1. പഞ്ചവടി ഏതു നദീതീരത്താണ് ?
2. അഗസ്ത്യാശ്രമത്തില്‍ നിന്നും പഞ്ചവടിയിലേക്കുളള യാത്രാ മദ്ധ്യേ ആരേയാണ് ശ്രീരാന്‍ കണ്ടത് ?
3. രാക്ഷസിയായ ശൂര്‍പ്പണഖയ്ക്ക് വിഭീഷനെ കൂടാതെ രാക്ഷസത്വമില്ലാത്ത ഒരു സഹോദരന്‍ കൂടിയുണ്ട്. ആരാണ് അത് ?
4. കുബേരന്റെ രാജധാനിയായ അളകാപുരി ആരാണ് നിര്‍മ്മിച്ചത്?
5. ശൂര്‍പ്പണഖ ഖരുദൂഷണ ത്രിശിരാക്കളുടെ കൂടെ എവിടെയാണ് വസിച്ചത്?
6. സീതയെ ആക്രമിക്കാന്‍ ചെന്ന ശൂര്‍പ്പണഖയുടെ ചെവിയും മൂക്കും ഛേദിച്ചതാര്?
7. വിഷയ യോഗം വരമായി വരിച്ച കുബ് ജയായ സൈരന്ധ്രിയെ ശ്രീ കൃഷ്ണ ഭഗവാന്‍ അനുഗ്രഹിക്കുകയും സാംഖ്യ ശാസ്ത്രാചാര്യനായിത്തീര്‍ന്ന ഉപശ്ലോകന്‍ എന്ന മകനെ പ്രദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ശ്രീരാമചന്ദ്രന്‍ സുന്ദരിയായി തന്റെ മുന്നിലെത്തിയ ശൂര്‍പ്പണഖയുടെ അപേക്ഷ നിരസിച്ചതെന്തു കൊണ്ട്?
8. രാവണനുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശൂര്‍പണഖയുടെ ഭര്‍ത്താവ് മരണമടഞ്ഞത്. എന്തായിരുന്നു അയാളുടെ പേര്?
9. വിരുപണിയാക്കപ്പെട്ട ശൂര്‍പ്പണഖ പഞ്ചവടിയില്‍ നിന്നു എങ്ങോട്ടാണ് പോയത്?
10. 14,000 പടയുമായെത്തിയ ഖരദൂഷണത്രിശിരാക്കള്‍ രാമബാണത്താല്‍ വെറും ഒന്നര മണിക്കൂര്‍ കൊണ്ട് നിഗ്രഹിക്കപ്പെട്ടതുകണ്ട ശൂര്‍പ്പണഖ എന്തു ചെയ്തു?
ഉത്തരം
1. ഗോദാവരി നദീതീരത്ത്(ഗൗതമി).
2. ജടായുവിനെ
3. വൈശ്രവണന്‍ അഥവ കുബേരന്‍ (വിസ്രവസ്സിന് ഭരദ്വാജമഹര്‍ഷിയടെ മകളിലുണ്ടായ മകനാണ് കുബേരന്‍)
4. വിശ്വകര്‍മ്മാവ്.
5. ജന സ്ഥാനത്തില്‍
6. ലക്ഷ്മണന്‍
7. ഏക പത്‌നി്രവതം അനുഷഠിച്ചിരുന്നതു കൊണ്ട്. ശ്രീരാമന്‍ ധര്‍മ്മത്തിന്റെ വിഗ്രഹവും, ശ്രീ കൃഷ്ണന്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് അതീതനുമായിരുന്നു.
8. വിദ്യുജ്ജിഹ്വന്‍
9. തന്റെ സഹോദരന്മാരായ ഖരദൂഷണ ത്രിശിരാക്കള്‍ വസിക്കുന്ന ജനസ്ഥാനത്തേക്ക്.
10. നിലവിളിച്ചുകൊണ്ട് ആ സ്ഥലംവിട്ടോടി ലങ്കയില്‍ ചെന്ന് രാവണനോട് ഖരദൂഷണത്രിശ്ശിരാക്കളെ ശ്രീരാമന്‍ സംഹരിച്ചതും ലക്ഷ്മണന്‍ തന്നെ വിരൂപിയാക്കിയ സംഭവവും പറഞ്ഞു.
No comments:
Post a Comment