പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട് കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന് വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ് സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത് ജനിതകത്തിന്റെ സ്മരണകൊണ്ട് ഉണരുമ്പോഴാണ്, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്. എന്നാൽ ജനിത ക സ്മരണ ഉണരാത്തവ എത്ര പഠിച്ചാലും പഠിക്കാത്തവനായിത്തീരുകയും ചെ യ്യും; അപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കാതെ വരും. അതുകൊണ്ടാണ് പറഞ്ഞത്, ലോകത്തൊരിക്കലും ശാസ്ത്രസത്യങ്ങൾ നിലനിന്നുപോരുന്നത് സാർവ്വലൗകീകമായി പൊതുജനം പൂർണ്ണമായും മനസ്സിലാക്കിയിട്ടും അറിഞ്ഞിട്ടുമല്ലെ ന്ന്; അറിഞ്ഞാൽ അവയുടെയൊക്കെ ചമൽക്കാരം നഷ്ടമാകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യുമെന്ന്- ചമൽക്കാരജന്യമായ അംശമില്ലാതെ ഒരറിവും ഒരനുഷ്ഠാനവും നിലനിൽക്കുകയില്ല. ഈയൊരർത്ഥത്തിൽ, നമ്മുടെ കോശങ്ങ ളി ൽ സംഭവിക്കുന്ന ചമൽക്കാരമാണ് അറിവ്; ആ അറിവ് കേവലമാണ്; അത് സ്വ യം നമ്മെ ബോധ്യപ്പെടുത്തുന്ന അറിവാണ്; അത് ഗുരുക്കന്മാർക്ക് ഉണ്ടാക്കിത്തരാൻ പറ്റില്ല. അതുകൊണ്ട് നാം മനസ്സിലാക്കണം, പഠിക്കുന്നവനല്ല അറിവിനാണ് ചമൽക്കാരം വേണ്ടത്; ചമൽക്കാരം പഠിപ്പിക്കുന്നവനാകുമ്പോൾ അറിവിന്റെ ചമ ൽക്കാരം നമുക്ക് ബോധ്യപ്പെടാതെ പോകും; പാരമ്പര്യജ്ഞാനം ഇല്ലാത്തവൻ പഠിപ്പിക്കാനൊരുങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
ദാമ്പത്യജീവിതത്തിൽ ഭാര്യയ്ക്ക് ഭർത്താവിനെ വിശ്വാസം വരുന്നതും ഭർ ത്താവിന് ഭാര്യയിൽ വിശ്വാസം വരുന്നതും, ആ വിശ്വാസങ്ങളിൽ തുടരുന്നതുകൊണ്ടാണ്; ജീവിതം ആനന്ദപ്രദമാകുന്നത് ഈ കോശസംസ്ക്കരണം കൊണ്ടുതന്നെയാണ്. ഈ സംസ്ക്കരണപ്രക്രിയ ഗർഭാധാനസംസ്ക്കാരം മുതൽ അമ്പത്തിയാറ് ദിവസം; എട്ട് ആഴ്ച്ചകളിലാണ് ഒരു കുട്ടിയിൽ സംഭവിക്കുന്നത്. മറ്റൊരർത്ഥത്തിൽ, ഈ സംസ്ക്കരണപ്രക്രിയ ഓരോരുത്തരിലും നടക്കുന്നത്, അവ ന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ്- പിന്നെ എങ്ങനെയാണ് ഈ സംസ് ക്കാരമുണ്ടാകുന്നത്? പുതിയ പരിഷ്ക്കാരികളായവർ ഇതേക്കുറിച്ച് ആലോചിച്ചാലല്ലേ, അവർക്ക് ഉത്തരം ലഭിക്കുകയുള്ളു?
ഇന്നത്തെ പുരുഷനും സ്ത്രീയും സ ർവ്വതന്ത്രസ്വതന്ത്രരാണെന്ന് പറയുന്നു- ഒരു വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ പരസ്പരം ഇഷ്ടത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു; സ്വാത ന്ത്ര്യം നഷ്ടപ്പെടുമെന്ന് പരസ്പരം കണ്ടെത്തി തൽക്കാലം കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്നു. അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഇതിനിടയി ൽ ഉത്തമദമ്പതിക്രിയകളും ബീജങ്ങളും എത്രയോ പാഴായി. ഒടുവിൽ ഒരു കുട്ടിയുണ്ടാകണമെന്ന് ആഗ്രഹിച്ചാൽതന്നെ, ഉത്തമനായൊരു സന്താനലപ്തിക്കുവേ ണ്ടി; ഉത്തമസങ്കൽപങ്ങളോടെ ദമ്പതിക്രിയയിൽ ഏർപ്പെടുമോ? അവിടെയാണ് കുട്ടിയുടെ സംസ്ക്കരണപ്രക്രിയ പ്രസക്തമാകുന്നത്; അപ്പോഴാണ് അതിനെക്കുറിച്ചുള്ള അറിവുകൾ സമ്പാദിക്കാൻ ഒരുവൻ ശ്രമിക്കുക- ഒന്ന്, തന്റെ ബീജം പൂ ർണ്ണതയുള്ളതായിരിക്കണം. രണ്ട്, പൂർണ്ണതകൈവരിച്ച ബീജങ്ങൾ; നൂറോ നൂറ്റിപ്പത്തോ ദശലക്ഷം ബീജാണുക്കളിൽ നിന്നാണ് ഒന്നുമാത്രമാണ് മാതൃകാപുത്രനായി ജനിക്കുന്നതെന്ന അറിവ്. ഇത്രയും സങ്കൽപങ്ങളെങ്കിലും തലച്ചോറിലുണ്ടാകുമ്പോൾ; ആ സങ്കൽപം കാമമായും, ആ കാമം കർമ്മമായും ആ കർമ്മത്തിന് അനുഗുണമായ പചനാഗ്നി കത്തുകയും ചെയ്യുമ്പോൾ അത് കോശകോശാന്തരവ്യാപാരത്തിന്റെ ഉപാപചയത്തെ നടത്തുമ്പോൾ- ഹ്യൂമൻ മെറ്റബോളി സം രസത്തെ ദഹിപ്പിച്ച് രക്തമായും രക്തത്തെ ദഹിപ്പിച്ച് മാംസമായും, മാംസ ത്തെ ദഹിപ്പിച്ച് മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ച് അസ്ഥിയായും, അസ്ഥിയെ ദ ഹിപ്പിച്ച് മജ്ജയായും മജ്ജയെ ദഹിപ്പിച്ച് ശുക്ളമായും രൂപാന്തരപ്പെടുമ്പോൾ; മറുവശത്ത് അങ്ങനെയൊക്കെതന്നെ അണ്ഡമായും രൂപാന്തരപ്പെടുന്ന പ്രക്രിയയാ ണ് സംഭവിക്കുന്നത്. അപ്പോൾ ആ പ്രക്രിയയിലൂടെ കാമം കർമ്മമായും, ആ അ ഗ്നി ജലത്തെയൊക്കെ സ്വീകരിച്ച്; ആ പചനപാചനങ്ങളിലൂടെയെല്ലാം കടന്നാണ് ബീജം അവിടെയെത്തുന്നത്. ഇതൊക്കെ സംഭവിക്കുന്നത് ഒരു സങ്കൽപത്താലുമാണ്. എന്നിട്ടും ഈയൊരു പ്രക്രിയയെ, കേവലമൊരു ശാരീരിരബന്ധത്തിന്റെ കേവലസുഖം മാത്രമായി പരിഗണിക്കാൻ എങ്ങനെ കഴിയുന്നു?
