ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, August 11, 2017

ചിന്തയെ നിയന്ത്രിക്കുക - ശുഭചിന്ത


‘എനിക്ക്‌ ചിന്തയെ നിയന്ത്രിക്കണം’, എന്നതുതന്നെ ഒരു ചിന്തയാണ്‌.
ചിന്തയുടെ പ്രക്രിയയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിലേക്ക്‌ നിങ്ങള്‍ എത്തുമ്പോള്‍ അതിന്‌ അവസാനമില്ല. അതൊരവസാനമില്ലാത്ത ചെറുത്തുനില്‍പാണ്‌.


ഒരു വഴി, ഇഷായോഗയുടെ വഴി അനുവദിച്ചേക്കുക എന്നതാണ്‌. അതേപ്പറ്റി വിഷമിക്കാതിരിക്കുക. അത്‌ സ്വയം അങ്ങനെ കടന്നുപൊയ്ക്കൊള്ളട്ടെ. അതിനെപ്പറ്റി അവബോധത്തോടെയിരിക്കുക പതുക്കെ അതിന്റെ സംവേദനശക്തി നഷ്ടപ്പെടുകയും അത്‌ കൊഴിഞ്ഞുപോവുകയും ചെയ്യും. അതാണ്‌ ഒരു വഴി.

നാമിപ്പോള്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത്‌, അതാണ്‌ മറ്റൊരു വഴി. പ്രാണനെ നിയന്ത്രിക്കുക. ആത്യന്തികമായി നിങ്ങളുടെ ചിന്തയായാലും, ഹൃദയമായാലും, കോശസംബന്ധിയായ പ്രവര്‍ത്തനങ്ങളാലും, നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നതും നിങ്ങളില്‍ സംഭവിക്കുന്നതുമായ കാര്യങ്ങളൊന്തെക്കെയായാലും അവയെ പ്രാഥമികമായി പിന്താങ്ങുന്നത്‌ പ്രാണനാണ്‌. പ്രാണനെ നിയന്ത്രിച്ചാല്‍ പിന്നെ ചിന്തകളൊന്നുമില്ല.
പ്രാണന്റെ മേല്‍ നിങ്ങള്‍ക്ക്‌ വേണ്ടത്ര മേല്‍ക്കൈ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ചിന്തകളുടെ മേലും, ശരീരത്തിന്റെ മേലും മേല്‍ക്കൈ ഉണ്ടാകും. അതങ്ങനെയാണ്‌.


നിങ്ങള്‍ നിങ്ങളുടെ ദാഹത്തെയോ വിശപ്പിനെയോ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്നുതകൊണ്ടുമാത്രം നിയന്ത്രണം സാധ്യമാവില്ല. പ്രാണന്‍ നിയന്ത്രണത്തിലായതുകൊണ്ട്‌ മറ്റ്‌ ശ്രമങ്ങളൊന്നും കൂടാതെ അത്‌ സംഭവിച്ചുകൊള്ളും


ചിന്തയുടെ പ്രക്രിയയും അപ്രകാരം തന്നെ. പ്രാണന്‍ നിയന്ത്രണത്തിലാണെങ്കില്‍ സ്വാഭാവികമായും ചിന്തയുടെ പ്രക്രിയയും നിയന്ത്രണത്തിലാകും.

കുംഭകയും, ശൂന്യകയും ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ ചിന്തകളൊന്നുമുണ്ടാകുന്നില്ല. എന്നത്‌ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. മനഃപ്പൂര്‍വം ചിന്തിക്കാന്‍ ശ്രമിക്കുന്നില്ല എങ്കില്‍ ചിന്തകള്‍ അവിടെ ഉണ്ടായിരിക്കുകയില്ല.

അപ്രകാരമാണെങ്കില്‍ കുംഭകയുടെ സമയത്ത്‌ ചിന്തകളൊന്നും ഉണ്ടായിരിക്കുകയില്ല.


#ഭാരതീയചിന്തകൾ

No comments:

Post a Comment