മഞ്ജുള ഒരു വാരസ്യാര്‍ ആയിരുന്നു,വലിയ കൃഷണ ഭക്ത !! ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും ഭഗവാന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഒരു ദിവസം എന്തൊക്കെയോ തിരക്കുകള്‍ കാരണം മാലയും കൊണ്ട് അമ്പലത്തില്‍ എത്തുവാന്‍ വൈകി . കഷ്ടം എന്ന് പറയട്ടെ, നട അടച്ചു കഴിഞ്ഞിരുന്നു.വല്ലാതെ സങ്കടപ്പെട്ടു അമ്പലത്തിനു പുറത്തു നിന്ന് കരയുന്ന മഞ്ജുളയെ അമ്പലത്തില്‍ നിന്നും തൊഴുതു വരുന്ന പൂന്താനം കണ്ട് കാര്യം അന്വേഷിച്ചു .
മഞ്ജുള സങ്കടത്തോടെ കാര്യം പറഞ്ഞു കൊടുത്തു.അപ്പോള്‍ പൂന്താനം കുറച്ച ദൂരെ ആയിട്ടുള്ള ആല്‍മരം കാണിച്ച കൊടുത്തിട്ട് പറഞ്ഞു ,അതിന്റെ ചുവട്ടില്‍ ഉള്ള കല്ലില്‍ ഭഗവാന്‍ എന്ന് സങ്കല്‍പ്പിച് ആ മാല ചാര്‍ത്തിക്കോളാന്‍. മഞ്ജുള അവിടെ ചെന്ന് ഭക്തി പൂര്‍വ്വം ആ മാല അവിടെയുള്ള കല്ലിനെ ചാര്‍ത്തിച്ചു. സമയം സന്ധ്യ ആയിരുന്നു . മഞ്ജുളയുടെ ഭക്തിയില്‍ പ്രീതനായ ഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെട്ട് മഞ്ജുളയുടെ മനസ്സിന്റെ ദുഃഖം തീര്‍ത്തു കൊടുത്തു....
അന്ന് കാലത്ത് ആ ആലിന്‍ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ നേരെ ശ്രീകോവിലില്‍ ദീപം കാണുമായിരുന്നു. പിറ്റേന്ന് പതിവ് പോലെ മഞ്ജുള പതിവ് പോലെ മാലയും കൊണ്ട് അമ്പലത്തില്‍ വന്നു . എന്നാല്‍ അമ്പലത്തിലെ ചില ആളുകള്‍ മഞ്ജുളയെ അമ്പലത്തില്‍ കയറാന്‍ അനുവദിച്ചില്ല .തലേ ദിവസം ആല്‍ച്ചുവട്ടില്‍ ഒരു കാലി ചെറുക്കന്റെ കൂടെ നില്‍ക്കുന്ന കണ്ടു എന്ന അപരാധം അവളില്‍ ചുമത്തി . കരഞ്ഞു കൊണ്ട് മഞ്ജുള വീട്ടിലേക്ക് പോയി.
പിറ്റേ ദിവസം നിര്മാല്യത്തിനു നട തുറന്നു , മേല്‍ശാന്തി ഭഗവാന്റെ അലങ്കാരങ്ങള്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും മാറ്റാന്‍ സാധിക്കുന്നില്ല. എല്ലാവര്ക്കും പരിഭ്രാന്തിയായി ,കാരണം അറിയാതെ വിഷമിച്ചു.അപ്പോള്‍ അവിടെ നിന്നവരോടായി പൂന്താനം പറഞ്ഞു ,അത് മഞ്ജുള വാരസ്യാര്‍ ഭഗവാന് ചാര്‍ത്തിയ മാലയാണ് , ആലിന്‍ ചുവട്ടില്‍ കണ്ടത് മറ്റാരുമായിരുന്നില്ല ,സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ ആയിരുന്നു എന്ന് . അതിനാല്‍ മഞ്ജുളയെ കണ്ട ക്ഷമ പറഞ്ഞ കൂട്ടി കൊണ്ട് വരിക . അവര്‍ വന്നാലേ ഇന്ന് നിര്‍മാല്യം മാറ്റാന്‍ പറ്റൂ എന്ന് . അങ്ങനെ മഞ്ജുളയെ കണ്ട് ക്ഷമ ചോദിച് കൂട്ടി കൊണ്ട് വന്നപ്പോള്‍ ഭഗവാന്‍ സംപ്രീതനായി....
അന്ന് മുതല്‍ ആ ആലിന് മഞ്ജുള ആല്‍ എന്ന പേരും കിട്ടി എന്നാണു ഐതിഹ്യം !!
No comments:
Post a Comment