ബീജത്തിനും മജ്ജക്കും അസ്ഥിക്കും മേദസ്സിനും മാംസത്തിനും രക്തത്തിനും രസത്തിനും യാതൊരു പ്രാധാന്യവും കൽപിക്കാതെ എങ്ങനെ, ഈ കർമ്മത്തെ യാന്ത്രികസുഖമെന്ന് പറയാനാകുന്നു? കേവലസുഖസങ്കൽപംകൊണ്ടുമാത്രമാണ് സ്ത്രീ യും പുരുഷനും ഈ ലോകത്തേക്ക് ഓടികൂടുന്നത്- കടിക്കാൻ ഓടി അടുക്കുന്ന ഒരു പട്ടി. കടിയിൽ നിന്ന് തൽക്കാലം രക്ഷപ്പെടാൻ ഉണങ്ങിയ ഒരു എല്ലിൻകഷ് ണം ഇട്ടുകൊടുത്തു. ഒരു സങ്കൽപത്താൽ, ആ എല്ല് കടിക്കുകയും കുടയുക യും എടുത്തോടുകയും അതിന്മേൽ മലർന്നും കമിഴ്ന്നുമൊക്കെ കടിക്കുമ്പോൾ, അതിന്റെ മോണപൊട്ടി ചോരയൊഴുകി; സ്വന്തം ചോര രുചിച്ച് ശാന്തനാകുന്ന പ ട്ടി കരുതും, അത് എല്ല് തന്നതാണെന്ന്; ആ വ്യാമോഹത്താൽ പട്ടി വീണ്ടും എ ല്ലുകടിക്കും. ഇങ്ങനെയല്ലാതെ, ഉത്തമസന്താനത്തിനുള്ള ഉദാത്ത സങ്കൽപങ്ങളോടെ ഉള്ളതായിരിക്കണം ദമ്പതിക്രിയ; എങ്കിലേ, ഉത്തമസന്താനങ്ങൾ ഉണ്ടാകൂ.
ആധുനികന്റെ ദമ്പതിക്രിയയും വിവാഹവുമൊന്നും പ്രജാതന്തുവിനുവേണ്ടിയല്ലാതായിരിക്കുന്നു; പ്രജാതന്തുവിനുവേണ്ടി വിവാഹം കഴിക്കുമ്പോഴാണ് അത് സംസ്ക്കാരത്തിലൂടെയുള്ളതാകുന്നത്. ഇന്നുള്ളവർ വിവാഹത്തെക്കുറിച്ചും സ ന്താനത്തെക്കുറിച്ചും ആഗ്രഹിക്കുന്നതുതന്നെ, തന്റെ വാർദ്ധക്യകാല സംരക്ഷണവും തന്റെ സ്വത്തുസംരക്ഷണവും ഓർത്തിട്ടാണ്. എന്നാൽ പൂർവ്വികർ ദമ്പതിക്രിയയിൽ ഏർപ്പെട്ടത് ഇതിനുവേണ്ടിയായിരുന്നില്ല; പ്രജയ്ക്കുവേണ്ടിയായിരുന്നു. `ജായാമേസ്യാതഥ പ്രജാം`- `പ്രജായേയ`- എനിക്ക് കുട്ടിവേണം; അതിനൊരു `ജായ`യെ വേണം; എന്നെ ജനിപ്പിക്കാനാണ് ഇവിടെ ജായയെ വേണ്ടിവരുന്നത്; നിന്നിൽ ഞാനാണ് പുനർജനിക്കുന്നത്; എന്റെ കർമ്മങ്ങൾ നടപ്പാക്കാ ൻ; ഞാൻ സങ്കൽപ്പിക്കുന്നതിന് നാളെ ബലമുണ്ടാകാനാണ് ഞാൻ എന്നെ പുന ർജനിപ്പിക്കുന്നത്; അതിനാണ് ഞാൻ വിവാഹം കഴിച്ചത്- അതിനുള്ള തപസ്സും, അതിനുള്ള സൗകുമാര്യതയും, അത് ഉൾക്കൊള്ളാനുള്ള ഗൗരവവും നിനക്കുള്ളതുകൊണ്ടാണ് ഞാൻ നിന്നെ വിവാഹം കഴിക്കുന്നത്. ഇതാണ് പൂർവ്വികരുടെ വി വാഹമെന്ന സംസ്ക്കാരം; ഇതിനുവേണ്ടിയാണ് ഇത്രയും വിവാഹപൂർവ്വസംസ് ക്കാരകർമ്മങ്ങളിലൂടെ പോകുന്നത്. കാരണം വിവാഹം പാരമ്പര്യത്തിലൂടെ പോ കുന്നതാണ്- എന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ എന്നിൽ അർപ്പിച്ച പാരമ്പര്യകർമ്മങ്ങളിലൂടെ, അവരുടെ ജ്ഞാനത്തെയും പാരമ്പര്യത്തെയും നഷ്ടപ്പെടാ തെ എന്നിലൂടെ; എന്റെ പുത്രനിലൂടെ പരമ്പരയാ അനശ്വരമായി മുന്നോട്ടുകൊ ണ്ടുപോകാനാണ്, ഞാൻ നിന്നെ വിവാഹം കഴിയ്ക്കുന്നത്- ഇതാണ് വിവാഹസംസ്ക്കാരത്തിന്റെ ഐതിഹ്യം.
