാമംകൊണ്ട്‌ ദ്യോതിപ്പിച്ചു.


7. ചതുര്‍ബ്ബാഹുസമന്വിതാ

1. നാലു കൈ ഉള്ളവള്‍. ഇനി ഭഗവതിയുടെ രൂപം വര്‍ണ്ണിയ്ക്കാന്‍
പോകുകയാണ്‌. രൂപമില്ലാത്ത ദേവിയ്ക്ക്‌ നമുക്ക്‌ പരിചിതമായ മനുഷ്യരൂപം
തന്നെ കല്‍പ്പിയ്ക്കുന്നു. എങ്കിലും ദിവ്യത്വം പ്രകടമായി തോന്നാന്‍
കല്‍പ്പിയ്ക്കുന്ന വ്യത്യാസങ്ങള്‍ നിര്‍ഗ്ഗുണദ്ധ്യാനത്തിലേയ്ക്ക്‌ കടക്കാന്‍
കൂടുതല്‍ എളുപ്പമാകാന്‍ വേണ്ടിയാണ്‌. നാലുകൈ മൂന്നു കണ്ണ്‌
എന്നിവയെല്ലാം സാധാരണനിലയ്ക്ക്‌ ഉണ്ടാകാത്തവയാണെന്നും അവ വേറെ
എന്തിനേയോ ആണ്‌ സൂചിപ്പിയ്ക്കുന്നതെന്നും തോന്നല്‍ സ്വാഭാവികമാണ്‌.
അതുപിടിച്ച്‌ ക്രമേണ യാഥാര്‍ത്ഥ്യത്തില്‍ അഥവാ പരമമായ സത്യത്തില്‍
എത്തിച്ചേരാന്‍ വഴിതുറക്കുകയും ചെയ്യുന്നു.


8. രാഗസ്വരൂപപാശാഢ്യാ

1. ഭഗവതിയ്ക്ക്‌ നാലു കൈകളുന്ന് പ്രസ്താവിച്ചു. അവയില്‍
ധരിച്ചിരിയ്ക്കുന്ന ആയുധങ്ങള്‍ പറയുന്നു. രാഗം സ്വരൂപമായിരിയ്ക്കുന്ന
പാശം ഉള്ളവള്‍. രാഗം എന്നതിന്‌ അനുരാഗം, ആഗ്രഹം എന്നെല്ലാം അര്‍ത്ഥം.
രാഗം ഭഗവതിയുടെ ആയുധം തന്നയാണ്‌. ചരാചരങ്ങളെ മുഴുവന്‍ അന്യോന്യം
ആകര്‍ഷിപ്പിച്ചു ബന്ധിപ്പിയ്ക്കുന്ന സ്നേഹം, പ്രേമം, ആഗ്രഹങ്ങള്‍
എല്ലാമടങ്ങുന്ന ഈ ആയുധത്തിന്റെ പ്രഭാവം കുറച്ചൊന്നും അല്ല.
2. രാ എന്നതിന്‌ വേഗം എന്നൊരു അര്‍ത്ഥമുണ്ട്‌. അപ്പോള്‍ രാഗം എന്നതിന്‌
പെട്ടെന്ന്‌ ഗമിയ്ക്കുന്നത്‌ എന്നര്‍ത്ഥം വരുന്നു. സ്വരൂപം എന്നതിന്‌ മോക്ഷം
എന്നര്‍ത്ഥം. രാഗസ്വരൂപപമായിരിയ്ക്കുന്ന പാശമുള്ളവള്‍. ഭഗവതി ഭക്തരെ
മോക്ഷത്തിലേയ്ക്ക്‌ ബലാല്‍ നയിക്കുന്ന പാശം ഉള്ളവളാണ്‌.
3. രാ എന്ന സ്ത്രീലിംഗശബ്ദത്തിന്‌ വിഭ്രമം, സ്വര്‍ണ്ണം എന്നെല്ലാം അര്‍ത്ഥം. രാ
എന്ന അഗം രൂപമായിട്ടുള്ളവര്‍ക്കുള്ള വിലങ്ങുള്ളവള്‍. പാശം എന്നതിന്‌
വിലങ്ങ്‌ എന്നര്‍ത്ഥമുണ്ട്‌. വിഭ്രമമുള്ളവര്‍ക്കും സമ്പത്തു കുന്നുകൂട്ടി
വെച്ചവര്‍ക്കും ഈ സംസാരത്തില്‍നിന്ന്‌ പുറത്തുകടക്കാന്‍
കഴിയാത്തതരത്തിലുള്ള വിലങ്ങ്‌ ഭഗവതിയുടെ കയ്യിലാണ്‌ ഉള്ളത്‌.


9. ക്രോധാകാരാങ്കുശോജ്വലാ.

1. ക്രോധാകാരം ആയിരിയ്ക്കുന്ന അങ്കുശംകൊണ്ട്‌ ശോഭിയ്ക്കുന്നവള്‍.
ഭഗവതിയുടെ ആയുധമായ അങ്കുശം (ആനത്തോട്ടി) ക്രോധം തന്നെ ആണ്‌.
2. ആകാരം എന്ന പദത്തിന്‌ ഒരു വസ്തുവിനെ കുറിച്ചുള്ള അറിവ്‌
എന്നര്‍ത്ഥമുണ്ട്‌. ഇതുവെച്ചു നോക്കുമ്പോള്‍ ക്രോധവും വസ്തുക്കളെ കുറിച്ച്‌
വേര്‍തിരിച്ചുള്ള അറിവും ആയ അങ്കുശം ഭഗവതിയുടെ കയ്യിലാണുള്ളത്‌.
3. ക്രോധത്തിന്‌ ജ്ഞാനത്തിന്റെ സ്ഥാനം കൊടുക്കാറുണ്ട്‌. ശിവന്റെ
തെക്കുഭാഗത്തേയ്ക്കുള്ള മുഖം അഘോരമാണ്‌. ഇതിലധികം ഘോരമാകാന്‍
വയ്യ എന്നതാണ്‌ അഘോരം. ഈ മുഖം തന്നെ ആണ്‌ ദക്ഷിണാമൂര്‍ത്തി.
ദക്ഷിണാമൂര്‍ത്തി ജ്ഞാനസ്വരൂപനാണ്‌. ക്രോധസ്വരൂപനായ
നരസിംഹമൂര്‍ത്തിയെ ശുദ്ധജ്ഞാനപ്രദം നരഹരിം എന്നാണ്‌ മേല്‍പ്പത്തൂര്‍
ഭട്ടതിരിപ്പാട്‌ വര്‍ണ്ണിയ്ക്കുന്നത്‌. അതിനാല്‍ ജ്ഞാനാകാരമായിരിയ്ക്കുന്ന
പാശമുള്ളവള്‍ എന്നും അര്‍ത്ഥമാക്കാം.


10. മനോരൂപേക്ഷുകോദണ്ഡാ

1. മനസ്സിന്റെ രൂപമായ ഇക്ഷുകോദണ്ഡം അഥവാ കരിമ്പുവില്ലുള്ളവള്‍. കരിമ്പ്‌
പലകമ്പുകള്‍ കൂടിച്ചേര്‍ന്നതാണ്‌. അതുപോലെ മനസ്സും പലചിന്തകള്‍
കൂടിച്ചേര്‍ന്നതാണ്‌. വില്ലില്‍ നിന്ന്‌ അമ്പുകള്‍ എന്നപോലെ ഇന്ദ്രിയവൃത്തികള്‍
തൊടുത്തുവിടുന്നത്‌ മനസ്സില്‍ നിന്നാണ്‌.
2. ഇക്ഷുശബ്ദത്തിന്‌ ആഗ്രഹം എന്നൊരു അര്‍ത്ഥമുണ്ട്‌. മനസ്സിന്റെ തനി
രൂപമായിരിയ്ക്കുന്ന ആശ കോദണ്ഡമായിട്ടുള്ളവള്‍.


11. പഞ്ചതന്മാത്രസായകാ

1. അഞ്ചു തന്മാത്രകള്‍ സായകങ്ങള്‍ ആയിട്ടുള്ളവള്‍. ശബ്ദം, സ്പര്‍ശം, രൂപം,
രസം, ഗന്ധം എന്നീ അഞ്ചു തന്മാത്രകള്‍ ബാണങ്ങളായിട്ടുള്ളവള്‍. ഈ
ബാണങ്ങള്‍ കൊണ്ട്‌ വട്ടം തിരിയുന്നവരാണ്‌ ഭൂരിക്ഷം ജനങ്ങളും.
2. സായകത്തിന്‌ വാള്‍ എന്നും അര്‍ത്ഥമുണ്ട്‌. കൈവിട്ടുപോയാല്‍
തിരിച്ചെടുക്കാന്‍ പറ്റാത്ത ബാണങ്ങള്‍ മാത്രമല്ല പഞ്ചതന്മാത്രകള്‍,
വാളുകള്‍കൂടിയാണ്‌. ഭഗവതിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വ്വം
കര്‍മ്മങ്ങളെ വെട്ടി നശിപ്പിയ്ക്കാനും ഈ അഞ്ചു തന്മാത്രകളായ
വാളുകള്‍കൊണ്ടു കഴിയും. പാട്ടുകേള്‍ക്കുമ്പോള്‍ അതില്‍ ലയിച്ച്‌
മതിമറക്കാനും, പാട്ടുകേള്‍ക്കേണ്ട യോഗമുണ്ട്‌ എന്നത്കൊണ്ട്‌ ശ്രദ്ധാപൂര്‍വ്വം
കേട്ട്‌ ആ യോഗം അനുഭവിച്ചുതീര്‍ക്കാനും ശബ്ദത്തെ ഉപയോഗിയ്ക്കാം.


12. നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലാ

1. തന്റെ ചുകന്ന പ്രഭയുടെ ആധിക്യത്തില്‍ മുങ്ങിപ്പോയ
ബ്രഹ്മാണ്ഡസമൂഹത്തോടുകൂടിയവള്‍. ഭഗവതിയുടെ ദേഹത്തിന്റെ
അരുണപ്രഭയില്‍ മുങ്ങിപ്പോകാനുള്ളതേ ഉള്ളൂ അനേകകോടിബ്രഹ്മാണ്ഡങ്ങള്‍.
2. അരുണ ശബ്ദത്തിന്‌ നിശ്ശബ്ദം എന്നും പൂരശബ്ദത്തിന്‌ നിറയല്‍ എന്നും
അര്‍ത്ഥം ഉണ്ട്‌. നിശ്ശബ്ദപൂരത്തില്‍, അഥവാ ശബ്ദഗുണകമായ
ആകാശംപോലും ഇല്ലാതാകുന്ന കല്‍പ്പാന്തപ്രളയത്തില്‍
അനേകബ്രഹ്മാണ്ഡങ്ങളെ മുക്കിക്കളയുന്നത്‌ ഭഗവതിതന്നെ ആണ്‌.


13. ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചാ

1. ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നിവകൊണ്ട്‌ ശോഭിയ്ക്കുന്ന തലമുടിയുള്ളവള്‍. പുന്നാഗം എന്നതിന്‌ പുന്നമരത്തിന്റെ പൂവ്‌ എന്നും ആമ്പല്‍പ്പൂവ്‌ എന്നും അര്‍ത്ഥമുണ്ട്‌. സൗഗന്ധികത്തിന്‌ ഇടിവെട്ടിപ്പൂവ്‌ എന്നും കറുത്ത ആമ്പല്‍ എന്നും അര്‍ത്ഥം കാണുന്നു. മേല്‍പ്പറഞ്ഞപൂവുകള്‍ക്ക്‌ ശോഭകൊടുക്കുന്നത്‌ ഭഗവതിയുടെ തലമുടിയാണെന്ന അര്‍ത്ഥവും പറയാം.


14. കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതാ

1. കുരുവിന്ദമണികളുടെ അഥവാ ശ്രഷ്ഠമായ പദ്മരാഗത്തിന്റെ നിരകൊണ്ട്‌ ശോഭിയ്ക്കുന്ന മകുടം കൊണ്ട്‌ അലംകൃതയായിട്ടുള്ളവള്‍. ചുവന്ന പ്രഭയുള്ള പദ്മരാഗം ധരിച്ചുള്ള ഭഗവതിയെ ധ്യാനിയ്ക്കുന്നത്‌ ഭക്തിയുണ്ടാക്കാന്‍ നല്ലതാണെന്നു കാണുന്നു.


15.അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ

1. അഷ്ടമീചന്ദ്രനെപ്പോലെ ശോഭിയ്ക്കുന്ന നെറ്റിത്തടമുള്ളവള്‍. ഇരു പക്ഷത്തിലും ചന്ദ്രന്‌ തുല്യത വരുന്ന ഒരേ ഒരു തിഥി അഷ്ടമിയാണ്‌. ശുക്ലപക്ഷം കൂടുതല്‍ കൂടുതല്‍ വെളിവായി വരുന്നതും കൃഷ്ണപക്ഷം കൂടുതല്‍ കൂടുതല്‍ മറഞ്ഞു വരുന്നതും ആണ്‌. മായയ്ക്ക്‌ ഇതുപോലെ ഇരു ശക്തികളുണ്ട്‌. മറയ്ക്കുന്നത്‌ മായയും വെളിവാക്കുന്നത്‌ വിദ്യയും. നമ്മെ സംബന്ധിച്ചിടത്തോളം ഒന്നും അറിയാതിരുന്നാലും വിഷമമില്ല, എല്ലാം അറിഞ്ഞാലും വിഷമമില്ല. വിഷമം വരുന്നത്‌ പകുതിയറിയുമ്പോഴാണ്‌. പ്രകൃതി എല്ലാകാര്യത്തിലും കുറച്ചുവെളിവാക്കുകയും കുറച്ചുഭാഗം മറച്ചുവെയ്ക്കുകയും ചെയ്യുന്നതിനാലാണ്‌ സംസാരം നടന്നുപോകുന്നതുതന്നെ. ഭഗവതിയുടെ പുതിയചന്ദ്രനേപ്പോലെ ശോഭിയ്ക്കുന്ന നെറ്റിത്തടം ഇതായിരിക്കാം വെളിവാക്കുന്നത്‌.


16. മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകാ

1. മുഖമാകുന്ന ചന്ദ്രന്‌ കളങ്കം എന്നപോലെ ഉള്ള കസ്തൂരികൊണ്ട്‌
തൊടുകുറിയിട്ടവള്‍. ചന്ദ്രന്റെ കളങ്കത്തിന്‌ സുഗന്ധം ഇല്ല. പക്ഷേ ഭഗവതിയുടെ ശോഭയുള്ള മുഖത്തെ ഈ കറുത്ത അടയാളത്തിന്‌ സുഗന്ധമാണ്‌.
2. കസ്തൂരിമാന്‍ സുഗന്ധം പുറപ്പെടുന്നത്‌ തന്നില്‍നിന്നുതന്നെ ആണെന്ന്‌ മനസ്സിലാകാതെ ഓടി നടക്കുമത്രേ. സ്വന്തം കണ്ണിനു കാണാന്‍ പറ്റാത്തിടത്ത്‌ കസ്തൂരീതിലകം തൊട്ടുകൊണ്ട്‌ ഭഗവതി ഭക്തന്മാരോട്‌ നിങ്ങള്‍ തിരയുന്നത്‌ നിങ്ങളുടെ അടുത്തുതന്നെ ഉണ്ടെന്ന്‌ ഉപദേശിയ്ക്കുകയാണെന്നു തോന്നും.


17. വദനസ്മരമാങ്ഗല്യഗൃഹതോരണചില്ലികാ

1. വദനമാകുന്ന സ്മരമാംഗല്യഗൃഹത്തിന്‌ തോരണംപോലെ ഉള്ള ചില്ലികകള്‍ ഉള്ളവള്‍. കാമദേവന്റെ മാങ്ഗല്യഗൃഹം പോലെ സുന്ദരമാണ്‌ ഭഗവതിയുടെ മുഖം. അതിന്‌ ഭംഗിയായി രൂപപ്പെടുത്തിയ തോരണംപോലെ സുന്ദരമാണ്‌ ഭഗവതിയുടെ പുരികക്കൊടികള്‍.
2. ദിവ്യപ്രേമത്തിന്റെ ഉന്നതമായ സ്ഥാനമാണ്‌ ഭഗവതിയുടെ മുഖം. അവിടേയ്ക്കുള്ള ദ്വാരം ഭക്തര്‍ക്ക്‌ വ്യക്തമാക്കാന്‍ വേണ്ടി സജ്ജീകരിച്ചിരിയ്ക്കുന്ന തോരണമാണെന്നു തോന്നും ഭഗവതിയുടെ പുരികങ്ങള്‍ കണ്ടാല്‍.


18. വക്ത്രലക്ഷമീപരീവാഹചലന്മീനാഭലോചനാ

1. മുഖശ്രീയുടെ ഒഴുക്കില്‍ ചലിച്ചുകൊണ്ടിരിയുന്ന മത്സ്യങ്ങളാണോ എന്നു തോന്നുന്നവിധത്തിലുള്ളവയാണ്‌ ഭഗവതിയുടെ കണ്ണുകള്‍
2. (കാണുന്നവസ്തുക്കളിലെല്ലാം അമ്മയുടെ അസ്തിത്വം അനുഭവിയ്ക്കുന്ന ഭക്തരുടെ) കണ്ണുകള്‍ മത്സ്യങ്ങളേപ്പോലെ എല്ലായിടത്തും കവിഞ്ഞൊഴുകുന്ന ഭഗവതിയുടെ മുഖശ്രീയില്‍ നീന്തിക്കൊണ്ടിരിയ്ക്കുന്നു. പരീവാഹത്തിന്‌ വെള്ളപ്പൊക്കം എന്നര്‍ത്ഥമുണ്ട്‌.
3. ഭഗവതിയുടെ മുഖശ്രീപ്രവാഹത്തില്‍ പെട്ടുപോയ ശ്രീപരമേശ്വരന്റെ കണ്ണുകളും ജലത്തിലെ ഇരിപ്പുറയ്ക്കാത്ത മത്സ്യത്തിനേപ്പോലെ ആയ കഥ ഈ നാമം സ്മരിപ്പിയ്ക്കുന്നു. വ്യാപാരായമാസ വിലോചനാനി എന്നു കാളിദാസന്‍.


19. നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതാ

1. പുതിയ ചമ്പകപ്പൂവ്വിനേപ്പോലെ ഉള്ള നാസാദണ്ഡം കൊണ്ട്‌ ശോഭിയ്ക്കുന്നവള്‍.
ചമ്പകപ്പൂവ്വിനെ നാസികയുടെ ഉപമാനമാക്കിപ്പറയാറുണ്ട്‌.
2. പുതിയ ചമ്പകപ്പൂപോലെ ഉള്ള നാസയാകുന്ന ദണ്ഡം കൊണ്ട്‌
ശോഭിയ്ക്കുന്നവള്‍. നാസാ എന്നതിന്‌ ശബ്ദം എന്നര്‍ത്ഥമുണ്ട്‌.
പുതിയചമ്പകപ്പൂപോലെ മൃദുവും ആകര്‍ഷകവുമായ ശബ്ദമാകുന്ന ദണ്ഡെടുത്തുള്ളവള്‍. വാത്സല്യത്തോടുകൂടി ശബ്ദംതാഴ്ത്തി മക്കളെ ശാസിയ്ക്കുന്ന ഒരമ്മയുടെ ചിത്രം ഈ നാമത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്‌.


20. താരാകാന്തിതിരസ്കാരിനാസാഭരണഭാസുരാ

1. നക്ഷത്രങ്ങളുടെ പ്രകാശത്തെ തള്ളിക്കളയുന്ന മൂക്കുത്തികൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ വെറും മൂക്കുത്തിയ്ക്കുതന്നെ കോടാനുകോടി നക്ഷത്രങ്ങേക്കാള്‍ പ്രകാശമുണ്ട്‌.
2. താരാ എന്നതിന്‌ കൃഷ്ണാമണി എന്നൊരര്‍ത്ഥമുണ്ട്‌. ഭഗവതിയുടെ കൃഷ്ണാമണിയുടെ ശോഭങ്കൊണ്ട്‌ മുന്നെ പറഞ്ഞ മൂക്കുത്തിയുടെശോഭയും തിരസ്കരിയ്ക്കപ്പെടുന്നു.


21. കദംബമഞ്ജരീക്ല്പ്തകര്‍പൂരമനോഹരാ

1. കടമ്പിന്റെ മഞ്ജരി (മഞ്ജരി എന്നതിന്‌ തളിര്‍ക്കുല, എന്നും പൂക്കുല എന്നും അര്‍ത്ഥമുണ്ട്‌.) കാതില്‍ വെച്ചതുകൊണ്ട്‌ മനോഹരയായിരിയ്ക്കുന്നവള്‍.
2. അംബശബ്ദത്തിന്‌ ശബ്ദം എന്നര്‍ത്ഥമുണ്ട്‌. അതിനാല്‍ കദംബം എന്നാല്‍ ക്ഷീണീച്ച ശബ്ദം എന്നാകും. ക്ഷീണീച്ചശബ്ദത്തെ തളിരുപോലെ കാതില്‍
നിറയ്ക്കുന്നതുകൊണ്ട്‌ മനോഹരാ. പ്രാരാബ്ധകര്‍മ്മങ്ങള്‍കൊണ്ട്‌ വലഞ്ഞ
ഭക്തരുടെ ക്ഷീണിച്ച ശബ്ദം കാതില്‍ തളിരുവെയ്ക്കുന്നപോലെ ശ്രദ്ധിച്ച്‌
കേള്‍ക്കുന്നതുകൊണ്ട്‌ മനോഹരാ.


