ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, August 22, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 29





1. ഏതു വംശത്തിലാണ് പരശുരാമന്‍ ജനിച്ചത് ?

2. പരശുരാമന്‍ ആരില്‍ നിന്നുമാണ് അസ്ത്രവിദ്യ പഠിച്ചത് ?

3. പരശുരാമന്‍ എങ്ങനെ നാരാണ സ്വരൂപനായി?

4. പരശുരാമന്‍ വിഷ്ണുവിനെ തപസ്‌ചെയ്ത് പ്രസാദിപ്പിച്ച പുണ്യ സ്ഥലമേതാണ്?

5. എന്താണ് ജീവന്‍ ?

6. മഹാവിഷ്ണു പുരുഷവാചകമെങ്കില്‍ ലക്ഷ്മിദേവി സ്ത്രീവാചകം (ഭാര്യ ) താഴെപറയുന്ന പുരുഷ വാചകങ്ങളുടെ സ്ത്രീവാചകം ഏതാണ്?.
എ) ശിവന്‍, ബി) സൂര്യന്‍, സി) ചന്ദ്രന്‍, ഡി) ദേവാന്ദ്രന്‍, ഇ) വഹ്നി, എഫ്) യമന്‍, ജി) നിരൃതി, എച്ച്) വരുണന്‍, ഐ) വായു, ജെ) രുദ്രന്‍, കെ) വസിഷ്ഠന്‍, എല്‍) അത്രി, എം) അഗസ്ത്യന്‍, എന്‍) ഭൃഗു

7. അവതാരോദ്ദേശ്യമായ രാവണവധം എല്ലാമറിയുന്ന ഭഗവാനെ ഓര്‍മ്മിപ്പിക്കാനായി നാരദ മഹര്‍ഷി രാജ സന്നിധിയില്‍ വന്നത് എന്തിനെ സുചിപ്പിക്കുന്നു.

8. കൈകേകി ആരുടെ പ്രേരണയാലാണ് രാമാഭിഷേകം മുടക്കിയത്?

9. ബ്രഹ്മാവിന്റെ കല്‍പന പ്രകാരം ഇന്ദ്രന്‍ മുതലായ ദേവകള്‍ അവരവരുടെ അംശങ്ങളെ കൊണ്ട് ഭൂമിയില്‍ വാനരന്മാരായി ജനിച്ചു. അതുപോലെ കുബ്ജയായി പിറന്ന മന്ഥര ഒരു ഗന്ധര്‍വ്വനാരിയായിരുന്നു. എന്തായിരുന്നു ആ ഗന്ധര്‍വ്വ നാരിയുടെ പേര്?

10. അരക്കെട്ടിലും മാറിലും കഴുത്തിലും വളവുളളതു കൊണ്ട് മന്ഥരയെ മറ്റൊരു പേരിലും അറിയപ്പെട്ടിരുന്നു. എന്തായിരുന്നു ആപേര്?







ഉത്തരം

1. ഭൃഗുവംശത്തില്‍.

2. പരമശിവനില്‍ നിന്ന്.

3. പാര്‍വ്വതി ദേവിയില്‍ നിന്നും രാമാഗീത നിത്യവും കേട്ടു പഠിച്ച് കീര്‍ത്തിച്ചതു കൊണ്ട്.

4. ചക്ര തീര്‍ത്ഥം

5. പ്രാണികളെ പ്രേരിപ്പിക്കുന്ന ജ്ഞാനശക്തി, ദേഹം ഇന്ദ്രിയങ്ങള്‍ എന്നിവയാല്‍ പ്രതിബിംബിച്ചതാണ് ജ്ഞാനശക്തി.

6. എ) പാര്‍വ്വതി, ബി) പ്രഭ, സി) രോഹിണി, ഡി) ഇന്ദ്രാണി (ശചീദേവി), ഇ) സ്വാഹ, എഫ്) സംയമി, ജി) താമസി, എച്ച്) ഭാര്‍ഗ്ഗവി, ഐ) സദാഗതി, ജെ) രുദ്രാണി, കെ) അരുന്ധതി, എല്‍) അനസുയ, എം) ലോപമുദ്ര, എന്‍) പുലോമ

7. എല്ലാ അറിയുന്ന ഭഗവാനെ മുന്‍പ് ചെയ്തിട്ടുളള പ്രിതിജ്ഞയെ ഓര്‍മ്മിപ്പിക്കേണ്ട ആവശ്യമില്ല. ശ്രീരാമന്റെ മനുഷ്യ ലീലാ നാട്യം ദേവേന്ദ്രാദികളെ കൂടി മോഹിപ്പിക്കും. ഉദ്ദിഷ്ടകാര്യത്തെ മറന്നുവോ എന്ന് നാരാദാദികള്‍ കൂടെ സംശയിച്ചതില്‍ ആമനുഷ്യ നാട്യം എത്രത്തോളം തന്മയീഭവിച്ചു എന്ന അതിശയത്തെ കാണിക്കുന്നു.

8. മന്ഥരയുടെ.

9. ദുന്ദുഭി

10. ത്രിവക്ര




No comments:

Post a Comment