പ്രജാതന്തുവിനെ പ്രജാ എന്നുപറയുന്നത് പ്രകർഷേണ `ജായ`യായതുകൊണ്ടാണ്. പ്രജ- നല്ലതുപോലെ ജനിച്ചവർ; സന്താനം എന്നുപറയും. `തനുവിസ് താരേ കരണേ ച സമ്യക് തനുവിസ്താരേ കരണേ ച`- സന്താനം എന്റെ തനു- ശരീരം. എന്റെ സൂക്ഷ്മകാരണശരീരങ്ങളെ എന്റെ ശരീരത്തിലിരുന്ന് വിസ്തരിപ്പിക്കുന്നവൻ. ഈ ജീവിതംകൊണ്ട് സാധിക്കാതിരുന്ന എന്റെ സങ്കൽപങ്ങൾ അ ത്രയും, ഒരുവനെ സങ്കൽപിച്ച് ഏൽപിച്ച് മരിക്കാൻ; അതിനുവേണ്ടി എന്നെ ജനിപ്പിക്കാൻ കൊള്ളാവുന്ന ഒരുവളെ സ്വീകരിക്കുന്നതാണ് വിവാഹം. ഇങ്ങനെയൊ രു അറിവോടുകൂടിയാണ് പൂർവ്വികർ വിവാഹസംസ്ക്കാരത്തെ അനുഷ്ഠിച്ചത്; ഈയൊരു സങ്കൽപമില്ലെങ്കിൽ വിവാഹം കഴിക്കണമെന്നില്ലെന്നും അവർ പഠിപ്പിച്ചു- ആ സങ്കൽപമില്ലെങ്കിൽ വിവാഹം കഴിച്ചിട്ടുകാര്യമില്ലെന്ന് അവർക്കറിയാം; കേവലമായ കാമപൂരണത്തിനുവേണ്ടി വിവാഹം കഴിച്ചാൽ സംതൃപ്തിയൊ, ആ നന്ദമോ ഉണ്ടാവില്ലെന്നും അവർക്കറിയാം. ഈയൊരു ഉദാത്ത സങ്കൽപമില്ലാതെ; അതിന്റെ സംസ്ക്കാരമില്ലാതെ നടക്കുന്നതാണ് ഇന്നു നടക്കുന്ന എല്ലാ വിവാഹവും.
വിവാഹസംസ്ക്കാരമില്ലാതെ കാമസംതൃപ്തിക്കുവേണ്ടിമാത്രം വിവാഹം ക ഴിക്കുമ്പോഴാണ് ആധുനികന്റെ വിവാഹബന്ധങ്ങൾ അത്രയും ശിഥിലമാകുന്നത്; വിവാഹത്തിന്റെ അടിസ്ഥാനംതന്നെ കാമമാണെന്നാണ് ആധുനിക പഠനം. കാ മം സദാ നിലനിൽക്കുന്നതാണോ; സ്ത്രീക്കും പുരുഷനും ഓരേപോലെ കാമം സദാ നിലനിൽക്കുമോ? ഭാര്യയായിരിക്കുന്ന സ്ത്രീക്ക് കാമനതോന്നുമ്പോൾ, കൂ ടെയുള്ള ഭർത്താവിന് അപ്പോൾ തോന്നണമെന്നില്ല; ഭർത്താവിനുതോന്നുമ്പോൾ ഭാര്യയ്ക്കുതോന്നണമെന്നില്ല; രണ്ടുപേർക്കും തോന്നിയാൽതന്നെ, കാലം അനുകൂലമാകണമെന്നില്ല; രണ്ടുപേർക്കുതോന്നുകയും കാലം അനുകൂലവുമായാൽ, ദേശം അനുകൂലമാകണമെന്നില്ല. അപ്പോൾ കാമനയാണ് അവരെ കുടുംബമായി നിലനിർത്തുന്നത് എന്ന് പറയാനാവില്ല; അത് കാമത്തിൽ അങ്കിതമല്ല- കാമ ത്തെ പഠിക്കാൻ ശ്രമിച്ചാൽ അറിയാം, കാമം അബോധാർജ്ജിതമാണെന്ന്. പൂർ വ്വാർജിതമായ കാമമാകട്ടെ, അതിന്റെ പൂർണ്ണതയ്ക്കുവേണ്ടിയുള്ള സ്വതന്ത്രരംഗവേദികൾ നിങ്ങളുടെ സാമൂഹികവ്യവസ്ഥകളും നിയമവ്യവസ്ഥകളും നിങ്ങളുടെതന്നെ ജീവിത ചക്രവാളങ്ങളും അനുവദിക്കുന്നുമില്ല- എവിടെവെച്ചും, എപ്പോ ൾവേണമെങ്കിലും, സ്ത്രീയും പുരുഷനും പരസ്പരം കണ്ടുമുട്ടാം; ആശയവിനിമയം നടത്താം. അപ്പോഴൊക്കെ `ഫെമിനിൻ` എന്നൊരു സ്രവം സ്ത്രീയിലും പൗരുഷത്തിന്റെയൊരു സ്രവം പുരുഷനിലും സംജാതമാകുകയും അവ രണ്ടും അന്തരീക്ഷത്തിൽ ആഗിരണം ചെയ്യാൻ തുടങ്ങുകയും ചെയ്യും; ഇരുവരും അറിയാതെ; അബോധമായി നടക്കുന്ന പ്രക്രിയയാണിത്; അതിനാലാണ് സ്ത്രീയി ലും പുരുഷനിലും പരസ്പരം ചേരാനുള്ള സങ്കൽപമുണരുന്നത്- സങ്കൽപം ഉ ണ്ടായത് കർമ്മമായി പരിണമിച്ചാൽമാത്രമേ അവിടെ സംതൃപ്തിയുള്ളു. ഇതാ ണ് ഇതിന്റെ പ്രക്രിയയെങ്കിൽ, അവിടെ സാമാജിക അനുമതികളും സാമാജികമര്യാദകളും എതിരായി വരുമ്പോൾ സംതൃപ്തിയോടെ ജീവിക്കാമെന്ന് വ്യാമോഹിക്കാമോ?
