നമസ്തേ ധന്യാത്മൻ,
അന്തർദേശീയ ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ സേവാ വിഭാഗത്തിൽ ഉൾപ്പെടുന്ന പദ്ധതിയാണ് ഹിന്ദു ഹെൽപ് ലൈൻ. രാജ്യത്താകമാനം ഒരു കോൾ സെന്ററായി പ്രവർത്തിക്കുന്ന ഈ സംരഭം ആദ്യമായി നിലവിൽ വന്നത് 2008ൽ കേരളത്തിലാണ്.രാജ്യത്തിന്റെ ഏതു ഭാഗത്തു താമസിക്കുന്ന ഹിന്ദുവിനും രാഷ്ട്രീയ, ജാതി ഭേദമന്യേ ഹെൽപ് ലൈനിൽ വിളിച്ച് സഹായമഭ്യർത്ഥിക്കാം എന്നുള്ളത് ഇതിന്റ എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്.
എന്തു കൊണ്ട് ഹിന്ദു ഹെൽപ് ലൈൻ ?
ഒരു ഹിന്ദുവിന് അവന്റെ ദൈനം ദിന ജീവിതത്തിൽ നിരവധി യാത്രകൾ ജോലി സംബന്ധമായോ , തീർത്ഥാടന സംബന്ധമായോ , മറ്റാവശ്യങ്ങൾക്കായോ ചെയ്യേണ്ടി വരുന്നു. യാത്രക്കിടയിൽ അവനൊരു അപകടം സംഭവിക്കുന്നു, അലെങ്കിൽ വഴി തെറ്റിപ്പോകുന്നു. ആ സമയം അവൻ ആരേയാണ് സമീപിക്കുക? അല്ലെങ്കിൽ മറ്റൊരാൾക്ക് തൊഴിൽ പരമായ, അല്ലെങ്കിൽ നിയമപരമായ, അതുമല്ലെങ്കിൽ മതപരമോ വിദ്യാഭ്യാസപരമോ ആയ ഒരു സഹായം വേണ്ടി വരുന്നു ഈ സമയത്ത് ആരാണ് അവന് കൈത്താങ്ങാകുക ? ഇങ്ങനെയുള്ള അവസരങ്ങളിൽ വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ മാനനീയ ഡോക്ടർ പ്രവീൺ ഭായ് തൊഗാഡിയയുടെ മാർഗ നിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ഹിന്ദു ഹെൽപ് ലൈനിലേക്ക് നിങ്ങൾക്ക് വിളിക്കാം , പരാതി ലഭിച്ചതിനു ശേഷം പത്തു മിനിട്ടു മുതൽ രണ്ടു മണിക്കൂറിനുള്ളിൽ ഫലപ്രദമായ നിർദ്ദേശം നിങ്ങൾക്ക് ലഭിക്കുന്നതാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദു ഹെൽപ് ലൈനിന് കോൾ സെന്റെറുകളുണ്ടാകും, അതു കൂടാതെ രാജ്യത്തിന് പൊതുവായി ഒരു കോൾ സെന്റെറും പ്രവർത്തിക്കുന്നുണ്ടാകും .അവയുടെ ബന്ധപ്പെടേണ്ട നമ്പറുകൾ ചുവടെ ചേർക്കുന്നു
നാഷണൽ ഹിന്ദു ഹെൽപ് ലൈൻ :07588682181
ഹിന്ദു ഹെൽപ് ലൈനിന്റെ പദ്ധതികൾ
ലൗ ജിഹാദ്
കേരളം ലൗ ജിഹാദ് എന്ന പദം കേട്ടു തുടങ്ങിയത് പോലും ഹിന്ദു ഹെൽപ്പ് ലൈനിലൂടെയാണ്. പ്രണയച്ചതിയിലൂടെ മാനസിക നില പോലും തകർന്ന് പോയ ഏകദേശം എണ്ണായിരത്തോളം പെൺകുട്ടികളെ കൗൺസിലിംഗിലൂടെ ഹിന്ദു ഹെൽപ് ലൈൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. ഈ സാമൂഹിക വിപത്തിനെതിരേ കേരളത്തിലെ എല്ലാ ജില്ലകളിലും ബോധ വത്കരണ ക്ലാസ് കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തകർ സംഘടിപ്പിച്ചു പോരുന്നു.
