നാരായണപരാ വേദാ
ദേവ നാരായണാംശജഃ
നാരായണപരാ ലോകാ
നാരായണപരാ മഖാ
നാരായണപരോ യോഗോ
നാരായണപരം തപഃ
നാരായണപരം ജ്ഞാനം
നാരായണപരാ ഗതിഃ
വേദങ്ങൾ ശ്രീ നാരായണതത്വത്തെ പ്രകാശിപ്പിക്കുന്നവയാകയാൽ നാരായണസംബന്ധികൾ; ദേവന്മാർ ശ്രീ നാരായണനിൽ നിന്നുണ്ടായവർ; സ്വർഗ്ഗാദിലോകങ്ങൾ നാരായണനെ സംബന്ധിച്ചവ; യാഗങ്ങൾ നാരായണനെ ചേർന്നവ; യോഗം നാരായണനെ അറിവാനുള്ള മാർഗ്ഗം; യോഗസാദ്ധ്യമായതും ചിത്തത്തിന്റെ ഏകാഗ്രസ്വരൂപമായ തപസ്സും നാരായണ സംബന്ധി; അതിനാൽ സാധിക്കത്തക്കതായ ജ്ഞാനവും നാരായണപരം; ജ്ഞാനത്തിന്റെ ഫലമായ ഗതിയും നാരായണനെ സംബന്ധിച്ചത്; അതിനാൽ എല്ലാം നാരായണാധീനമെന്ന് സാരം
( ഭാഗവതം 2, 5, 15-16 )
No comments:
Post a Comment