കാമത്തിൽ പൂർണ്ണ സംതൃപ്തി അസാദ്ധ്യമാണ്. എന്നാൽ ഈ രം ഗത്താണ് ആധുനിക കമ്പോളം, കോടികളുടെ ഗവേഷണങ്ങളും സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകളും നടത്തിക്കൊണ്ടിരിക്കുന്നത്- ഇവിടെയാണ് പൂർവ്വികർ ചൂണ്ടിക്കാണിച്ച വൈകാരിക സാക്ഷരതയുടെ പ്രസക്തി; വൈകാരിക സാ ക്ഷരത കുട്ടിക്കാലം മുതൽ ആർജ്ജിക്കണം. അങ്ങനെ വളരുന്നവന്റെ ജീവിത വും വിവാഹജീവിതവും പ്രജാതന്തുവിനുവേണ്ടിയുള്ളതായി മാറും. ആ സംസ് ക്കാരത്തിലാണ്, തന്നെ ജനിപ്പിക്കുന്നതിനാണ് വിവാഹമെന്ന് തിരിച്ചറിയുവാനാകുക; അവന് സായൂജ്യത്തിന്റെ സന്തതസങ്കൽപങ്ങളിലേക്ക് ഉയരാനാകുക- മാ താപിതാക്കൾ തപസ്സുള്ളവരും മക്കൾ പാരമ്പര്യമുള്ളവരുമാണെങ്കിൽ, ക്ഷണനേ രംകൊണ്ട് ഈ സംസ്ക്കാരകർമ്മലോകത്തേയ്ക്ക് എത്താനാകും; അതാണ് സനാതനമായിരിക്കുന്നത്.
മാതൃഭാവങ്ങളിൽനിന്നാണ് നമ്മുടെ കണ്ണും രക്തവും മാംസവും ഹൃദയവും രൂപപ്പെടുന്നത്; എല്ല്, തലമുടി ഇതൊക്കെ രൂപപ്പെട്ടുവരുന്നത് പിതൃഭാവങ്ങളിൽ നിന്നാണ്. ഇന്ന് ഹൃദയരോഗങ്ങൾ വർദ്ധിച്ചുവരുന്നത് ഈയൊരു അർത്ഥതലങ്ങളിൽ പരിശോധിക്കാവുന്നതാണ്; പഴയകാലങ്ങളിൽ ഹൃദ്രോഗം ഇല്ലാതിരുന്നെങ്കി ൽ അത് മാതാക്കളുടെ തപസ്സുകൊണ്ടാണ്. അപ്പോൾ നമ്മുടെ ഓരോ അവയവത്തിനും ഓരോ രോഗം വരുന്നതിന് കാരണം മാതാപിതാക്കളുടെ തപസ്സില്ലായ്മയിൽ നിന്നാണെന്ന് മനസ്സിലാക്കണം- എന്റെ കർമ്മങ്ങൾ പൂർത്തിയാകുന്നത് അവരുടെ തപസ്സുകൊണ്ടാണെന്നാണ് പൂർവ്വിക ദർശനം; അതാണ് പ്രജാതന്തു എന്ന സങ്കൽപം. അത് ഉൾക്കൊള്ളുന്നതിലേക്ക് സ്ത്രീ ഉയരുമ്പോഴാണ്, സ്ത്രീ പുരുഷബന്ധം ചാരുവാകുന്നത്; മാത്രമല്ല അതാണ് `ജായ`; പിതാവിനെതന്നെയാണ് അവൾ ജനിപ്പിക്കുന്നത്- ജായ= ജനിപ്പിക്കുന്നവൾ. അതുകൊണ്ട് മക്കളു ടെ മുമ്പിൽവെച്ച് ഭാര്യയെ അമ്മയെന്നേ ഭർത്താവ് സംബോധന ചെയ്യാവൂയെന്ന് പൂർവ്വികർ പറയുമായിരുന്നു; എടീ, പോടി എന്നൊക്കെ വിളിച്ചേയ്ക്കരുത്; വിളിച്ചാൽ അവനോളം നീചനില്ലെന്ന് അവർ പറയും. കാരണം അച്ഛന്റെ വാക്കുകൾ കേട്ടുശീലിച്ച മക്കൾ അമ്മയെ എടീ, പോടി എന്നുതന്നെവിളിക്കും. അങ്ങനെ സംഭവിക്കുമ്പോൾ മക്കൾ ശാപഗ്രസ്ഥരായിത്തീരുമെന്നാണ് പൂർവ്വികർ വിശ്വസിച്ചിരുന്നത്.