22. താടങ്കയുഗളീഭൂതതപനോഡുപമണ്ഡലാ

1. സൂര്യബിംബവും ചന്ദ്രബിംബവും ഭഗവതിയുടെ ഇരു കര്‍ണ്ണങ്ങളിലേയും ആഭരണങ്ങളാണ്‌. പ്രകൃതിയുടെ വിശാലതയില്‍ സൂര്യചന്ദ്രന്മാര്‍ക്ക്‌ കടുക്കന്റെ
സ്ഥാനം തന്നെ കിട്ടിയത്‌ അത്ഭുതമാണ്‌
2. കര്‍മ്മസാക്ഷികളായ സൂര്യനും ചന്ദ്രനും ഭഗവതിയുടെ കര്‍ണ്ണങ്ങളില്‍ എല്ലാകാര്യങ്ങളും പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ചിത്രം ഈ നാമത്തില്‍ ഒളിഞ്ഞിരയ്ക്കുന്നു.
3. ഉണ്‍ഷരശ്മിയായ സൂര്യനേയും ശീതരശ്മിയായ ചന്ദ്രനേയും പ്രകൃതീസ്വരൂപിണിയായ ഭഗവതി ഒരുപോലെ ആഭരണങ്ങളായണിയുന്നു. നമ്മളേ സൂര്യതാപത്തില്‍ വേവുകയും നിലാവില്‍ ആഹ്ലാദിയ്ക്കുകയും
ചെയ്യുന്നുള്ളൂ.


23. പദ്മരാഗശിലാദര്‍ശപരിഭാവികപോലഭൂഃ

1. പദ്മരാഗമെന്ന രത്നങ്കൊണ്ട്‌ ഉണ്ടാക്കിയ കണ്ണാടിപോലെ ഉള്ള കവിള്‍ത്തടമുള്ളവള്‍. പദ്മരാഗം കുറഞ്ഞൊരു ചുവപ്പുള്ള രത്നമാണ്‌. ചുവപ്പുള്ളതും കണ്ണാടിപോലെ മിനുത്തതുമാണ്‌ ഭഗവതിയുടെ കവിള്‍ത്തടം.
2. പദ്മരാഗങ്ങളുടെ ശിലനം കൊണ്ട്‌ ആദര്‍ശപരിഭാവികളായിരിയ്ക്കുന്ന
കപോലങ്ങളുള്ളവള്‍ എന്നും ആകാം. പദ്മമെന്നത്‌ വളരെ വലിയ ഒരു സംഖ്യയാണ്‌. അതായത്‌ നിരവധി എന്നുതന്നെ അര്‍ത്ഥം. രാഗങ്ങള്‍ ആഗ്രഹങ്ങള്‍. ശിലനം ത്യജിയ്ക്കല്‍. ആദര്‍ശം ശരിയ്ക്കുകാണല്‍. പരിഭാവിയ്ക്കുക ധ്യാനിയ്ക്കുക. അന്തമില്ലാത്തിടത്തോളം ഉള്ള ആഗ്രഹങ്ങള്‍
ത്യജിച്ചാല്‍ നമുക്ക്‌ ഭഗവതിയുടെ കവിളിണ ശരിയ്ക്കുകാണാനും തുടര്‍ന്ന്‌ അതേ ധ്യനിയ്ക്കാനും കഴിയും.


24. നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ

1. നവങ്ങളായ വിദ്രുമത്തിന്റേയും ബിംബത്തിന്റേയും ശ്രീയെ ന്യക്കരിയ്ക്കുന്ന രദനച്ഛദങ്ങളുള്ളവള്‍. പുതിയ വിദ്രമത്തിന്റേയും ചെന്തൊണ്ടിപ്പഴത്തിന്റേയും
ശോഭയെ തള്ളിക്കളയുന്നതാണ്‌ ഭഗവതിയുടെ ചുണ്ടുകള്‍.
2. ഒമ്പതിനാല്‍ (നവനിധിയാല്‍) അറിയപ്പെടുന്ന ദ്രുമന്റെ (കുബേരന്റെ) ബിംബമായ (തുല്യമായ) ശ്രീയെ ന്യക്കരിയ്ക്കുന്നവര്‍ക്ക്‌ (ത്യജിയ്ക്കുന്നവര്‍ക്ക്‌)
രദനം ചെയ്യുന്ന (തകര്‍ത്തുകളയുന്ന) ഛദത്തോടു (മറവോടു) കൂടിയവള്‍. കുബേരന്റേതുപോലുള്ള ശ്രീയേക്കൂടി ത്യജിയ്ക്കുവാന്‍ സന്നദ്ധരായവര്‍ക്ക്‌ എല്ലാ മറവുകളും നീക്കിക്കൊടത്ത്‌ ഭഗവതി പ്രത്യക്ഷയാകുന്നു.


25. ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്ക്തിദ്വയോജ്വലാ

1. ശുദ്ധമായ വിദ്യകളുടെ അങ്കുരം പോലെ ശോഭയുള്ളതാണ്‌ ഭഗവതിയുടെ ദന്തനിരകള്‍.
2. ശുദ്ധവിദ്യാങ്കുരാകാരദ്വിജനും പങ്ക്തിയും ആയ ദ്വയത്തില്‍ ഉജ്വലിയ്ക്കുന്നവള്‍. പ്രപഞ്ചസൃഷ്ടിയില്‍ ഉണ്‍മയും ഉണ്ട്‌ എന്നതോന്നലും ആണത്രേ ആദ്യം ഉാ‍യത്‌. അവകള്‍ക്ക്‌ യഥാക്രം ശിവന്‍ എന്നും ശക്തി എന്നും പേര്‍. പിന്നീട്‌ അവ ഞാനുണ്ട്‌ എന്നും ഞാനു്‌ എന്നതോന്നലും ആയി പരിണമിച്ചു. അവ
യഥാക്രമം സദാശിവനും ശുദ്ധവിദ്യയും ആയി. അത്‌ വീണ്ടും ഇതെല്ലാം ഞാനാണെന്നും ഇതെല്ലാം ഞാനാണെന്ന തോന്നലും ആയി പരിണമിച്ചു. അപ്പോള്‍ അവ യഥാക്രമം ഈശ്വരനും മായയും ആയിത്തീര്‍ന്നു. ഇതില്‍ ശിവന്റെ വൃത്തി അതായത്‌ തോന്നല്‍ ആണ്‌ ശക്തി. അതുപോലെ സദാശിവന്റെ വൃത്തിയാണ്‌ ശുദ്ധവിദ്യ. ഈശ്വരന്റെ വൃത്തി മായ. ഞാനുണ്ട്‌ എന്ന തോന്നലായ ശുദ്ധവിദ്യ പ്രകടമായവനും രാമതുാ‍യവനുമായ സദാശിവനിലും,
ഈശ്വരവൃത്തിയായ മായകൊണ്ടുാ‍യ പങ്ക്തിയിലും (പ്രപഞ്ചത്തിലും) ഒരുപോലെ ഉജ്വലിയ്ക്കുന്നവള്‍.


26. കര്‍പ്പൂരവീടികാമോദസമാകര്‍ഷദ്ദിഗന്തരാ

1. കര്‍പ്പൂരവീടികയുടെ (മുറുക്കാന്‍ പാകത്തില്‍ കര്‍പ്പൂരമെല്ലാം ചേര്‍ത്ത്‌ ചുരുട്ടിയ വെറ്റില) ആദോമങ്കൊണ്ട്‌ (സുഗന്ധം കൊണ്ട്‌) ദിക്കുകളെ സമാകര്‍ഷിയ്ക്കുന്നവള്‍. ഭഗവതി മൂന്നുങ്കൂട്ടാന്‍ ഉപയോഗിയ്ക്കുന്ന വീടികയ്ക്കുതന്നെ എല്ലാ ദിക്കുകളേയും ആകര്‍ഷിയ്ക്കാന്‍ കഴിവുണ്ട്‌.
2. എല്ലാ ദിക്കുകളിലും ഭക്തന്മാര്‍ ഒരുക്കുന്ന താമ്പൂലം സ്വീകരിയ്ക്കാന്‍ ഭക്തവാത്സല്യം കാരണം ഭഗവതി ആകര്‍ഷിയ്ക്കപ്പെട്ട്‌ എത്തിച്ചേരുന്നു.


27. നിജസന്‍ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപീ

1. നിജസന്‍ലാപത്തിന്റെ (ഭഗവതിപറയുന്നതിന്റെ) മാധുര്യം കൊണ്ട്‌
വിനിര്‍ഭത്സിതയായി കച്ഛപി (വീണ). ഭഗവതിയുടെ സ്വരമാധുര്യത്തിനോട്‌ ഒക്കില്ല വീണയുടെ ശബ്ദംപോലും. ശ്രീശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ ‘വിപഞ്ച്യാ
ഗായന്തീ… ‘എന്നശ്ലോകത്തില്‍ ഭഗവതിയുടെ സ്വരമാധുര്യം കേട്ട്‌ സരസ്വതി ലജ്ജിച്ച്‌ വീണവായിയ്ക്കുന്നത്‌ നിര്‍ത്തി പട്ടുകൊണ്ട്‌ മൂടിവെച്ചു എന്നു പറയുന്നത്‌ ഈ നാമം അനുസ്മരിച്ചുകൊണ്ടാകും.
2. നിജസന്‍ലാപന്മാരുടെ (ഭഗവതിയെ കുറിച്ചു പാടുന്നവരുടെ) മാധുര്യത്താല്‍ ഭര്‍ത്സിതമായ കച്ഛപിയോടുകൂടിയവള്‍. ഭഗവതിയെകുറിച്ചു പാടുന്ന ഭക്തന്മാരുടെ സ്വരം വീണയേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും.
3. നിജസന്‍ലാപന്മാര്‍ക്ക്‌ മാധുര്യത്താല്‍ വിനിര്‍ഭത്സിതമാകുന്നൂ കച്ഛപീ യാതൊരുവളാല്‍. കച്ഛപീ എന്നതിന്‌ പെണ്ണാമ എന്നൊരു അര്‍ത്ഥം ഉണ്ട്‌. ആമയെ പ്രാണനായി അഥവാ പ്രകൃതിയായി പരിഗണിയ്ക്കാറുണ്ട്‌. അവയവങ്ങള്‍ ഉള്‍വലിയ്ക്കാനും പ്രത്യക്ഷമാക്കാനും ആമയ്ക്ക്‌ ഉള്ള കഴിവാണ്‌
ഇതിനുകാരണം. ഭഗവതിയെ കുറിച്ച്‌ പാടുന്നവര്‍ക്ക്‌ അതിലുള്ള മാധുര്യം കൊണ്ട്‌ പ്രാണനേയോ ചുറ്റുമുള്ള പ്രകൃതിയേയോ തള്ളിക്കളയാന്‍ ഒരു പ്രയാസവുമുണ്ടാവില്ല.


28. മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസാ

1. മന്ദസ്മിതപ്രഭാപൂരത്തില്‍ (പുഞ്ചിരിയുടെ പ്രകാശധോരണിയില്‍) മജ്ജത്തായ (മുക്കിക്കൊണ്ടിരിയ്ക്കുന്ന) കാമേശമാനസത്തോടു (ശ്രീപരമേശ്വരന്റെ മനസ്സോട്‌) കൂടിയവള്‍ ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങിക്കൊണ്ടിരിയ്ക്കുകയാണത്രേ
കാമദേവനെ ജയിച്ചു എന്നഭിമാനിയ്ക്കുന്ന ശ്രീപരമേശ്വരന്‍.
2. ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങാന്‍ ആഗ്രഹിച്ചുകൊണ്ടിരിയ്ക്കുകയാണ്‌ ശ്രീപരമേശ്വരന്റെ മനസ്സ്‌ എന്നും അര്‍ത്ഥമാകാം.
3. മണ്ടന്‍ എന്നതിന്‌ യമന്‍ എന്നൊരര്‍ത്ഥം ഉണ്ട്‌. കാമേശമാനസന്‍മാര്‍ എന്നതിന്‌ മനസ്സിനെ അടക്കിവാഴുന്ന ആഗ്രഹങ്ങളുള്ളവര്‍ എന്നും അര്‍ത്ഥമാകാം. അപ്പോള്‍
ആഗ്രഹങ്ങള്‍ക്കടിമപ്പെട്ടവരെ യമന്റെ പുഞ്ചിരിയില്‍ കൊണ്ടു മുക്കിക്കളയുന്നവള്‍ എന്നും അര്‍ത്ഥം പറയാം. ആഗ്രഹങ്ങള്‍ ശമിച്ചാലേ മോക്ഷം കിട്ടുകയുള്ളൂ എന്ന്‌ പ്രസിദ്ധമാണ്‌.


29. അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ

1. അനാകലിതസാദൃശ്യമായിരിയ്ക്കുന്ന (വേറൊന്നിനോട്‌ സാദൃശ്യം ഇല്ലാത്ത) ചിബുകത്തിന്റെ (താടിയുടെ) ഭങ്ഗികൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ
താടിയ്ക്ക്‌ ഉപമിയ്ക്കാവുന്ന ഒന്നും തന്നെ ഇല്ല.


30. കാമേശബദ്ധമാങ്ഗല്യസൂത്രശോഭിതകന്ധരാ

1. കാമേശനാല്‍ (ശ്രീപരമേശ്വരനാല്‍) ബദ്ധമായ മാങ്ഗല്യസൂത്രം കൊണ്ട്‌ (താലിച്ചരടുകൊണ്ട്‌) ശോഭിതമായ കന്ധരമുള്ളവള്‍. ശ്രീപരമേശ്വരനാണ്‌
ഭഗവതിയുടെ കഴുത്തില്‍ താലികെട്ടിയത്‌ എന്ന്‌ പ്രസിദ്ധം.
2. കാമത്തിന്‌ ആഗ്രഹം എന്നര്‍ത്ഥം വരാം. (ഭഗവതിയുടെ) ഇഷ്ടപ്രകാരം ശ്രീപരമേശ്വരന്‍ ഭഗവതിയെ വിവാഹം കഴിച്ചതാണെന്ന്‌ പ്രസിദ്ധമാണ്‌.
3. കാമേശനില്‍ (ശ്രീപരമേശ്വരനില്‍) ബദ്ധമായ മാങ്ഗല്യസൂത്രമായ ശോഭിതകന്ധരത്തോടു (പ്രഭയുള്ള ദേഹത്തോടു) കൂടിയവള്‍. കത്തെ ധരിയ്ക്കുന്നത്‌ കന്ധരം. കമെന്നാല്‍ ആത്മാവ്‌ എന്നര്‍ത്ഥം. ആത്മാവിനെ
ധരിയ്ക്കുന്നത്‌ ദേഹം. ശ്രീപരമേശ്വരന്‍ ഭഗവതിയുടെ കഴുത്തില്‍ താലിച്ചരടു കെട്ടിയപ്പോള്‍ ഭഗവതി ശ്രീപരമേശ്വരനെ തന്റെ ദേഹമാകുന്ന മാങ്ഗല്യസൂത്രം ബന്ധിച്ചു.


32. രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ

1. രത്നഗ്രൈവേയമായ ചിന്താകത്തോടും ലോലമുക്താഫലത്തോടും കൂടിയവള്‍.
(കഴുത്തിലണിയുന്ന വിശിഷ്ടമായ ചിന്താമണിയോടും, ഇളകിക്കളിയ്ക്കുന്ന മുത്തുകളോടും കൂടിയവള്‍. ഭഗവതിയുടെ കഴുത്തില്‍ അണിയുന്ന ചിന്താമണി
എന്ന രത്നം ചിന്തിച്ചതെല്ലാം സാധിപ്പിച്ചുകൊടുക്കുന്നതാണ്‌. മുത്ത്‌ എന്നതിന്‌
സന്തോഷം എന്നര്‍ത്ഥമുണ്ട്‌. ഭഗവതിയുടെ അടുത്ത്‌ ചെന്നാല്‍ ആഗ്രഹങ്ങലെല്ലാം സാധിയ്ക്കുകയും സന്തോഷം ഉണ്ടാകുകയും ചെയ്യും.
2. ഗ്രൈവേയചിന്തകന്മാര്‍ക്കും (മുകളിലും താഴത്തും അല്ലാത്ത ചിന്താഗതിയുള്ള മദ്ധ്യമന്മാര്‍) ലോലന്മാര്‍ക്കും മുക്തന്മാര്‍ക്കും ഉള്ള മുഴുവന്‍ ഫലവും കയ്യിലുള്ളവള്‍.
മദ്ധ്യമന്മാര്‍ക്കും അധമന്മാര്‍ക്കും ഉത്തമന്മാര്‍ക്കും വിശിഷ്ടമായ ഫലം കൊടുക്കുന്നത്‌
ഭഗവതിതന്നെ ആണ്‌.


33. കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ.

1. കാമേശ്വരന്റെ പ്രേമമാകുന്ന മണിയ്ക്ക്‌ പ്രതിപണം സ്തനമുള്ളവള്‍. ശിവന്റെ പ്രേമമാകുന്ന രത്നത്തിന്‌ പകരം തിരിച്ചു ധനം പോലെ ഉള്ള സ്തനമുള്ളവള്‍
ശിവന്റെ പ്രേമത്തിന്‌ വേണ്ടുന്നതിലധികം പ്രതിഫലമായി സ്തനങ്ങളാണ്‌ ഭഗവതി കൊടുക്കുന്നത്‌.
2. ആത്മാ വൈ പുത്രനാമാസി (ആത്മാവുതന്നെ ആണ്‌ പുത്രനായ നീ) എന്നുണ്ട്‌.
ശ്രീപരമേശ്വരന്‍ തന്നെ ആണ്‌ പ്രജാരൂപത്തില്‍ ജഗത്തുമുഴുവന്‍ വ്യാപിച്ചിരിയ്ക്കുന്നത്‌. അവര്‍ക്ക്‌ അമ്മയോടുള്ള സ്നേഹത്തിന്‌ വാത്സല്യത്തോടെ
പ്രതിഫലമായികൊടുക്കാനുള്ള സ്തനം ഉള്ളവള്‍.


34, നാഭ്യാലവാലരോമാളീലതാഫലകുചദ്വയീ

1. നാഭിയാകുന്ന ആലവാലത്തിലുള്ള രോമാളിയാകുന്ന ലതയുടെ ഫലം പോലുള്ള കുചമുള്ളവള്‍. നാഭിയാകുന്ന ചെടികള്‍ നനയ്ക്കാനുള്ള തടത്തിലുള്ള രോമാവലിയാകുന്ന വള്ളിയുടെഫലമെന്നപോലിരിയ്ക്കുന്ന സ്തനങ്ങളുള്ളവള്‍.
നാഭിയില്‍നിന്ന്‌ ലതപോലെ മുകളിലേയ്ക്കുവരുന്ന രോമാവലിയുടെ ഫലമാണോ കുചങ്ങള്‍ എന്നു സംശയിക്കുന്നു.
2. നാഭിയാകുന്ന (ശിവനാകുന്ന) ആലവാലത്തിലെ (നനയ്ക്കാനുള്ള തടത്തിലെ) രോമത്തിന്‌ (വെള്ളത്തിന്‌) ആളിയായ (വരമ്പായ) ലതയുടെ (സ്ത്രീയുടെ അഥവാ
പ്രകൃതിയുടെ) ഫലങ്ങളായ കു (ഭൂമി) ച (ആമ) എന്ന രണ്ടും ഉള്ളവള്‍. പരമശിവന്റെ
അമൃതസ്വഭാവത്തിന്‌ തടയിടുന്ന പ്രകൃതിയായ ഭഗവതിയില്‍ നിന്ന്‌ ഉണ്ടായതാണ്‌
ഭൂമിയും ആമ അഥവാ പ്രാണനും. സാങ്ഖ്യശാസ്ത്രപ്രകാരം പ്രപഞ്ചത്തിലെ
ഇരുപത്തിനാലു പ്രകൃതിസംബന്ധികളായ തത്വങ്ങളില്‍ ആദ്യത്തേത്‌ പ്രാണനും
(പ്രകൃതി തന്നെ) അവസാനത്തേത്‌ ഭൂമിയുമാണ്‌. ആദ്യത്തേതും അവസാനത്തേതും
പറഞ്ഞതുകൊണ്ട്‌ ബാക്കി എല്ലാ തത്വങ്ങളും അതില്‍ ഉള്‍പ്പെടുന്നു എന്നു വരും.
പരമശിവന്‌ തടയിടുന്ന ഭഗവതിയില്‍ ഫലരൂപത്തിലുണ്ടായതാണ്‌ ഈ പ്രപഞ്ചം.


