1 . വിന്ധ്യാടവിയില്‍ ദാഹിച്ചു വലഞ്ഞ വാനരന്മാര്‍ കയറിചെന്ന ഗുഹ വിശ്വകര്‍മ്മാവിന്റെ മകള്‍ ഹേമയ്ക്ക് പരമശിവന്‍ കൊടുത്തതായിരുന്നു. വാനരന്മാര്‍ ചെല്ലുമ്പോള്‍ അവിടെ കണ്ട യോഗീശ്വരി ആരായിരുന്നു.?
2. സീതാരാമന്മാരുടെ രഹസ്യ വൃത്താന്തം അംഗദനെ ധരിപ്പിച്ചതാര്?
3. സീതാന്വേഷണത്തില്‍ താമസം നേരിടുന്നതിനാല്‍ ദുഃഖിച്ച് ലവണ സമുദ്രക്കരയില്‍ ദര്‍ഭ വിരിച്ച് മരിക്കാന്‍ കിടന്ന വാനരന്മാരെ ഭക്ഷിക്കാന്‍ വന്നിരുന്നതാരാണ്?
4. ശ്രീരാമ സേവയില്‍ ജടായു ചിറകും ജീവനും ത്യജിച്ചും സായൂജ്യം നേടി. നഷ്ടപ്പെട്ട ചിറകും ഒടിഞ്ഞകാലും ശ്രീരാമാ സേവയില്‍ തിരച്ചു കിട്ടിയതാര്‍ക്കാണ്.?
5. രാക്ഷസികളുടെ നടുവില്‍ അശോക വനത്തില്‍ സീത കഴിയുന്നു എന്ന വൃത്താന്തം വാനരന്മാരോട് പറഞ്ഞതാര്?
6. പക്ഷങ്ങള്‍ കരിഞ്ഞ് വിന്ധ്യ പര്‍വ്വതത്തില്‍ വീണ സമ്പാതിക്ക് ബോധം തെളിഞ്ഞപ്പോള്‍ കണ്ട ആശ്രമം ആരുടേതായിരുന്നു.?
7. സമ്പാതിക്ക് ദിവ്യോപദേശം നല്‍കിതാര്?
8. വാമനാവതാരകാലത്ത് ഭഗവാന്‍ ഒരടികൊണ്ട് ഒരു ലോകം അളന്ന സമയം കൊണ്ട് ആരൂപത്തെ 21 പ്രാവശ്യം പ്രദക്ഷിണം വച്ചതാരാണ്.?
9. സമുദ്രലംഘനം ചെയ്യുവാന്‍ വിഷമിച്ച് നിരാശനായ അംഗദനെ ആരാണ് ആശ്വസിപ്പിച്ചത്?
10. കുരുക്ഷേത്ര യുദ്ധത്തില്‍ സാരഥിയായി ശല്യര്‍ കര്‍ണ്ണനെ തുടരെ അധിക്ഷേപിച്ചും തേജോവധം ചെയ്തും നിരുല്‍സാഹപ്പെടുത്തുന്ന വാക്കുകളെ പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ സമുദ്ര ലംഘനത്തിന് ജാംബവാന്‍ തന്റെ ശക്തിയെ ഒര്‍പ്പിച്ച് ആരേയാണ് പ്രോത്സാഹിപ്പിച്ചത്?
ഉത്തരം
1. ഹേമയുടെ സഖിയും ദിവ്യനെന്ന ഗന്ധര്‍വ്വന്റെ പുത്രിയുമായ സ്വയം പ്രഭ.
2. ഹനുമാന്‍
3. സമ്പാതി എന്ന പക്ഷി.
4. സമ്പാതിക്ക്
5. സമ്പാതി
6. ചന്ദ്രതമസ്സ് അല്ലെങ്കില്‍ നിശാകര താപസന്‍ എന്ന മുനിയുടെ ആശ്രമം.
7. ചന്ദ്രതമസ് എന്ന മഹര്‍ഷി.
8. ജാംബവാന്‍
9. ജാംബവാന്‍
10. ഹനുമാനെ
No comments:
Post a Comment