“ഉപാധ്യായൻ ദശാചാര്യഃ ആചാര്യാണാം ശതംപിതാ സഹസ്രം തു പിതൃൻ മാതാഗൗരവേണാതിരിച്യതേ”- ഉപാധ്യായന്റെ പത്തുമടങ്ങ് ഗൗരവം ആചാര്യനും നൂറുമടങ്ങ് അച്ഛന്റെ ഗൗരവത്തിനുണ്ട്. എന്നാൽ ആയിരം അച്ഛന്റെ ഗൗരവം ഒരമ്മയ്ക്കുണ്ട്. ആചാര്യനേക്കാൾ ഉയരത്തിലാണ് പിതാവ്. അതുകൊ ണ്ട് ആചാര്യന്മാരുമായി ശാസ്ത്ര ചർച്ചകൾ നടക്കുമ്പോൾ പിതാവിനെ അവഗണിക്കുകയോ, വെറുക്കാൻ പാകത്തിൽ സംസാരിക്കുകയോ അരുത്; ആചാര്യന്മാരെ വീട്ടിലേക്ക് സ്വീകരിക്കുമ്പോൾ ഇതോർക്കണം. അച്ഛൻ ദുഷ്ടനായിരി ക്കാം; നീചനായിരിക്കാം. പക്ഷെ അച്ഛനെ അനുസരിക്കുമ്പോൾ കിട്ടുന്ന അറിവ്, ആയിരം ഗ്രന്ഥങ്ങളിൽ നിന്നോ, ആയിരം ആചാര്യന്മാരിൽ നിന്നോ കിട്ടില്ല; ആ ചാര്യനിൽ നിന്ന് അറിവ് കിട്ടുന്നതുപോലും അച്ഛനെ അനുസരിക്കുന്നതിന്റെ ചമ ൽക്കാരത്തിൽ നിന്നായിരിക്കുമെന്നാണ് പൂർവ്വികർ വിശ്വസിച്ചത്. അതുകൊണ്ട് അച്ഛനെ അനുസരിക്കണം; മക്കൾക്ക് ഉയർന്നുപോകാനുളള പടവുകൾ ഓരോന്നിലും അച്ഛന്റെ ഇംഗിതമുണ്ടെന്ന് അറിയണം.
അറിവില്ലാത്തവനാണ്; നീചനാണ് പിതാവെങ്കിലും അയാൾ ജനിച്ചതും സങ്ക ൽപംകൊണ്ടാണ്. അറിവില്ലാത്തവനെപോലെ പെരുമാറുകയും നീചനെപോലെ കഷ്ടപ്പെടുത്തുകയും ചെയ്യുമ്പോഴും, അതിനുള്ളിലെല്ലാം ഒരു സ്നേഹത്തിന്റെ; ഒരു പ്രിയത്തിന്റെ; ഒരു സങ്കൽപത്തിന്റെ ഇഷ്ടം ഒളിഞ്ഞിരിപ്പുണ്ടാകും. അത് മ ക്കൾ തിരിച്ചറിയുന്നത് പിതാവിന്റെ മരണശേഷമായിരിക്കുമെന്നുമാത്രം- അപ്പോഴാണ് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അവനോട് പറയുക, `നിന്നെക്കുറിച്ച് നിന്റെയച്ഛന് വലിയ സങ്കൽപങ്ങളുണ്ടായിരുന്നുവെന്ന്; സ്നേഹമായിരുന്നുവെന്ന്`. പിതാവ് മരിക്കുന്നതിനുമുമ്പേ ഇതൊക്കെ മക്കളെ അറിയിക്കാമായിരുന്നില്ലേയെന്ന് ചോദിച്ചാൽ, അപ്പോൾ പറഞ്ഞാൽ മക്കൾക്ക് മനസ്സിലാകില്ലെന്നാണ് ഉത്തരം- അതുകൊണ്ടാണ് മരണശേഷം പലപിതാക്കളും മക്കളുടെ മനസ്സുകളി ൽ അവരുടെ മരണംവരെ ജീവിച്ചിരിക്കുന്നത്. അപ്പോൾ പിതാവ് ആചാര്യന്റെ നൂറുമടങ്ങ് ഗൗരവമുള്ളവനാണ്; ആയിരം പിതാക്കളുടെ ഗൗരവമാണ് ഒരു അമ്മയ്ക്ക്. അതുകൊണ്ട് മക്കൾ അമ്മയോട് ഒരിക്കലും എതിരുപറയരുത്; അച്ഛനോട് പറഞ്ഞുപോയാൽതന്നെ, അമ്മയോട് പറഞ്ഞുപോകരുതെന്ന് പൂർവ്വികർ ഉറപ്പിച്ചുപറഞ്ഞത് അതുകൊണ്ടാണ്. പക്ഷെ നല്ല അമ്മയാണ് ഒരുവളെങ്കിൽ, അവൾ അച്ഛനോട് എതിരിടാൻ ഒരിക്കലും മക്കളെ സമ്മതിക്കുകയുമില്ല- പിതാവിനേക്കാ ൾ ആയിരം മടങ്ങ് ഗൗരവമാണ് അപ്പോൾ അമ്മയ്ക്കുണ്ടാകുന്നത്. എന്നാൽ അ ന്നത്തെ പിതാക്കളാണ് അമ്മയേക്കാൾ മക്കൾക്ക് സ്നേഹമുള്ളവൻ; വിലയുള്ളവൻ;
ഗൗരവം. ഇന്ന് പിതാവിനേക്കാൾ സ്നഹമുള്ളവൻ ആചാര്യനാണ്; ആചാര്യനേക്കാൾ ഗൗരവം ഓതിക്കോനാണ്. ഇങ്ങനെ ഇന്ന് തലകീഴായി സംഭവിക്കാ ൻ കാരണം സംസ്കൃതിയുടെ കീഴ്മേൽ മറിയൽകൊണ്ടാണ്. പഴയകാലത്ത് അ മ്മയോളം സത്യങ്ങൾ അറിയുന്നവരായി വേറെ ആരുമില്ല. അതുകൊണ്ടാണ് അ റിവില്ലാത്ത അച്ഛനെ സിദ്ധനാക്കിയേ, അച്ഛന്റെ കണ്ടുപിടുത്തംപോലെ അമ്മ ഓ രോന്നും പറയും- സ്ത്രീമനസ്സിന്റെ സങ്കൽപലക്ഷണം അവർണ്ണനീയമാണ്. പു രുഷനാണ് പുറത്തുപോയി വരുന്നത്; സ്ത്രീ അടുക്കളയിലാണ്. പക്ഷെ, അവൻ അറിഞ്ഞതിനേക്കാൾ അവൾക്ക് സങ്കൽപത്തിലറിയാം. അതുകൊണ്ടാണ് അവ ൻവന്ന് ഓരോന്നു പറയുമ്പോൾ അവൾ അതിനേക്കാൾ അറിയുന്നതുപോലെ, അവനോട് ഓരോ ചോദ്യം ചോദിക്കുന്നത്; പിന്നെയവൻ ഒളിച്ചുവെച്ചകാര്യം വരെ പറയാൻ നിർബന്ധിതനാകുകയും ചെയ്യും- വീട്ടിൽ ഉത്തമയായൊരു സ്ത്രീ ഉ ണ്ടെങ്കിൽ, അവിടത്തെ ഒരു പുരുഷനും ഒരു കുട്ടിയും തെറ്റുകാരായി മാറില്ല. കാ രണം അവളുടെ കണ്ണുകളും മനസ്സും എപ്പോഴും പിന്നാലെ നിഴൽപോലെ ഉ ണ്ടെന്ന് അവർക്കും തോന്നും. അതുകൊണ്ട് അവർക്കെന്നും അവളെ ഭയമുണ്ടാ കും; അതുകൊണ്ട് അവൾക്കൊരിക്കലും അവരെ ഭയപ്പെടുത്തേണ്ടിയും വരില്ല; സ്നേഹിച്ചാൽ മാത്രം മതി- ഇത് അമ്മയുടെ ആന്തരികദൃഷ്ടിയുടെ കഴിവാണ്; അന്തർമുഖചോദനയുടെ കഴിവാണ്. അതുകൊണ്ടാണ് പറഞ്ഞത്, മാതാവിനുമേൽ ആരുമില്ലെന്ന്; മാതാവിനെ തെരഞ്ഞെടുത്തത് തന്നെ ജനിപ്പിക്കുവാനാണ് എന്നുപറഞ്ഞത് ഈയൊരു അർത്ഥതലത്തിലാണ്- അതിനാണ്, തന്നെ ജനിപ്പിക്കാൻ പാകമാക്കുന്നതിന് അവളെ ഗർഭാധാനം എന്ന സംസ്ക്കാരകർമ്മത്തിലേ ക്ക് ഞാൻ കൊണ്ടുപോകുന്നത്; അതിനുവേണ്ടി രൂപപ്പെടുത്തിയെടുക്കാനാണ് വിവാഹപൂർവ്വകർമ്മങ്ങൾ മുഴുവനും- ഉദകശാന്തിമുതൽ പാണിഗ്രഹണവും പ്ര യാണവും ഗൃഹപ്രവേശനവും നാഗബലിയുംവരെയുള്ള കർമ്മങ്ങൾ; ഇതിൽ പ്രയാണവും ഗൃഹപ്രവേശനവും നാഗബലിയും നമുക്ക് ഇനിയും കാണാനുണ്ട്.
ഗൃഹപ്രവേശനം കഴിഞ്ഞ് നാലാംദിവസം നടക്കുന്ന നാഗബലി, അത് കാമസങ്കൽപങ്ങളുടെ ബലികൂടിയാണ്. `വിവാഹസ്യ നിവർത്തിസ്തു`- വിവാഹത്തി ന്റെ നിവർത്തിക്കായിക്കൊണ്ട്, `ചതുർദ്ധേഹനി രാത്രിഷുതാസൃനാഗബലിഃക്കാ ര്യോ വിപ്രാശീർവാചനം തഥാ`- നാഗബലിക്കുമുമ്പാണ് ഗൃഹപ്രവേശനം; സമന്ത്രകം, അംങ്കുരാരോപണം, വാങ്ങ്നിയമം, നക്ഷത്രദർശനം ഒക്കെയായിട്ടാണ് ഗൃ ഹപ്രവേശനം നടക്കുക; ഗൃഹപ്രവേശനത്തിനായിക്കൊണ്ടുള്ളതാണ്, പ്രയാ ണം, രഥം, ഗജം, അശ്വം, വിമാനം എന്നിവയൊക്കെ പ്രയാണത്തിൽ അവനവ ന്റെ നിലയ്ക്കനുസരിച്ചാകാം. ഇതേക്കുറിച്ച് `അഗ്നിവേശസംഹിത`യും മറ്റ് ഗൃഹ്യസൂത്രവുമൊക്കെ വളരെ ഗംഭീരമായി വർണ്ണിച്ചിട്ടുണ്ട്. അഗ്നി അനുനയനം, അംഗാധ്വഹനം, രഥാരോപണം, മാർഗൗപധ്യാനുമന്ത്രണം ഇവയൊക്കെയായി ജനപദങ്ങളിലൂടെ ശ്രദ്ധേയമായി നടക്കുന്ന പ്രക്രിയയാണ് പ്രയാണം- പ്രയാണത്തിൽ നഗരപ്രദക്ഷിണമൊക്കെ വെച്ചിരിക്കുന്നത് ഒരു ചികിത്സാരീതിയായിട്ടാണെന്ന് `അഥർവ്വം` വായിച്ചാൽ മനസ്സിലാകും. വിവാഹം രണ്ടുദേശത്തുള്ളവർ തമ്മിലു ള്ള ചേർച്ചയാണ്. അപ്പോൾ ഒരു ദേശത്തുള്ള അണുകങ്ങളും മറ്റൊരു ദേശത്തു ള്ള അണുകങ്ങളും തമ്മിലുള്ള ചേർച്ചകൂടിയാണത്. നഗരപ്രദക്ഷിണവേളകളിൽ അണുകങ്ങളിങ്ങനെ സംക്രമിക്കുമ്പോൾ, അതിന്റെ `മുട്ടേഷനി`ൽ ആരോഗ്യത്തിന്റെ പുതിയൊരു രൂപമുണ്ടാകും; ഇതാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് `അഥർവ്വം` മുന്നോട്ട് വെച്ച കാഴ്ച്ചപ്പാട്; അതുകൊണ്ടാണ് പ്രയാണമെന്ന സംസ്ക്കാരത്തിൽ ഇത് വളരെ പ്രധാനപ്പെട്ടൊരു അനുഷ്ഠാനമായി മാറിയത്; അതിൽ പദ്യാധ്യാനുമന്ത്രണം ശക്തമായി വന്നത്- ദ്വര്യദക്ഷിണയും പ്രായശ്ചിത്തവും ബ്രാഹ്മണഭോജനവുമൊക്കെ കഴിഞ്ഞാണ് ഗൃഹപ്രവേശനം; സമന്ത്രകം, അംഗൂരാരോപണം, നക്ഷത്രദർശനമൊക്കെ കഴിഞ്ഞ് നാലാം ദിവസമാണ് നാഗബലി.