35. ലക്ഷ്യലോമലതാധാരതാസമുന്നേയമദ്ധ്യമാ

1. ലക്ഷ്യമായ ലോമലതയുടെ ആധാരതകൊണ്ട്‌ സമുന്നേയമായിരിയ്ക്കുന്ന
(ചിന്തിച്ചെടുക്കാവുന്ന) മദ്ധ്യഭാഗത്തോടു കൂടിയവള്‍. അനുമാനിയ്ക്കപ്പെടേതായ
രോമവലിയാകുന്ന വള്ളിയുടെആധാരമാണ്‌ എന്ന അവസ്ഥകൊണ്ട്‌
അനുമാനിയ്ക്കപ്പെടേതാണ്‌ മദ്ധ്യഭാഗം യാതൊരുവളുടെ. ഉദരഭാഗത്ത്‌ വളരെ
നേര്‍മ്മയുള്ള വള്ളിപോലെ രോമാവലി ഉള്ളതുകൊണ്ട്‌ അതിന്‌ ആധാരമായി
എന്തങ്കിലും ഉണ്ടാവാം എന്നതാണ്‌ മദ്ധ്യഭാഗത്തിന്റെ അസ്തിത്വത്തിന്റെ ആധാരം.
അത്ര കൃശമാണ്‌ മദ്ധ്യഭാഗം എന്നര്‍ത്ഥം.


36. സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയാ

1. സ്തനത്തിന്റെ ഭാരം കൊണ്ട്‌ ദളത്തായ (പൊട്ടാവുന്ന) മദ്ധ്യത്തിന്‌ പട്ടബന്ധം
(പട്ടുകൊണ്ടുള്ള കെട്ട്‌) പോലുള്ള വലിത്രയത്തോട്‌ (ഉദരത്തിലുാ‍കുന്ന മൂന്നു ചെറിയ
മടക്ക്‌) കൂടിയവള്‍. സ്തനത്തിന്റെ ഭാരം കൊണ്ട്‌ നടുവൊടിഞ്ഞുപോകാതിരിയ്ക്കാന്‍
പട്ടുകൊണ്ട്‌ കെട്ടിയതാണ്‌ എന്നു തോന്നും ഉദരഭാഗത്തുള്ള ചെറിയമടക്കുകള്‍ കാല്‍.


37. അരുണാരുണകൗസുംഭ?വസ്ത്ര? ഭാസ്വത്കടീതടീ.

1. അരുണനേപ്പോലെ (അരുണമായ കൗസുംഭ വസ്ത്രങ്കൊണ്ട്‌ ഭാസ്വത്തായ
കടീതടമുള്ളവള്‍ സൂര്യസാരഥിയായ അരുണനേപ്പോലെ) (ചുകന്ന) (കുയമ്പ്‌ എന്ന മരം വസ്ത്രം നിറംപിടിപ്പിയ്ക്കാനുപയോഗിയ്ക്കാറുണ്ട്‌. അങ്ങിനെ ചുകന്ന നിറം പിടിപ്പിച്ച വസ്ത്രംകൊണ്ട്‌ ശോഭിയ്ക്കുന്ന അരക്കെട്ടുള്ളവള്‍
2. അരുണനേപ്പോലും (സൂര്യസാരഥിയേപ്പോലും അരുണനാക്കുന്ന
(നിശ്ശബ്ദനാക്കുന്ന) കൗസുംഭ?വസ്ത്രകൊണ്ട്‌ ശോഭിയ്ക്കുന്ന കടീതടത്തോടു
കൂടിയവള്‍ ഭഗവതിയുടെ വസ്ത്രത്തിന്റെ ചുകന്ന ശോഭ?അരുണനുപോലും ഇല്ല. അരുണനെ അതിനാല്‍ തന്നെ നിശ്ശബ്ദമാക്കുന്നതും ആണ്‌.


38. രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതാ

1. രത്നകിങ്കിണികൊണ്ട്‌ രമ്യമായിരിയ്ക്കുന്ന രശനാദാമങ്കൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. രത്നത്താലുള്ള ചെറിയ കുടമണികള്‍കൊണ്ട്‌
മനോഹരമായിരിയ്ക്കുന്ന അരഞ്ഞാണ്‍ ചരടുകൊ ശോഭിയ്ക്കുന്നവള്‍.


45. പദദ്വയപ്രഭാജാലപരാകൃതസരോരുഹാ

1. പദദ്വയത്തിന്റെ പ്രഭാജാലങ്കൊണ്ട്‌ പരാകൃതമായ (സരോരുഹത്തോട്‌ കൂടിയവള്‍. രണ്ടുകാലുകളുടെ
പ്രഭാസമൂഹങ്കൊണ്ട്‌ തിരസ്കൃതമായ അഥവാ കീഴ്പ്പെടുത്തിയ താമരപ്പൂവ്വിനോട്‌ കൂടിയവള്‍. ഭഗവതിയുടെ കാലടികള്‍ സൗന്ദര്യങ്കൊണ്ട്‌
താമരപ്പൂവ്വിനേക്കാള്‍ മേലെയാണ്‌.
2. പദങ്ങളുടെ (ഉദ്യമങ്ങളുടെ) ദ്വയത്തിന്റെ (രണ്ടിന്റെ) പ്രഭാജാലത്താല്‍ (പ്രഭാവാധിക്യത്താല്‍) പരാകൃതങ്ങളാകുന്നൂ (തിരസ്കൃതങ്ങളാകുന്നു)
സരോരുഹങ്ങള്‍ (ആധാരപദ്മങ്ങള്‍) യാതൊരുവളാല്‍. പ്രാണന്റെ രണ്ടുദ്യമങ്ങള്‍
സംവേഗവും ആവേഗവും ആണ്‌. ഒന്ന്‌ അറിയാനുള്ളകഴിവും മറ്റേത്‌
പ്രതികരിയ്ക്കാനുള്ള കഴിവും ഉണ്ടാക്കുന്നു. മായാസ്വരൂപിണിയായ ഭഗവതി പ്രാണന്റെ
ഈ രണ്ടുകഴിവുപയോഗിച്ച്‌ ജീവികളെ മോക്ഷപദത്തിലേയ്ക്കുള്ള യാത്രയില്‍ താ്ന്ന
ആധാരപദ്മങ്ങളെ തിരസ്കരിപ്പിയ്ക്കുന്നു. മായ മോക്ഷത്തിന്‌ വഴിമുടക്കുന്നു.


46. ശിഞ്ജാനമണിമഞ്ജീര മണ്ഡിതശ്രീപദാംബുജാ

1. ശിഞ്ജാനമണികളുള്ള മഞ്ജീരങ്കൊണ്ട്‌ മണ്ഡിതങ്ങളായ ശ്രീപദാംബുജങ്ങളോടു
കൂടിയവള്‍. കൂട്ടിമുട്ടുമ്പോള്‍ ശബ്ദമുാ‍ക്കുന്ന രത്നങ്ങളുള്ള പാദസ്വരങ്കൊണ്ട്‌
അലങ്കരിയ്ക്കപ്പെട്ട പാദാംബുജങ്ങളോടു കൂടിയവള്‍
2. ശ്രീപാദംബുജം എന്നതിന്‌ ശ്രീഭഗവതിയുടെ പാദാംബുജം എന്നും
അര്‍ത്ഥമാകാം. ഐശ്വര്യദേവതായ ശ്രീഭഗവതിയ്ക്കുപോലും ശബ്ദമുാ‍ക്കുന്ന
പാദസ്വരം കെട്ടിക്കൊടുക്കാന്ന തരത്തില്‍ വാത്സ്യമുള്ളവളാണ്‌ ലോകമാതാവായ ഭഗവതി.


47. മരാളീമന്ദഗനമാ

1. മരാളിയേപ്പോലെ മന്ദമായ ഗമനത്തോടു കൂടിയവള്‍. അരയന്നപ്പിടയേപ്പോലെ
പതുക്കെ നടക്കുന്നവള്‍
2. മരാളിയുടേയും മന്ദത്തിന്റേയും ഗമനത്തോടു കൂടിയവള്‍. മന്ദം എന്നതിന്‌ അന
എന്നര്‍ത്ഥം ഉണ്ട്‌. അരയന്നപ്പിടയേപ്പോലെ വശ്യമായും ആനയേപ്പോലെ
ഗംഭീരതയോടും കൂടി നടക്കുന്നവള്‍
3. മരാളിയെ മന്ദയാക്കുന്ന നടത്തത്തോടു കൂടിയവള്‍. ഭഗവതിയുടെ നടത്തിന്റെ
ഭങ്ഗിയ്ക്കുമിന്നില്‍ അരയന്നപ്പിടയുടെ നടത്തം വളരെ മോശപ്പെട്ടതാണ്‌.


48. മഹാലാവണ്യശേവധിഃ


1. മഹാനായിരിയ്ക്കുന്ന ലാവണ്യത്തിന്റെ ശേവധി. ലാവണ്യത്തിന്റെ മഹത്തായ
നിധിയാണ്‌ ഭഗവതി.
2. മഹാലാവണ്യത്തിന്റെ ശേവധി. മഹാനായ സമുദ്രത്തിന്റെ നിധി. ലാവണ്യം
എന്നതിന്‌ ഉപ്പിനെ സംബന്ധിച്ച സമുദ്രം എന്നര്‍ത്ഥം വരും.
ലക്ഷ്മീസ്വരൂപത്തിലുള്ള ഭഗവതി സമുദ്രത്തിന്റെ മകളാണ്‌. അതിനാല്‍ തന്നെ
സമുദ്രത്തെ സംബങ്ന്‍ഘിച്ചിടത്തോളം വലിയ നിധിയുമാണ്‌.
4. സര്‍വ്വാരുണാ
1. സര്‍വ്വം അരുണമായവള്‍. ഭഗവതിയുടെ വസ്ത്രം അലങ്കാരം പൂജാപുഷ്പങ്ങള്‍
തുടങ്ങിയവയെല്ലാം ചുകപ്പാണ്‌.
2. സര്‍വ്വരേയും അരുണരാക്കുന്നവള്‍. എല്ലാവരേയും നിശ്ശബ്ദയാക്കുന്നവള്‍.
മോക്ഷം കൊടുത്ത്‌ അത്യന്തശാരാക്കി നിശ്ശബ്ദരാക്കുവാന്‍ കഴിവുള്ളവളാണ്‌
ഭഗവതി.
3. സര്‍വ്വ എന്ന ധാതുവിന്‌ ഹിംസിയ്ക്കുക എന്നര്‍ത്ഥം ഉണ്ട്‌. കല്‍പ്പാന്തപ്രളയത്തില്‍
എല്ലാം നശിപ്പിച്ച്‌ നിശ്ശബ്ദയാക്കുന്നവള്‍.
4. സര്‍വ്വന്‍ എന്നതിന്‌ ശിവന്‍ എന്നും അര്‍ത്ഥമുണ്ട്‌. ശിവനെ ചുകപ്പിയ്ക്കുന്നവള്‍.
ചുകപ്പ്‌ രജോഗുണത്തിന്റെ പ്രതീകമാണ്‌. സത്വഗുണപ്രധാനനനും ശാന്തനുമായ
സദാശിവനില്‍ രജോഗുണം ചേര്‍ത്ത്‌ സക്രിയനാക്കുന്നത്‌ ഭഗവതിയാണ്‌.
5. എല്ലാവരിലും രജോഗുണമായി ഉള്ളവള്‍


50. അനവദ്യാങ്ഗീ

1. അനവദ്യങ്ങളായ അങ്ഗങ്ങളുള്ളവള്‍. പറയാതിരിയ്ക്കാന്‍ പറ്റാത്ത
വിധത്തിലുള്ളവയാണ്‌ ഭഗവതിയുടെ അങ്ഗങ്ങള്‍. ഓരോ അങ്ഗത്തേപ്പറ്റിയും
എടുത്തു പറയാന്‍ തക്കവണ്ണം ഉണ്ട്‌ എന്ര്ത്ഥം.
2. അനവദ്യങ്ങളില്‍ അങ്ഗിയായിട്ടുള്ളവള്‍. അങ്ഗി എന്നതിന്‌ ജീവന്‍ എന്നര്‍ത്ഥം
വരാം. പറയപ്പെടേ എല്ലാവസ്തുക്കളുടേയും ജീവന്‍ ഭഗവതിയാണ്‌.


51. സര്‍വ്വാഭരണഭൂഷിതാ

1. സര്‍വ്വാഭരണങ്ങളാലും ഭൂഷിതാ. എല്ലാ വിധത്തിലുള്ള ആഭരണങ്ങളാലും
അലങ്കരിയ്ക്കപ്പെട്ടിട്ടുള്ളവള്‍
2. സര്‍വ്വന്റെ ആഭരണങ്ങളുടെ ഭൂവിലും ഉഷത്തിലും ഇതാ. ശിവന്റെ
ആഭരണങ്ങളുടെ ഉത്പ്പത്തിയിലും നാശത്തിലും ഉള്ളവള്‍. സമുദ്രത്തിന്‌ തിരമാല
ആഭരണമായിരിയ്ക്കുന്നതു പോലെ സര്‍വ്വവ്യാപിയും
പരബ്രഹ്മസ്വരൂപനുമായിരിയ്ക്കുന്ന ശിവന്‌ ആഭരണമാണ്‌ ഈ പ്രപഞ്ചം.
പ്രപഞ്ചത്തിന്റെ ഉത്പ്പത്തിയും നാശവും മായയായ ഭഗവതിയിലാണല്ലോ
ഇരിയ്ക്കുന്നത്‌.
3. സര്‍വ്വാഭമായിരിയക്കുന്ന രണത്താല്‍ ഭൂഷിതാ. എല്ലായിടത്തു ശോഭിയ്ക്കുന്ന
രണം എല്ലാവസ്തുവിലും സ്ഫുരിച്ചുകൊി‍രിയ്ക്കുന്ന നാദബ്രഹ്മം തന്നെ. ആ
നാദബ്രഹ്മം ഭഗവതിയുടെ ഒരലങ്കാരവസ്തുമാത്രമാണ്‌.


52. ശിവകാമേശ്വരാങ്കസ്ഥാ

1. ശിവനാകുന്ന കാമേശ്വരന്റെ അങ്കത്തില്‍ സ്ഥിതിചെയ്യുന്നവള്‍. കാമശബ്ദത്തിന്‌ ജ്ഞാനം എന്നൊരര്‍ത്ഥം താന്ത്രികന്മാര്‍ കല്‍പ്പിയ്ക്കുന്നുണ്ട്‌. ജ്ഞാനത്തിന്‌ അധിപനായ ശിവന്റെ മടിയില്‍ സ്ഥിതിചെയ്യുന്നവള്‍ എന്നര്‍ത്ഥം.
2. ശിവാങ്കത്തിലും കാമേശ്വരാങ്കത്തിലും സ്ഥിതിചെയ്യുന്നവള്‍. നിര്‍ഗ്ഗുണാവസ്ഥയിലുള്ള ശിവങ്കലും, സൃഷ്ടിയ്ക്ക്‌ ആഗ്രഹമുള്ള ഈശ്വരങ്കലും ഉള്ളവള്‍.
3. ജ്ഞാനസ്വരൂപനായ ശിവന്റെ അടയാളമായി സ്ഥിതിചെയ്യുന്നവള്‍. ശക്തന്റെ തെളിവായി പ്രത്യക്ഷപ്പെടുന്നത്‌ ശക്തിതന്നെ ആണ്‌. എവിടെയെല്ലാം
ശിവനുന്നു തോന്നുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമാകുന്നത്‌ ഭഗവതിതന്നെ ആണ്‌.


53. ശിവാ

1. ശിവാഭേദമുള്ളവള്‍. ശിവനും ഭഗവതിയും രണ്ടാണെന്നു പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്‌.
2. പുത്രനും ഭര്‍ത്താവുള്ളവളെ ശിവാ എന്നു പറയും. ഭഗവതി ശിവയാണ്‌.
3. മങ്ഗളയായിയിട്ടുള്ളവള്‍
4. ശിവാ എന്നതിന്‌ സുഖസ്വരൂപാ എന്നും അര്‍ത്ഥമാകാം. ?ജിയ്ക്കുന്നവര്‍ക്ക്‌?ഭഗവതി സുഖസ്വരൂപയാണ്‌.


54. സ്വാധീനവല്ലഭാ

1. സ്വാധീനനായിരിയ്ക്കുന്ന വല്ലഭനോടുകൂടിയവള്‍. ശ്രീപരമേശ്വരന്‍ ഭഗവതിയ്ക്ക്‌
അധീനനാണല്ലോ.
2. സ്വാധീനന്മാര്‍ക്ക്‌ വല്ലഭാ. തന്നെത്തന്നെ നിയന്ത്രിയ്ക്കാന്‍ കഴിയുന്നവര്‍ക്ക്‌
ഇഷ്ടപ്പെട്ടവള്‍. ആത്മസംയമനം ശീലിയ്ക്കുന്നവര്‍ക്ക്‌ ഭഗവതി ഇഷ്ടപ്പെട്ടവളാണ്‌.
3. സ്വന്തം ഇഷ്ടങ്ങളെ നിയന്ത്രിയ്ക്കാന്‍ കഴിവുള്ളവള്‍
4. ച്യവനഭാര്യയായ സുകന്യയ്ക്ക്‌ അശ്വിനീദേവകളുടെ പരീക്ഷയില്‍ സ്വന്തം ഭര്‍ത്താവിനെ കുപിടിയ്ക്കാന്‍ കഴിഞ്ഞത്‌ ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണെന്നു പുരാണ കഥയുണ്ട്‌. അത്‌ ഈ നാമത്താല്‍
സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്‌.


55. സുമേരുശൃങ്ഗമദ്ധ്യസ്ഥാ

1. സുമേരുപര്‍വ്വതത്തിന്റെ മദ്ധ്യത്തില്‍ ത്രികോണാകൃതിയില്‍ മൂന്നു
ശൃങ്ഗങ്ങളുണ്ട്‌. അതിന്റെ നടുവില്‍ അതിനേക്കാള്‍ ഉയരത്തില്‍ വേറൊന്നും.
അതിലാണ്‌ ഭഗവതി സ്ഥിതചെയ്യുന്നത്‌.
2. മേരുരൂപത്തിലുള്ള ശ്രീചക്രത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍ എന്നും ആകാം.
3. മേരു എന്നതിന്‌ സുഷുമ്നാനാഡീ എന്നും അര്‍ത്ഥമാകാം. അപ്പോള്‍സുഷുമ്നാനാഡിയുടെ അറ്റമാകുന്ന ദ്വാദശാന്തപദ്മത്തില്‍
സ്ഥിതിചെയ്യുന്നവള്‍ എന്നും ആകാം.
4. സുമേരു എന്നതിന്‌ ശിവന്‍ എന്നര്‍ത്ഥമാകാം. ശൃങ്ഗം എന്നതിന്‌ കാമം എന്നു അര്‍ത്ഥമാകാം. ശിവന്റെ കാമങ്ങളുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍.


56. ശ്രീമന്നഗരനായികാ

1. ശ്രീമത്തായ നരഗരത്തിന്‌ നായികാ. ഐശ്വര്യമുള്ള നഗരത്തിന്‌ നായികാ.
സുമേരുമദ്ധ്യശൃംഗത്തില്‍ വിശ്വകര്‍മ്മാവുണ്ടാക്കിയ നഗരത്തിന്‌ നായികാ.
2. ശ്രീമത്തായ നഗരം ശ്രീചക്രം തന്നെ അണെന്നു വ്യാഖ്യാനങ്ങളില്‍ കാണുന്നു.
3. ശ്രീമത്തായ നഗത്തിന്റെ രത്തിന്‌ നായികയായിട്ടുള്ളവള്‍. ഐശ്വര്യമുള്ള നഗമായ ഹിമവാന്റെ ശോഭയ്ക്ക്‌ കാരണമായിട്ടുള്ള നായിക ഭഗവതിതന്നെ ആണല്ലോ. ശ്രീപാര്‍വ്വതിയുടെ പിതാവാണ്‌ ഹിമവാന്‍ എന്ന്‌ പ്രസിദ്ധം.


57. ചിന്താമണിഗൃഹാന്തസ്ഥാ

1. ചിന്താമണികൊണ്ടുള്ള ഗൃഹത്തിന്റെ അന്തര്‍ഭാഗത്ത്‌ സ്ഥിതിചെയ്യുന്നവള്‍.
ചിന്താമണി എന്ന രത്നം കൊണ്ടുള്ള ഗൃഹത്തിന്റെ ഉള്ളിലാണ്‌ ഭഗവതി
സ്ഥിതിചെയ്യുന്നത്‌. ചിന്താമണി എന്ന്‌ രത്നം കൊണ്ടു തൊട്ടാല്‍ ഇരുമ്പുകൂടി
സ്വര്‍ണ്ണമാകും എന്നു കവിസങ്കല്‍പ്പമുണ്ട്‌. അത്രവിശിഷ്ടമായ രത്നം കൊണ്ടാണ്‌
ഭഗവതിതാമസിയ്ക്കുന്ന ഗൃഹം.
2. ചിന്താമണി എന്നതിന്‌ ബ്രഹ്മാവ്‌ എന്നൊരര്‍ത്ഥം. അപ്പോള്‍ ബ്രഹ്മഗൃഹത്തില്‍
സ്ഥിതിചെയ്യുന്നവള്‍ അഥവാ സരസ്വതീ എന്ന്‌ അര്‍ത്ഥം വരും.


