കാമക്രോധശ്ച ലോഭശ്ച
ദേഹേ തിഷ്ഠതി തസ്കര:
ജ്ഞാനരത്നാപാഹരായ
തസ്മാദ് ജാഗ്രത! ജാഗ്രത!
ദേഹേ തിഷ്ഠതി തസ്കര:
ജ്ഞാനരത്നാപാഹരായ
തസ്മാദ് ജാഗ്രത! ജാഗ്രത!
കാമം ക്രോധം ലോഭം എന്നീ ചൊരൻ മാർ നമ്മുടെ ശരീരത്തിൽ തക്കം പാർത്തിരിപ്പാണ്. ജ്ഞാനാരത്നംമോഷ്ടിക്കാൻ. അതിനാൽ ജാഗ്രത!
നരകത്തില് മൂന്നു വാതിൽ ആണത്രേ. കാമം ക്രോധം ലോഭം എന്നിവയാണ്.അജ്ഞാനത്തിന്റെ ഈ വാതിലുകളെ ഭഗവത് ഗീത തമോദ്വാരങ്ങൾ എന്ന് വിളിക്കുന്നു.
ഇന്ധ്രിയങ്ങൾക്കു സുഖം തരുന്ന വിഷയങ്ങളോട് ഉള്ള അതിരറ്റ അഭിനിവേശം ആണ് കാമം. കാമത്തിന് ബാധ ഏൽക്കുമ്പോൾ ക്രോധമുണ്ടാകുന്നു. ലോഭം അത്യാശയാണ്. ഇത് മുന്നും ആണ് നരക വാതിലുകൾ.
പഞ്ചേന്ദ്രിയങ്ങൾ ഒരുവൻ അനുഭവിക്കുന്ന പഞ്ചഭൂതാത്മകമായാ വിശ്വപ്രകൃതിയെയാണ് അവന്റെ ലോകം.ഈ ലോകത്തിൽ നാം എന്താണ് ചെയ്യേണ്ടത്?, അസുര പ്രകൃതികളുടെ പരാമാശ്രയം മതിവരാത്ത കാമം ആണ്. യോഗസാധനയിലോ മറ്റൊ ഇത് നിയന്ത്രണവിധേയം ആക്കാൻ സാധിക്കും.
കാമ ക്രോധ ലോഭങ്ങൾ കള്ളൻമാരെ പോലെ നമ്മളെ കവരുന്നു. അവർ നമ്മിൽനിന്നും മോഷ്ടിക്കുന്നത് അമൂല്യങ്ങളായ ജ്ഞാനരത്നമാണ്. ഈ സമ്പത് അപഹരിക്കപെട്ടാൽ നാം എന്തിനാണ് മനുഷ്യനായി ജീവിക്കുന്നത്. മനസ്സിൽ നിറയെ അജ്ഞതയാവും അന്ധകാരം നീക്കി അവിടെ വെളിച്ചത്തിന് ജ്ഞാനം നിറയ്‌ക്കുവിൻ! ചോരൻ അപഹരിക്കാത്ത സമ്പത് നിങ്ങൾക് ഉണ്ടാകും.
കാമം കർമ്മനാശനം
ക്രോധം ജ്ഞാനനാശനം
ലോഭം ഭക്തി നാശനം
ക്രോധം ജ്ഞാനനാശനം
ലോഭം ഭക്തി നാശനം
No comments:
Post a Comment