ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, August 14, 2017

ഭസ്മം - ഭസ്മധാരണം



ഭസ്‌മം ധരിക്കുന്നത്‌ പാപങ്ങള്‍ പോക്കുന്നു എന്നാണ്‌ വിശ്വാസം.
മഹേശ്വര പ്രീതി കൊണ്ടാണ്‌ ഇത്‌ സാധിക്കുന്നത്‌.

ഭസ്‌മത്തില്‍ കുളിക്കുന്നത്‌ ശുദ്ധജലത്തില്‍ കുളിക്കുന്നതിനേക്കാള്‍ പുണ്യമാണെന്നാണ്‌ കരുതുന്നത്‌.


അതുപോലെ തന്നെയാണ്‌ ഭസ്‌മക്കുള്ളത്തിലെ കുളിയും.എല്ലാ ദിവസവും ഭസ്‌മം ധരിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ എല്ലാ തീര്‍ത്ഥങ്ങളിലും പോയി പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ പുണ്യം നല്‍കുന്നു.

തിങ്കളാഴ്ച ഭസ്‌മം ധരിച്ച്‌ മഹേശ്വരനെ പൂജിച്ചാല്‍ ചിരംജീവിയാവും.
മൂന്ന്‌ സന്ധ്യകളിലും ഭസ്‌മം ധരിക്കണം എന്നാണ്‌ പറയാറ്‌ - പ്രഭാത സന്ധ്യയിലും മദ്ധ്യാഹ്ന സന്ധ്യയിലും ത്രിസന്ധ്യയിലും.
ചാണകം ഉരുളയാക്കി ഉണക്കി അതില്‍ ചന്ദനം തുടങ്ങിയ സുഗന്ധങ്ങള്‍ ചേര്‍ത്ത്‌ ഉമിയിലിട്ട്‌ നീറ്റിയാണ്‌ ഭസ്‌മം ഉണ്ടാക്കുന്നത്‌.

ശിവരാത്രിയുടെ തലേന്നോ ശിവരാത്രി ദിവസമോ ആണ്‌ ഒരു വര്‍ഷത്തേക്ക്‌ വേണ്ട വിഭൂതി അഥവാ ഭസ്‌മം ഉണ്ടാക്കുക പതിവ്‌.
ഗോമയം അല്ലെങ്കില്‍ ചാണകം കൊണ്ടാണ്‌ ഭസ്‌മം ഉണ്ടാക്കുന്നതെങ്കിലും ചാണകത്തിന്‍റെ സവിശേഷത അനുസരിച്ച്‌ അല്ലെങ്കില്‍ അത്‌ ലഭിക്കുന്ന രീതിയനുസരിച്ച്‌ അവ കൊണ്ടുണ്ടാക്കുന്ന ഭസ്‌മത്തിന്‌ അല്ലെങ്കില്‍ വിഭൂതിക്ക്‌ പല പേരുകളുണ്ട്‌.



ഭൂമിയില്‍ വീണുകിടക്കുന്ന ചാണകം എടുത്ത്‌ ഉണക്കി നീറ്റിയെടുക്കുന്നതിനെയാണ്‌ കാരദം എന്ന്‌ പറയുന്നത്‌


ചാണകം നിലത്ത്‌ വീഴുന്നതിന് മുമ്പ്‌ കൈയില്‍ വാങ്ങി ഉണക്കി നീറ്റിയെടുക്കുന്നതിനെ പൗഷ്‌ടികം എന്നാണ്‌ പറയുക.


പശുവിന്‍റെ ഗുദത്തില്‍ നിന്ന്‌ ചാണകം വാങ്ങി ഉരുട്ടി നനവോടെ വെയിലില്‍ വച്ച്‌ ഉണക്കി നീറ്റിയെടുക്കുന്നതിനെ ശാന്തികം എന്ന്‌ പറയുന്നു.



കുങ്കുമം, ചന്ദനം, കൈതപ്പൂവിന്‍റെ നീര്‌ തുടങ്ങിയ സുഗന്ധ വസ്തുക്കളാണ്‌ സാധാരണ നീറ്റുമ്പോള്‍ ചേര്‍ക്കുക. അത്‌ ശുദ്ധമായ പാത്രത്തിലോ പട്ടില്‍ പൊതിഞ്ഞോ സൂക്ഷിക്കുകയാണ്‌ പതിവ്‌.ഇന്ന്‌ പശുക്കള്‍ പുല്ല്‌, വയ്ക്കോല്‍, പരുത്തിക്കുരു തുടങ്ങി പ്രകൃതി ദത്തമായ വസ്‌തുക്കള്‍ അല്ല കൂടുതല്‍ കഴിക്കുന്നത്‌. കാലിത്തീറ്റകളും മറ്റുമാണ്‌. അതുകൊണ്ട്‌ ചാണകം തീയില്‍ ദഹിപ്പിച്ച്‌ എടുക്കുന്ന ഭസ്മത്തിന്‌പണ്ടത്തെ മേന്മയില്ല.
ഒരു ചുവന്ന നിറം വരുകയും ചെയ്യുന്നു.


മഹേശ്വര വൃതമാണ് ഭസ്മധാരണം. സര്‍വ്വപാപ നാശകരമാണിത്. ആചാരപരമായും ശാസ്ത്രപരമായും വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു.
എന്നാല്‍ വിധിയാംവണ്ണം ഇതുധരിയ്ക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും പുഷ്ടി വര്‍ദ്ധിയ്ക്കും.


പ്രഭാതത്തിലെയുള്ള കുളികഴിഞ്ഞാല്‍ പുരുഷന്മാര്‍ ഭസ്മം നനച്ചുതൊടണം. ഇടത്തെ ഉള്ളംകൈയ്യില്‍ ഭസ്മമെടുത്ത് വലത്തെ കൈകൊണ്ടടച്ചു പിടിച്ച്  നമഃശിവായ എന്നു ജപിച്ച് വെള്ളം ആവശ്യത്തിനെടുത്ത് കുഴച്ച്  തള്ള വിരലും ചെറുവിരലും കൂട്ടാതെ മുന്നുവിരലും ചേര്‍ത്ത് കുറിതൊടുക.
ഭസ്മധാരണം ഏതുവിധത്തില്‍ വേണമെന്നതിനെ പറ്റിഫലശ്രുതിയില്‍ പറയുന്നതിങ്ങനെയാണ്.


ശിരസ്സിന്റെ നടുവിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും മാറിടത്തിലും കൈകളിലും ധരിച്ചാല്‍ പാപവിമുക്തനാകും.
സര്‍വ്വാംഗധാരണത്താല്‍ നൂറുജന്മങ്ങളിലെ പാപങ്ങള്‍ തീരും.
പ്രഭാതത്തിലെ കുളിയ്ക്കുശേഷം മാത്രമേ ഭസ്മം നനച്ചുതൊടുവാന്‍ പാടുള്ളൂ.
എന്നാല്‍ ശ്രദ്ധിക്കേണ്ട ഒന്ന് സ്ത്രീകള്‍ നനച്ചുതൊടാനും പാടില്ല. വിധവകള്‍ക്ക് നനച്ചുതൊടുകയും ചെയ്യാം.


#ഭാരതീയചിന്തകൾ

No comments:

Post a Comment