ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, August 14, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 21




1. വരാന്‍ പോകുന്ന ശ്രീകൃഷ്ണാവതാരത്തെക്കുറിച്ച് രാമായണത്തില്‍ സൂചനയുണ്ട്. എവിടെയാണ്.?

2. സീതാദേവിയെ അപഹരിച്ചു കൊണ്ട് ലങ്കയിലെത്തിയ രാവണന്‍ സീതയെ എവിടെയാണ് താമസിപ്പിച്ചത്?

3. ജടായുവിന് മോക്ഷം നല്‍കിയ ശേഷം സീതയെ അന്വേഷിച്ച് നടന്ന രാമ ലക്ഷ്മണന്മാര്‍ ഒരു രാക്ഷസന്റെ കുടുക്കില്‍ അകപ്പെട്ടു.  ആരായിരുന്നു ആ രാക്ഷസന്‍?

4. കബന്ധന്റെ പ്രത്യേകത എന്ത്?

5. ഗന്ധര്‍വ്വന്മാരുടെ അധിപനായിരുന്ന കബന്ധനെ ശപിച്ചതാര്?

6. ശബരി വസിക്കുന്ന മതംഗാശ്രമം ശ്രീരാമന് കാണിച്ചു കൊടുത്തതാര്?

7. നവവിധ ഭക്തിസാധനയെ ഭഗവാന്‍ ശബരിക്ക് ഉപദേശിച്ചു. ഇതില്‍ മുഖ്യമായുളള സാധന ഏതാണ്?

8. പമ്പാ തടത്തിനരികെയുളള ഋഷ്യമൂക പര്‍വ്വതത്തില്‍ സുഗ്രീവന്‍ നാലു മന്ത്രിമാരുമായി വസിക്കുന്നുണ്ടെന്നും സുഗ്രീവനുമായി സംഖ്യം ചെയ്താല്‍ സീതാ സമ്പാദന സംബന്ധമായകാര്യങ്ങള്‍ സാധിക്കുമെന്നും ശ്രീരാമനോട് പറഞ്ഞതാരാണ്.

9. യുദ്ധത്തില്‍ പരസ്പരം സഹായിക്കാന്‍ ഭരണാധികാരികള്‍ തമ്മില്‍ ഉടമ്പടി ഉണ്ടാക്കാറുണ്ട്. ഇങ്ങനെയുളള ആദ്യത്തെ ഉടമ്പടി ശ്രീരാമനും സുഗ്രീവനും തമ്മിലായിരുന്നു. എന്തായിരുന്നു ആ ഉടമ്പടി?

10. ആരുടെ കല്‍പനപ്രകാരമാണ് ശ്രീരാമാവതാരത്തെ സഹായിക്കാന്‍ ദേവന്മാര്‍ വാനരരൂപികളായി അവതരിച്ചത്?





ഉത്തരം

1. ജടായുസ്തുതിയില്‍

2. അന്തപ്പുരത്തില്‍, അശോകവനത്തില്‍ രാക്ഷസിമാരുടെ കാവലില്‍.

3. കബന്ധന്‍

4. തലയും കാലുമില്ല. വായ് മാറിടത്തിലും, വലിയ കൈകള്‍ എത്തിപ്പിടിക്കുന്നതിനെ ഭക്ഷിക്കും.

5. അഷ്ടാവക്രമുനി

6.ശാപമോക്ഷം നേടി ഗന്ധര്‍വ്വനായി മാറിയ കബന്ധന്‍.

7. സത്സംഗം

8. ശബരി

9. തന്റെ രാജ്യവും ഭാര്യയും സുഗ്രീവന് തിരിച്ചു കിട്ടുവാന്‍ രാമന്‍ സഹായിക്കണം. സീതാന്വേഷണത്തിനും ലബ്ധിക്കും വാനരപ്പടയുടെ സഹായം സുഗ്രീവനും ചെയ്യണം.

10. ബ്രഹ്മാവിന്റെ കല്‍പന പ്രകാരം.




No comments:

Post a Comment