ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 19, 2017

രാമായണം 10 ചോദ്യം; ഉത്തരവും - 26




1. ശൃംഗി വേരമെന്നു പേരുണ്ടാകാന്‍ കാരണം ?

2. ശ്രീരാമനും സീതയും ദര്‍ഭ വിരിച്ച് അതില്‍ കിടന്നപ്പോള്‍ ദുഃഖിച്ച ഗുഹനെ സമാധാനിപ്പിച്ചതാര് ?

3. ഗംഗ കടന്ന് ശ്രീരാമാദികള്‍ ആദ്യം ആരുടെ ആശ്രമത്തിലാണ് ചെന്ന്ത്?

4. ഗംഗ കടക്കാന്‍ ശ്രീരാമാദികളെ ഗുഹന്‍ സഹായിച്ചു. യമുന കടന്ന് ചിത്രകൂടത്തിലെത്താന്‍ ആരാണ് സഹായിച്ചത്.?

5. ഏതു പര്‍വ്വതത്തിലാണ് വാല്മീകി ആശ്രമം ?

6. ദശരഥന്റെ മരണത്തെത്തുടര്‍ന്ന് ഭരത ശത്രുഘ്‌നന്മാരെ കേകേയ രാജ്യത്തുനിന്നും ഉടന്‍ കൂട്ടിക്കൊണ്ടു വരുവാന്‍ കല്‍പന കൊടുത്തതാര്?

7. ദശരഥന്റെ മരണവൃത്താന്തം കൈകേയി ഭരതനെ അറിയിച്ചു. രാമാദികളുടെവനഗമനം ആരാണ് ഭരതനെഅറിയിച്ചത്.?

8. രാമാഭിഷേകം മുടക്കി എങ്ങനെയാണ് താന്‍ രാജ്യം നേടിയതെന്ന് കൈകേയി അറിയിച്ചപ്പോള്‍ ഭരതന്റെ പ്രതികരണം എന്തായിരുന്നു ?

9. ഭരതന്റെ കോപത്തേയും ദുഃഖത്തേയും ശമിപ്പിച്ചതാര് ?

10. പരമാത്മാവായ വിഷ്ണു തന്നെ പുത്രനായി ജനിച്ചിട്ടും മാതിയായ സാധനയും നമ്പത്തും സ്വാധീനത്തിലിരുന്നിട്ടും കൗസല്യ മാതാവിന്റെ ദുഃഖം വിട്ടുപിരിയാഞ്ഞത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?





ഉത്തരം

1. ശൃംഗി എന്നു പേരായ മുനി തപസ്സ് ചെയ്തതു കൊണ്ട്.

2. ലക്ഷ്മണന്‍.

3. ഭരദ്വാജമുനിയുടെ ആശ്രമത്തില്‍

4. ഭരദ്വാജനും, മുനികുമാരന്മാരും.

5. ചിത്രകൂട പര്‍വ്വതത്തില്‍.

6. വസിഷ്ഠന്‍

7. കൈകേയി.

8. പിതാവിന്റെ മരണവൃത്താന്ത ശ്രവണത്താലും രാമാദികളുടെ വനാഗമനത്താലും മാതാവിന്റെ ദുഷ്‌ചെയ്തികളാലും ഉണ്ടായ ദുഃഖാധിക്യത്തിലും കോപത്താലും അമ്മയെ ഭരതന്‍ ശകാരിക്കുകയും ശപിക്കുകയും ചെയ്തു.

9. വസിഷ്ഠ മഹര്‍ഷി.

10. ദുഃഖം അനുഭവിച്ചേ കഴിയു എന്ന് പ്രകൃതി നിയമം അഥവ ദൈവ സങ്കല്‍പം ബലവത്താണെന്ന്.



No comments:

Post a Comment