58. പഞ്ചബ്രഹ്മാസനസ്ഥിതാ

1. പഞ്ചബ്രഹ്മമാകുന്ന ആസനത്തില്‍ സ്ഥിതാ. ഈശാനന്‍, തല്‍പ്പുരുഷന്‍, അഘോരന്‍, വാമദേവന്‍, സദ്യോജാതന്‍ എന്നിവരാണ്‌ പഞ്ചബ്രഹ്മങ്ങള്‍.
അനുഗ്രഹം, തിരോധാനം, സംഹാരം, സ്ഥിതി, സൃഷ്ടി എന്നിവ നടത്തുന്ന ബ്രഹ്മത്തിന്റെ ഭാഗങ്ങളായ പഞ്ചബ്രഹ്മങ്ങള്‍. ഇവരെ സദാശിവന്‍, ഈശ്വരന്‍, രുദ്രന്‍, വിഷ്ണു. ബ്രഹ്മാവ്‌ എന്നു വ്യവഹരിയ്ക്കാറുണ്ട്‌. ഇവര്‍ ഭഗവതിയുടെ പീഠത്തിന്റെ മുകളിലുള്ള പലകയും നാലുകാലുകളുമാണെന്ന്‌ കാണുന്നു.
2. പഞ്ചബ്രഹ്മങ്ങളുടെ ആസനത്തില്‍ സ്ഥിതാ. പഞ്ചബ്രഹ്മങ്ങളുടെ
അവസാനത്തിലും സ്ഥിതിചെയ്യുന്നവള്‍.
3. ഈശാനാദികളുടെ ആസനത്തില്‍ സ്ഥിതാ. രൂപം ഈശാനാകികളുടെ ആണെങ്കിലും അതിലെല്ലാം ഭ ഗവതിതന്നെയാണ്‌ സ്ഥിതിചെയ്യുന്നത്‌.


59. മഹാപദ്മാടവീസംസ്ഥാ

1. മഹാപദ്മാടവിയില്‍ സംസ്ഥിതാ. വലിയ പദ്മങ്ങള്‍ കൊു‍ള്ള കാട്ടില്‍ സ്ഥിതിചെയ്യുന്നവള്‍. വളരെ വലുതായ പദ്മങ്ങള്‍ ഉള്ള കാട്ടിലാണ്‌ ഭഗവതിയുള്ളത്‌
2. സഹസ്രാരപദ്മത്തിനും പദ്മാടവീ എന്നു പറയാറുണ്ട്‌. ബ്രഹ്മണ്ഡത്തിലും പിണ്ഡാണ്ഡത്തിലും കാര്യങ്ങള്‍ ഒരുപോലെ ആകയാല്‍ പ്രഞ്ചത്തിന്റെ സഹസ്രാരമായ പദ്മാടവിയിലും വ്യക്തികളുടെ സഹസ്രാരമായ പദ്മാടവിയിലും
ഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന്‌ തീര്‍ച്ചതന്നെ.


60. കദംബവനവാസിനീ

1. കദംബവനത്തില്‍ വസിയ്ക്കുന്നവള്‍. പണ്ട്‌ ഗരുഡന്‍ നാഗങ്ങള്‍ക്ക്‌ അമൃതുകൊണ്ടുകൊടുക്കാന്‍ പോയെന്നു വഴിയ്ക്ക്‌ കടമ്പിന്‍ മരത്തില്‍ ഇരുന്നു വിശ്രമിച്ചു എന്നും കഥയുണ്ട്‌. അതുകാരമാണത്രേ കാളിയന്റെ വിഷം ഏല്‍ക്കാതെ ഭഗവാന്‍ കയറിയ കടമ്പ്‌ കാളിന്ദിയുടെ വക്കത്ത്‌ നിന്നിരുന്നത്‌.
അതായത്‌ കടമ്പിന്‌ അമൃതസംബന്ധമുന്നെര്‍ത്ഥം. അമതസംബന്ധമുള്ള കടമ്പിന്റെ കാട്ടിലാണ്‌ ഭഗവതി വസിയ്ക്കുന്നത്‌.


61. സുധാസാഗരമദ്ധ്യസ്ഥാ

1. സുധാസാഗരത്തിന്റെ മദ്ധത്തില്‍ സ്ഥിതിചെയ്യുന്നവള്‍. അമൃതമയമായ സമുദ്രത്തിന്റെ മദ്ധ്യത്തില്‍ ഉള്ള രത്നദ്വീപത്തില്‍ കടമ്പിന്‍ കാട്ടിലുള്ള മണ്ഡപത്തിലാണ്‌ ഭഗവതിയുടെ വാസം.
2. സുധാ എന്നതിന്‌ മദ്യം എന്നും അര്‍ത്ഥമാകാം. അമൃതും മദ്യവും ഏതാണ്ട്‌ ഒരേപോലുള്ളതാണ്‌. രണ്ടിനും ലോകബോധം ഇല്ലാതാക്കുന്ന ലഹരിയുണ്ട്‌. അമൃതിന്റെ ലഹരി ഇറങ്ങില്ല. മദ്യത്തിന്റേത്‌ ഇറങ്ങും. മനസ്സുകൊണ്ടോ ഇന്ദ്രിയം കൊണ്ടോ അനുഭവിയ്ക്കുന്ന ലഹരി കുറച്ചുകഴിഞ്ഞാല്‍ ഇറങ്ങുന്നു.
ഭഗവദ്ധ്യാനത്തില്‍ക്കൂടി സാധാരണ നാം അനുഭവിയ്ക്കുന്ന ലഹരി അഥവാ സുഖം മദ്യമാണ്‌. ചുരുക്കത്തില്‍ നാം അനുഭവിയ്ക്കുന്നതെല്ലാം മദ്യമാണ്‌. ഈ മദ്യത്തിന്റെ സഹായമില്ലാതെ ജീവിയ്ക്കാനേ കഴിയില്ല. (പക്ഷേ ഇത്‌ മദ്യമാണ്‌
എന്ന്‌ അറിഞ്ഞുപയോഗിയ്ക്കണം.) ഈപ്രപഞ്ചം മുഴുവന്‍ മദ്യമാണ്‌. ആ മദ്യത്തിന്റെ കേന്ദ്രമായിട്ടുള്ളവള്‍.


62. കാമാക്ഷീ

1. കാമങ്ങളായ കണ്ണുകളുള്ളവള്‍. കമനീയങ്ങളായ കണ്ണുകളുള്ളവള്‍
2. കാമനില്‍ കണ്ണുള്ളവള്‍. കമേശ്വരനായ ശിവനില്‍ കണ്ണുള്ളവള്‍.
3. കാഞ്ചീപീഠത്തിലെ ഭഗവതി.
4. കാമേശ്വരന്‌ കണ്ണായിട്ടുള്ളവള്‍. ഭഗവതിയോടുള്ള പ്രേമം കാരണം ശിവന്‍ കാണുന്നതുപോലും ഭഗവതിയുടെ കണ്ണുകൊണ്ടാണ്‌.


63. കാമദായിനീ

1. കാമത്തെ ദാനം ചെയ്യുന്നവള്‍. ഭക്തരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്നവള്‍
2. കാമനെ ദാനം ചെയ്യുന്നവള്‍. ഭക്തര്‍ക്ക്‌ ശിവനെ കൊടുക്കുന്നവള്‍.
3. കാമന്റെ ദായചെയ്യുന്നവന്റെ സ്ത്രീ. ദായ ശബ്ദത്തിന്‌ നാശം എന്നര്‍ത്ഥം. ശിവപത്നി.
4. ദായശബ്ദത്തിന്‌ ലയിക്കുക എന്നര്‍ത്ഥമുണ്ട്‌. ശിവന്‌ ലയം കൊടുക്കുന്നവള്‍.


64. ദേവര്‍ഷിഗണസങ്ഘാതസ്തൂയമാനാത്മവൈഭവാ

1. ദേവഗണങ്ങളുടേയും ഋഷിഗണങ്ങളുടേയും സങ്ഘാതങ്ങളാല്‍
സ്തുതിയ്ക്കപ്പെട്ട ആത്മവൈഭവത്തോടു കൂടിയവള്‍.. ദേവഗണങ്ങളും ഋഷിഗണങ്ങളും കൂട്ടമായി ഭഗവതിയുടെ വൈഭവത്തേക്കുറിച്ച്‌
പാടിക്കൊണ്ടിരിയ്ക്കുന്നു.
2. ദേവഗണങ്ങളും ഋഷിഗണങ്ങളും സങ്ഘാതത്തിനായി ഭഗവതിയെ
സ്തുതിയ്ക്കാറുണ്ട്‌. സങ്ഘാതം എന്നതിന്‌ വധം എന്ന്‌ അര്‍ത്ഥമുണ്ട്‌.
ഭണ്ഡാസുരന്‍ മുതലായ ദുഷ്ടരെ വധിയ്ക്കുവാന്‍ വേണ്ടി ദേവന്മാരും ഋഷിമാരും ഭഗവതിയെ സ്തുതിയ്ക്കാറുണ്ട്‌.


65. ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ

1. ഭണ്ഡാസുരന്റെ വധത്തിന്‌ ഉദ്യുക്തയായ ശക്തിസേനയോട്‌ സമന്വിതാ. ഭണ്ഡാസുരനെ വധിയ്ക്കാന്‍ പുറപ്പെട്ട സ്ത്രീരൂപത്തിലുള്ള ശക്തികളുടെ പടയോടുകൂടിയവള്‍. ശിവന്‍ കാമനെ ദഹിപ്പിച്ചുകഴിഞ്ഞപ്പോള്‍ ഗണേശ്വരന്‍ ആ
ചാരമെടുത്ത്‌ ഒരു പുരുഷനെ ഉണ്ടാക്കി. അപ്പോള്‍ ബ്രഹ്മാവ്‌ ഭണ്ഡിതി
(വേണ്ടാത്ത പണി ചെയ്യുന്നു) എന്നു പറഞ്ഞു. ആ ചാരം കൊണ്ടുണ്ടായ പുരുഷനാണ്‌ ഭണ്ഡാസുരന്‍. രുദ്രകോപമാണ്‌ ദഹനത്തിനു കാരണം
എന്നതിനാലാണ്‌ ആ പുരുഷന്‌ അസുരത്വം വന്നു ചേര്‍ന്നത്‌.
2. ഭണ്ഡാസുരന്‍ എന്നതിന്‌ അശ്ലീലമായി സംസാരിയ്ക്കുന്ന അസുരന്‍ എന്നും
അര്‍ത്ഥമാകാം. അശ്ലീലം സംസാരിയ്ക്കുന്ന അസുരരെ നശിപ്പിയക്കാന്‍
ഒരുമ്പെട്ട ശക്തിസ്വരൂപിണികളുടെ പട നയിക്കുന്നവള്‍


66. സമ്പത്കരീസമാരൂഢസിന്ധുരവ്രജസേവിതാ

1. സമ്പത്കരിയാല്‍ സമാരൂഢമായ സിന്ധുരത്തിന്റെ വ്രജങ്ങളേക്കൊണ്ട്‌ സമന്വിതാ. സമ്പത്കരീ എന്ന ദേവതയെ വഹിയ്ക്കുന്ന ആനയുടെ അനുയായികളായ ആനകളാല്‍ സേവിയ്ക്കുന്നപ്പെടുന്നവള്‍. സമ്പത്കരീ എന്ന ദേവതാ ഭഗവതിയുടെ അങ്കുശത്തില്‍നിന്ന്‌ ഉാ‍യവളും, ഭഗവതിയുടെ ആനകളുടെ ആധിപത്യമുള്ളവളും ആണ്‌.
2. സൗഖ്യൈശ്വര്യങ്ങളുണ്ട്‌ എന്നതോന്നലിനെ സമ്പത്കരീ എന്ന അവസ്ഥയായി പറയാം. ആ തോന്നലുങ്ക്ല് ഇന്ദ്രിയവിഷയങ്ങള്‍ എല്ലാം ആനയേപ്പോലെ വലിയവയും യോഗ്യങ്ങളും ആണെന്നും തോന്നാം. അവ സേവിയ്ക്കുന്ന താന്‍
ഏറ്റവും ഉന്നതനെന്നും ധാരണയുാ‍കാം. (ആനയേയും ഇന്ദ്രിയവിഷയങ്ങേയും
ഉപമാനോപമേയങ്ങളാക്കിക്കൊണ്ടുള്ള പരാമര്‍ശം പുസ്തകങ്ങളില്‍ കാണുന്നു)
ഇന്ദ്രിയവിഷയങ്ങളാല്‍ സേവിയ്ക്കപ്പെടുന്ന ജീവന്‍ ഭഗവതിയുടെ തന്നെ അംശമാണ്‌. അതിനാന്‍ സമ്പത്കരീസമാരൂഢസിന്ധുരവ്രജസേവിതാ
3. ഒരു അറിവിന്‌ മൂന്നു വിഭാഗം ഉണ്ട്‌. അറിയുന്നവന്‍, അറിയുക, അറിയപ്പെടുന്ന
വസ്തു. ഇതില്‍ അറിയുക എന്നതിന്‌ സമ്പത്കരീ എന്നു പറയാം. യോഗികള്‍ വര്‍ത്തമാന കര്‍മ്മമായ അറിയുക എന്നതിന്‌ പ്രാധാന്യം കൊടുക്കുന്നു.
സമ്പത്കരീ എന്ന അവസ്ഥയിലിരിയ്ക്കുന്ന യോഗിയെ എട്ടുദിഗ്ഗജങ്ങള്‍ കൂടി സേവിച്ചിടും.


67. അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ

1. അശ്വാരൂഢയാല്‍ അധിഷ്ഠിതമായ അശ്വകോടികളാല്‍ ആവൃതാ. ഭഗവതിയുടെ
ആയുധത്തില്‍ നിന്നു തന്നെ ഉണ്ടായ മറ്റൊരു ദേവതയായ അശ്വരൂഢ കയറിയ
കുതിരയുടെ അനുയായികളായ കോടികോടി അശ്വങ്ങളാല്‍ ചുറ്റപ്പെട്ടവള്‍.
2. അശ്വാരൂഢങ്ങളില്‍ അധിഷ്ഠിതയും അശ്വകോടികോടികളാല്‍ ആവൃതയും.
ഇന്ദ്രിയാണി ഹയാന്യാഹുഃ എന്നു്‌. ഇന്ദ്രിയങ്ങള്‍ കുതുരകളാണ്‌.
ഇന്ദ്രിയങ്ങളുടെ ഇരിപ്പിടം മനസ്സ്‌. അശ്വങ്ങളുടെ ആരൂഢത്തില്‍ അഥവാ (പ്രജകളുടെ) മനസ്സില്‍ ഇരിയ്ക്കുന്ന ഭഗവതി അവരുടേയെല്ലാം കോടികോടി ഇന്ദ്രിയങ്ങളാല്‍ ചുറ്റപ്പെട്ടവളാണ്‌. ശ്രീമകൃഷ്ണപരമഹംസരോട്‌ ഭക്ഷണം കഴിയ്ക്കാന്‍ നിവൃത്തിയില്ലാതായ സമയത്ത്‌ ശിഷ്യന്മാരുടെ നിര്‍ബ്ബന്ധപ്രകാരം
ഭഗവതിയോടെ അപേക്ഷിച്ചപ്പോള്‍ ലോകത്തെത്രമുഖങ്ങളുണ്ട്‌ അതിലൂടെ കഴിച്ചൊന്നും മതിയായില്ലേ എന്നു ചോദിച്ചൂ എന്ന്‌ പറയാറുണ്ട്‌. എല്ലാവരും ഭഗവതിയുടെ അംശങ്ങളാണെന്നു ബോദ്ധ്യം വന്ന പരമഹംസര്‍ക്ക്‌ മറുപടിയൊന്നും പറയാന്‍ പറ്റിയില്ലപോലും.


68. ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃതാ

1. ചക്രരാജരഥത്തില്‍ ആരുഢങ്ങളായിരിയ്ക്കുന്ന എല്ലാ ആയുധങ്ങളാലും പരിഷ്കൃതാ. ചക്രരാജന്‍ എന്ന ഒരുതരം രഥത്തില്‍ വച്ചിരിയ്ക്കുന്ന എല്ലാതരം ആയുധങ്ങളാലും ചുറ്റപ്പെട്ടവള്‍
2. ചക്രരാജന്‍ എന്നതിന്‌ ശ്രീചക്രം എന്നും അര്‍ത്ഥം വരാം. അതായത്‌ ഭഗവതിയുടെ വാസസ്ഥാനം. അവിടേയ്ക്കുപോകാന്‍ രഥത്തിലേയ്ക്കു കയറുന്നവളെ എല്ലാ വിധ ആയുധങ്ങള്‍കൊു‍ം രക്ഷിയ്ക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. ഭഗവതിയുടെ ആസ്ഥാനത്തേയ്ക്കുള്ളയാത്രയായ സാധന തുടങ്ങിയാല്‍ ഭക്തരെ പരിരക്ഷിയ്ക്കാന്‍ ഭഗവതി തന്റെ ആയുധങ്ങള്‍ എല്ലാം വിതരണം ചെയ്യും.


69. ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതാ

1. ഗേയചക്രമെന്ന രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന മന്ത്രിണിയാല്‍
പരിസേവിതാ. ഗേയചക്രം എന്നുള്ള ഒരുതരം രഥത്തില്‍ ഭഗവതിയുടെ മന്തിണിയായ ശ്യാമളാ എന്ന ദേവി ഭഗവതിയെ സേവ്‌യ്ക്കുന്നു.
2. ഗേയചക്രരഥയില്‍ ആരൂഢരായ മന്തിണികളാല്‍ പരിസേവിതാ.
പറയപ്പെടേതായ ശ്രീചക്രം എന്ന രഥമുള്ളവളായ ഭഗവതിയില്‍ (മനസ്സാല്‍) ഇരിയ്ക്കുന്നവരാണ്‌ ഭഗവതിയുടെ മന്ത്രം ഉപദേശം കിട്ടിയ മന്ത്രിണികള്‍. അവരാല്‍ സേവിതാ. മന്ത്രോപദേശം കിട്ടിയവരാണ്‌ മന്ത്രിണികള്‍.


70. കിരിചക്രരഥാരൂഢദണ്ഡനാഥാപരിഷ്കൃതാ

1. കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാല്‍ പുരസ്കൃതാ. പന്നികളേപ്പോലുള്ളചക്രമുള്ളരഥത്തില്‍ ഇരിയ്ക്കുന്ന ദണ്ഡനാഥ മുന്നില്‍ ഗമിയ്ക്കുന്നവള്‍. ദണ്ഡനാഥ എന്ന ഭഗവതി
സേനാനായികയും വാരാഹി എന്ന പേരുള്ളവളുമാണ്‌.
2. കിരിചക്രമായ രഥത്തില്‍ ആരൂഢനായ ദണ്ഡനാഥന്‍ മുന്നില്‍ നടക്കുന്നവള്‍. കിരിചക്രത്തിന്‌ കിരണചക്രം അഥവാ സൃഷ്ടിചക്രം എന്നര്‍ത്ഥം. സൃഷ്ടിചക്രമാകുന്ന രഥത്തില്‍ ഇരിയ്ക്കുന്ന യമന്‍ ഭഗവതിയുടെ മുന്നില്‍ നടക്കുന്നു. ഭഗവതിയെ അനുഗമിയ്ക്കുന്നവരെ യമന്‌ കാണാന്‍കൂടി കിട്ടില്ല എന്നര്‍ത്ഥം.


71. ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമദ്ധ്യഗാ

1. ജ്വാലാമാലിനികയാല്‍ ക്ഷിപ്തമായ വഹ്നിപ്രാകാരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ജ്വാലാമാലിനി എന്ന ദേവത ഉണ്ടാക്കിയ വഹ്നിപ്രാകാരത്തിന്റെ നടുക്ക്‌ ഉള്ളവള്‍. ഭഗവതി പറഞ്ഞതനുസരിച്ച്‌ ഭഗവതിയുടെ ചുറ്റും ജ്വാലാമാലിനി വലുതായ അഗ്നിപ്രാകാരം ഉണ്ടാക്കി എന്നു പുരാണം.
2. ജ്വാലാമാലിനികള്‍ നിറഞ്ഞ വഹ്നിപ്രാകാരത്തിന്റെ നടുവില്‍ നില്‍ക്കുന്നവള്‍. ഭഗവതി വഹ്നിമണ്ഡലത്തില്‍ ധ്യാനിയ്ക്കപ്പെടേണ്ട അഭിപ്രായം ഈ നാമത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട

72, ഭണ്ഡസൈന്യവധോദ്യുക്തശക്തിവിക്രമഹര്‍ഷിതാ

1. ഭണ്ഡസൈന്യത്തിന്റെ വധത്തിന്‌ ഉദ്യുക്തകളായ ശക്തികളുടെ വിക്രമത്തില്‍ ഹര്‍ഷിതാ. ഭണ്ഡാസുരന്റെ സൈന്യത്തെ വധിയ്ക്കാന്‍ പുറപ്പെട്ട സ്ത്രീസ്വരൂപിണികളായ ശക്തികളുടെ വിക്രമം കണ്ട്‌ സന്തോഷിക്കുന്നവള്‍
2. ഭണ്ഡസൈന്യത്തിന്റെ വധത്തിന്‌ ഉദ്യക്തകളായ ശക്തികളുടെ വിശേഷേണയുള്ള ക്രമത്തില്‍ ഹര്‍ഷിതാ. സംസാരത്തിന്‌ കാരണമാകുന്ന സൈന്യമായ വേണ്ടാത്ത പണികളെ വധിയ്ക്കുന്നതിന്‌ ഉദ്യുക്തകളായ ശക്തികളുടെ പുറപ്പാടില്‍ സന്തോഷിക്കുന്നവള്‍. സംസാരത്തിനുകാരണമാകുന്ന ജീവിതത്തിന്‌ അത്യവശ്യമല്ലാത്ത കാര്യങ്ങള്‍ ആത്മീയശക്തിയാല്‍ തടഞ്ഞാല്‍ മാത്രമേ മോക്ഷമാര്‍ഗ്ഗത്തില്‍ നീങ്ങാനും ഭഗവതിയുടെ അനുഭാവപൂര്‍ണ്ണമായ അനുഗ്രഹം നേടാനും കഴിയൂ എന്ന്‌ ഈ നാമത്താല്‍ ദ്യോതിപ്പിയ്ക്കുന്നുണ്ട്‌.


73, നിത്യാപരാക്രമാടോപനിരീക്ഷണസമുത്സുകാ

1. നിത്യകളുടെ പരാക്രമാടോപത്തിന്റെ നിരീക്ഷണത്തില്‍ സമുത്സുകാ. നിത്യകളുടെ പരാക്രമത്തിന്റെ ആരംഭം കാണുന്നതില്‍ ഉത്സുകയായിട്ടുള്ളവള്‍. പ്രതിപദം ദ്വിതീയ തുടങ്ങിയ പതിനഞ്ചു തിഥിയുടെ ദേവതകളായ കാമേശ്വര്യാദി നിത്യകള്‍ ദമനകന്‍ മുതലായ പതിനഞ്ചു സേനാനികളെ വധിയ്ക്കുന്ന പരാക്രമം കണ്ട്‌ ഭഗവതിസന്തോഷിച്ചു.
2. നിത്യയും പരാക്രമാടോപനിരീക്ഷണത്തില്‍ സമുത്സുകയും ആയിട്ടുള്ളവള്‍. ഭഗവതി നിത്യയാണ്‌. അനിത്യമായുള്ളതും ഭഗവതിയില്‍നിന്നു പരയായിട്ടുള്ളതുമാണ്‌ മായ. മായയുടെ പുറപ്പാടുകള്‍ അഥവാ പണികള്‍ കാണുന്നതില്‍ ഉത്സാഹമുള്ളവള്‍.


74, ഭണ്ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ

1. ഭണ്ഡപുത്രന്മാരെ വധിയ്ക്കാനായി ഉദ്യുക്തയായ ബാലയുടെ വിക്രമത്തില്‍ നന്ദിതാ. ഭണ്ഡപുത്രന്മരായ ചതുര്‍ഹസ്താദി മുപ്പത്‌ പേരെ വധിയ്ക്കാനായി പുറപ്പെട്ട ബാലാ എന്ന ദേവിയുടെ പരാക്രമം ക്‌ ഭഗവതി ആനന്ദിച്ചു. ബാലാ ദേവിയുടെ ഉപാസന വിദ്യക്ക്‌ വളരെ നല്ലതാണ്‌. വേത്തകാര്യങ്ങളില്‍നിന്ന്‌ (ഭണ്ഡനത്തില്‍നിന്ന്‌) ഉണ്ടാകുന്ന ഭയം അജ്ഞാനം മുതലായവ നശിയ്ക്കുന്നതിന്‌ വിദ്യയുടെ സഹായം അത്യാവശ്യമാണെന്നു സൂചിപ്പിയ്ക്കുന്നു.


75, മന്ത്രിണ്യംബാവിരചിതവിഷങ്ഗവധതോഷിതാ

1. മന്ത്രിണ്യംബയാല്‍ വിരചിതമായ വിഷങ്ഗവധം കൊണ്ട്‌ തോഷിതാ. ഭഗവതിയുടെ മന്ത്രിണിയായ ശ്യാമളാ എന്ന ദേവി ഭണ്ഡാസുരന്റെ തോളില്‍ നിന്നുണ്ടായ വിഷങ്ഗന്‍ എന്ന അസുരനെ വധിച്ചു. അതുകാരണം ഭഗവതിയ്ക്ക്‌ സന്തോഷമുണ്ടായി.


76. വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ

1. വിശുക്രന്റെ പ്രാണഹരണത്തില്‍ ഉള്ള വാരാഹിയുടെ വീര്യത്താല്‍ നന്ദിതാ.
മുമ്പുപറഞ്ഞ വിഷങ്ഗന്റെ സഹോദരനായ വിശുക്രനെ വധിയ്ക്കുന്നതില്‍ പ്രകടിപ്പിയ്ക്കുന്ന വീര്യം കണ്ട്‌ സന്തോഷിയ്ക്കുന്നവള്‍. ഈ വിശുക്രന്‍ സാക്ഷാല്‍ ശുക്രമഹര്‍ഷിയേപ്പോലെ ബുദ്ധിമാനാണ്‌.



77. കാമേശ്വരമുഖാലോകകല്‍പിതശ്രീഗണേശ്വരാ

1. കാമേശ്വരന്റെ മുഖത്തിന്റെ ആലോകത്താല്‍ കല്‍പ്പിതനായ ഗണേശ്വരനോടുകൂടിയവള്‍. ശിവനെ കണ്ടതുകൊണ്ട്‌ ഗണപതിയെ ഉണ്ടാക്കിയവള്‍. ശ്രീപാര്‍വ്വതി കുളിയ്ക്കുമ്പോള്‍ ശ്രീപരമേശ്വരന്‍ അവിടേയ്ക്കു ചെന്നുവെന്നും ഇതാവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ഗണപതിയെ സൃഷ്ടിച്ചൂ എന്നും പ്രസിദ്ധം.

2. പരബ്രഹ്മസ്വരൂപനായ ശിവന്‌ മുന്നില്‍ കാണുന്നവിധത്തില്‍ ശോഭയുള്ള കൂട്ടങ്ങളെ ഉണ്ടാക്കുന്നവള്‍. പരമാത്മാവിന്റെ മുന്നില്‍ പ്രകൃതിയുടെ പ്രകടനമാണ്‌ പലഗണങ്ങള്‍ കൂടിച്ചേര്‍ന്ന ഈ പ്രപഞ്ചം എന്ന്‌ പ്രസിദ്ധം


78. മഹാഗണേശനിര്‍ഭിന്നവിഘ്നയന്ത്രപ്രഹര്‍ഷിതാ

1. മഹാഗണേശനാല്‍ നിര്‍ഭിന്നമായ വിഘ്നയന്ത്രങ്കൊണ്ട്‌ പ്രഹര്‍ഷിതാ.
യുദ്ധത്തിനിടയ്ക്ക്‌ വിശുക്രന്‍ എന്ന അസുരന്‍ ഭഗവതിയുടെ നേര്‍ക്ക് വിഘ്നയന്ത്രം പ്രയോഗിച്ചു. പക്ഷേ മഹാഗണപതി ആ വിഘ്നയന്ത്രത്തെ തകര്‍ത്തുകളഞ്ഞു. അതുകണ്ട്‌ ?ഭഗവതിയ്ക്ക്‌ സന്തോഷമുണ്ടായി.
2. പ്രകൃതിയിലെ പലതും കൂടിച്ചേര്‍ന്ന്‌ ഉണ്ടാകുന്ന ദേഹത്തിനെ അവ
വിഘടിച്ചുപോകാതെ നിലനിര്‍ത്തുന്ന ജീവന്‍ മാഹഗണാധിപനാണ്‌. ജീവന്‍ അനവധിവിഘ്നങ്ങളെ ഭേദിച്ച്‌ മോക്ഷത്തിലെത്തുമ്പോള്‍ ജഗന്മാതാവായ ഭഗവതിയ്ക്ക്‌ വളരെ സന്തോഷമാണത്രേ.


79. ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്ത്യസ്ത്രവര്‍ഷിണീ

1. ഭണ്ഡനായിരിയ്ക്കുന്ന അസുരേന്ദ്രനാല്‍ നിര്‍മ്മുക്തങ്ങളായ ശസ്ത്രങ്ങള്‍ക്ക്‌ പ്രത്യസ്ത്രങ്ങള്‍ വര്‍ഷിയ്ക്കുന്നവള്‍. ഭണ്ഡാസുരന്‍ പ്രയോഗിയ്ക്കുന്ന ശസ്ത്രങ്ങള്‍ക്കെല്ലാം പ്രത്യസ്ത്രങ്ങള്‍ പ്രയോഗിയ്ക്കുന്നവള്‍.
2. ആയുധശാസ്ത്രപ്രകാരം ശസ്ത്രങ്ങള്‍ കയ്യില്‍ പിടിച്ചു
പ്രയോഗിയ്ക്കാവുന്നവയും അസ്ത്രങ്ങള്‍ കയ്യില്‍നിന്ന്‌ അയച്ച്‌ (ഉദാഹരണം അമ്പ്‌) പ്രയോഗിയ്ക്കുന്നവയും ആണ്‌. ഭണ്ഡാസുരന്‍ വേത്തപണി
ചെയ്യുന്നവന്‍ ആണ്‌. നമ്മളെല്ലാം ഒരുവിധത്തില്‍ ഭണ്ഡാസുരന്മാര്‍ തന്നെയാണ്‌. നമ്മള്‍ വിടാതെ പിടിച്ചിട്ടുള്ള സ്വഭാവം സംസ്കാരം മുതലായതുകൊണ്ടാണല്ലോ മറ്റുള്ളവരുമായി സംവദിയ്ക്കുന്നത്‌. നമ്മുടെ കയ്യില്‍ ഉള്ള ആവിധത്തിലുള്ള എല്ലാ ശസ്ത്രങ്ങളേയും ഭഗവതി അസ്ത്രങ്ങളയച്ച്‌ തകര്‍ത്ത്‌ നിരായുധരാക്കി മോക്ഷം തരുന്നു.


80. കരാങ്ഗുലിനഖോത്പന്നനാരായണദശാകൃതിഃ

1. കരത്തിന്റെ അങ്ഗുലികളുടെ നഖത്തില്‍നിന്ന്‌ ഉത്പന്നങ്ങളായ നാരായണദശാകൃതികളോട്‌ കൂടിയവള്‍. ഭണ്ഡാസുരന്‍ സര്‍വ്വാസുരം എന്ന അസ്ത്രം പ്രയോഗിച്ചപ്പോള്‍ ഹിരാണ്യക്ഷന്‍ ഹിരണ്യകശിപു രാവണന്‍ മുതലായവര്‍ പ്രത്യക്ഷപ്പെടുകയും യുദ്ധം ചെയ്യുകയും ചെയ്തു. അപ്പോള്‍ ഭഗവതി കൈവിരലുകളുടെ നഖങ്ങളില്‍നിന്ന്‌ വിഷ്ണുവിന്റെ മത്സ്യകൂര്‍മ്മാദി അവതാരങ്ങളെ സൃഷ്ടിയ്ക്കുകയും ആവരെ വധിയ്പ്പിയ്ക്കുകയും ചെയ്തു.


81. മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ദഗ്ധാസുരസൈനികാ

1. മഹാപാശുപതാഗ്നികൊണ്ട്‌ നിര്‍ദ്ദഗ്ധന്മാരായ അസുരസൈനികരോടു കൂടിയവള്‍. മഹാപാശുപതം എന്ന അസ്ത്രമയച്ച്‌ അസുരസൈനികന്മാരെ ഭഗവതി ദഹിപ്പിച്ചുകളഞ്ഞു.


82. കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ധസഭണ്ഡാസുരശൂന്യാകാ

1. കാമേശ്വരം ആയിരിയ്ക്കുന്ന അസ്ത്രങ്കൊണ്ട്‌ നിര്‍ദ്ദഗ്ധമായ സഭണ്ഡാസുരശൂന്യകത്തോടുകൂടിയവള്‍. ഭഗവതി മഹാപാശുപതത്തേക്കാള്‍?ഭയങ്കരമായ കാമേശ്വരാസ്ത്രം അയച്ചു അതിന്‍ ജ്വാലയില്‍ ഭണ്ഡാസുരനും കൂടെ ബാക്കിയുള്ള സൈനികരും ഭണ്ഡാസുരന്റെ നഗരമായ ശൂന്യകവും ദഹിച്ചു


83. ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ

1. ബ്രഹ്മാവ്‌, ഉപേന്ദ്രന്‍, മഹേന്ദ്രന്‍ ആദിയായ ദേവന്മാരാല്‍ സംസ്തുതമായ വൈഭവത്തോടു കൂടിയവള്‍. ഭണ്ഡാസുരവധത്താല്‍ ഭയമൊഴിഞ്ഞ ബ്രഹ്മാവ്‌, വിഷ്ണു ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ ഭഗവതിയുടെ വൈഭവത്തെക്കുറിച്ചു സ്തുതിച്ചു.


84. ഹരനേത്രാഗ്നിസന്ദഗ്ധകാമസഞ്ജീവനൗഷധിഃ

1. ഹരന്റെ നേത്രാഗ്നിയില്‍ സന്ദഗ്ധനായ കാമന്‌ സഞ്ജീവനായ ഔഷധിയായിട്ടുള്ളവള്‍. ശിവന്റെ മൂന്നാംതൃക്കണ്ണില്‍നിന്നുത്ഭവിച്ച അഗ്നിയില്‍ ദഹിച്ചുപോയ കാമദേവന്റെ വീണ്ടുമുള്ള നിലനില്‍പ്പിന്‌ മരുന്നായിത്തീര്‍ന്നത്‌ ഭഗവതിയാണ്‌.

2. ഹരനേത്രമായിരിയ്ക്കുന്ന അഗ്നിയില്‍ സന്ദഗ്ധമായ കാമങ്ങള്‍ക്ക്‌ സഞ്ജീവനൗഷധിയായിട്ടുള്ളവള്‍. സംഹാരത്തിലേയ്ക്ക്‌ നയിക്കുന്ന അഗ്നിയില്‍

ദഗ്ധമായ ആഗ്രഹരൂപത്തിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക്‌ ജീവന്‍ കൊടുക്കുന്നവള്‍. എല്ലാം നശിച്ചുപോകുന്ന കല്‍പ്പാന്തത്തിലെ സംഹാരാഗ്നിയില്‍ ജീവികളുടെ
സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളും അതില്‍നിന്നുാ‍കുന്ന കര്‍മ്മങ്ങളും നശിച്ചുപോകുന്നു. അവയെ വീണ്ടും പുനസ്സൃഷ്ടിയ്ക്കുന്നത്‌ പ്രകൃതീസ്വരൂപിണിയായ ഭഗവതിയാണ്‌.

3. ഹരനേത്രമായ അഗ്നിയില്‍ സന്ദഹിച്ചവരുടെ കാമങ്ങള്‍ക്കും സഞ്ജീവനത്തിനും ഔഷധിയായിരിയ്ക്കുന്നവള്‍. ശിവനിലേയ്ക്ക്‌ നയിക്കുന്ന തപസ്സാകുന്ന അഗ്നിയില്‍ വെന്തവരുടെ ആഗ്രഹങ്ങള്‍ സാധിയ്ക്കുന്നതിനും നല്ലനിലയില്‍ ജീവിപ്പിയ്ക്കുന്നതിനും ഭഗവതി ശ്രദ്ധിയ്ക്കും. ശിവനെ തപസ്സുചെയ്യുന്നവരുടെ യോഗക്ഷേമം ഭഗവതി വഹിയ്ക്കും.


85. ശ്രീമദ്‌വാഗ്ഭവകൂടൈകസ്വരൂപമുഖപങ്കജാ

1. ശ്രീമത്തായിരിയ്ക്കുന്ന വാഗ്ഭവകൂടമായിരിയ്ക്കുന്ന ഏകസ്വരൂപമുഖപങ്കജം പോലെയുള്ള മുഖപങ്കജത്തോടുകൂടിയവള്‍. പഞ്ചദശീ എന്ന്‌ പ്രസിദ്ധമായ
ശ്രീവിദ്യാമന്ത്രത്തിന്‌ മൂന്നു ഭാഗങ്ങളുണ്ട്‌. വാഗ്ഭവകൂടം, മദ്ധ്യകൂടം, ശക്തികൂടം.. ഇതില്‍ വാഗ്ഭവകൂടം മുഖം അഥവാ കഴുത്തിനു മുകളിലുള്ള ഭാഗമാണെന്നുണ്ട്‌. ശ്രീവിദ്യാമന്ത്രവും ഭഗവതിയും വേറെ അല്ല എന്നുള്ളതുകൊണ്ട്‌ വാഗ്ഭവകൂടംപോലെ തന്നെയാണ്‌ ഭഗവതിയുടെ മുഖവും.

86. കണ്ഠാധഃകടിപര്യന്തമദ്ധ്യൂടസ്വരൂപിണീ
1. കണ്ഠാധോഭാഗത്ത്‌ കടിപര്യന്തം മദ്ധ്യകൂടം സ്വരൂപമായിട്ടുള്ളവള്‍. കഴുത്തു ഭഗവതിയുടെ മുതല്‍ അരക്കെട്ടുവരെ ഉള്ള ഭാഗം ശ്രീവിദ്യാമന്ത്രത്തിന്റെ മദ്ധ്യഭാഗമായിരിയ്ക്കുന്ന മദ്ധ്യകൂടമാണ്‌.


87. ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണീ

1. ശക്തികൂടത്തോട്‌ ഏകതയെ ആപന്നമായിരിയ്ക്കുന്ന കട്യധോഭാഗത്തെ ധരിയ്ക്കുന്നവള്‍. പഞ്ചദശിയുടെ മൂന്നാമത്തെ ഭാഗമായ ശക്തികൂടം ഭഗവതിയുടെ അരക്കെട്ടിനു താഴെ ഉള്ള ഭാഗമാണ്‌.


88. മൂലമന്ത്രാത്മികാ

1. മൂലമന്ത്രം ആത്മാവായിട്ടുള്ളവള്‍. ഒരു ദേവതയെ ഉപാസിയ്ക്കുന്ന പദ്ധതിയിലെ പ്രധാനമന്ത്രത്തിന്‌ മൂലമന്ത്രം എന്നു പറയും. ആ മൂലമന്ത്രവും ദേവതയും രണ്ടല്ല.
2. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ ലഭിയ്ക്കുന്ന തപസ്സിന്‌ കാരണമായിരിയ്ക്കുന്ന മന്ത്രമാകകൊണ്ട്‌ മൂലം എന്ന പേരുവന്ന മന്ത്രത്തിന്റെ സ്വരൂപമാണ്‌ ഭഗവതിയുടെ എന്നതുകൊണ്ട്‌ മൂലമന്ത്രാത്മികാ.
3. എല്ലാത്തിനും കാരണമായിരിയ്ക്കുന്ന പ്രണവം സ്വരൂപമായിട്ടുള്ളവള്‍.


89. മൂലകൂടത്രയകളേബരാ

1. മൂലകൂടത്രയം കളേബരമായിട്ടുള്ളവള്‍. ശ്രീവിദ്യയായിരിയ്ക്കുന്ന മൂലമന്ത്രം ദേഹമായിട്ടുള്ളവള്‍. വാഗഭവകൂടം, കാമരാജകൂടം, ശക്തികൂടം എന്നിയാണ്‌ കൂടങ്ങള്‍.

90. കുളാമൃതൈകരസികാ

1. കുളാമൃതത്തില്‍ മാത്രം രസം കണ്ടെത്തുന്നവള്‍. കു ലയിയ്ക്കുന്ന അവസ്ഥയിലെ അമൃതത്തില്‍ രസം കണ്ടെത്തുന്നവള്‍. കു എന്നതിന്‌ ഭൂമി എന്നര്‍ത്ഥം. ഭൂമി ലയിക്കുന്നത്‌ എന്നതിന്‌ ഭൂമിമുതലുള്ളവ ലയിക്കുന്നത്‌ എന്ന്‌ ഭാവം. ഭൂമി മുതാലായുള്ള തത്വങ്ങള്‍ പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയിലാണ്‌ മോക്ഷം കിട്ടുക. മോക്ഷം തന്നെ ആണ്‌ അമൃതം.
2. കുലമായിരിയ്ക്കുന്ന അമൃതത്തില്‍ മാത്രം രസം കണ്ടെ ത്തുന്നവള്‍. കുലം അഥവാ എല്ലാം ഒന്നായ അവസ്ഥ. എല്ലാം ഒന്നാണെന്ന ജ്ഞാനം ലഭിയ്ക്കുന്നത്‌ അമൃതാവസ്ഥതന്നെയാണ്‌. അതില്‍ രസിയ്ക്കുന്നവള്‍
3. കുലം എന്നതിന്‌ സുഷുമ്ന എന്നര്‍ത്ഥമുണ്ട്‌. സുഷുമ്നവഴി വരുന്ന അമൃതപ്ലാവനം തട്ടിയാലാണ്‌ കുണ്ഡലിനീശക്തി ഉണരുന്നതും മേല്‍പ്പോട്ട്‌ പോകാന്‍ ശ്രമിയ്ക്കുന്നത്‌ എന്നും പ്രസിദ്ധം.