വിവാഹപൂർവ്വ സംസ്ക്കാരകർമ്മങ്ങളൊക്കെ കഴിഞ്ഞ്; `ജായാവതി`കൾ സ്വ ച്ഛന്ദരായി; സന്തുഷ്ടരായി കഴിഞ്ഞ്; പരസ്പരം അറിഞ്ഞുകഴിഞ്ഞ്; വിധിയാംവ ണ്ണം അറിഞ്ഞുകഴിഞ്ഞാണ് `ഗർഭാധാനം` എന്ന സംസ്ക്കാരകർമ്മം നടക്കേണ്ടത്. വധൂവരന്മാർ പരസ്പരം സ്നേഹംകൊണ്ടും, പരിലാളനകൊണ്ടും പരസ്പരവിശ്വാസംകൊണ്ടും പരിണമിച്ചുകഴിഞ്ഞാണ്- തന്റെ മാതാവാകാൻ; തന്നെ ജ നിപ്പിക്കാൻ ഇവൾ യോഗ്യയാണെന്ന് മനസ്സിലാക്കുമ്പോഴാണ് അവൻ ശാന്തനാ യി ഗർഭാധാനത്തിനുള്ള ഹോമാദികൾ നടത്തുന്നത്; വിധിയാംവണ്ണം നടത്തുന്ന ആ ആധാനകർമ്മത്തിൽ നിന്നാണ് പുത്രനുണ്ടാകുന്നത്. ഓരോരുത്തരുടേയും അറിവനുസരിച്ച് സംഹിതകളോ, ഉപനിഷത്തുകളോ, ബ്രാഹ്മണങ്ങളോ, ആരണ്യകങ്ങളോ പാഠം ചെയ്യാം. ഗർഭകാലം മുഴുവൻ അവരുടെ സംഭാഷണങ്ങൾ സർവ്വദാ രമ്യവും സുഖാവഹവുമായിരിക്കണം; ചുറ്റുപാടുകൾ സംഘർഷപൂരിതമാകാതെ നോക്കണം- വീട്ടിൽ സംഘർഷാവസ്ഥയുണ്ടാകുമ്പോൾ; മാരകരോഗം പിടിപെട്ട് വീട്ടിലുള്ളവരെ പരിചരിക്കുകയും അവരോടൊപ്പം ഇടപഴകേണ്ടിവരികയും ചെയ്യേണ്ടുന്ന വേളകളിൽ ഗർഭാധാനം അരുത്; നേരത്തെ സൂചിപ്പിച്ച `ബോൺസായി` ചെടികളും ഭ്രമിപ്പിക്കുന്ന മോഡേൺ ചിത്രങ്ങളും- ഹിംസാത്മകവും വൈകൃതങ്ങളുമടങ്ങിയ സിനിമകളും സീരിയലുകളുമൊന്നും കാണരുത്- ഭാര്യയും ഭർത്താവും കാണരുത്; ഗർഭിണി തീരേ കാണരുത്. ആഹാരം കഴിയ് ക്കുമ്പോൾ പ്രത്യേകശ്രദ്ധവേണം- തന്റെ ഗോത്രത്തിനും തന്റെ കുടുംബത്തി നും സാത്മ്യംവന്ന ആഹാരം മാത്രമേ കഴിയ്ക്കാവൂ; ഫാസ്റ്റ് ഫുഡുകളും ബേക്കറിസാധനങ്ങളും കഴിയ്ക്കുകയേ അരുത്.
ഗർഭിണിക്ക് രണ്ട് ഹൃദയമാണ്; രണ്ട് ഹൃദയമാണ് ഗർഭാധാനകാലത്ത് ഒരു സ്ത്രീ പ്രവർത്തിപ്പിക്കുന്നത്. അപ്പോൾ വാക്കിനും പ്രവർത്തിക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്- പരുഷമുള്ള വാക്കിൽ അകത്തുള്ളതിന്റെ ഹൃദയം പോകാതെ നോക്കണം; വാക്കും ആഹാരവും ശ്രദ്ധിച്ചില്ലെങ്കിൽ അകത്തുള്ളത് പുറത്തെത്തുന്നത് തുളയുള്ള ഹൃദയഭിത്തികളോടെയാകും. ഈയൊരു സംസ്ക്കാരമില്ലാതെപോയതുകൊണ്ടാണ് ഇന്നത്തെ അമ്മമാർ, ഹൃദയരോഗിയായ മകനെയുമെടു ത്ത് ആശുപത്രിയിൽ ക്യൂ നിൽക്കേണ്ടിവരുന്നത്. ഈയൊരു അവസ്ഥ വരാതിരിക്കണമെങ്കിൽ, ഇതൊക്കെ പാലിച്ചേപറ്റൂ.