ഒരു പിടി അരി
കേരളത്തിൽ ഒരു ഹിന്ദുവും പട്ടിണി കിടക്കരുത് എന്ന് ഉറപ്പു വരുത്താനായി ഹിന്ദു ഹെല്പ് ലൈൻ ആരംഭിച്ച പദ്ധതിയാണ് ' ഒരു പിടി അരി '. ഹിന്ദുവിന്റെ പഞ്ചദാനങ്ങളിൽ, മഹാദാനമായ അന്നദാനത്തെ, സഹജീവികളുടെ പട്ടിണി മാറ്റുക എന്ന സാമൂഹിക കടമയുമായി ബെന്ധപെടുത്തുകയാണ് ഹിന്ദു ഹെല്പ് ലൈൻ. ദിവസവും വീട്ടിലെ ഉപയോഗത്തിനായി എടുക്കുന്ന അന്നത്തിലെ ഒരു പിടി അരി ദാനത്തിനായി മാറ്റി വെക്കണം എന്നത് ഹിന്ദുവിന് നിഷ്കർച്ചിട്ടുള്ള ദിനചര്യയാണ്. അന്നപൂർണ്ണേർശ്വരീ സ്തോത്ര ജപത്തോടൊപ്പം ഈ കർമ്മം ചെയ്യുന്നത് മോക്ഷ പ്രദായകവുമാണ്. ഇങ്ങനെ മാറ്റി വെയ്ക്കുന്ന അരി സൂക്ഷിക്കുവാൻ ഒരു സഞ്ചി ഹിന്ദു ഹെൽപ് ലൈൻ നല്കും.ശേഖരിക്കപ്പെട്ടിട്ടുള്ള അരി എല്ലാ ഏകാദശി നാളിലും ഹിന്ദു ഹെൽപ്പ് ലൈൻ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ്.
ഇന്ത്യ ഹെൽത്ത് ലൈൻ
ഒരു രോഗി മരണമടയുന്നത് അസുഖത്തിന്റെ കാഠിന്യത്തേക്കാളേറെ ശരിയായ രോഗ നിർണയവും, ചികിത്സയും യഥാസമയത്ത് ലഭിക്കാത്തത് കൊണ്ടാണ്.ഒരു പ്രത്യേക ചികിത്സാ രീതിയിൽ നിപുണനായ പ്രഫഷണൽ ഡോക്ടറെ സമീപിക്കാനോ അദ്ദേഹത്തിന് കൺസട്ടിങ് ഫീസ് നല്കാനോ ഒരു സാധാരണക്കാരനായ ഹിന്ദുവിന് കഴിഞ്ഞെന്ന് വരില്ല. ഇവിടെയാണ് ഇന്ത്യ ഹെൽത്ത് ലൈനിന്റെ പ്രസക്തി. നിങ്ങൾക്ഇന്ത്യ ഹെൽത്ത് ലൈൻ കാൾ സെന്ററിലേക്ക് വിളിച്ച് രോഗ വിവരം നൽകിയാൽ അതാത് ചികിത്സാ മേഖലയിലെ ഡോക്ടറുടെ കൺസൾട്ടിങ്ങ് സൗകര്യം സൗജന്യമായി നിങ്ങൾക്ക് കോർഡിനേറ്റേഴ്സ് ലഭ്യമാക്കുന്നതാണ്. കഴിഞ്ഞ രണ്ടു മാസക്കാലത്തിനുള്ളിൽ ഇന്ത്യ ഹെൽത്ത് ലൈൻ അട്ടപ്പാടിയിലും ചേർത്തലയിലും തൃശൂരിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതോടൊപ്പം ഹയർ സെക്കണ്ടറി, ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ള ഏതൊരാൾക്കും അനീമിയ, പ്രമേഹം, അമിതവണ്ണം മുതലായ രോഗങ്ങൾക്കുള്ള ചികിത്സാ പരിശീലനം " ഹെൽത്ത് അംബാസിഡർ ട്രെയിനിംഗിലൂടെ " ഇന്ത്യാ ഹെൽത്ത് ലൈൻ നൽകി വരുന്നു.
ബ്ലഡ് ഫോർ ഇന്ത്യ
ചികിത്സാ സമയത്ത് രക്തം കിട്ടാതെ വലയാത്തവരായി ആരുമുണ്ടാകില്ല. ഈ അവസ്ഥയ്ക്ക് ഒരു പരിഹാര മാർഗമാണ് ബ്ലഡ് ഫോർ ഇന്ത്യ. ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് "Blood4 India" ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് രക്ത ദാതാവായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രക്തം ആവശ്യമുള്ളവർ ബ്ലഡ് ഫോർ ഇന്ത്യ കോൾ സെന്ററിലേക്ക് വിളിച്ചാൽ ആവശ്യമുള്ള രക്തം യഥാസമയം ലഭ്യമാക്കുന്നതാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 800 യൂണിറ്റ് രക്തമാണ് ബ്ലഡ് ഫോർ ഇന്ത്യ പ്രവർത്തകർ ദാനം ചെയ്തത് . കേരളത്തിൽ ഒരു ലക്ഷം രക്ത ദാതാക്കളെ കണ്ടെത്തുക എന്നുള്ളത് ഈ കൂട്ടായ്മയുടെ ലക്ഷ്യമാണ്.