91. കുളസങ്കേതപാലിനീ

1. കുളസങ്കേതത്തെ പാലിയ്ക്കുന്നവള്‍. കൗളമാര്‍ഗ്ഗപ്രകാരമുള്ള സങ്കേതങ്ങള്‍ അഥവാ രഹസ്യങ്ങള്‍ പാലിയ്ക്കുന്നവള്‍. അഥവാ രക്ഷിയ്ക്കുന്നവള്‍.
2. കേതശബ്ദത്തിന്‌ ജ്ഞാനം എന്നര്‍ത്ഥം ഉണ്ട്‌. അപ്പോള്‍ കുലത്തിലുള്ള നല്ല ജ്ഞാനങ്ങള്‍ പാലിയ്ക്കുന്നവള്‍. പാരമ്പര്യപ്രകാരം വരുന്ന നല്ല ജ്ഞാനങ്ങള്‍ രക്ഷിയ്ക്കുന്നവള്‍.
3. കൗളമാര്‍ഗ്ഗം കൊണ്ട്‌ കിട്ടുന്ന സമ്യക്ജ്ഞാനം രക്ഷിയ്ക്കുന്നവള്‍.


92. കുലാങ്ഗനാ

1. കുലത്തിലെ അങ്ഗനാ. കുലസ്ത്രീ
2. കുലത്തിലെ അങ്ഗനയേപ്പോലെ പരിശുദ്ധമായ ശ്രീവിദ്യാമന്ത്രം. ശ്രീവിദ്യാമന്ത്രം ഗോപ്യവും പരിശുദ്ധവും ആണെന്നുള്ളതുകൊണ്ടാണ്‌ കുലാങ്ഗനാ എന്ന പേര്‍ യോജിയ്ക്കുന്നത്‌.
3. കുലം എന്നതിന്‌ സുഷുമ്നാ എന്നര്‍ത്ഥം ഉണ്ട്‌. സുഷ്മയിലെ അങ്ഗനാ എന്നാല്‍ കുണ്ഡലിനീ എന്നര്‍ത്ഥം.


93. കുലാന്തസ്ഥാ

1. കുലത്തിന്റെ അന്തര്‍?ഭാഗത്ത്‌ സ്ഥിതിചെയ്യുന്നവള്‍. കുലം എന്നതിന്‌ ജനപദം, ഗൃഹം, ഗോത്രം, ദേഹം എന്നെല്ലാം അര്‍ത്ഥം ഉണ്ട്‌. അതിന്റെ എല്ലാം അകത്ത്‌ സ്ഥിതിചെയ്യുന്നവള്‍.
2. അന്തശ്ശബ്ദം മൂന്നര്‍ത്ഥത്തില്‍ പ്രയോഗിയ്ക്കാം. പട്ടണം വരെ പോയിവരാം എന്നു പറഞ്ഞാല്‍ പട്ടണത്തിന്റെ തുടക്കം വരെ എന്നും പട്ടണത്തിന്റെ ഉള്ളില്‍ എന്നും പട്ടണത്തിന്റെ അവസാനം വരെ എന്നും അര്‍ത്ഥമാക്കാം. അതിനാല്‍ ജനപദം മുതലായതിന്റെ തുടക്കത്തിലും മദ്ധ്യത്തിലും അവസാനത്തിലും സ്ഥിതിചെയ്യുന്നവള്‍ ഭഗവതിതന്നെ ആണെന്നു വരും.
3. കൗളസമ്പ്രാദയത്തിലെ അന്തസ്സത്തയായിരിയ്ക്കുന്നവള്‍


94. കൗലിനീ

1. കുലത്തെ സംബന്ധിച്ചവള്‍. കുലസ്ത്രീ
2. കുലം എന്നത്‌ ശക്തിയാണെന്നും കുലമില്ലാത്തവന്‍ ശിവനാണെന്നും കാണുന്നു. ശക്തിയോട്‌ ശിവനുള്ള ബന്ധമാണ്‌ കൗലം.ആ ബന്ധത്തിന്റെ രൂപത്തിലുള്ളതും ഭഗവതിതന്നെ ആണ്‌.


95. കുലയോഗിനീ

1. കുലത്തില്‍ യോജിപ്പിയ്ക്കുന്നവള്‍. സഹസ്രാരപദ്മത്തിനും കുലം എന്ന അര്‍ത്ഥം കാണുന്നു. സഹസ്രാരപദ്മത്തില്‍ യോജിപ്പിയ്ക്കുന്നവള്‍. അതായത്‌ മൂലാധാരത്തിലുള്ള ജീവാത്മാവിനെ സഹസ്രാരത്തിലുള്ള പരമാത്മാവുമായി യോഗിപ്പിയ്ക്കുന്നവള്‍.
2. കൗളമാര്‍ത്തിലുടെ യോഗം സാധിയ്ക്കുന്നവള്‍. കുലയോഗികളും ഭഗവതിയും ഒന്നാണെന്ന അവസ്ഥയുണ്ട്‌.
3. ദേഹം സമൂഹം ജനപദം തുടങ്ങിയവയെ യോജിപ്പിയ്ക്കുന്നവള്‍.


96. അകുലാ

1. കുലമില്ലാത്തവള്‍. കുലം എന്നാല്‍ ദേഹം വശം ജനപദം എന്നെല്ലാം അര്‍ത്ഥമുണ്ട്‌. ഇതിനെല്ലാം അതീതയാകകൊണ്ട്‌ അകുലാ.

97. സമയാന്തസ്ഥാ

1. ചിദാകാശത്തില്‍ ദേവിയുടെ ചക്രം ധ്യാനിച്ച്‌ അതില്‍ ഉള്ള ഒരുതരം പൂജയ്ക്ക്‌ സമയം എന്നുപേരുണ്ട്‌. അതില്‍പ്രതിപാദിയ്ക്കപ്പെടുന്നവള്‍.
2. സമത്തെ യാനം ചെയ്യുന്നവന്റെ അന്തര്‍ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നവള്‍. സമത്തെ യാനം ചെയ്യുക എന്നാല്‍ സാമ്യതയെ പ്രാപിയ്ക്കുക എന്നര്‍ത്ഥം. ശിവനും ഭഗവതിയും തമ്മില്‍ പലകാര്യത്തിലും സാമ്യതയുണ്ട്‌. ഇരിപ്പിടം, ശിവന്‍ ശിവാ എന്ന പേരുകള്‍, സൃഷ്യാദികാളായുള്ള കൃത്യങ്ങള്‍, നൃത്തങ്ങള്‍, നാലുകയ്യ്‌ മൂന്ന്‌ കണ്ണ്‌ ഇത്യാദി രൂപസാമ്യം എന്നിവയാണ്‌ സമതയ്ക്ക്‌ കാരണം. സമാനതയുള്ള ശിവന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്നവളാണ്‌ ഭഗവതി.
3. സമയത്തിന്‌ കാലം, സത്യം, ആചാരം, ആകൃതി, അങ്ഗീകാരം എന്നു തുടങ്ങി അനവധി അര്‍ത്ഥങ്ങളുണ്ട്‌. അതിന്റെയെല്ലാം അന്തസ്സത്തയായിട്ടള്ളവള്‍.


98. സമയാചാരതത്പരാ

1. സമയാചാരത്തില്‍ തത്പരാ. മുമ്പുപറഞ്ഞ ചിദാകാശത്തിലുള്ള പൂജ എന്ന ആചാരത്തില്‍ താല്‍പ്പര്യമുള്ളവള്‍.
2. സമയന്റെ ആചാരത്തില്‍ താത്പര്യമുള്ളവള്‍. സമയന്‍ എന്നാല്‍ ശിവന്‍ എന്നര്‍ത്ഥം വരും. ശിവന്റെ ആചാരത്തില്‍ താത്പര്യമുള്ളവള്‍.
3. കാലം സത്യം മുതലായി മുമ്പു പറഞ്ഞവയില്‍ താത്പര്യമുള്ളവള്‍.


99. മൂലാധാരൈകനിലയാ

1. മൂലാധാരം ഏകനിലയമായിട്ടുള്ളവള്‍. സുഷുമ്നയുടെ ഏറ്റവും താഴത്തുള്ള മൂലാധാരപദ്മം പ്രധാനനിലയം ആയിട്ടുള്ളവള്‍. കുണ്ഡലിനീരൂപത്തിലുള്ള ഭഗവതിയുടെ പ്രധാനവാസസ്ഥാനം മൂലാധാരചക്രമാണെന്നു പ്രസിദ്ധം.
2. മൂങ്ങള്‍ക്ക്‌ ആധാരമായ ഏകനിലയം. എല്ലാകാരണങ്ങള്‍ക്കും ഇരിപ്പിടമായ ഏകനിലയം. എല്ലാകാരണങ്ങള്‍ക്കും ഇരിപ്പിടമായത്‌ ഭഗവതി എന്ന ഒറ്റ ഇരിപ്പിടമാണ്‌.


100. ബ്രഹ്മഗ്രന്ഥിവിഭേദിനീ

1. ബ്രഹ്മഗ്രന്ഥിയെ വിഭേദിയ്ക്കുന്നവള്‍. ഓരോ ആധാരപദ്മങ്ങള്‍ക്കും താഴെയും മുകളിലും ആയി ഭേദിയ്ക്കാന്‍ വിഷമമുള്ള രണ്ടു ഗ്രന്ഥികളുണ്ട്‌. സ്വാധിഷ്ഠാനം ബ്രഹ്മസംബന്ധിയായതിനാല്‍ അതിനോടനുബന്ധിച്ച ഗ്രന്ഥികളെ ബ്രഹ്മഗ്രന്ഥി എന്നു പറയുന്നു. മൂലാധാരത്തില്‍നിന്ന്‌
മുകളിലേയ്ക്ക്‌ പൊന്തുന്ന കുണ്ഡലിനീ ശക്തി ഈ ഗ്രന്ഥികളെയാണ്‌ ആദ്യം ഭേദിയ്ക്കുന്നത്‌.


101. മണിപൂരാന്തരുദിതാ

1. മണിപൂരാന്തര്‍ഭാഗത്ത്‌ ഉദിതാ. സ്വാധിഷ്ഠാനപദ്മത്തിന്റെ മുകളുലുള്ള മണിപൂരം എന്ന പദ്മത്തില്‍ ഉദിച്ചവള്‍. മണിപൂരം എന്ന പദ്മത്തില്‍ ഉള്ള ഒരു ആരാധനാസമയത്ത്‌ ദേവി ഭക്തര്‍ക്ക്‌ രത്നങ്ങളുടെ പൂര്‍ത്തി വരുത്തനതിനാലാണ്‌ ഈ പദ്മത്തിന്‌ മണിപൂരം എന്ന പേരുവന്നത്‌.


102.വിഷ്ണുഗ്രന്ഥിവിഭേദിനീ

1. വിഷ്ണുഗ്രന്ഥിയെ ഭേദിയ്ക്കുന്നവള്‍. മണിപൂരചക്രസംബന്ധിയാണ്‌ വിഷ്ണു. മണിപൂരത്തിലെത്തുന്ന കുണ്ഡലിനിയ്ക്ക്‌ ഇതിനുതാഴത്തും മുകളിലും ഉള്ള ഗ്രന്ഥികളെ ഭേദിയ്ക്ക്വരുന്നു.
2. വിഷ്ണുവിന്റെ ഗ്രന്ഥി ഭേദിച്ചുകൊടുക്കുന്നവള്‍. വിഷ്ണുവിനും മോക്ഷമാകുന്ന കെട്ടഴിയ്ക്കല്‍ നേടിക്കൊടുക്കുന്നവള്‍.

103. ആജ്ഞാചക്രാന്തരാളസ്ഥാ

1. ആജ്ഞാചക്രത്തിന്റെ അന്തരാളത്തില്‍ സ്ഥിതിചയ്യുന്നവള്‍. ഭ്രൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തില്‍ എത്തിനില്‍ക്കുന്നവള്‍.
2. ആജ്ഞാചക്രത്തിന്റെ ഇടയില്‍ സ്ഥിതിചെയ്യുന്നവള്‍. ഭഗവതിയുടെ ആജ്ഞയാണ്‌ ഈലോകം. സ്വന്തം ആജ്ഞയായ ഈ ലോകത്തിന്റെ നടുവില്‍ ഇരിയ്ക്കുന്നവള്‍.


104. രുദ്രഗ്രന്ഥിവിഭേദിനീ

1. രുദ്രഗ്രന്ഥിയെ വിഭേദിയ്ക്കുന്നവള്‍. കുണ്ഡലിനീ അനാഹതചക്രത്തില്‍ എത്തുമ്പോള്‍ രുദ്രഗ്രന്ഥിയെ ഭേദിയ്ക്കുന്നു.
2. മൂലാധാരവും സ്വാധിഷ്ഠാനവും ബ്രഹ്മഗ്രന്ഥിയാണന്നും, മണിപൂരവും അനാഹതവും വിഷ്ണുഗ്രന്ഥിയാണെന്നും, വിശുദ്ധിയും ആജ്ഞയും രുദ്രഗ്രന്ഥിയാണെന്നും പക്ഷാന്തരം ഉള്ളതിനേയും ഇവിടെ സൂചിപ്പിയ്ക്കുന്നു.


105. സഹസ്രാരാംബുജാരൂഢാ

1. സഹസ്രാരമാകുന്ന അംബുജത്തില്‍ ആരൂഢാ. മൂലാധാരത്തില്‍നിന്നുയര്‍ന്ന കുണ്ഡലിനീശക്തി സാധനയുടെ ഉന്നതാവസ്ഥയില്‍ സഹസ്രാരത്തില്‍ ഏത്തിച്ചേരുന്നു.


106. സുധാസാരാഭിവര്‍ഷിണീ

1. സുധയുടെ ആസാരത്തെ അഭിവര്‍ഷിയ്ക്കുന്നവള്‍. സഹസ്രാരപദ്മത്തില്‍ എത്തിയ കുണ്ഡലിനി എത്തുമ്പോള്‍ അമൃതവര്‍ഷണം ഉണ്ടാകുന്നു.
2. സുധയുടെ സാരത്തെ അഭിവര്‍ഷിയ്ക്കുന്നവള്‍. അമൃതത്തിന്റെ സാരമായ മോക്ഷത്തെ നല്‍കുന്നവള്‍.


107. തഡില്ലതാസമരുചിഃ

1. തഡില്ലതയ്ക്ക്‌ സമമായ രുചിയോടു കൂടിയവള്‍. ഇടിമിന്നലിന്റെ തിളക്കമുള്ളവള്‍. വേദത്തില്‍ വിദ്യുല്ലേഖേവ ഭാസ്വരാ (ഇടിമിന്നലുകൊണ്ടു‍ള്ള വര പോലെ ശോഭയുള്ളവള്‍) എന്നുണ്ട്‌.


108. ഷട്ച്ചക്രോപരിസംസ്ഥിതാ

1. ഷട്ച്ചക്രങ്ങളുടെ ഉപരിഭാഗത്ത് സംസ്ഥിതാ. മൂലാധാരം മുതലായ ആറ് ആധാരചങ്ങളുടെ മുകളില്‍ സ്ഥിതിചെയ്യുന്നവള്‍. ആദ്ധ്യാത്മികതയുടെ പല നിലകളെ സൂചിപ്പിയ്ക്കുന്നവയാണ് ഷട്ച്ചക്രങ്ങള്‍. അതിനാല്‍ ആദ്ധ്യാത്മികതയുടെ അത്യുന്നതസ്ഥാനത്തുള്ളവള്‍.


109. മഹാസക്തിഃ

1. മഹത്തില്‍ ആസക്തിയുള്ളവള്‍. ഉത്സവത്തില്‍ ആസക്തിയുള്ളവള്‍. ശിവശക്തിയോഗരൂപമായ ഉത്സവത്തില്‍ ആസക്തയുള്ളവള്‍.
2. മഹത്തായ ആസക്തിയുള്ളവള്‍. വലിയ ആസക്തിയുള്ളവള്‍. ഏറ്റവും വലിയ ആസക്തിയുടെ പരിണതഫലമാണ്‌ ഈ പ്രപഞ്ചം.


110. കുണ്ഡലിനീ

1. മൂലാധാരത്തില്‍ ജീവശിവനെ മൂന്നരവളയമായി ചുറ്റി ഫണംകൊണ്ട്‌ അടച്ചുകിടക്കുന്ന സര്‍പ്പിണീരൂപത്തിലുള്ള ശക്തി.
2. കുണ്ഡലമുള്ളവള്‍. ചൂതുകളുടെ കരുവിന്‌ കുണ്ഡലമെന്നു പറയും. ജനങ്ങളുടെ ജീവിതമാകുന്ന ചൂതുകളിയ്ക്ക്‌ കരുക്കള്‍ നല്‍കുന്നവള്‍.


111. ബിസതന്തുതനീയസീ

1. ബിസതന്തു പോലെ തനീയസി ആയിട്ടുള്ളവള്‍. താമരന്നൂലുപോലെ മെലിഞ്ഞ്വള്‍. സുഷുമ്നാനാഡിയിലൂടെ സഹസ്രാരത്തിലേയ്ക്ക്‌ കയറുന്ന സമയത്ത്‌ താമരനൂലുപോലെയാണ്‌ കുണ്ഡലിനീ എന്നു പ്രസിദ്ധം.


112. ഭവാനീ

1. ഭവനെ ആനയിയ്ക്കുന്നവള്‍. മഹേശ്വരനെ കൊണ്ടുവരുന്നവള്‍. ശിവാനുഭവം ഉണ്ടാക്കിത്തരുന്നവള്‍.
2. ഭവത്തിന് സംസാരം, കാമം എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്. സംസാരം ഉണ്ടാക്കുന്നവള്‍ എന്നും, ആഗ്രഹങ്ങള്‍ കൊണ്ടുവരുന്നവള്‍ അഥവാ തരുന്നവള്‍ എന്നും അര്‍ത്ഥമാകാം.
3. ഭവന്റെ സ്ത്രീ. ശിവന്റെ ഭാര്യ.
4. എല്ലാം ഉണ്ടായിവരുന്നത് ജലത്തില്‍നിന്ന് ആകകൊണ്ട് ജലത്തിനും ഭവം എന്നര്‍ത്ഥം വരും. ആഭവത്തെ ഉണ്ടാക്കിയവള്‍. കാരണത്തിനും കാരണമായിട്ടുള്ളവള്‍.
5. സ്ഥാനേശ്വരപീഠത്തിന് അധിഷ്ഠാത്രിയായ ദേവി. ഹരിയാനയില്‍ കുക്ഷേത്രത്തിലാണ് സ്ഥാനേശ്വരം.


113. ഭാവനാഗമ്യാ

1. ഭാവനകൊണ്ട് അഗമ്യാ. സങ്കല്‍പ്പിയ്ക്കാന്‍ കഴിയാത്തവള്‍.
2. ഭാവനകൊണ്ട് ഗമിയ്ക്കാവുന്നവള്‍. ധ്യാനം, പൂജമുതലായതുകൊണ്ട് പ്രാപിയ്ക്കാവുന്നവള്‍.


114. ഭവാരണ്യകുഠാരികാ

1. ഭവാരണ്യത്തിന്‌ കുഠാരമായിട്ടുള്ളവള്‍. സംസാരമാകുന്ന കാട്‌ നശിപ്പിയ്ക്കുന്ന മഴുവായിട്ടുള്ളവള്‍


115. ഭദ്രപ്രിയാ.

1. ഭദ്രം പ്രിയമായിട്ടുള്ളവള്‍. മംഗളം ഇഷ്ടപ്പെടുന്നവള്‍
2. ആനകളില്‍ ചിലത്‌ ഭദ്രമെന്ന വിശേഷവര്‍ഗ്ഗത്തില്‍ പെട്ടവയാണ്‌. അവയെ ഇഷ്ടപ്പെടുന്നവള്‍.


116. ഭദ്രമൂര്‍ത്തിഃ

1. ഭദ്രമായ മൂര്‍ത്തിയോടു കൂടിയവള്‍. മംഗളമൂര്‍ത്തി.
2. ഭദ്രം എന്നതിന്‌ സ്വര്‍ണ്ണം എന്നര്‍ത്ഥമുണ്ട്‌. സ്വര്‍ണ്ണവര്‍ണ്ണമായ ശരീരത്തോടുകൂടിയവള്‍
3. ഭദ്രന്‍ എന്നാല്‍ ശിവന്‍ എന്നൊരര്‍ത്ഥം. ശിവന്‌ മൂര്‍ത്തിയായിട്ടുള്ളവള്‍. ജീവന്റെ ആധാരം എങ്ങനെ ശരീരമാകുന്നുവോ അതുപോലെ ശിവന്റെ ആധാരമായ ഈ പ്രപഞ്ചം ഭഗവതിതന്നെയാണ്‌.


