"ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി" എന്ന തലത്തിലാണ് ബ്രഹ്മത്തെ അറിഞ്ഞവര്‍ ദൈവങ്ങള്‍ ആകുന്നത്. അവര്‍ ദൈവത്തെ അറിഞ്ഞവരാണ്. അറിഞ്ഞവര്‍ ബ്രഹ്മം തന്നെയാണ്. ദൈവമെന്ന പദം പരിമിതപരമാണ്. പക്ഷെ സംഭവിക്കുന്നത്, ബ്രഹ്മം തന്നെയാണ് അവര്‍ എന്നുള്ളതാണ്.
ഒരാള്‍ ഞാന്‍ ബ്രഹ്മമാണ് എന്ന അനുഭൂതിയില്‍ എത്തിയാല്‍, അയാള്‍ ബ്രഹ്മം തന്നെയാണ്. ഇത് ശ്രുതിയുടെ പ്രമാണമാണ്. അയാള്‍ ആത്മജ്ഞാനത്തിലാണ് ഇരിക്കുന്നത്. ആത്മജ്ഞാനിയെ ആരാധിക്കുന്നവര്‍ക്കും അതിന്റെ പ്രയോജനങ്ങള്‍ കിട്ടും. ആത്മജ്ഞാനം തന്നെ കിട്ടും. ആത്മജ്ഞാനികളുടെ വംശപരമ്പരയില്‍ ഒന്നും അജ്ഞാനി ജനിക്കുകയുമില്ല. ആത്മജ്ഞാനിയെ ആരാധിക്കുന്നത് കൊണ്ട് പാപങ്ങള്‍ എല്ലാം കഴുകി പോകുകയും ചെയ്യും.
അവിടെ ആത്മജ്ഞാനി എന്നത്, അദ്ദേഹത്തിന്റെ അറിവാണ്, ശരീരമല്ല. ദൃഷ്ടനഷ്ടമായ ശരീരമോ, സൂക്ഷ്മശരീരമോ അല്ല. ഇതാണ് അതിന്റെ വ്യതിയാനം. ആളുകള്‍ എടുക്കുന്നത് ശരീരാദികളെയാണ്. ഈ വ്യത്യാസമാണ് തിരിച്ചറിയേണ്ടത്.
സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്
No comments:
Post a Comment