ഗർഭാധാനകാലത്ത്, ജീവന്റെ തുടിപ്പുകൾ എവിടെയും അവളായി മുറിയാനിടയാകരുത്; എവിടെയെങ്കിലും മുറിയപ്പെട്ടാൽ, തന്റെ അകത്തുള്ളവന്റെ കോ ശങ്ങൾ അതേറ്റുവാങ്ങും- ഭാരതീയ ചിന്തയുടെ സമുജ്ജ്വലങ്ങളായ ഒരറിവാണിത്. അതുകൊണ്ടാണ് പഴയ അമ്മമാരൊന്നും, ഗർഭിണിയായ മകളെകൊണ്ട് ചക്ക, കുമ്പളങ്ങ തുടങ്ങിയവയൊക്കെ മുറിക്കാൻ അനുവദിക്കാതിരുന്നത്. കാര ണം ചക്കയിലൂടെ കത്തി കടന്നുപോകുമ്പോൾ ചക്കക്കുരു മുറിയും; മുറിഞ്ഞ കുരു കാണുമ്പോൾ, കുട്ടിയിൽ അതിന്റെ ആന്ദോളനമുണ്ടാകും; അവന്റെ കോ ശങ്ങളിൽ അത് നിഴലിക്കും; അവനിൽ വൈകല്യമുണ്ടാകും. ഇതുപോലെത്തന്നെയാണ് ഹിംസാത്മകമായ സിനിമയും സീരിയലുകളും കാണുമ്പോഴും അ തുപോലുള്ളവ വായിക്കുമ്പോഴും സംഭവിക്കുന്നത്. ഇതൊക്കെ അനുഭവിക്കുമ്പോൾ മൂന്നുതരം പ്രക്രിയകളിലൂടെയാണ് ഗർഭിണിയും കുട്ടിയും കടന്നുപോകുന്നത്- ഹിംസാത്മകമായ ഒരു രംഗം കാണുമ്പോൾ അത് തലച്ചോറിലൊരു മാറ്റം വരുത്തുകയും പിനിയൽ ഗ്രന്ഥികളിലും പിറ്റ്യൂറ്ററികളിലും അഡ്രീനലി ലും തൈറോയിഡിലുമൊക്കെ മാറ്റമുണ്ടാക്കുകയും മാറിമറിയുകയുമൊക്കെ ചെയ്യും. കോശവാർദ്ധക്യത്തെ നിയന്ത്രിക്കുന്നത് പിനിയൽ ഗ്രന്ഥികളാണ്. ഈയൊരു ഗ്രന്ഥിയിൽ ഒരു സ്രവം രൂപാന്തരപ്പെടുമ്പോൾ, കഴിക്കുന്ന ആഹാരവും സൂക്ഷ്മാഹാരവും `എൻസൈമറ്റിക് അപ്രോച്ചിൽ`എൻസൈമുകളെ മാ റ്റി മറിക്കും. അത് പ്രാണനിലയിൽ മാറ്റമുണ്ടാക്കുകയും `നൈസന്റ് ഓക്സിജ നെ ഉൽപാദിപ്പിക്കുകയും ചെയ്യും- ഒന്ന്, പിനിയൽഗ്രന്ഥിയിലെ മാറ്റം. രണ്ട്, പി റ്റ്യൂറ്ററി, അഡ്രീനൽ, തൈറോയിഡ് തലങ്ങളിൽ വരുന്ന മാറ്റം; അത് ഡക്റ്റ്ലസ് ഹോർമോണുകളെയാണ് ഉൽപാദിപ്പിക്കുന്നത്; അത് അനിയന്ത്രിതമായ ലോകങ്ങളിലേക്ക് നിമിഷാർദ്ധംകൊണ്ട് കൊണ്ടുപോകുന്നതാണ്. മൂന്ന്, പ്രാണനിൽ വരുന്ന ആവൃതിയാണ്. ഈയൊരു പ്രക്രിയയെ നന്നായി അറിയുന്നതുകൊണ്ടാ ണ് പൂർവ്വികർ ആഹാരം കഴിക്കുമ്പോൾ, അത് അമൃതമാണെന്ന് സങ്കൽപിച്ചുകൊണ്ട് കഴിച്ചത്- ഉദകം നൽകി അന്നത്തെ അമൃതാക്കും. `അമൃതോപസ്തരണമസ്തു അമൃതംമേ അസ്തു`- അമൃതമാക്കിയ അന്നംകൊണ്ട് പ്രാണനായി അഹൂതിയാണ് പണ്ടുള്ളവർ ചെയ്തത്; `ഓം പ്രാണായ സ്വാഹ` എന്നു തുടങ്ങി `ഓം ഉദാനായ സ്വാഹ` വരെയുള്ള പ്രാണനായിക്കൊണ്ടാണ് അഹൂതി. കാരണം അത് കഴിക്കുന്നതാണ്;
അന്നമാണ്; അത് അമൃതായിരിക്കണം; പ്രാണന്റെ അ ഹൂതിക്കായി കഴിക്കണം എന്നതായിരുന്നു പൂർവ്വിക കൽപന. അതുകൊണ്ട് ഒ രു കുട്ടിയെ വേണമെന്ന് ആഗ്രഹിക്കുന്നവർ അന്നത്തെ നിന്ദിച്ച് കഴിയ്ക്കരുത്; ആ അന്നമാണ് പ്രജയായി പരിണമിക്കുന്നത്.
കടപ്പാട് .. ആത്‌മീയദൃശ്യ മാസിക
No comments:
Post a Comment