117. ഭക്തസൗഭാഗ്യദായിനീ

1. ഭക്തന്മാര്‍ക്ക്‌ സൗഭാഗ്യം ദാനം ചെയ്യുന്നവള്‍.
2. ഭക്തനാകുക എന്ന സൗഭാഗ്യം ദാനം ചെയ്യുന്നവള്‍.


118. ഭക്തിപ്രിയാ

1. ഭക്തി എന്ന ഭാവം ഇഷ്ടപ്പെടുന്നവള്‍
2. ഭക്തി എന്ന ഭാവത്തിന്‌ പ്രിയപ്പെട്ടവള്‍. ഭക്തി ഭാവത്തിന്‌ ഭഗവതിയെ ഇഷ്ടമാണ്‌.


119. ഭക്തിഗമ്യാ

1. ഭക്തികൊണ്ട്‌ ഗമിയ്ക്കാവുന്നവള്‍ ഭക്തിയുണ്ടായാല്‍ ഭഗവതിയുടെ അടുത്തെത്താവുന്നതാണ്‌.


120. ഭക്തിവശ്യാ

1. ഭക്തിയാല്‍ വശീകരിയ്ക്കപ്പെടാവുന്നവള്‍.


121. ഭയാപഹാ

1. ഭയത്തെ അപഹാനം ചെയ്യുന്നവള്‍. ഭയമില്ലാതാക്കുന്നവള്‍
2. ഭയത്താന്‍ അപഹാനം ചെയ്യുന്നവള്‍. പേടിയുള്ളവര്‍ക്ക്‌ ഭഗവതിയെ പ്രാപിയ്ക്കാന്‍ കഴിയില്ല.


122. ശാംഭവീ

1. ശംഭുവിന്റെ സ്ത്രീ. പാര്‍വ്വതീ
2. ഒരുതരം ദീക്ഷ
3. ഉയര്‍ന്ന തരത്തില്‍ ശരീരം വിടര്‍ന്നവരുടെ ജീവന്‍ പോകുന്ന മൂര്‍ദ്ധാവിലെ സുഷിരം.


123. ശാരദാരാദ്ധ്യാ

1. ശാരദയാല്‍ ആരാദ്ധ്യാ. സരസ്വതിയാല്‍ പൂജിയ്ക്കപ്പെടുന്നവള്‍
2. വെളുത്തതാമരപ്പൂവിനാല്‍ ആരാധിയ്ക്കപ്പെടുന്നവള്‍.
3. ശരത്കാലത്ത്‌ പൂജിയ്ക്കപ്പെടുന്നവള്‍.


124. ശര്‍വ്വാണീ

1. ശര്‍വ്വന്റെ സ്ത്രീ. പാര്‍വ്വതീ
2. ശര്‍വശബ്ദത്തിന്‌ ഹിംസ എന്ന്‌ അര്‍ത്ഥമുണ്ട്‌. ഹിംസയ്ക്ക്‌ അഥവാ സംഹാരത്തിന്‌ സഹായിക്കുന്നവള്‍.


125. ശര്‍മ്മദായിനീ

1. ശര്‍മ്മത്തെ ദാനം ചെയ്യുന്നവള്‍. ശര്‍മ്മ എന്നതിന്‌ സുഖം, സന്തോഷം.
അനുഗ്രഹം, വീട്‌, എന്നെല്ലാം അര്‍ത്ഥം. ഇവയെല്ലാം തരുന്നത്‌ ഭഗവതിതന്നെ ആണ്‌.
2. അനുഗ്രഹം ഉണ്ടാകുമ്പോള്‍ ഭഗവവതിയുടെ ഉപാസനയും തുടര്‍ന്ന്‌ ഭഗവതിയുടെ സാമീപ്യാദിമോക്ഷാ വസ്ഥയായ ശാശ്വതസന്തോഷവും കിട്ടുന്നു.


126. ശാങ്കരീ

1. ശങ്കരന്റെ സ്ത്രീ. ശം ഉണ്ടാക്കുന്നവന്‍ ശങ്കരന്‍. ശം എന്നതിന്‌ മങ്ഗളം എന്നര്‍ത്ഥമുണ്ട്‌. മങ്ഗളമുണ്ടാക്കുന്നവന്റെ പത്നി.
2. ശം എന്നതിന്‌ ശസ്ത്രം എന്നും അര്‍ത്ഥമുണ്ട്‌. അസ്ത്രം പ്രയോഗിയ്ക്കുന്നവന്റെ പത്നി. പ്രപഞ്ചം മുഴുവന്‍ നശിപ്പിയ്ക്കുന്ന ശൂലം പ്രയോഗിയ്ക്കുന്നത്‌ ശിവനാണ്‌. ശിവന്റെ പത്നി.


127. ശ്രീകരീ

1. ശ്രീയെ ഉണ്ടാക്കുന്നവള്‍. ഐശ്വര്യമുണ്ടാക്കുന്നവള്‍.
2. ശ്രീഭഗവതിയെ ഉണ്ടാക്കുന്നവള്‍. ദേവീമാഹാത്മ്യത്തിന്റെ അനുബന്ധമായ രഹസ്യത്രയ ത്തില്‍ ഭഗവതി ശ്രീഭഗവതിയെ സൃഷ്ടിയ്ക്കുന്നതായി പ്രസ്താവമുണ്ട്‌.
3. ശ്രീ ശബ്ദത്തിന്‌ വിഷം എന്നൊരു അര്‍ത്ഥമുണ്ട്‌. കലഹത്തിനുകാരണമാകുന്ന സമ്പത്താകുന്ന വിഷം ഉണ്ടാക്കുന്നതും ഭഗവതിന്നെയാണ്‌.
4. ശ്രീ ശബ്ദത്തിന്‌ സരസ്വതി, ശോഭ കീര്‍ത്തി, സിദ്ധി, സമ്പത്ത്‌,
പുരുഷാര്‍ത്ഥങ്ങള്‍, എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളു മുണ്ട്‌. ഇവയെല്ലാം ഭഗവതിയുടെ കൃപയയാല്‍ ഉണ്ടാകുന്നവയാണ്‌.



128. സാദ്ധ്വീ

1. പതിവ്രത. ശക്തിയില്ലെങ്കില്‍ ശിവന്‌ അനങ്ങാന്‍ പറ്റില്ലെന്നതുപോലെ ശിവനില്ലെങ്കില്‍ ശക്തിയുമില്ല എന്ന്‌ അവസ്ഥയുണ്ട്‌. അത്രത്തോളം വേര്‍പെടുത്താന്‍ പറ്റാത്ത പാതിവ്രത്യമുള്ളവള്‍.
2. ഉത്തമകുലത്തില്‍ ജനിച്ചവള്‍. ഹിമാവന്റെ പുത്രിയായി ഭഗവതി ജന്മമെടുത്തിട്ടുണ്ട്‌ എന്ന്‌ പ്രസിദ്ധം
3. നല്ലഗുണമുള്ളവള്‍. ഭഗവതിയോളം സദ്ഗുണസമ്പന്ന വേറെ ആരുണ്ട്‌ ലോകത്തില്‍?


129. ശരച്ചന്ദ്രനിഭാനനാ

1. ശരത്കാലത്തെ ചന്ദ്രനേപ്പോലെ ശോഭയുള്ള ആനനത്തോടു കൂടിയവള്‍. ശരത്കാലം ഇലപൊഴിയും കാലം.


130. ശാതോദരീ

1. ശാതമായ ഉദരത്തോടു കൂടിയവള്‍. കൃശമായ ഉദരമുള്ളവള്‍. ഭഗവതിയുടെ വയറിന്റെ ഭാഗം വളരെ കൃശമാണ്‌.
2. ഉദരം എന്നതിന്‌ യുദ്ധം എന്നൊരു അര്‍ത്ഥമുണ്ട്‌. അപ്പോള്‍ മൂര്‍ച്ചയോടെ യുദ്ധംചെയ്യുന്നവള്‍ എന്ന്‌ അര്‍ത്ഥം വരും.
3. ശതം ഉദരങ്ങളോടുകൂടിവന്‍. ആയിരം ഉദരം അഥവാ ഗുഹ ഉള്ളവന്‍ ശതോദരന്‍ ഹിമവാന്‍. ശതോദരന്റെ മകള്‍ എന്ന അര്‍ത്ഥത്തില്‍ ശാതോദരീ.


131. ശാന്തിമതീ

1. ശാന്തിയുള്ളവള്‍. കാമക്രോധാദികളുടേയും, ഇന്ദ്രിയങ്ങളുടേയും, മറ്റ്‌ ഉപദ്രവങ്ങളുടേയും ഉപദ്രവമില്ലാത്ത അവസ്ഥ.
2. പ്രണവത്തിന്റെ ഏഴു ഭാഗങ്ങളില്‍ ഒന്നാണ്‌ ബിന്ദുകല. ഈ ബിന്ദുകലയുടെ അധിപതിയായ ഈശ്വരന്റെ സ്വഭാവത്തില്‍ പെട്ടതാണ്‌ ശാന്തി. ഇതുള്ളവള്‍.


132. നിരാധാരാ

1. ആധാരമില്ലാത്തവള്‍. പാല്‍ പാത്രത്തിലിരിയ്ക്കുന്നു വെങ്കില്‍ പാല്‍ ആധേയവും പാത്രം ആധാരവുമാണ്‌. ഭഗവതിയെ ഉള്‍ക്കൊള്ളാവുന്ന ഒന്നും പ്രപഞ്ചത്തിലില്ല. അതിനാല്‍ നിരാധാരാ.
2. ആധാരത്തില്‍നിന്ന്‌ നിഷ്ക്രമിച്ചവള്‍. നിരാധാരാ. മൂലാധാരത്തില്‍നിന്ന്‌ മേല്‍പ്പോട്ടു പൊങ്ങിയവള്‍.


133. നിരഞ്ജനാ

1. കൂടിക്കലരാത്തവള്‍. ഒന്നിലും പറ്റിപ്പിടയ്ക്കാത്തവള്‍
2. അഞ്ജനത്തിന്‌ മാലിന്യം എന്നൊരു അര്‍ത്ഥം. മാലിന്യമില്ലാത്തവള്‍.
3. നിതരാം രഞ്ജനം ഉള്ളവള്‍. വളരെ അധികം രക്തിമാ അഥവാ സന്തോഷണം ഉള്ളവള്‍.


134. നിര്‍ല്ലേപാ

1. പറ്റിപ്പിടിയ്ക്കാത്തവള്‍. കര്‍മ്മങ്ങള്‍ പറ്റിപ്പിടിയ്ക്കാ ത്തവള്‍.
2. ലേപശബ്ദത്തിന്‌ ഉണ്ണുക എന്നൊരു അര്‍ത്ഥമുണ്ട്‌. ഊണുപേക്ഷിച്ചവള്‍. ശിവനെ തപസ്സുചെയ്യുന്ന പാര്‍വ്വതി ഭക്ഷണം ഉപേക്ഷിച്ചു എന്നുണ്ട്‌.


135. നിര്‍മ്മലാ

1. മലം ഇല്ലാത്തവള്‍. മലം എന്നതിന്‌ ചളി, പാപം, പിശുക്ക്‌ എന്നെല്ലാം അര്‍ത്ഥം. ഇതൊന്നും ഭഗവതിയ്ക്കില്ല.
2. ദേഹമുണ്ടാകാന്‍ കാരണമാവുന്നത്‌ മായീയമലവും. കാര്‍മ്മികമലവുമാണ്‌. ഭഗവതി അനാദിയാകകൊണ്ട്‌ ഈ മലസംബന്ധം ഇല്ല.
3. വാതപിത്തകഫങ്ങളും മലം എന്നറിയപ്പെടുന്നവയാണ്‌. ദേഹസംബന്ധം ഇല്ലാത്തതിനാല്‍ അവയില്ല.


136. നിത്യാ

1. എല്ലായ്പ്പോഴും ഉള്ളവള്‍.
2. ശ്രീപാര്‍വ്വതീ
3. തിഥികളുടെ ദേവതകളെ നിത്യാ എന്നു പറയാറുണ്ട്‌. കാലസ്വരൂപകളായ അവരും ഭഗവതിതന്നെയാണ്‌.


137. നിരാകാരാ

1. ആകാരം ഇല്ലാത്തവള്‍. സ്വരൂപം ഇല്ലാത്തവള്‍. പരബ്രഹ്മസ്വരൂപിണീ.
2. ആകാരം എന്നതിന്‌ മനസ്സിലുള്ളത്‌ പുറത്തുകാണുന്നവിധത്തിലുള്ള ചിഹ്നം
എന്നര്‍ത്ഥമുണ്ട്‌. ഭഗവതിയുടെ മനസ്സിലുള്ളത്‌ പുറത്തുകാണാത്തതിനാല്‍ നിരാകാരാ.
3. ആകാരം എന്നതിന്‌ ഇങ്ഗിതം എന്നും അര്‍ത്ഥമാകാം. ഭഗവതിയ്ക്ക്‌ ആഗ്രഹങ്ങള്‍ ഒന്നും തന്നെ ഇല്ല.


138. നിരാകുലാ

1. ആകുലയല്ലാത്തവള്‍. ആകുലാ എന്നതിന്‌ അസ്വസ്ഥ എന്നര്‍ത്ഥം. ഭഗവതിയ്ക്ക്‌ അസ്വസ്ഥതയില്ല.
2. ആകുലന്മാര്‍ക്ക്‌ അടുക്കാന്‍ കഴിയായത്തവള്‍ എന്നും അര്‍ത്ഥമാകാം.
3. ആകുലശബ്ദത്തിന്‌ നിറഞ്ഞത്‌ എന്നൊരു അര്‍ത്ഥമുണ്ട്‌. അങ്ങനെ വരുമ്പോള്‍ ശൂന്യമായത്‌ എന്ന്‌ വരും. ഭഗവതി എത്രത്തോളം പൂര്‍ണ്ണയാണോ അത്രത്തോളം തന്നെ ശൂന്യയും ആണ്‌.


139. നിര്‍ഗ്ഗുണാ

1. ഗുണമില്ലാത്തവള്‍. ഗുണാതീതാ.
സത്വരജസ്തമോഗുണങ്ങള്‍ക്ക്‌ അതീതാ.
2. ഗുണം എന്നതിന്‌ പാശം അഥവാ കയറ്‌ എന്നൊരു അര്‍ത്ഥം. പശുസ്വഭാവമുള്ളവര്‍ക്കാണ്‌ പാശം ഉണ്ടാകുക. ഭഗവതി പാശം അഴിച്ചുകൊടുക്കുന്നവളാണ്‌.
3. ശബ്ദാദി ഗുണങ്ങള്‍ ഇല്ലാത്തവള്‍.
4. പരമാത്മാവ്‌.


140. നിഷ്കളാ

1. കലയില്ലാത്തവള്‍ (ലളയോരഭേദഃ എന്നതിനാല്‍ നിഷ്കലാ എന്ന്‌ വായിയ്ക്കാം)
ഭഗവതി പൂര്‍ണ്ണയായതിനാല്‍ ഭാഗിയ്ക്കാന്‍ പറ്റില്ല. ഇതിനാല്‍ കലയാക്കാന്‍ പറ്റില്ല.
2. കളശബ്ദത്തിന്‌ ശുക്ലം എന്ന്‌ അര്‍ത്ഥമുണ്ട്‌. ശുക്ലം അഥവാ വീര്യം ഇല്ലാത്തവള്‍. ഭഗവതി സ്വകൃതിസ്വരൂപിണിയായതിനാല്‍ ശുക്ലം അഥവാ വീര്യം ഇല്ല.
3. കളശബ്ദത്തിന്‌ അജീര്‍ണ്ണം എന്നൊരു അര്‍ത്ഥം. അജീര്‍ണ്ണം ഇല്ലാത്തവള്‍.
പ്രകൃതീസ്വരൂപിണിയായ ഭഗവതിയില്‍ അടങ്ങിദഹിയ്ക്കാത്ത എന്താണുള്ളത്‌?


141. ശാന്താ

ക്രോധാദികള്‍ ഇല്ലാത്തവള്‍ പ്രണവത്തിന്റെ ഏഴാമത്തെ ഭാഗമാണ്‌ ശാന്താവസ്ഥ. അകാരം ഉകാരം മകാരം ബിന്ദു നാദം ശക്തി ശാന്തംഎന്നിവയാണ്‌ പ്രണവത്തിന്റെ ഏഴവസ്ഥകള്‍. ആ ഏഴാമത്തെ അവസ്ഥാസ്വരൂപിണീ അശാന്താ എന്നും പദം മുറിയ്ക്കാം. അപ്പോള്‍ ശാന്താവസ്ഥയില്‍നിന്ന്‌ വ്യതിചലിച്ച്‌ പ്രപഞ്ചം സൃഷ്ടിക്കുന്നവള്‍ എന്ന്‌ അര്‍ത്ഥമാകും.


142. നിഷ്കാമാ

കാമമില്ലാത്തവള്‍ അഥവാ ആഗ്രഹമില്ലാത്തവള്‍. പൂര്‍ണ്ണയായ ദേവിയ്ക്ക്‌ കാമമുണ്ടാവാന്‍ വഴിയില്ല.


143. നിരുപപ്ലവാ

നാശമില്ലാത്തവള്‍ ഉപപ്ലവമില്ലാത്തവള്‍. ഉപപ്ലവത്തിന്‌ ഉപദ്രവം എന്നര്‍ത്ഥം. ഭഗവതിയ്ക്ക്‌ ഉപദ്രവമുണ്ടാകാനുള്ളവഴിയില്ല. ഉപപ്ലവത്തിന്‌ ഗ്രഹണം എന്നൊരു അര്‍ത്ഥമുണ്ട്‌. കര്‍മ്മസാക്ഷികളായ സൂര്യചന്ദ്രന്മാര്‍ക്കുകൂടി ഗ്രഹണമുണ്ട്‌. പക്ഷേ ഭഗവതിയ്ക്ക്‌ ഗ്രഹണം ഇല്ല. നിറഞ്ഞ്‌ അടുത്തൊഴുകുന്നവള്‍. എല്ലാ ചരാചരങ്ങളുടേയും എറ്റവും അടുത്ത്‌ നിറഞ്ഞൊഴുകുന്നത്‌ ആനന്ദമായ അമൃതാണ്‌. ആനന്ദദാദ്ധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ …. എന്നു തുടങ്ങി ഉള്ള ശ്രുതിപ്രകാരം ഈ പ്രപഞ്ചം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും വിലയം പ്രാപിയ്ക്കുന്നതും ആനന്ദത്തിലാണ്‌. ഭഗവതി ആനന്ദാമൃതസ്വരൂപിണിയാണ്‌.


144. നിത്യമുക്താ

എല്ലാകാലത്തും മുക്തയായിട്ടുള്ളവള്‍. ഭഗവതി ഒരു കാലത്തും കെട്ടപ്പെട്ടവളാകുന്നില്ല. മുക്തിസ്വരൂപിണീ എല്ലാകാലത്തും മോചനം കൊടുക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. നിത്യമായ മോചനം കൊടുക്കുന്നവള്‍ എന്നും ആകാം.


145. നിര്‍വ്വികാരാ

വികാരമില്ലാത്തവള്‍. വികാരം ഇല്ലാതാക്കുന്നവള്‍. ഭക്തരുടെ വികാരങ്ങള്‍ ഇല്ലാതാക്കി മോക്ഷാധികാരികളാ ക്കുന്നവള്‍ സാങ്ഖ്യശാസ്ത്രപ്രകാരം പ്രകൃതിയുടെ വികാരം കാരണമാണ്‌ പ്രപഞ്ചമുണ്ടാകുന്നത്‌. ആ വികാരങ്ങളെ പുറന്തള്ളുന്ന പ്രകൃതി ഭഗവതിയാകകൊണ്ട്‌ നിര്‍വ്വികാരാ. വികാരത്തിന്‌ മാറ്റം ഭാവഭേദം മുറിവ്‌ രോഗം എന്നെല്ലാം അര്‍ത്ഥമുണ്ട്‌. അവയില്ലാത്തവള്‍ എന്നും അവയില്ലാതാക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം.


146. നിഷ്പ്രഞ്ചാ

പ്രപഞ്ചമില്ലാത്തവള്‍. ഭൂമിമുതാലായവയുടെ ദൃശ്യങ്ങളും അനുഭവങ്ങളും ആണ്‌ നമുക്ക്‌ പ്രപഞ്ചം ഉണ്ട്‌ എന്നു തോന്നുന്നതിന്‌ കാരണം. ഇതെല്ലാം ഉണ്ടായി മറയുന്നവയാണെന്നതിനാല്‍ സത്യമല്ല. മായയാണ്‌. ഭഗവതിയുടെ അടുത്ത്‌ മായ പ്രവര്‍ത്തനത്തിന്‌ ശക്തയല്ലാത്തതുകൊണ്ട്‌ ഭഗവതിയ്ക്ക്‌ പ്രപഞ്ചം ഇല്ല. വിസ്താരം, സംസാരം, വിപരീതഭാവം, എന്നെല്ലാം പ്രപഞ്ചശബ്ദത്തിന്‌ അര്‍ത്ഥമുണ്ട്‌. ബ്രഹ്മസ്വരൂപിണിയായ ഭഗവതിയ്ക്ക്‌ ഈ പറഞ്ഞവയൊന്നും ഇല്ല.