ഹിന്ദു അഡ്വക്കേറ്റ് ഫോറം
ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന എല്ലാ നിയമ പ്രശ്നങ്ങൾക്കും പരിഹാരമായി ഹിന്ദു ഹെൽപ് ലൈൻ അഭിഭാഷകരുടെ കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോൾ ഹിന്ദു അഡ്വക്കേറ്റ് ഫോറത്തിന്റ സേവനം ലഭ്യമാണ്.നിയമ സഹായത്തിനായി ആവശ്യക്കാർക്ക് ഹിന്ദു ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്
സമൃദ്ധ കിസാൻ അഭിയാൻ
ഭാരതത്തിലെ ഏകദേശം അറുപതു ശതമാനത്തോളം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാൽ കൂടിയ ഉത്പാദനച്ചിലവും രാസവള പ്രയോഗവും ഇന്ന് കാർഷിക മേഖലയെ തരിപ്പണമാക്കി. ഡോ. പ്രവീൺ തൊഗാഡിയജി ഈ വിപത്തിനു പരിഹാരം കാണാനായി ഗുജറാത്തിലെ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുകയും അതിലൂടെ വികസിപ്പിച്ചെടുത്ത പ്രാചീന ജൈവ കൃഷരീതി ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലും തിരുവല്ലയിലും കഴിഞ്ഞ വർഷം കർഷകർക്കായി സംഘടിപ്പിച്ച പരിശീലന ശിബിരത്തിൽ ഏകദേശം നാനൂറോളം പേർ പങ്കെടുത്തു . പ്രസ്തുത ചടങ്ങിൽ പ്രവീൺ തൊഗാഡിയ ജി കർഷകരോട് നേരിട്ടു സംവദിക്കുകയും, പരിശീലനം നൽകുകയും, കൃഷി രീതി വിശദമാക്കിയിട്ടുള്ള ബുക്ക് ലെറ്റ് വിതരണം ചെയ്യുകയും ചെയ്തു.
ഹൃദയ പൂർവ്വം
പതിനഞ്ചു വയസ്സിനു താഴെ പ്രായമുള്ള ഹൃദ്രോഗ ബാധിതരായ കുട്ടികൾക്ക് ഹിന്ദു ഹെൽപ്പ് ലൈൻ നൽകി വരുന്ന ചികിത്സാ സഹായ പദ്ധതിയാണ് ഹൃദയ പൂർവ്വം. ഇതിന്റ ഭാഗമായി ഏകദേശം നൂറോളം സൗജന്യ ശസ്ത്രക്രിയകൾ സംസ്ഥാനത്തുടനീളം നടത്തുകയുണ്ടായി.
നിസ്വാർത്ഥ സേവനത്തിന്റെ അഞ്ചു വർഷം പിന്നിടുന്ന ഈ മുഹൂർത്തത്തിൽ 2017 ഏപ്രിൽ 23ന് ഹിന്ദു ഹെൽപ്പ് ലൈൻ "അശ്വമേധം " എന്ന പേരിൽ ഒരു പൊതു സമ്മേളനം എറണാകുളത്തപ്പൻ ക്ഷേത്രത്തോട് ചേർന്നുള്ള ദർബാർ ഹാളിൽ സംഘടിപ്പിച്ചു . പ്രസ്തുത സമ്മേളനത്തിൽ ഡോ. പ്രവീൺ തൊഗാഡിയ കേരള ഹിന്ദു സമൂഹത്തെ അദിസംബോധന ചെയ്തു.
ഹിന്ദു സാഹോദര്യത ദേശമെങ്ങും വളർത്തുവാൻ താങ്കളുടെയും കുടുംബാംഗങ്ങളുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഹിന്ദുവിന്റെ വിശ്വസ്വനീയ സഹായ ഹസ്തം 24 *7 സമയത്തും നിങ്ങളോടൊപ്പം.
ബന്ധപ്പെടുക : 9497 54 55 11
No comments:
Post a Comment