1. ശ്രീരാമാദികളെ ഉപനയിച്ച് വിദ്യാഭ്യാസം നല്‍കിയത് കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയാണ്. ആവശ്യപ്പെട്ട ഗുരുദക്ഷിണ എന്തായിരുന്നു?
2. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും ഒഴുകുന്ന ഗംഗാനദിയുടെ ഉത്ഭവസ്ഥാനം?
3. എത്രാമത്തെ ത്രേതായുഗത്തിലാണ് ശ്രീരാമവതാരം?
4. ശ്രീരാമന്റെ കയ്യിലെ മുദ്രകള്‍ ?
5. ദശരഥന്റെ പ്രധാനമന്ത്രിയുടെ പേര് ?
6. പണ്ട് രാജാക്കന്മാരുടെ പ്രധാന ഉപദേഷ്ടാക്കള്‍ മഹാജ്ഞാനികളും തപസികളും ആയിരുന്നു. ദശരഥ മഹാരാജാവിന്റെ ഉപദേഷ്ടാവും കുലഗുരുവും ബ്രഹ്മപുത്രനായ വസിഷ്ഠനായിരുന്നു. അതുപോലെ ജനക മഹാരാജാവിന്റെ കുലഗുരു അഹല്യയുടേയും ഗൗതമന്റെയും മകനായിരുന്ന ഋഷിയുടെ പേരെന്ത്?
7. ദശരഥനും കൗസല്യാദേവിയും പൂര്‍വ്വജന്മത്തില്‍ ബ്രഹ്മപുത്രനായ കശ്യപ പ്രജാപതിയും ദേവമാതാവായ അദിതിയുമായിരുന്നുവെന്നും ആരാണ് ദശരഥനോട് പറഞ്ഞത് ?
8. വിശ്വാമിത്ര മഹര്‍ഷി അയോദ്ധ്യയില്‍ വന്നത് രാമലക്ഷ്മണന്മാരെ യാഗരക്ഷയ്ക്ക് കൂട്ടിക്കൊണ്ടു പോകാന്‍ മാത്രമായിരുന്നില്ല. എന്തായിരുന്നു യഥാര്‍ത്ഥലക്ഷ്യം ?
9. വിശ്വാമിത്രന്റെ യഥാര്‍ത്ഥലക്ഷ്യത്തെ ആരാണ് ദശരഥമഹാരാജാവിനോട് പറഞ്ഞത്?
10. ദേവന്മാരാല്‍ കണ്ടുപിടിക്കപ്പെട്ടവയും ഗ്രഹണമാത്രയില്‍ വിശപ്പും ദാഹവും ക്ഷീണവും ഇല്ലാതാകുന്നതുമായ രണ്ടു മന്ത്രങ്ങള്‍ രാമലക്ഷ്മണന്മാര്‍ക്ക് വിശ്വാമിത്രന്‍ ഉപദേശിച്ചു. ഏതാണ് ആ മന്ത്രങ്ങള്‍ ?
ഉത്തരം
1. മായ മോഹിപ്പിക്കാതിരിക്കാനനുഗ്രഹിക്കണം.
2. വിഷ്ണുപാദം.
3. ഇപ്പോഴത്തെ ബ്രഹ്മാവിന്റെ 51- ാം വയസ്സിലെ ശ്വേതവരാഹ’ കല്പത്തിലെ ഏഴാം മനുവിന്റെ 28-ാം ത്രേതായുഗം.
4. വലതുകയ്യില്‍ ജ്ഞാനമുദ്ര; ഇടതുകയ്യില്‍ ധനുര്‍ വിദ്യ.
5. സുമന്ത്രര്‍.
6. ശതാനന്ദന്‍.
7. കുലഗുരുവായ വസിഷ്ഠന്‍.
8. പരമാത്മാവിന്റെ അവതാര വിഗ്രഹത്തെ നേരില്‍ കണ്ടാനന്ദിപ്പാനും സീതാദേവിയെ രാമനോടു യോജിപ്പിക്കാനുമായിരുന്നു. യാഗരക്ഷ, താടകാവധം, ഗുരുസ്ഥാനീയനാകുക.
9. വസിഷ്ഠന്‍.
10. ബല, അതിബല.
No comments:
Post a Comment