147. നിരാശ്രയാ

ഭഗവതിതന്നെയാണ്‌ എല്ലാത്തിനും ആശ്രയമായിട്ടുള്ളവള്‍. ഭഗവതിക്ക്‌ വേറെ ആശ്രയം ഉണ്ടാവാന്‍ വഴിയില്ലാത്തതിനാല്‍ നിരാശ്രയാ.


148. നിത്യശുദ്ധാ

മുന്നുകാലത്തും ശുദ്ധയായിട്ടുള്ളവള്‍. ഭൂതത്തിലോ വര്‍ത്തമാനത്തിലോ ഭാവിയിലോ അശുദ്ധിബാധ ഇല്ലാത്തവള്‍. നമ്മുടെ ദേഹം എന്തുകൊണ്ടു നോക്കിയാലും മലിനമാണെങ്കിലും ജീവന്‍ ഈ മാലിന്യത്തില്‍ മുങ്ങുന്നില്ല. ഭഗവതിതന്നെയാണ്‌ ജീവന്‍. ജീവസ്വരൂപിണിയായ ഭഗവതി നിത്യശുദ്ധയാണ്‌. ഭഗവതിയുടെ ഉപാസനകൊണ്ട്‌ ഭക്തന്മാരും നിത്യശുദ്ധരാകും എന്നു സൂചിപ്പിക്കുന്നു.


149.നിത്യബുദ്ധാ

ചിദ്രൂപാ എപ്പോഴും ഉണര്‍ന്നിരിയ്ക്കുന്നവള്‍. ബുദ്ധാ എന്നതിന്‌ കാട്ടുകുതിര എന്നൊരു അര്‍ത്ഥമുണ്ട്‌. കുതിര, ശക്തിയുടേയും രശ്മിയുടേയും പ്രതീകമാണ്‌. ആര്‍ക്കും ഏതുകാലത്തും അടങ്ങാത്ത ശക്തി എന്നോ, രശ്മിഎന്നോ അര്‍ത്ഥമാകാം.


150.നിരവദ്യാ

അവദ്യമില്ലാത്തവള്‍. നിന്ദ്യമായതൊന്നും ഇല്ലാത്തവള്‍. ഭഗവതിയില്‍ നിന്ദ്യമായ യാതൊന്നും തന്നെ നിലനില്‍ക്കില്ല. അവദ്യത്തില്‍ നിന്ന്‌ അകറ്റുന്നവള്‍. ഭക്തന്മാരെ അവദ്യം എന്ന നരകത്തില്‍നിന്ന്‌ രക്ഷിയ്ക്കുന്നവള്‍.


151. നിരന്തരാ

ഇട അവധി ഛിദ്രം എന്നിവയെല്ലാം അന്തരശബ്ദം കൊണ്ട്‌ പറയാവുന്നവയാണ്‌. അതൊന്നും ഇല്ലാത്തവള്‍. എല്ലായിടത്തും നിറഞ്ഞവള്‍. അവസാനമില്ലാത്തവള്‍,


152. നിഷ്കാരണാ

സകലതിനും കാരണമാകകൊണ്ട്‌ ഭഗവതിയ്ക്ക്‌ വേറെ ഒരു കാരണം ഇല്ല. അതിനാല്‍ നിഷ്കാരണാ. കാരണാ എന്നതിന്‌ കഠിനവേദനാ നരകവേദനാ എന്നെല്ലാം അര്‍ത്ഥമുണ്ട്‌. അതെല്ലാം ഇല്ലാതാക്കുന്നവള്‍. കാരണം എന്നതിന്‌ ദേഹം എന്നര്‍ത്ഥമുണ്ട്‌. ദേഹമില്ലാത്തവള്‍ എന്ന്‌ അര്‍ത്ഥം വരാം. ദക്ഷയാഗത്തില്‍ ഭഗവതി ദേഹം ഉപേക്ഷിച്ചിട്ടുണ്ട്‌.


153. നിഷ്കളങ്കാ

കളങ്കം ഇല്ലാത്തവള്‍ പാപം ഇല്ലാത്തവള്‍
പാപം ഇല്ലാതാക്കുന്നവള്‍ കളങ്കത്തിന്‌ ചളി എന്നര്‍ത്ഥമു ണ്ട്‌. ഭഗവതിയില്‍ പ്രപഞ്ചത്തിന്റെ ചളി പറ്റിപ്പിടിയ്ക്കുകയില്ല. സംസാരത്തിന്റെ കളങ്കം ഭക്തരില്‍ പറ്റിപ്പിടിയ്ക്കാന്‍ ഭഗവതി അനുവദിയ്ക്കുകയുമില്ല. കളങ്കത്തിന്‌ അപവാദം എന്നര്‍ത്ഥമുണ്ട്‌. അപവാദമില്ലാത്തവള്‍ എന്നും അപവാദം ഇല്ലാതാക്കുന്നവള്‍ എന്നും നിഷ്കളങ്കാ എന്നതിന്‌ അര്‍ത്ഥമാകാം. ഇരുമ്പില്‍ തുരുമ്പ്‌, പിച്ചളയില്‍ ക്ലാവ്‌ മുതലായതിനും കളങ്കം എന്നു പറയും. ഭക്തന്മാരുടെ സാധനയിലുള്ള മന്ദത ഇതേപോലുള്ള ദോഷങ്ങള്‍ വരുത്താം അതകറ്റുന്നതും ഭഗവതിതന്നെയാണ്‌.


154. നിരുപാധിഃ

ഉപ ആദധാതി സ്വീയം ധര്‍മ്മം ഇതി ഉപാധിഃ തന്റെ ധര്‍മ്മത്തെ അടുത്തുള്ളതില്‍ ഉണ്ടാക്കുന്നതാണ്‌ ഉപാധി. ഉദാഹരണത്തിന്‌ ചുകന്ന ചെമ്പരത്തിപ്പൂവിന്റെ അടുത്ത്‌ സ്ഫടികം വച്ചാല്‍ സ്ഫടികവും ചുകന്നതാകും. പക്ഷേ ഭഗവതിയുടെ ധര്‍മ്മം മുഴുവനായി വേറെ യാതൊന്നിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ നിരുപാധി ഉപാധിയ്ക്ക്‌ ധര്‍മ്മവിചാരം എന്നൊരു അര്‍ത്ഥമുണ്ട്‌. ധര്‍മ്മാധര്‍മ്മരഹിതയാണ്‌ ഭഗവതിയെന്നതിനാല്‍ ഉപാധിയുടെ ആവശ്യം ഭഗവതിയ്ക്കില്ല. ഉപാധിയ്ക്ക്‌ സൂത്രം എന്നൊരു അര്‍ത്ഥമുണ്ട്‌. ലോകത്തിനു മുഴുവന്‍ സൂത്രരൂപേണ വര്‍ത്തിയ്ക്കുന്ന ഭഗവതിയ്ക്ക്‌ മറ്റൊരു സൂത്രത്തിന്റെ ആവശ്യമില്ലാത്തതിനാല്‍ നിരുപാധി. ഉപാധിയ്ക്ക്‌ വ്യാജവും വഞ്ചനയും അര്‍ത്ഥമായിവരാം. ഇവയും ഭഗവതിയ്ക്കില്ലാത്തതിനാല്‍ നിരുപാധി. സ്ഥാനപ്പേരിനും ഉപാധി എന്നു പറയാം. ഭഗവതിയ്ക്ക്‌ ഒരു സ്ഥാനപ്പേരുകൊടുക്കാന്‍ സാദ്ധ്യമല്ലാത്തതിനാല്‍ നിരുപാധി. കുടുംബഭരണത്തില്‍ മുഴുകിയ എന്നൊരു അര്‍ത്ഥം ഉപാധിയ്ക്കുണ്ട്‌. പ്രപഞ്ചത്തിന്റെ ഭരണം നടത്തുന്നത്‌ ഭഗവതിയാണ്‌. എന്നാല്‍ അതില്‍ മുഴുകിവലയുന്നില്ല. അതിനാല്‍ നിരുപാധി.


155. നിരീശ്വരാ

സര്‍വ്വേശ്വരിയായതിനാല്‍ ഭഗവതിയ്ക്ക്‌ വേറെ ഒരീശ്വരിയില്ല. അതിനാല്‍ നിരീശ്വരാ. മീമാംസാ ശാസ്ത്രത്തിനും സാംഖ്യത്തിനും സേശ്വരം എന്നും നിരീശ്വരം എന്നും പക്ഷഭേദങ്ങളുണ്ട്‌. എല്ലാം ഭഗവതിയായതിനാല്‍ നിരീശ്വമതവും ഭഗവതിയില്‍നിന്ന്‌ അന്യമല്ല. അതിനാല്‍ നിരീശ്വാ. ഈശ്വരശബ്ദത്തിന്‌ കാമദേവന്‍ എന്നൊരു അര്‍ത്ഥമുണ്ട്‌. അതിനാല്‍ കാമമില്ലാത്തവള്‍ എന്നും കാമനെ ഇല്ലാതാക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം.


156. നീരാഗാ

1. രാഗമില്ലാത്തവള്‍. ഈശ്വരന്‌ ആറു ഗുണങ്ങള്‍ ഉണ്ട്‌. ജ്ഞാനം, സന്തോഷം നിത്യത, സ്വാതന്ത്ര്യം, അവിഘ്നം വൈഭവം. എന്നിവയാണ്‌ അവ. പരിപൂര്‍ണ്ണനായ ഈശ്വരന്റെ സന്തോഷം എന്ന ഗുണം ഈശ്വരാംശമായ ജീവനില്‍ രാഗമായി മാറുന്നു. പ്രത്യേകം ചിലതിനോടുള്ള ഇഷ്ടം കാരണം ഉണ്ടാവുന്ന സന്തോഷമാണ്‌ ഈ രാഗം എന്നു പറയാം. ജീവന്‍ പരിപൂര്‍ണ്ണനല്ലാത്തതിനാലാണ്‌ രാഗം ഉണ്ടാ‍കുന്നത്‌. ഭഗവതി പരിപൂര്‍ണ്ണയായതിനാല്‍ രാഗമില്ല.
2. നീരത്തിന്‌ സത്ത്‌ എന്നും അഗത്തിന്‌ കുടം എന്നും അര്‍ത്ഥമുണ്ട്‌. സത്തിന്റെ കുടം. ശര്‍ക്കക്കുടം
എന്നെല്ലാപറയുന്നപോലെ സത്തിന്റെ കുടം.


157. രാഗമഥനാ

1. രാഗത്തെ മഥിയ്ക്കുന്നവള്‍. അഭിനിവേശം, ഇഷ്ടം, ആസക്തി എന്നെല്ലാം ഓമനപ്പേരുള്ള രാഗത്തെ കലക്കുന്നവള്‍. രാഗത്തെ കലക്കി വൈരാഗ്യം ഉണ്ടാക്കുന്നവള്‍.
2. സംസാരികളെ രാഗങ്കൊണ്ട്‌ മഥിയ്ക്കുന്നവള്‍.
3. അനുരാഗംകൊണ്ട്‌ പരമശിവനെ മഥിയ്ക്കുന്നവള്‍.
4. രാഗം എന്നതിന്‌ ഭക്തി എന്നും അര്‍ത്ഥമുണ്ട്‌. ആത്യന്തികപ്രശാന്തിയ്ക്കായി ഭക്തരെ ഇട്ടു മഥിയ്ക്കുന്നവള്‍.


158. നിര്‍മ്മദാ

1. മദം ഇല്ലാത്തവള്‍. അഥവാ ഗര്‍വ്വില്ലാത്തവള്‍.
2. മദത്തിന്‌ സന്തോഷം എന്നൊരു അര്‍ത്ഥം. അതുപ്രകാരം സന്തോഷമില്ലാത്തവള്‍. സമചിത്തതകാരണം സന്തോഷമോ ദുഃഖമോ ഭഗവതിയെ ബാധിയ്ക്കയില്ല.
3. ഉന്മാദമില്ലാത്തവള്‍
4. ഭോഗാസക്തിയില്ലാത്തവള്‍
5. മദത്തിന്‌ മദ്യം എന്നൊരു അര്‍ത്ഥം. അനുഭവങ്ങള്‍ എല്ലാം വന്നു പോകുന്നവയാണ്‌. മദ്യം കഴിച്ചാല്‍ ലഹരി കുറച്ചു കഴിഞ്ഞാല്‍ ഇറങ്ങിപ്പോകും. അതുകൊണ്ട്‌ നമുക്കുണ്ടാകുന്ന അനുഭവങ്ങളെല്ലാം മദ്യമാണ്‌. നമ്മളുണ്ട്‌ എന്ന അനുഭവം മാത്രമാണ്‌ എല്ലാകാലത്തും നിലനില്‍ക്കുന്നത്‌. അത്‌ അമൃതമാണ്‌. ഭക്തരെ ആ ഉന്നതമായ അനുഭവം മാത്രം അനുഭവിപ്പിച്ച്‌ മറ്റുള്ള മദ്യങ്ങളെ ഇല്ലാതാക്കുന്നവള്‍


159. മദനാശിനീ

1. മദത്തെ നശിപ്പിയ്ക്കുന്നവള്‍.
2. മദം എന്നതിന്‌ കാമം. കാമനെ നശിപ്പിയ്ക്കുന്നവള്‍.
3. മദനനെ അശിയ്ക്കുന്നവള്‍. കാമനെ ആസ്വദിയ്ക്കുന്നവള്‍. കാമവികാരത്തെ ആസ്വദിയ്ക്കുന്ന വള്‍.
4. മദനന്‍ എന്നതിന്‌ ശിവന്‍ എന്നൊരു അര്‍ത്ഥമുണ്ട്‌. ശിവനെ ആസ്വദിയ്ക്കുന്നവള്‍.
5. മദനന്‍ എന്നതിന്‌ വസന്തം എന്നും അര്‍ത്ഥമുണ്ട്‌. വസന്തത്തെ ആസ്വദിയ്ക്കുന്നവള്‍.
6. മദനം എന്നത്‌ തേനും ആകാം. തേന്‌ ആസ്വദിയ്ക്കുന്നവള്‍.


161. നിരഹങ്കാരാ

1. അഹങ്കാരമില്ലാത്തവള്‍.
2. അഹങ്കാരം നശിപ്പിയ്ക്കുന്നവള്‍.
3. ബോധത്തില്‍ നിന്ന്‌ അഹങ്കാരമുണ്ടാകുന്നു. അഹങ്കാരത്തിന്‌ സാത്വികാഹങ്കാരം, (വൈകാരികം)
രാജസാഹങ്കാരം (തേജസം) താമസം (ഭൂതാദി)എന്നിങ്ങിനെ മൂന്നു ഭാഗമുണ്ട്‌. പരമശുദ്ധമായ ബോധത്തില്‍ ഈ മൂന്നു ഭാഗമുള്ള അഹങ്കാരം ഉദിയ്ക്കുന്നതോടെയാണ്‌ ത്രിപുടികള്‍ (അറിയുന്നവന്‍, അറിയുക എന്ന ക്രിയ, അറിയപ്പെടുന്ന വസ്തു) ഉണ്ടാകുന്നത്‌. അഹങ്കാരം ഉദിയ്ക്കാത്ത ശുദ്ധമായ ബോധം ദേവിയ്ക്ക്‌ അന്യമല്ല.


162. നിര്‍മ്മോഹാ

1. മോഹം ഇല്ലാത്തവള്‍. മോഹാലാസ്യം ഇല്ലാത്തവള്‍
2. മോഹത്തിന്‌ ബുദ്ധിഭ്രമം എന്നൊരു അര്‍ത്ഥമുണ്ട്‌. ബുദ്ധിഭ്രമം ഇല്ലാത്തവള്‍ എന്നും.
3. മോഹത്തിന്‌ വ്യാമോഹം എന്നും അര്‍ത്ഥമാകാം. വ്യാമോഹമില്ലാത്തവള്‍ അഥവാ വ്യാമോഹമില്ലാതാ ക്കുന്നവള്‍.
4. മോഹത്തിന്‌ തെറ്റ്‌ എന്നും അര്‍ത്ഥമാകാം. തെറ്റില്ലാത്തവള്‍.
5. അവിദ്യാ എന്നും മോഹശബ്ദത്തിന്‌ അര്‍ത്ഥമുണ്ട്‌. അവിദ്യയില്ലാത്തവള്‍.
6. മോഹത്തിന്‌ വേദനാ എന്നും അര്‍ത്ഥമുണ്ട്‌, വേദനയില്ലാത്തവള്‍.


163. മോഹനാശിനീ

1. മോഹത്തെ നശിപ്പിയ്ക്കുന്നവള്‍.
2. മോഹനനെ അശിയ്ക്കുന്നവള്‍. ശിവനെ അനുഭ വിയ്ക്കുന്നവള്‍. ശിവനെ ശരിയ്ക്കും അനുഭവിയ്ക്കുന്നവള്‍ ശക്തിയാണ്‌.
3. മോഹനനാല്‍ അശിയ്ക്കപ്പെടുന്നവള്‍. ശിവനാല്‍ അനുഭവിയ്ക്കപ്പെടുന്നവള്‍.
4. മോഹനം എന്നതിന്‌ രതിക്രീഡ എന്നൊരു അര്‍ത്ഥം. രതിക്രീഡ ആസ്വദിയ്ക്കുന്നവള്‍. ശിവശക്തികളുടെ രതിക്രീഡയാണ്‌ ഈ പ്രപഞ്ചം.
5. കാമദേവന്റെ ബാണങ്ങള്‍ക്ക്‌ മോഹനം എന്ന്‌ അര്‍ത്ഥമുണ്ട്‌. അതിനാല്‍ ഈ ശബ്ദത്തിന്‌ കാമദേവന്റെ ബാണങ്ങളില്‍ വ്യാപിയ്ക്കുന്നവള്‍ എന്ന്‌ അര്‍ത്ഥം വരാം. ഭഗവതിയുടെ മായാശക്തിതന്നെയാണ്‌ കാമദേവന്റെ ശരങ്ങളായി മാറുന്നത്‌.


164.നിര്‍മ്മമാ

1. തന്റേത്‌ എന്ന്‌ ഭാവമില്ലാത്തവള്‍. ഭഗവതി പൂര്‍ണ്ണയായതിനാല്‍ തന്റേത്‌ നിന്റേത്‌ എന്ന ഭാവത്തിന്‌
പ്രസക്തിയില്ല.
2. തന്റേത്‌ ഇല്ലാതാക്കുന്നവള്‍. പ്രകൃതിസ്വരൂപിണിയായ ദേവി പ്രളയകാലത്ത്‌ പ്രകൃതിയുടെതന്നെ ഉത്പന്നമായ പ്രപഞ്ചത്തെ ഇല്ലാതാക്കുന്നു.


165. മമതാഹന്ത്രീ


1. മമതയെ ഹനിയ്ക്കുന്നവള്‍. ഭക്തരെ കുഴക്കുന്ന മമത എന്ന ദോഷം ഇല്ലാതാക്കുന്നവള്‍.
2. ഹന്ത്രീ എന്നതിന്‌ കക്കുന്നവള്‍ എന്ന്‌ എന്നര്‍ത്ഥം വരാം. ഭക്തര്‍ക്ക്‌ ബാക്കിയുള്ള കാര്യങ്ങളില്‍ ഉള്ള മമതയെ മോഷ്ടിച്ച്‌ തന്നിലേയ്ക്ക്‌ മാത്രം മമതയെ കേന്ദ്രീകരിയ്ക്കുന്നവള്‍.
166.നിഷ്പാപാ
1. പാപമില്ലാത്തവള്‍. അധര്‍മ്മജന്യമായ പാപം ഭഗവതിയ്ക്ക്‌ വരില്ല.

167. പാപനാശിനീ


1. പാപത്തെ നശിപ്പിയ്ക്കുന്നവള്‍. ഭഗവതിയെ ഭ ജിയ്ക്കുന്നവരുടെ പാപം നശിച്ചുപോകുന്നു.
2. പാപം ചെയ്തവനെ നശിപ്പിയ്ക്കുന്നവള്‍. ലോകരക്ഷയ്ക്കായി പാപികളായ അസുരന്മാരെ ഭഗവതി
നശിപ്പിയ്ക്കുന്നു
3. പാപപുരുഷനെ നശിപ്പിയ്ക്കുന്നവള്‍. തന്ത്രത്തില്‍ ദേഹശുദ്ധി മുതലായതില്‍ പാപപുരുഷനെ സങ്കല്‍പ്പിച്ച്‌ നശിപ്പിയ്ക്കുന്നുണ്ട്‌. തന്ത്രസാധകന്മാര്‍ക്ക്‌ പാപപുരുഷനെ നശിപ്പിച്ചുകൊടുക്കുന്നവള്‍.


വ്യാഖ്യാനം: ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി