ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 12, 2017

സാമ്പത്തിക ബാധ്യതകള്‍ ഒഴിയാന്‍ ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറ


Image result for chottanikkara temple


ജഗദ് ഗുരു ആദിശങ്കരാചാര്യരോടൊപ്പം എഴുന്നള്ളിയപ്പോള്‍ മൂകാംബികദേവി ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളു. ഒരു കാരണവശാലും തിരിഞ്ഞു നോക്കരുതെന്ന്. എന്നാല്‍, മുന്നേ നടന്ന ശങ്കരാചാര്യര്‍ കുറേ ദൂരം പിന്നിട്ടിട്ടും ദേവിയുടെ കാല്‍ചിലമ്പിന്റെ ശബ്ദം കേള്‍ക്കാതായതിനെ തുടര്‍ന്നു തിരിഞ്ഞുനോക്കി. ശങ്കരാചാര്യര്‍ വാക്കുതെറ്റിച്ചതിനെ തുടര്‍ന്നു താന്‍ ഇനി മുന്നോട്ടില്ലെന്നു ദേവി അരുള്‍ ചെയ്തു. എന്നാല്‍, തന്റെ തെറ്റുമനസിലാക്കിയ ശങ്കരാചാര്യര്‍ ദേവിയോടു പ്രാര്‍ഥിച്ചതു പ്രകാരം നിത്യവും രാവിലെ ചോറ്റാനിക്കരയില്‍ തന്റെ സാന്നിധ്യം ഉണ്ടാകുമെന്നു അനുഗ്രഹിച്ചു.


ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു സമീപത്ത് പശുവിനു തീറ്റയ്ക്കായി പുല്ലരിയാന്‍ വന്ന ഒരു സ്ത്രീ അരി വാളിന് മൂര്‍ച്ച കൂട്ടാനായി ഒരു കല്ലില്‍ തേച്ചപ്പോള്‍ അതില്‍ നിന്നും രക്തം ഒഴുകി. അതുകണ്ട് ആ സ്ത്രീ ഭയന്ന് നിലവളിച്ചു. ഇത് കേട്ട് ഓടിയെത്തിയ സ്ഥലം ഉടമ ആ ശിലയ്ക്ക് ദേവി ചൈതന്യം ഉണ്ടെന്നു മനസിലാക്കുകയും ഉടന്‍ തന്നെ വീട്ടില്‍നിന്ന് മലര്‍ കൊണ്ടുവന്ന് ചിരട്ടയില്‍ നിവേദിക്കുകയും ചെയ്തു. ഇന്നു കാണുന്ന പവിഴമല്ലിത്തറയിലാണ് ആദ്യം ശില ഉണ്ടായിരുന്നെന്നാണ് വിശ്വാസം.



എന്നാല്‍, ഈ വസ്തുവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ അവകാശവാദം ഉന്നയിച്ചു. ഇതോടെ ആ രാത്രി തന്നെ ദേവി അവിടെ നിന്നും മാറി ഇരുന്നു എന്നും വിശ്വസിക്കുന്നു. മേല്‍ക്കാവ് ക്ഷേത്രം ഇങ്ങനെയാണ് ഉണ്ടായത്. മേല്‍ക്കാവില്‍ മഹാലക്ഷ്മിയും മഹാവിഷ്ണുവും ഉള്ളതിനാലാണ് അമ്മേ നാരായണ ലക്ഷ്മീനാരായണ എന്നു പ്രാര്‍ഥിക്കുന്നത്. രാവിലെ സരസ്വതിയും ഉച്ചയ്ക്കു ലക്ഷ്മിയും വൈകിട്ട് ദുര്‍ഗയുമാണ് ഇവിടെ സങ്കല്‍പം. ക്ഷേത്രവളപ്പിലെ പവിഴമല്ലിത്തറയില്‍ ദേവിചൈതന്യം ആദ്യം കണ്ട സ്ഥലത്ത് പ്രാര്‍ത്ഥിച്ചാല്‍ സാമ്പത്തിക ബാധ്യതകള്‍ ഒഴിഞ്ഞ് ഐശ്വര്യം വരും എന്നാണ് വിശ്വാസം.


വില്വമംഗലം സ്വാമി ക്ഷേത്രത്തില്‍ നിന്നും മുങ്ങി എടുത്ത് പ്രതിഷ്ഠിച്ചതാണ് കീഴ്ക്കാവില്‍ ഭദ്രകാളിയെ. ഇവിടെ ദേവി രൗദ്ര ഭാവത്തിലാണ്. അതിനാല്‍ നിത്യവും അത്താഴ ശീവേലി കഴിഞ്ഞ് ഇവിടെ ഗുരുതി നടക്കുന്നു. കീഴ്ക്കാവില്‍ ഭഗവതി പടിഞ്ഞാറോട്ട് ദര്‍ശനമായാണിരിക്കുന്നത്.
രാവിലെ നിത്യവും നാലിനു നട തുറക്കും. 12.30 നു ഉച്ചയ്ക്കു നട അടയ്ക്കും. വൈകിട്ട് നാലിനു നടതുറക്കും. എട്ടിനു ശീവേലി കഴിഞ്ഞ് മേല്‍ക്കാവ് അടച്ചശേഷം മേല്‍ശാന്തിയാണ് താഴെ ഗുരുതി നടത്തുന്നത്. ഗുരുതി ഏതാണ്ട് 10 മണിയോടെ അവസാനിക്കും.

ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ എറണാകുളത്ത് നിന്നും ചോറ്റാനിക്കരയ്ക്ക് ബസുണ്ട്.

No comments:

Post a Comment