എന്റെ നാവേ നീ കേശവനെ പുകഴ്ത്തുക
മനസേ മുരരിപുവിനെ സ്മരിക്കുക
ഇരുകൈകളേ നിങ്ങൾ ശ്രീധരനെ അർച്ചിക്കുക
ചെവികളേ അച്യുതന്റെ കഥകൾ കേൾക്കുക
കണ്ണിണകളേ നിങ്ങൾ കൃഷ്ണനെ കാണുക
കാലുകളേ ഹരിയുടെ അമ്പലം നോക്കി നടക്കുക
മൂക്കുകളേ മുകുന്ദന്റ കാലടിയിൽ അർപ്പിച്ച തുളസിക്കതിരിന്റ സുഗന്ധം നുകരുക
ശിരസേ നീ അധോക്ഷജന്റ
തിരുമുമ്പിൽ സ്വയം അർപ്പിച്ചു പ്രണമിക്കുക
അതെ...നമ്മുടെ മനസും ഇന്ദ്രിയങ്ങളും ഭഗവാനിൽ മാത്രം അർപ്പിതമാകണം. അവിടുത്തെ സേവനം മാത്രമാണ് അവയുടെ സാഫല്യം.
No comments:
Post a Comment